Wednesday, December 31, 2014

മതം മനുഷ്യനെ മയക്കുന്ന കറുപ്പ്

പെഷവാറും പികെ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ നടന്ന അക്രമണവും ഘര്‍ വാപ്പസിയും നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
മതം മനുഷ്യനെ മൂഡനാക്കുകയാണോ.....?...
മനുഷ്യന് ജീവിക്കാന്‍ മതം അനിവാര്യമാണെന്ന കാലങ്ങളായി പിന്തുടര്‍ന്ന് വരുന്ന കെട്ടുകഥ ആ അതിരും ഭേദിച്ച് മതമില്ലെങ്കില്‍ മനുഷ്യന്‍ ഇല്ല എന്നുള്ള വട്ട്കഥയില്‍ എത്തി നില്‍ക്കുന്നു...
ഗീതയും ബൈബിളും ഖുര്‍ആനും മനുഷനെ പഠിപ്പിക്കുന്നത് സ്നേഹമാണ്..പക്ഷെ ഈ മനുഷ്യന്‍ ഒരിക്കലും ദൈവത്തെ
സ്നേഹിച്ചിട്ടില്ല..ഭയത്തോട് കൂടി അല്ലാതെ അവന്‍ ദൈവത്തെകുറിച്ച്' സംസാരിച്ചിട്ടില്ല, ചിന്തിച്ചിട്ടില്ല..ഈ ഭയം തന്നെയാണ് ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷതിന്റ്റെയും വക്താക്കള്‍ എന്ന് അവകാശപ്പെടുന്ന കുറച്ച് പേര്‍ മുതലാക്കുന്നതും വിറ്റ് കാശ് ആക്കുന്നതും..ഈ ഭയം ചോദ്യങ്ങള്‍ക്ക് വിധേയമാകുമ്പോള്‍
സ്വന്തം ഇരിപ്പിടം ഇളകി തുടങ്ങുംപ്പോള്‍ മേല്‍ പറഞ്ഞ പൊറാട്ട് നാടകങ്ങള്‍ മാത്രമാകുന്നു അവരുടെ മാര്‍ഗ്ഗങ്ങള്‍...
ചുംബനസമരത്തിന്‌ നേരെ ഇവിടെ അരങ്ങേറിയ പ്രതിഷേധങ്ങളില്‍ നിന്ന് ഒന്നുകൂടി വ്യക്തമായി. എല്ലാ മതങ്ങളും അടിത്തട്ടില്‍ ഒന്ന് തന്നെ..പ്രത്യഷത്തില്‍ വ്യത്യസ്ത ചേരികളില്‍ ആണെങ്കിലും വിശ്വാസങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവരോടുള്ള കാഴ്ചപ്പാടുകളില്‍ അവര്‍ ഒന്നാണ്......ഇത് തന്നെയാണ് പികെ എന്ന ചിത്രത്തോടുള്ള സമീപനത്തില്‍ നിന്നും വ്യക്തമാകുന്നത്..
ഒന്ന് ചോദ്യം ചെയ്താല്‍, വിമര്‍ശിച്ചാല്‍ ഉഴുകിപോകുന്ന മെഴുക് പ്രതിമയാണ് മതമെങ്കില്‍...അതങ്ങ് പോകുന്നതല്ലേ നല്ലത്.......?....
പികെയെക്കാള്‍ കര്‍ക്കശമായി അതിലും സമര്‍ഥമായി മതങ്ങളെയും കപട വിശ്വാസങ്ങളെയും ചോദ്യം ചെയ്ത് 2012-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു " oh my god (OMG) ". അന്ന് ഉയരാത്ത പ്രതിഷേധം ഇന്ന് ഉയര്‍ന്ന് കേള്‍ക്കുമ്പോള്‍ അതിനെതിരെ വിവേകമില്ലാത്ത, കേട്ടു കേള്‍വി പോലുമില്ലാത്ത സംഘടനകള്‍ ആക്രമണം അഴിച്ച് വിടുമ്പോള്‍, കേന്ദ്രത്തില്‍ ബിജെപി-യാണ് ഭരിക്കുന്നത് എന്നുള്ളത് അവര്‍ക്ക് ശക്തി നല്‍കുന്നതായി ആര്‍ക്കെങ്കിലും തോനിയാല്‍ അതിനെ കുറ്റം പറയാന്‍ സാധിക്കില്ല...
ഒരു വര്‍ഷം കൂടി ഓര്‍മ്മയാകുന്നു... എടുക്കാന്‍ യാതൊരു പുതുവത്സര പ്രതിക്ഞ്ഞയും ഇല്ല..പക്ഷെ മനസ്സില്‍ ഒരു സ്വപ്നമുണ്ട്..!! മതം വിവേകത്തെ ഭരിക്കാത്ത ഒരു കാലം....മനുഷ്വത്വം മതങ്ങള്‍ക്ക് മേല്‍ അധികാരം സ്ഥാപിക്കുന്ന ഒരു കാലം....

Monday, December 22, 2014

പികെയും കസിൻസും


ക്രിസ്ത്യൻ, ഹിന്ദു ,മുസ്ലിം എന്നീ മുൻന്നിര മതങ്ങൾക്കു എല്ലാം സ്വന്തമായി ഓരോരോ സ്വർഗ്ഗവും നരകവും ഉണ്ടോ ? ..
ഇവിടെല്ലാം വെവ്വേറെ വിചാരണകളാണോ നടക്കുന്നത് ?..
ഈ മതം മാറുന്നവരെ ഏത് സ്വര്ഗ്ഗത്തിലും നരകതിലുമാണ് കുത്തി കയറ്റുന്നത് . പഴയതിലോ അതോ പുതിയതിലോ ?..
ഈ ദൈവങ്ങളെ എല്ലാം ഉണ്ടാക്കിയ വേറെ ഏതെങ്കിലും സൂപ്പർ സിംഗിൾ ദൈവം ഉണ്ടോ ?..
ജീവിതത്തിൽ സൊ കാൾട് പാപങ്ങൾ ഒന്നും ചെയ്യാതെ നന്മകൾ മാത്രം ചെയ്ത്‌ മരണമടഞ്ഞ ഒരു വ്യക്തിയെ നീ എന്നെ ആരാധിച്ചില്ല എന്ന് പറഞ്ഞ്‌ നരകത്തിലേക്ക് തള്ളുന്ന ദൈവം നീതിമാനാണോ ?.. 
അമ്പലവും പള്ളിയും കെട്ടി കൊടുക്കുന്നവനെയും വഞ്ചിയിലും ഭണ്ടാരത്തിലും സംഭാവന ഇടുന്നവനെയും പാലും പഴവും ശർക്കരയും വെണ്ണയും കാണിക്ക വെൽക്കുന്നവനെയും മാത്രം അനുഗ്രഹിക്കുന്ന ബൂര്ഷ്വ ആണോ ദൈവം എന്ന ടിയാൻ ?..
ഇങ്ങനെ തുടങ്ങി കുറെയേറെ സംശയങ്ങളാണ് മതവും മത വിശ്വാസങ്ങളും എനിക്ക് നൽകി കൊണ്ടിരിക്കുന്നത് ..
മരിച്ചവർ ആരെങ്കിലും തിരിച്ചു വന്നെങ്കിൽ ഇതിനെല്ലാം ഒരു ഉത്തരം കിട്ടിയേനെ ..
ഇതുപോലുള്ള സംശയങ്ങളും ചോദ്യങ്ങളും വിമർശനങ്ങളുമായി കുറച് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രമായിരുന്നു OMG.
കുറച്ച് കൂടി ആധികാരികമായി മതങ്ങളെയും മത വിശ്വാസങ്ങളെയും പരിഹാസ രൂപേണ അവതരിപ്പിച്ച മറ്റൊരു ചിത്രമായിരുന്നു പ്രഭുവിന്റെ മക്കൾ .നല്ലത് പോലെ ഒന്ന് ശ്രെദ്ധിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാകുമായിരുന്ന കലാ സൃഷ്ടി .
ആക്ഷേപ ഹാസ്യ രൂപേണ ഹിരാനി പികെ യിൽ പറയുന്നതും മതങ്ങളുടെ പേരിൽ നടക്കുന്ന ഈ കപട അനാചാരങ്ങളേക്കുറിച്ചാണ് .
തൊട്ടാൽ പൊള്ളുന്ന ഈ വിഷയത്തെ ആഴത്തിൽ സമീപിക്കാതെ എല്ലാ കോണിലൂടെയും ബുദ്ധി പരമായി ഒരു ഓട്ടപ്രദക്ഷണം നടത്തുകയാണ് ഹിരാനി .
ഇമ്പമാർന്ന സംഗീതവും ആമിറിന്റെ മനോഹരമായ അഭിനയവും ചിത്രത്തിന്റെ നിലവാരത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നു എന്ന് നിസ്സംശയം പറയാം .
ഒരു ബോളിവുഡ് ഫിലിം എന്ന രീതിയിൽ മാത്രം സമീപിച്ചാൽ ഉഗ്രൻ ചിത്രമാണ് പികെ .
പക്ഷെ രാജ്കുമാർ ഹിരാനി എന്ന സംവിധായകനിൽ നിന്ന് ഇതിനുമപ്പുറമാണ് നമ്മൾ പ്രതീക്ഷിക്കുന്നത് .ആ പ്രതീക്ഷയോളം പികെ എത്തിയിട്ടില്ല എന്ന് നിരാശയോടെ പറയേണ്ടി വരും .അത് കൊണ്ട് തന്നെ ഹിരാനിയുടെ ചിത്രങ്ങളിൽ ഒരു ആവറെജ്‌ മാത്രമായി ഒതുങ്ങി പോകുന്നു പി കെ .
പി കെയെ ഇങ്ങനെ വിലയിരുത്താം ...
ആ ക്ലൈമാക്സിനു വേണ്ടിയും ആമിറിന് വേണ്ടിയും ഒരു രണ്ടു തവണ കാണാവുന്ന ചിത്രം.ഹിരാനിക്ക് വേണ്ടിയാണെങ്കിൽ ഒരു തവണയും...
************************************************************************************************
ഇന്ന് മറ്റൊരു സിനിമ കൂടി കാണു കയുണ്ടായി .
ഗാന ചിത്രീകരണത്തിന്റെ മുതൽ മുടക്കുമായി താരതമ്യം ചെയ്യുമ്പോൾ മലയാളത്തിലെ ശങ്കറായി വെറുതെ ഒരു രസത്തിന് ചുമ്മാതങ്ങ്‌ കേറി വിളിക്കാവുന്ന നമ്മുടെ സ്വന്തം വൈഷാഖ്‌ ചേട്ടന്റെ കസിൻസ് .
ടീ സിനിമയെ ധാ ദിങ്ങനെ വിലയിരുത്താം ...
:)

Wednesday, December 3, 2014

*********ടോട്ടോച്ചാന്‍**********

പലപ്പോഴും ആലോചിക്കുന്നു..എത്രയോ സിനിമകളുടെ അനുഭവക്കുറിപ്പ് എഴുതിയിട്ടുണ്ട്..
എന്തുകൊണ്ട് വായിച്ച ഒരു ബുക്കിനെകുറിച്ച് എഴുതിക്കൂടാ..
- ആ ഒരു ചിന്തയാണ് ഇന്നീ പോസ്റ്റിലേക്ക് നയിച്ചത്..
ഏത് പുസ്തകത്തെകുറിച്ച് എഴുതണം എന്ന് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത്‌
ഈ ബുക്കാണ്.. " ടോട്ടോച്ചാന്‍ "..
പ്രസ്തുത ബുക്ക്‌ എന്‍റെ കയ്യില്‍ എത്തപെട്ടതിന് പിന്നില്‍ ഒരു കഥയുണ്ട്..
സുഖമുള്ള ആ ഓര്‍മ്മ നിങ്ങളുമായി പങ്കുവേക്കട്ടെ...

സംഭവം ഏഴെട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌...കൊല്ലത്തെ പ്രമുഖമായ ഒരു വിദ്യാലയത്തില്‍ എസ് എസ് എല്‍ സി യുടെ
വിജയാഘോഷം നടക്കുകയാണ്.. പല പ്രമുഖരും വേദിയിലുണ്ട്..കാണികളുടെ ഇടയില്‍
കിട്ടാന്‍ പോകുന്ന കാശ് അവാര്‍ഡിനെ കുറിച്ചും ആ കാശ് കൊണ്ട് ഇനിയൊരു മാസത്തേക്ക് തിയേറ്ററില്‍ പോയി
കാണാവുന്ന സിനിമകളെ കുറിച്ചും  ഓര്‍ത്ത് അവന്‍ സന്തോഷിക്കുകയായിരുന്നു.
".ചുരുങ്ങിയത് ഒരു രണ്ടായിരം ഉറുപ്പിക എങ്കിലും കാണും .."-അവന്‍ ഉത്സാഹത്തില്‍ ആയിരുന്നു..

" ഹോ രണ്ടായിരം രൂപ...വീട്ടില്‍ സിനിമ കാണാനാണെന്ന് പറഞ്ഞാല്‍ അഞ്ച്പൈസ തരില്ല...ഇതാകുമ്പോ ആരോടും തെണ്ടുകയും
വേണ്ട എത്ര സിനിമ വേണമെങ്കിലും കാണുകയും ചെയ്യാം....സമ്മാനം കിട്ടിയ കാശ് അല്ലെ ആരും ചോദിക്കുകയുമില്ല.."..

ഇങ്ങനെയൊക്കെ ആലോചിച്ച് മുഖത്തൊരു മന്തസ്മിതവുമായി അവന്‍ കാത്തിരുന്നു..ഒടുവില്‍ എസ് എസ് എല്‍ സിയില്‍ ഉയര്‍ന്നവിജയം
നേടിയ അവനുള്‍പ്പെടെയുള്ള നാല് പേരെ ആദരിക്കുന്ന ചടങ്ങെത്തി..ഉയര്‍ന്ന് പൊങ്ങിയ കരഘോഷങ്ങള്‍ക്കിടയില്‍ അവന്‍ അത് ഏറ്റുവാങ്ങി.
ഒരു മേമെന്റോയും കൂടെ ഒരു പൊതിയും...

അവിടെവെച്ച് തുറന്ന് നോക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തില്‍ മാനക്കെടായതിനാല്‍ വീട്ടില്‍ എത്തുന്നവരെ കാത്തിരിക്കാന്‍  തീരുമാനിച്ചു
...ഒടുവില്‍ കാണാന്‍ പോകുന്ന സിനിമകളുടെ മനോഹര സ്വപ്നങ്ങളുമായി അവന്‍ ആ പൊതി തുറന്നു.

ജപ്പാനീസ് എഴുത്തുകാരിയായ Tetsuko Kuroyanagi-യുടെ ലോകപ്രശസ്ത നോവലായ
Totto-chan, the Little Girl at the Window-യുടെ മലയാളം പരിഭാഷയായിരുന്നു പ്രിന്‍സി തന്ന ആ സമ്മാന പൊതിയില്‍ ഉണ്ടായിരുന്നത്.
.അകത്തെ പേജുകള്‍ക്കിടയില്‍ ഒരു നൂറു രൂപയെങ്കിലും ഉണ്ടാകുമോ..?... എന്ന് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം..
നിരാശമൂത്ത്  ദൂരേക്ക് വലിച്ചെറിഞ്ഞ ടോട്ടോച്ചാനെ അടുത്തറിയാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടി വന്നു..

തുടര്‍ച്ചയായി വൈദ്യുതി ഇല്ലാതിരുന്ന ആ ദിനങ്ങളില്‍ ഒന്നില്‍  ഞാന്‍ ടോട്ടോച്ചാനിലേക്ക് ഇറങ്ങി ചെന്നു..അതോ എന്നെ തേടിയെത്തിയാതായിരുന്നോ?..അറിയില്ല..

എവിടെയോ എപ്പോഴോ മറന്ന് തുടങ്ങിയിരുന്ന ആ വായനക്കാരനെ ടോട്ടോച്ചാന്‍ എനിക്ക് കണ്ടെത്തി തരികയായിരുന്നു..
പിന്നെ ആ vacation-ന് ഒരു സിനിമപോലും ഞാന്‍ തിയേറ്ററില്‍ പോയി കണ്ടില്ല...ലൈബ്രറിയും ബുക്കുകളുമായി പുതിയൊരു അവധിക്കാലം
എനിക്ക് സമ്മാനിച്ചത് ടോട്ടോച്ചാന്‍ ആയിരുന്നു,പിന്നീട് ജീവിതത്തില്‍ ഒരിക്കലും ഉപേക്ഷിക്കാത്ത വായനയും.....

*****************************************************************************************
സ്കൂളില്‍ നിന്ന് പുറത്താക്കപെട്ട ടോട്ടോച്ചാനിലൂടെയാണ് നോവല്‍ തുടങ്ങുന്നത്..കൂടുതല്‍ സ്വാതന്ത്ര്യവും സ്നേഹവും സന്തോഷവും നല്‍കുന്ന അന്തരീക്ഷമാണ്
തന്‍റെ മകള്‍ക്ക് വേണ്ടതെന്ന് മനസ്സിലാക്കുന്ന ടോട്ടോച്ചാന്‍റെ അമ്മ അവളെ കൊബായാഷി മാസ്റ്റര്‍ നടത്തുന്ന സ്കൂളിലേക്ക് കൊണ്ട് പോകുന്നു..
സൌഹ്യദത്തിന്‍റെ സ്നേഹത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ സന്തോഷത്തിന്‍റെ പുതിയൊരു ഗുരുശിഷ്യ  ബന്ധം അവിടെ തുടങ്ങുകയായിരുന്നു..
ചുറ്റിനുമുളള കാഴ്ച്ചകളില്‍ നിന്ന് അവള്‍ പഠിച്ച പാഠങ്ങള്‍,അവളുടെ കൂട്ടുകാര്‍,ഊഷ്മളമായ അവളുടെ സ്കൂള്‍ ജീവിതം, .അങ്ങനെ അങ്ങനെ നോവല്‍
വായനക്കാരിലേക്ക് ഇറങ്ങി ചെല്ലുകയാണ്...  ഒരു കൊച്ച് കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെ സാധാരണമായ ഈ ലോകം എങ്ങനെ അസാധാരണവും മനോഹരവുമായി
 മാറുന്നു എന്ന് നോവലിസ്റ്റ്‌ വിവരിക്കുന്നു...

വായനയെ സ്നേഹിക്കുന്നവരോ , അല്ലാത്തവരോ ആരെങ്കിലും ആയികോട്ടെ നിങ്ങള്‍..
" ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട അല്ലെങ്കില്‍ അറിഞ്ഞിരിക്കേണ്ട അനുഭവമാണ് ടോട്ടോച്ചാന്‍ " ..‍...

“Having eyes, but not seeing beauty; having ears, but not hearing music; having minds, 
but not perceiving truth; having hearts that are never moved and therefore never set on fire. 
These are the things to fear, said the headmaster.” 

  - Tetsuko Kuroyanagi, Totto-chan: The Little Girl at the Window .

Saturday, November 29, 2014

സ്വപ്നം അത് അകലെയല്ല

ഇതൊരു ഫിലിം റിവ്യൂയോ ഒരു ഫാന്‍ പോസ്റ്റോ അല്ല....പിന്നെ എന്ത് തേങ്ങയാണെന്ന് ചോദിച്ചാല്‍ , എല്ലാവരും അറിഞ്ഞിരിക്കേണ്ട
ഒരു വ്യക്തിയുടെ ഏവരെയും സ്വാധീനിക്കുന്ന ജീവിത കഥയാണ്‌.....ടിയാന്റെ സിനിമകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും...
പക്ഷെ ഇദ്ധെഹത്തെ കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ ചുരുക്കമായിരിക്കും...
അസാധാരണമായ ആ ജീവിത വിജയത്തെ നമ്മുക്ക് ഇങ്ങനെ സംഗ്രഹിക്കാം...

1985 - 2005 : തന്‍റെ ജീവിതം ആളുകളെ entertain ചെയ്യിപ്പിക്കാന്‍ വേണ്ടി ഉള്ളതാണെന് മനസ്സിലാക്കിയ ഒരു പയ്യന്‍ .
അവന്‍ സ്കൂളിലും കോളേജിലും മിമിക്രിയും ഡ്രാമയും ഒക്കെയായി ആ ആഗ്രഹം നിറവേറ്റി കൊണ്ടിരിക്കുന്നു..സിനിമ അത് തനിക് ഒരിക്കലും എത്തിപ്പെടാന്‍ പറ്റാത്ത സ്വപ്നലോകമാണെന്ന് അവന്‍ കരുതിയിരുന്നു..


2006 : പില്‍ക്കാലത്ത് തമിഴ് സിനിമാലോകത്തെ ഏറ്റവും പ്രശസ്തമായ ഒരു അവാര്‍ഡ്‌ ഷോ തുടങ്ങിയ വര്‍ഷമായിരുന്നു അത്.,vijay awards.
സിനിമയെ വളരെയേറെ സ്നേഹിച്ചിരുന്ന ആ ചെറുപ്പക്കാരന്‍ ഡിസംബറിലേ തണുപ്പുള്ള ആ രാവില്‍ ടിക്കറ്റിനായ് മണിക്കൂറുകളോളം
കാത്തിരുന്നിട്ടും ഒടുവില്‍ നിരാശനായി മടങ്ങേണ്ടി വന്നു..


2008 : ഇന്ന് അവന്‍ പതിനായിരക്കണക്കിന് വരുന്ന കാണികളുടെ ഇടയിലോരുവനായി അതെ അവാര്‍ഡ്‌ ഷോ കാണുകയിരുന്നു..തന്‍റെ പ്രിയ താരങ്ങളെ ദൂരെ നിന്നാണെങ്കില്‍ കൂടി ഒരിക്കലെങ്കിലും നേരില്‍ കാണാം എന്നതോരിച്ചാല്‍ വേറൊന്നും അവന്‍ സ്വപ്നം കണ്ടിരുന്നില്ല...

2008-2009 : അവന്‍റെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി starvijay യുടെ
" കലക്ക പോവാത് യാര് " എന്ന competition-ന്‍റെ ഓഡിഷന് അവന്‍ പോയി..അയാളുടെ ജീവിതം അവിടെ മാറാന്‍
തുടങ്ങുകയായിരുന്നു...ഈ റിയാലിറ്റി ഷോയിലെ ഏറ്റവും ജനപ്രീതി നേടിയ contestant ആയി ടിയാന്‍ മാറുകയും ഒടുവില്‍  വിജയ്‌ ആകുകയും  ചെയ്തു എന്നത്  ചരിത്രം....
2010  : ആളുകളെ പിടിച്ചിരുത്തുന്ന നര്‍മം കലര്‍ന്ന സംഭാഷണവും വാക്കുകളിലെ കൃത്യതയും സ്റ്റേജ് പ്രെസെന്സും അതിനോടകം മനസ്സിലാകിയിരുന്ന ചാനല്‍ അധികാരികള്‍ അവരുടെ ടെലിവിഷന്‍ പ്രോഗ്രാമ്മുകളിലേക്ക് അവതാരകനായി അവനെ ക്ഷണിച്ചു...അവന്‍റെ അവതരണം കാണാന്‍ വേണ്ടി
മാത്രം ജനം സ്റ്റാര്‍ ടിവി ട്യൂണ്‍ ചെയ്തു...

2011 : അന്ന് ദൂരെ ഇരുന്ന് കണ്ടിരുന്ന തന്‍റെ പ്രിയ താരങ്ങള്‍ ഇന്ന് അവന്‍റെ കണ്‍ മുന്നില്‍ ഉണ്ട്,അവന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് കൊണ്ട്.
ആ വര്‍ഷത്തെ വിജയ്‌ അവാര്‍ഡിന്റെ ഏറ്റവും വല്യ പ്രത്യേകത ആ അവതാരകന്‍ ആയിരുന്നു...

2012 : തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അവന്‍ ആ ഷോയുടെ അവതാരകന്‍ ആയി..അവന്‍റെ അവതരണത്തില്‍ ആകൃഷ്ടനായ തമിഴിലെ
പ്രശസ്ത സംവിധായകന്‍ പാണ്ടിരാജും, ഐശ്വര്യ ധനുഷും ( ആക്ടര്‍ ധനുഷിന്‍റെ ഭാര്യ ) തങ്ങളുടെ  അടുത്ത ചിത്രങ്ങളിലേക്ക് അവനെ
കാസ്റ്റ് ചെയ്തു..

2013 :  ദൂരെ നിന്നും  പിന്നെ കണ്‍മുന്നിലും കണ്ടിരുന്ന താരങ്ങളുടെ കൂടെ അവരില്‍ ഒരാളായി അവന്‍ വിജയ്‌ അവാര്‍ഡ്‌ കാണുകയായിരുന്നു..

2013-2014 : തുടര്‍ച്ചയായി നാല് സിനിമകളാണ് ഈ ഒരു കാലയളവില്‍ ഇദ്ധെഹത്തിന്റെതായി ഇറങ്ങിയത്..എല്ലാം ബ്ലോക്ബസ്റ്റെര്‍സ്.
തുടര്‍ച്ചയായി നൂറും നൂറ്റമ്പത് ദിനങ്ങളുമാണ് ഓരോ സിനിമയും തിയേറ്ററില്‍ ആളെ കൂട്ടിയത്..

2014 : കാണികളില്‍ ഒരാളായും പിന്നീട് അവതാരകനായും നിന്നിരുന്ന അതെ വേദിയില്‍ ,ഒരുനോക്ക് കാണാന്‍ കൊതിചിരുന്ന താരങ്ങളുടെയും
ലക്ഷക്കണക്കിന്‌ പ്രേഷകരുടെയും കരഘോഷങ്ങള്‍ക്കിടയില്‍ അവന്‍ ആ അവാര്‍ഡ്‌ ഏറ്റുവാങ്ങി..
 " BEST ENTERTAINER OF THE YEAR"..

ജനങ്ങളെ ENTERTAIN ചെയ്യിക്കലാണ് തന്‍റെ ജോലിയെന്ന് മനസ്സിലാക്കിയ ഒരു ബാല്യത്തില്‍ നിന്ന് സ്വപ്നത്തിലേക്കുള്ള ആ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു, ജനം അന്ഗീകരിച്ചിരിക്കുന്നു..ആ കണ്ണുകള്‍ നിറയുകയായിരുന്നു...
വാക്കുകള്‍ മുറിയുകയായിരുന്നു...

ഒരു തട്ടുപൊളിപ്പന്‍ മസാല ഫിലിമിലെ നായകന്‍റെ സ്വപ്നതുല്യമായ വളര്‍ച്ചയുടെ കഥയല്ല മുകളില്‍ പറഞ്ഞിരിക്കുന്നത്.മറിച്ച് ഈ കാലഘട്ടത്തില്‍
ഏവര്‍ക്കും പ്രചോദനമാകുന്ന ഒരു ചെറുപ്പക്കാരന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ കഥ...
ഈ ഫോട്ടോയില്‍ കാണുന്ന ആ വ്യക്തി ഇന്ന് എല്ലാവര്‍ക്കും സുപരിചിതനാണ്...

പേര് :ശിവകാര്‍ത്തികേയന്‍
വയസ്സ് : 29

ഇന്നീ പോസ്റ്റ്‌ ഇടാന്‍ എന്നെ  പ്രേരിപ്പിച്ചത് ചുവടെ കാണുന്ന ലിങ്കിലെ വീഡിയോയാണ് ..
വീഡിയോ ലിങ്ക് : https://www.youtube.com/watch?v=1S3_Vu8M9rY

എല്ലാവര്‍ക്കും ഓരോ സ്വപ്‌നങ്ങള്‍ കാണും..ഒരിക്കലും നടക്കില്ല എന്ന് നമ്മള്‍ കരുതുന്ന എന്നാല്‍ നടന്നിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്ന
ചില സ്വപ്‌നങ്ങള്‍..

ചെയ്യുന്ന ഓരോ തൊഴിലിലും ഓരോ പ്രവര്‍ത്തിയിലും സമര്‍പ്പണവും സന്തോഷവും അതിന്‍റെ എല്ലാ പൂര്‍ണ്ണതയിലും
നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ സ്വപ്നം അതിന്‍റെ എല്ലാ മതില്‍ക്കെട്ടുകളും ചാടി കടന്ന് നിങ്ങളിലേക്ക് എത്തും..തീര്‍ച്ച...

ഈ ജീവിത വിജയം അതാണ്‌ നമ്മെ പഠിപ്പിക്കുന്നത്....

"Ever tried. Ever failed. No matter. Try Again. Fail again. Fail better.Try until the last siren of your life's train ".


Friday, November 21, 2014

ബോണ്‍ ഇന്‍ 90's ആന്‍ഡ്‌ ബി പ്രൌഡ് ഓഫ് ഇറ്റ്‌

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ജനിച്ചവരാണോ നിങ്ങള്‍.എങ്കില്‍ അഭിമാനത്തോടെ പറഞ്ഞോളു ഈ ലോകത്തിലെ ഏറ്റവും അനുഗ്രഹീതരായ തലമുറ ഞങ്ങളുടെതാണ്...കാരണം പലതാണ്..

വല്യ മാറ്റങ്ങളുടെയും ഒരിക്കലും ഇനി തിരിച്ച് കിട്ടാത്ത അനുഭവങ്ങളുടെയും സംഭവവികാസങ്ങളുടെയും വസ്തുതകളുടെയും ആദ്യ കാഴ്ച്ചക്കാരാകാന്‍ ഭാഗ്യം ലഭിച്ച തലമുറയാണ് നമ്മുടേത്‌..
ബാല്യം മുതല്‍ അല്ലെങ്കില്‍ ജനിച്ചു വീണ നാളുമുതല്‍ ദൈവത്തെ കണ്ടുകൊണ്ട് വളരാന്‍ ഭാഗ്യം ലഭിച്ചവരാണ് നമ്മള്‍.ദൈവം ബാറ്റുമേന്തി ക്രീസിലേക്ക് ഇറങ്ങുമ്പോള്‍ ഓരോ ഇന്ത്യക്കാരനേയും പോലെ നമ്മളും പ്രാര്‍ഥിച്ചു,നമ്മുക്ക് നല്ലത് വരാനല്ല,ദൈവത്തിന് നല്ലത് വരാന്‍..സച്ചിന്‍ ഗ്യാംഗുലി ദ്രാവിഡ് ഇനി ഒരിക്കലും അവതാരം എടുക്കാത്ത ഈ ത്രിമൂര്‍ത്തികളിലൂടെ ക്രിക്കറ്റിനെ സ്നേഹിക്കാന്‍ പഠിച്ച ഏത് തലമുറയുണ്ട് വേറെ..

ഇവര്‍ക്ക് വേണ്ടി നമ്മള്‍ അന്നും ഇന്നും വാക്ക്പ്പോരിലാണ് .സ്കൂള്‍ കാലഘട്ടത്തില്‍ തുടങ്ങി പല സൌഹൃദ സദസ്സുകളും പിന്നിട്ട് കോളേജ് ലൈഫ് തീര്‍ന്നിട്ടും നമ്മള്‍ ആ പോര് നിര്‍ത്തിയിട്ടില്ല..ആരാണ് കേമന്‍
“ മമ്മൂട്ടിയോ മോഹന്‍ലാലോ ?.....”...ഇവരെ നമ്മള്‍ കണ്ടു തുടങ്ങിയത് തന്നെ താരങ്ങളായിട്ടായിരുന്നു... രജനികാന്ത് കമലഹാസ്സന്‍ മമ്മൂട്ടി മോഹന്‍ലാല്‍ അമിതാഭ് ഇനി ഒരിക്കലും അവതരിക്കാത്ത ഈ വിസ്മയങ്ങളുടെ കാലഘട്ടത്തില്‍ ജനിക്കുകയും അവരെ കണ്ടാസ്വദിക്കാനും  സാധിച്ച നമ്മള്‍ ഭാഗ്യവാന്മാരാണ്.
സംഗീതം കൊണ്ട് ലോകം കീരടക്കിയ  എംജെ യുടെയും റഹ്മാന്‍റെയും ഇളയരാജയുടെയും ജോണ്‍സണ്‍ മാഷിന്റെയും പാട്ടുകള്‍ കേട്ട് വളരാന്‍ സാധിച്ചതില്‍ അഭിമാനിക്കാം..ഒരിക്കല്‍ നമ്മുക്ക് അന്യമായിരുന്ന ഓസ്കാര്‍ ടൂണ്‍ ചെയ്തെടുത്ത റഹ്മാനും അദ്ധെഹത്തിന്റെ പാട്ടുകള്‍ക്കും നമ്മുടെ അതെ പ്രായമാണ് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്...

ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രസിഡന്റിന്റെ കാലഘട്ടത്തില്‍ സ്കൂള്‍ ജീവിതം നയിക്കാനായി എന്നത് വിസ്മരിക്കാനാകാത്തതാണ്... അദ്ധെഹത്തിന്റെത്രയും സ്വാധീനം ചെലുത്തിയ വേറൊരു രാഷ്ട്രപതി ഭാരതത്തില്‍ ഉണ്ടായിട്ടില്ല എന്നത് ഓര്‍മ്മിക്കേണ്ടതാണ്. ഓര്‍ക്കാം ഇന്ത്യയുടെ മിസ്സയില്‍ മാനെ, എ പി ജെ യെ.....

സക്കീര്‍ ഹുസൈന്‍ ,യേശുദാസ്‌ ,ലതാ മങ്കേഷ്കര്‍,ഹരിഹരന്‍,എസ് പി ബി, രവീന്ദ്രന്‍ മാഷ്‌,മെസ്സി,ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , റോജെര്‍ ഫെടെറര്‍, നദാല്‍,ഷൂമാക്കര്‍,സ്ടീഫെന്‍ ഹോക്കിംഗ്,നെല്‍സണ്‍ മണ്ടേല,മദര്‍ തെരേസ,ഇ കെ നായനാര്‍,ജെയിംസ്‌ കാമറൂണ്‍,മണിരത്നം ,ശങ്കര്‍,പീറ്റര്‍ ജാക്ക്സണ്‍, ഉസ്സൈന്‍ ബോള്‍ട്ട്,നോളന്‍,സക്കേര്‍ ബര്‍ഗ്,ബില്‍ ഗേറ്റ്സ്,സ്റ്റീവ് ജോബ്സ്, പറഞ്ഞാല്‍ തീരില്ല ലിസ്റ്റ് വളരെ വലുതാണ്‌...
കത്ത് കളിലൂടെയും പിന്നീട് ഫോണിലൂടെയും SMS ലൂടെയും ഇപ്പോള്‍ ഓണ്‍ലൈനിലൂടെയും പ്രണയിക്കാന്‍ കഴിഞ്ഞ വേറെ ഏത് തലമുറയാണ്‌ ലോകത്തിലുള്ളത്..

ഞായറാഴ്ചകളിലെ ദൂരദര്‍ശനിലെ ചിത്രഗീതവും വൈകിട്ടത്തെ സിനിമയും മാത്രം മിനിസ്ക്രീന്‍ വസന്തമായിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും 1993-ല്‍ ഏഷ്യാനെറ്റ് എന്ന മലയാളത്തിലേ രണ്ടാമത്തെ ചാനല്‍ അവതരിച്ചതു മുതല്‍ ടെലിവിഷന്‍ ജീവിതത്തില്‍  ഒരു അഭിവാജ്യ ഘടകമായതും  പിന്നീട് കണ്ട  ചാനെലുകളുടെ കുത്തോരുക്കും സീരിയലുകളുടെ ഏകാധിപത്യ ഭരണവും അതിനെ താഴെയിറക്കിയ റിയാലിറ്റി ഷോകളുടെ  കടന്നുവരവും. കമ്പ്യൂട്ടര്‍ എന്ന മനുഷ്യന്റെ ഏറ്റവും വല്യ കണ്ടുപിടിത്തം ആവിര്‍ഭവിച്ചതും തരംഗമായതും.  മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വീഡിയോ ഗെയിമും  ഒരു വിപ്ലവമായി മാറിയതും അച്ചടി മാധ്യമങ്ങളെ പിറകിലെക്ക് തള്ളിവിട്ട് ദൃശ്യമാധ്യമങ്ങളും ഇപ്പോളിതാ ഓണ്‍ലൈന്‍ മാധ്യമങ്ങളും കടന്നുവന്നതും , ഓര്‍മ്മകളും കൂട്ടുകാരും  ഓട്ടോഗ്രാഫ് ബുക്കില്‍ ഒതുങ്ങി പോയ കാലത്തില്‍ നിന്നും ഒരു മൗസ് ക്ലിക്ക് അകലെ എല്ലാവരെയും എന്നും കാണാനും ഓര്‍മകള്‍ പങ്കുവെയ്ക്കാനും കണ്ടു സംസാരിക്കാനും (വീഡിയോ കോള്‍) സഹായിച്ച ഓര്‍ക്കുട്ടും ഫേസ്ബുക്കും ഗൂഗിള്‍ പ്ലസ്സും യുടൂബും അവതരിച്ചതും ഒരു പക്ഷെ ഇന്ത്യയുടെ വരുംകാലത്തെ രാഷ്ട്രീയ-ഭരണ കാഴച്ചപാടുകള്‍ക്ക് തന്നെ മാറ്റം വരുത്താവുന്ന ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവും അങ്ങനെ അങ്ങനെ  ലോകത്തില്‍ ഉണ്ടായേക്കാവുന്ന ഏറ്റവും വല്യ മാറ്റങ്ങളെല്ലാം സംഭവിച്ചതും അതിന് സാക്ഷ്യം വഹിച്ചതും  എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ജനിച്ച നമ്മുടെ ബാല്യവും കൌമാരവും യൌവ്വനവുമായിരുന്നു..

ഇപ്പോഴുള്ളതില്‍ നിന്നുള്ള ചെറിയ ചെറിയ അപ്ടെശനും വേഗത്തിലെ മാറ്റവും അല്ലാതെ വേറെ വല്യ മാറ്റങ്ങള്‍ ഒന്നും ഇനി ലോകത്തില്‍ ഉണ്ടാകാനിടയില്ല...അങ്ങനെ നോക്കുമ്പോള്‍ വിപ്ലവാത്മകമായ ഈ മാറ്റങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ച അത്ഭുതങ്ങളായി മാറിയ കുറെ വ്യക്തിത്വങ്ങളുടെ കാലഘട്ടത്തില്‍ ജനിച്ച നമ്മള്‍ ഭാഗ്യവാന്മാരാണ്...മറ്റാരേക്കാളും...





കാഴ്ച്ച

ലാലും ബഹദൂറും ശാസ്ത്രിയും ഉണ്ടായിരുന്നു..പക്ഷെ  കാഴ്ച്ച പതിഞ്ഞത് ദാ ദീ പയ്യനില്‍ ആയിരുന്നു...          

സിനിമയെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല...കണ്ടും കേട്ടും പറഞ്ഞും തുരുമ്പ് പിടിച്ച നോണ്‍ ലിനിയര്‍ ആഖ്യാനം പരീക്ഷിക്കുന്ന മറ്റൊരു ശരാശരി ചിത്രം മാത്രമായി ഒതുങ്ങി പോകുമ്പോരും,.സിനിമ അല്‍പ്പം എങ്കിലും ലൈവ്- ലി ആകുന്നത് ഈ കുരുന്ന് പ്രതിഭയുടെ സാന്നിധ്യം കൊണ്ടാണെന്ന് പറയാം.. 

നല്ല ഡയലോഗ് പ്രസന്റേഷന്‍ ,മികച്ച അഭിനയം ...101 ചോദ്യത്തില്‍ തുടങ്ങി മുന്നറിയിപ്പിലൂടെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയില്‍ എത്തി നില്‍ക്കുമ്പോള്‍ ദേശിയ അവാര്‍ഡ്‌ ജേതാവായ MINON എന്ന ഈ ബാലതാരം നല്‍കുന്ന പ്രതീക്ഷകള്‍ വലുതാണ്‌.....

Deccan chronicle-ല്‍ ടിയാനെ കുറിച്ച് .വന്ന ലേഖനത്തിന്‍റെ തലക്കെട്ട്‌ ഇതായിരുന്നു,
" A man in a child's body -കുഞ്ഞുശരീരത്തിലെ വല്യ മനുഷന്‍."..

“I have dreams which may or may not come true, but direction and art are a priority.
I have held more than 80 painting exhibitions across India, so that dream has been
partly realised. I want to become a writer like Paulo Coelho.”-ഒരു പതിനാലു കാരന്‍റെ സ്വപ്‌നങ്ങള്‍ക്ക്
ഇത്രയും ആഴമോ ? ..എന്ന് ചോദിക്കുന്നതിന് മുന്‍പ് മറ്റൊന്ന് കൂടി മനസ്സിലാക്കണം..

... This self-taught boy has never attended a formal school and has gathered his wisdom from his experiences, travels, books and interactions with family and friends...
കേട്ടിട്ട് കൊതിയാകുന്നുണ്ടോ......? ...സ്കൂളിലൊന്നും പോകാതെ സിനിമയും കണ്ട്, കൂടെ സിനിമയില്‍ അഭിനയിക്കുകയും ചെയ്ത്
പുസ്തകവും യാത്രയും വായനയുമൊക്കെയായി ഒരു കുട്ടിക്കാലം....ആര്‍ക്കാണ് കൊതി തോന്നാത്തത്....ഭാഗ്യവാന്‍....

Anyways wish you all success in your life brother..

Tuesday, November 18, 2014

" ഭാരതീയ പുരുഷന്മാര്‍ ആണത്രേ ഏറ്റവും മാന്യന്മാര്‍..."

വാട്സ് ആപ്പിലൂടെ കിട്ടിയ ഒരു വീഡിയോ ആണ് ഈ പോസ്റ്റിന്റെ ആധാരം..


സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ച് ലോകമാകമാനം  നടത്തിയ ഒരു പരീക്ഷണത്തിന്റെ ആകെ തുകയാണ് താഴെ കൊടുത്തിരിക്കുന്ന പിക്ചര്‍....
സുന്ദരിയായ    ഒരു യുവതി ലോകത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ കോഫി ഷോപ്പിലും ബസ്‌ സ്റ്റോപ്പിലും റെയില്‍വേ സ്റ്റേഷനിലും മാര്‍ക്കറ്റിലും മറ്റ് നിത്യ സന്ദര്‍ശക പ്രദേശങ്ങളിലും ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ എന്തെല്ലാം തരത്തിലുള്ള HARASSMENT ഉണ്ടാകുന്നു എന്നതായിരുന്നു ഈ പരീക്ഷണത്തിന്റെ ഉദ്ദേശം...

ലോകത്തെ വിവിധ പ്രദേശങ്ങളില്‍ നടന്ന ഈ പഠനം നല്‍കുന്ന റിസള്‍ട്ട് പ്രകാരം

" ഭാരതീയ പുരുഷന്മാര്‍ ആണത്രേ ഏറ്റവും മാന്യന്മാര്‍...

.സ്ത്രീകള്‍ക്ക് ഇന്നും ഏറ്റവും സുരക്ഷിതമായി ഇറങ്ങി നടക്കാവുന്ന രാജ്യം ഇന്ത്യ തന്നെയാണ്..
ചില സ്ത്രീ സംരക്ഷകര്‍ പറയുന്നത് പോലെ പെണ്ണെന്ന പേരുള്ള എന്ത് കണ്ടാലും കാമത്തോടെ മാത്രം നോക്കുന്ന പുരുഷന്മാരുടെ
നാടല്ല ഇത്...

പീഡനങ്ങള്‍ മാത്രം ഫോക്കസ് ചെയ്യുന്ന ഒരു പുഴുങ്ങിയ മാധ്യമ സംസ്കാരമാണ് പലപ്പോഴും ഇങ്ങനെ ഒരു പ്രതിച്ഛായ
ഭാരതിയര്‍ക്കിടയില്‍ തന്നെ ഭാരതത്തെ കുറിച്ച് ഉണ്ടാകിയത്..

ഡല്‍ഹിയിലെ പീഡനത്തെ കുറിച്ച് നാഴികയ്ക്ക് നാല്‍പ്പത് വട്ടം
വാര്‍ത്ത നല്‍കിയ ഇവിടുത്തെ മാധ്യമങ്ങള്‍ അവസാന നിമിഷം വരെ കൂട്ടിരുന്ന ആ കൂട്ടുകാരനെ മനപ്പൂര്‍വ്വം മറന്നത് അതിനു ഏറ്റവും വല്യ ഉദാഹരണമാണ്.. ..
130 കൊടിയലധികം ജനങ്ങളുള്ള ഒരു രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന ചുരുക്കം ചില കേസുകളുടെ പേരില്‍ ഇവിടുത്തെ
പുരുഷ ജനങ്ങളെ മുഴുവന്‍ അപമാനിക്കുന്നത് ശരിയല്ല....ഭാരതം ഇന്നും സുന്ദരമാണ്....
It's not that crime against women don't happen in India. But complaining and bad mouthing our country is not going to help matters either. Let's try to bring a positive change.

watch this videos ,depicting this experiments in newyork,pune and mumbai...

New York - https://www.youtube.com/watch?v=b1XGPvbWn0A
Pune - https://www.youtube.com/watch?v=vY9JwXXSNBI
Mumbai - https://www.youtube.com/watch?v=tPFdLWPJGck

Friday, November 14, 2014

ബാല്യം അതൊരു സ്വപ്നമാണ്

ജാതിയും മതവും നിറവും വംശവും ദേശവും ഭാഷയും ആചാരങ്ങളും അനുഷ്ടാനങ്ങളും പണവും സ്വത്തും അങ്ങനെ എല്ലാം ചേര്‍ന്ന് നിര്‍മ്മിച്ച മതില്‍കെട്ടിനുള്ളില്‍ തളയ്ക്കപ്പെടുകയെന്നാണ് ഒരു മനുഷന്‍ വളര്‍ന്നു എന്നുള്ളതില്‍ നിന്ന് വ്യക്തമാകുന്നത്....
ഒരു മതില്‍ക്കെട്ടുകളും നിയമങ്ങളും അതിര് നിശ്ചയിക്കപ്പെടാത്ത ലോകത്ത് പരസ്പരം സ്നേഹിച്ചും സ്നേഹം പങ്കുവെച്ചും കഴിഞ്ഞ് കൂടുന്ന കാലം എല്ലാ മനുഷ്യ ജീവിതത്തിലുമുണ്ട് , ...കണ്ണ് പൊത്തികളിച്ചും... മണ്ണപ്പം ചുട്ടും ..തുമ്പിയുടെ പിറകെ ഓടിയും.. കാലം മാറിയപ്പോള്‍ കാണ്ടി ക്രഷ് കളിച്ചും കരാട്ടെ ക്ലാസ്സിലും സ്വിമ്മിംഗ് ക്ലാസിലും പോയി ആര്‍ത്തുല്ലസ്സിക്കുന്ന പ്രായം,അതെ കുട്ടികാലം...
സംസ്കാരങ്ങളാല്‍ സമ്പന്നമാണെങ്കിലും ഈ മഹാരാജ്യം ബാലവേലയില്‍ മറ്റ് ലോക രാഷ്ട്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ മുന്നില്‍ ആണ് എന്ന വസ്തുത തീര്‍ത്തും അപമാനകരമാണ്..
സ്ലേറ്റും പെന്‍സിലും ബുക്കും ലാപ്ടോപ്പും എടുക്കേണ്ട പ്രായത്തില്‍ കണ്ടവന്റെ എച്ചില്‍ പാത്രം കഴുകാന്‍ നിയോഗിക്കപ്പെടുന്ന ബാല്യങ്ങളുടെയും ഒരു ഉളിപ്പുമില്ലാതെ
അവരെ കൊണ്ട് അത് ചെയ്യിപ്പിക്കുന്ന അഭ്യസ്തവിദ്യരുടെ നാട്..എല്ലാവര്‍ക്കും കൈലാഷ് സത്യാര്‍തി ആകാന്‍ കഴിയില്ല,
പക്ഷെ ഇതുപോലത്തെ കാഴ്ചകള്‍ ഇവിടെ ഇനിയും ഉണ്ടാകാതിരിക്കാന്‍ നമ്മുക്ക് ഓരോരുത്തര്‍ക്കും പരിശ്രെമിക്കാവുന്നതെ ഉള്ളൂ......

" ബാല്യം അതൊരു സ്വപ്നമാണ്.എല്ലാവര്‍ക്കും ആ സ്വപ്നം ഉണ്ടാകാന്‍ നമ്മുക്ക് ഒരുമിച്ചു പോരാടാം "
"There can be no keener revelation of a society's soul than the way
in which it treats its children." (Nelson Mandela)

Saturday, November 8, 2014

വര്‍ഷം ഇയോബിന്റെ പുസ്തകം INTERSTELLAR, അഥവാ ജീവിതം ചരിത്രം ശാസ്ത്രം


അതെ ഇവ  മൂന്നും ഏച്ചുകെട്ടലുകളാണ്...പക്ഷെ ആ ഏച്ചുകെട്ടലുകളിലും ഒരു സത്യമുണ്ട്...വേണുഗോപാലായും ഇയോബായും മുര്‍ഫിയായും കൂപ്പറായും ചില കഥാപാത്രങ്ങള്‍ ഉണ്ട്....ചില നിമിഷങ്ങള്‍ ഉണ്ട്...അതിമനോഹരമായ .ഈ മൂന്ന് ചലച്ചിത്രങ്ങളെ കുറിച്ചുള്ള എന്‍റെ അഭിപ്രായമാണ് ചുവടെ ......... 
1.വര്‍ഷം
ഒരു നനുത്ത സ്പര്‍ശമായി മനസ്സിനെയും ശരീരത്തേയും ആത്മാവിനെയും നിര്‍വൃതിയിലാഴ്ത്തുകയാണ് വര്‍ഷം...ഉദ്യോഗജനഗമായ നിമിഷങ്ങളോ
ട്വിസ്റ്റുകളോ ഒന്നും തന്നെ ഈ സിനിമയിലില്ല..ഒരു നേര്‍ത്ത കാറ്റ് പോലെ അത് തുടങ്ങി ഒടുങ്ങുന്നത് നമ്മള്‍ അറിയില്ല..
നമ്മുക്ക് വര്‍ഷങ്ങളായി പരിചയമുള്ള നോമ്പരങ്ങളിലും സന്തോഷങ്ങളിലും പങ്കുചേര്‍ന്ന ഒരു സുഹൃത്തായി വേണു മാറുന്നത്
കണ്ണുകളെ നനച്ചു കൊണ്ട് പ്രേഷകന്‍ മനസ്സിലാകുമ്പോള്‍ സിനിമ ഹൃദയത്തോട് വളരെയധികം താതാത്മ്യം പ്രാപിചിട്ടുണ്ടായിരിക്കും..
ആവശ്യമില്ലാത്ത ഒരൊറ്റ സീനോ ഡയലോഗോ ഈ സിനിമയില്‍ ഇല്ല എന്നത് എഴുത്തുകാരന്‍ കൂടിയായ സംവിധായകന്റെ മേന്മയാണ്.
സിനിമയുടെ ഒഴുക്കിനെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ബിജിബാലിന്റെ സംഗീതത്തിനും പാട്ടുകള്‍ക്കും സാധിച്ചിട്ടുണ്ട്..
" മലയാളത്തിന്റെ മഹാനടനം " അതില്‍ എല്ലാം ഉണ്ട്..
.കാറും കോളും സമ്മാനിച്ച്‌ കടന്നു പോയ തുലാവര്‍ഷത്തിനു ശേഷം
ശാന്തമാകുകയാണ് വേണുവും അയാളുടെ ജീവിതവും...പുത്തന്‍ പ്രതീക്ഷകളുമായി....
" Don't waste your chance to experience HIS epic performance on silver screen....
വര്‍ഷം പെയ്ത് തുടങ്ങി..
2.ഇയോബിന്റെ പുസ്തകം
ഒടുവില്‍ അമല്‍ നീരദ് എല്ലാവരും ആഗ്രഹിച്ചിരുന്ന ആ പാതയിലേക്ക് ചുവട് വെച്ചിരിക്കുന്നു.കലാമൂല്യവും വാണിജ്യ താല്പ്പര്യവുമുള്ള
ഒരു സിനിമയുമായി..
.ഇയോബിന്റെ പുസ്തകം സമ്പന്നമാണ്.അതി മനോഹരമായ ഫ്രായിമുകളായും പശ്ചാത്തല സംഗീതം കൊണ്ടും സര്‍വ്വോപരി
ഇതുവരെ ഉള്ളതില്‍ നിന്നും വ്യത്യസ്തമായ പുതിയൊരു അമല്‍ നീരദ് ടച്ച്‌ കൊണ്ടും...
ഒരു പീരിയട് ഡ്രാമയെ കുറിച്ചും ചരിത്രത്തെ കുറിച്ചും
പ്രതിപാതിക്കുമ്പോള്‍ ഏത് ഫിലിം മേക്കറുടെയും മനസ്സില്‍ ആദ്യം ഓടി എത്തുക്ക സെപിയ ടോണ്‍ ആയിരിക്കും .
ഇവിടെ അമല്‍ നീരധും ആ പതിവ് തെറ്റിച്ചിട്ടില്ല.പക്ഷെ മനോഹരമായ ലൈറ്റിങ്ങും high contrast-ഉം ഒത്തിണങ്ങിയപ്പോള്‍ ഒരു പീരിയട് ഡ്രാമയുടെ ലാവണ്യം മറ്റൊരു തലത്തിലൂടെ പ്രേക്ഷകനില്‍ അനുഭവവേദ്യമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു..
എന്നും അമല്‍ നീരദ് ചിത്രങ്ങള്‍ക്ക് മികച്ച പശ്ചാത്തല സംഗീതം ഒരു അകമ്പടിയാണ്.ചൈനീസ്‌ folk മ്യൂസിക്കിന്റെയും കേരളത്തിന്റെ തനതായ നാടന്‍ വായ്ത്താരികളുടെയും നാടന്‍ ശീലുകളുടെയും ഒരു ആകെ തുകയാണ് നേഹയുടെ പശ്ചാത്തല സംഗീതം..hats off to her..വെറുതെ നേരം പോക്കിനുവേണ്ടി വന്നു
പോകുന്ന ഒരു കഥാപാത്രങ്ങളും സിനിമയിലില്ല..എല്ലാവര്‍ക്കും അവരുടെതായ ഐഡന്റിറ്റി നല്‍കാന്‍ തിരക്കഥയ്ക്ക് സാധിച്ചിട്ടുണ്ട്..
ചുരുക്കം പറഞ്ഞാല്‍...
" If you are in wait for something in an international flavor on mollywood...then your wait is over........don't hesitate to watch this visual treat ...."
3.INTERSTELLAR
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഹോളിവുഡ് സംവിധായകാനാണ് CHIRISTOPH NOLAN എന്ന് പലപ്പോഴും
തോനിയിട്ടുണ്ട്.....ENTERTAIN ചെയ്യിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമകള്‍ , ആദ്യ തവണ ഭ്രാന്ത് പിടിപ്പിക്കുകയും പിന്നീടുള്ള കാഴ്ചകളില്‍ പിടിതരികയും ചെയ്യുന്ന സിനിമകള്‍ ഒരു പക്ഷെ ഇതൊക്കെ ആയിരിക്കാം സിനിമാഭ്രാന്തന്മാരിടയില്‍ നോളന്‍ ഒരു എബോളയായി
പടരാനുള്ള കാരണങ്ങള്‍...ഇതൊക്കെ തന്നെയാണ് എന്നെയും ഇന്നീ ഫിലിം കാണാന്‍ പ്രേരിപ്പിച്ചത്...സിനിമ കണ്ടിറങ്ങിയപ്പോള്‍ ആദ്യം മനസ്സിലേക്ക്
എത്തിയത് ,പണ്ടെപ്പോഴോ ആരോ കൊളുത്തിവിട്ട ഈ ചിന്തയാണ്..
..."light-നേക്കാള്‍ വേഗത്തില്‍ നിനക്ക് സഞ്ചരിക്കാന്‍ സാധിച്ചാല്‍ , ഇന്ന് നീ കണ്ട കാഴ്ച അതേപോലെ അനേകം പ്രകാശ
വര്‍ഷങ്ങള്‍ക്കപ്പുറം വീണ്ടും കാണാന്‍ സാധിക്കും..."... ...
I think the following can review this extravaganza...
".......WOW..a true masterpiece from nolan"
" This is one of the most beautiful films I have ever seen — in terms of its visuals, and its overriding message about the powerful forces of the one thing we all know but can't measure in scientific terms. Love
ഈ വര്‍ഷത്തെ സിനിമാചരിത്രം രേഖപ്പെടുത്തുന്നത് ഈ ചിത്രങ്ങളിലൂടെ ആയിരിക്കും....നോളന്റെ ആദ്യത്തെ ഓസ്കാര്‍ അമലിനു ആദ്യമായി ഒരവാര്‍ഡ്‌ മമ്മൂക്കയ്ക്ക് മാറ്റൊരു മികച്ച നടന്‍ പുരസ്കാരം....പ്രതീക്ഷകള്‍ ഒരുപാടാണ്‌....
waiting...........

Thursday, November 6, 2014

*****വളയ്ക്കണോ ... ഓടിക്കണോ.. ?..***

 ബാര്‍ അസോസിയേഷന്‍റെ യോഗത്തില്‍ മാതൃഭൂമി സ്റ്റിംഗ് ഓപ്പറേഷന്‍ --
പ്രസക്തമായ വെളിപ്പെടുത്തലുകള്‍...
1.കഴിഞ്ഞ മൂനാല് കൊല്ലത്തിനിടയില്‍ 20 കോടിയാണ് നമ്മള്‍ സര്‍ക്കാരിന് കൈമാറിയത്.."
2.ഈ സര്‍ക്കാരിനെ ഓടിക്കാനുള്ളത് നമ്മുടെ കയ്യില്‍ ഉണ്ട്..പക്ഷെ ഒടിക്കരുത്.ഒരാളെ പിടിച്ച് വളച്ച് നമ്മുടെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തണം..
3.മുഖ്യമന്ത്രി അങ്ങേരെ വിശ്വസിക്കാന്‍ കൊള്ളില്ല..കസേര നിലനിര്‍ത്താന്‍ അങ്ങേര് എന്തും ചെയ്യും..4
4.മാണിക്കിട്ട് ഒരടി കൊടുത്തപ്പോള്‍ പകുതി ഭാരം കുറഞ്ഞു..
.മണിക്കൂറുകള്‍ക്കു മുന്‍പ്..
സഖാവ് പന്യന്‍ - "ഞങ്ങള്‍ക്ക് മാണിയും വേണ്ട ഒരു കോണിയും വേണ്ട.."
" ഇടതുപക്ഷങ്ങളുടെ സമരങ്ങള്‍ എല്ലാം ഒരു അഡ്ജസ്റ്റ്മെറ്റാണെന്ന് പൊതുവേ ഒരു അഭിപ്രായം ഉണ്ട്.ഒരുമിച്ചൊരു അഭിപ്രായം ഉണ്ടാക്കണമായിരുന്നു ".
കുറച്ചധികം മണിക്കൂറുകള്‍ക്ക് മുന്‍പ്....
പിണറായില്‍ നിന്ന്- " സിബിഐ വേണ്ട "
ഒരു ദിവസം മുന്‍പ്
മുഖ്യന്‍ - " UDF ഒറ്റകെട്ടാ.."
സംഭവം ഇതൊക്കെയാണ് ...
കൊടുത്തു എന്ന് ചിലര്‍ പറയുന്നു..ഇവിടൊന്നും കിട്ടീല, ഞങ്ങളൊന്നും വാങ്ങിയില്ല എന്ന് മറ്റു ചിലര്‍.
.സിബിഐ വേണം എന്ന് ഒരു ചുവപ്പനും വേണ്ട പട്ടാളം മതിയെന്ന് വേറൊരു ചെന്‍ ചുവപ്പനും...
കാലാകാലമായി ബാര്‍ ലൈസന്‍സ് പുതുക്കാനും പുതിയത് നല്‍കാനും സാമാന്യം നല്ല രീതിയില്‍ കോഴപ്പണം ഒഴുകുന്നുണ്ടായിരുന്നു എന്ന് ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന കാര്യമാണ്..ഇത്രയും കാലം ആര്‍ക്കും
ഒരു പ്രശ്നവുമില്ലായിരുന്നു.കാരണം പ്രേതെകിച് പറയേണ്ടല്ലോ...പറ്റാവുന്നത്രേ ഊറ്റിയെടുതിട്ട് ഗാന്ധി കളിച്ചാല്‍ ഇങ്ങനെയിരിക്കും....
ഇതൊന്നും അല്ലെങ്കില്‍ ഈ സംഭവങ്ങളെ ഇങ്ങനെ വ്യാഖ്യാനിക്കാം..
മുഖ്യമന്ത്രി ആകാന്‍ കൊതിക്കുന്ന മാണി സാര്‍ ഉടനെയെങ്ങാനും UDF വിട്ടു LDF-ലോട്ട് ചേക്കേറാന്‍ ശ്രെമിച്ചാല്‍ അത് ഞങ്ങളുടെ ഭാവിയെയും നിലനില്‍പ്പിനെയും
സാരമായി ബാധിക്കും എന്ന് മുന്‍കൂട്ടി കണ്ട CPI, ആ ശ്രെമത്തെ മുളയിലെ നുള്ളി കളയാന്‍ ബാറുടമകളെ കൂട്ട് പിടിച്ച് നടത്തിയ കളി..
"ഇതൊന്നുമല്ലേല്‍ , ഇതെല്ലാം ലവന്‍റെ കളിയാണ് ..പി സി...മന്ത്രിയാകാനുള്ള PSYCHOLOGICAL MOVE...."
എന്തോക്കെയായാലും മാധ്യമങ്ങള്‍ക്ക് കുറച്ച് കാലത്തേക്ക് ഒരു ചാകര...സാരിത കാറ്റില്‍ ആടിയിട്ടില്ല പിന്നല്ലേ പട്ട ചാരായം എന്ന നിലപാടിലാ മുഖ്യന്‍.അങ്ങേര് രാജിവെക്കുമെന്ന് ആരും കരുതണ്ട..
.ചിലര്‍ ആവശ്യപ്പെടുന്നത് പോലെ ഒരു ജുഡീഷ്യല്‍ അന്ന്വേഷണവും നടക്കാന്‍ പോകുന്നില്ല....അങ്ങനെ ഒന്ന് വന്നാല്‍ ഈ ഫോട്ടോയില്‍ പറഞ്ഞിരിക്കുന്നത്
സംഭവിക്കും എന്ന് എല്ലാ മേലാളന്മാര്‍ക്കും അറിയാം..അതല്ലേ നമ്മുടെ സഖാവ് ജുഡീഷ്യല്‍ അന്ന്വേഷണതോട് ഈ വിയോജിപ്പ്‌ കാട്ടുന്നതും സിബിഐയെ കുറ്റം പറയുന്നതും ..
ഇനി ഇപ്പോള്‍ സിബിഐ വന്നെന്നിരിക്കട്ടെ .അവര്‍ കേസ് പഠിച്ച് വരുംപ്പോരെക്കും സര്‍ക്കാരിന്‍റെ കാലാവധി കഴിയും.....
ഒടുവില്‍ നഷ്ടം കാലങ്ങളായി ഈ സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയ അഭിനവ കള്ള് കച്ചവടക്കാര്‍ക്ക് മാത്രം..
കള്ളും പോയി കാശും പോയി ബാറും കിട്ടീല്ല..ഐലസാ........

Tuesday, November 4, 2014

ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനല്ല

ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനല്ല.പക്ഷെ പിണറായി വിജയന്‍ എന്ന വ്യക്തിയോട് മറ്റ് കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരോട് ഇല്ലാത്ത ഒരു
ബഹുമാനമുണ്ട്.., 
മൌലികമായി ശരിയായാലും തെറ്റായാലും താന്‍ പറയുന്ന കാര്യങ്ങളോട് അല്ലെങ്കില്‍ തന്‍റെ അഭിപ്രായ പ്രകടനത്തോട്
ഇനി ഇപ്പോള്‍ ഭൂമി ഇടിഞ്ഞ് താഴെ വീണാലും ഉറച്ച് നില്‍ക്കുന്ന അധികം രാഷ്ട്രീയ കോമരങ്ങള്‍ ഈ നാട്ടിലില്ല എന്നത് തന്നെ അതിന് മൂലകാരണം..
പ്രമുഖരായ മറ്റ് നേതാക്കള്‍ മൌനം പാലിക്കുന്ന ചുംബന സമരത്തോട് തന്‍റെ നിലപ്പാട് തുറന്ന് പറയാന്‍ അദ്ദേഹം കാട്ടിയ സ്വതസിദ്ധമായ ധൈര്യത്തോടൊപ്പം ആ അഭിപ്രായ പ്രകടനതോടും ഞാന്‍ പൂര്‍ണമായി യോജിക്കുന്നു....
എന്തോ ഈ പ്രതിഷേധം കേരളീയ സംസ്കാരത്തിന്‍റെ തീരാ കളങ്കമാണ്,തേങ്ങയാണ്,മാങ്ങയാണ്‌ ,,,എന്ന് പറയുന്നവരോട് ഒരു ചോദ്യം...
" എന്താണ് ഊവേ നിങ്ങള്‍ പറയുന്ന ഈ സംസ്കാരം. ?..."..
ഇന്ത്യയില്‍ വേറൊരു സംസ്ഥാനത്തും ഇല്ലാത്തത്ര തോതില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങളും പീഡനങ്ങളും അരങ്ങേറുന്ന ഒരു നാടിന്‍റെ സംസ്കാരമാണോ നിങ്ങള്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം പൊക്കി പറയുന്നത്..
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം INCEST RELATIONSHIP-ല്‍ കുതിച്ച് ചാട്ടം നടത്തുന്നതാണോ നമ്മുടെ ഈ പറഞ്ഞ സംസ്കാരം...
അച്ഛന്‍ മകളെ കേട്ടിപിടിച്ചാലോ ഉമ്മ വെച്ചാലോ അവിടെയും അശ്ലീലം മാത്രം കാണുന്ന മനോഭാവമാണോ നിങ്ങള്‍ പറയുന്ന ഈ സംസ്കാരം..
.സ്ത്രീയും പുരുഷനും ഒരുമിച്ചു സഞ്ചരിചാലോ ഒരു കാപ്പി കുടിച്ചാലോ ഒന്ന് സംസാരിച്ചാലോ അതിനെയും കാമത്തിന്‍റെ കണ്ണിലൂടെ മാത്രം കാണുന്ന അഭിവൃദ്ധ സദാചാര വാദികളാണോ ഈ നാട്ടിലെ സാംസ്കാരത്തിന്റെ കാവലാളുകള്‍..
മറൈന്‍ ഡ്രൈവില്‍ പ്രതിഷേധം നടക്കുമ്പോള്‍ പോലീസിന്റെ മുന്നില്‍ വെച്ച് ഒരു കാവി സംസ്കാര വാദി വിളിച്ച് പറയുന്നത് കേട്ടു
" നീ വീട്ടില്‍ നിന്ന് നിന്‍റെ അമ്മയേയും പെങ്ങളേയും
കൊണ്ട് വാടാ ഞാനൊന്ന് ചുംബിക്കട്ടെയെന്ന്.."
- ഈ അവിഞ്ഞവനാണോ അതോ അവന്‍റെ പുഴുത്ത നാവിന് കരഘോഷം മുരക്കിയ മറ്റ് മഹാന്മാരാണോ
ഈ പറയുന്ന സംസ്കാരത്തിന്‍റെ കാവലാളുകള്‍......
.നൂറ്റാണ്ടുകളോളം അടിയാള സ്ത്രീയുടെ മാറ് മറയ്ക്കാന്‍ അനുവദിക്കാതെ നാട് മുഴുവന്‍ ഓടി നടന്ന് വ്യഭിചരിച്ച യോഗ്യന്മാരുടെ ഈ നാട്ടില്‍, സ്വന്തം ഭാര്യയുടെ കിടപ്പുമുറിക്ക് മുന്നില്‍ നമ്പൂതിരിയുടെ വരവിനും പോക്കിനും കാവലിരുന്ന ഭര്‍ത്താക്കന്മാരുടെ ഈ നാട്ടില്‍
നിങ്ങള്‍ പറയുന്നത് ഏത് സംസ്കാരത്തെക്കുറിച്ചാണ്...?...
ഇനിയും ഈ നാട്ടില്‍ ഈ നാറിയ പ്രവണതയ്ക്കെതിരെ ശബ്ധമുയരും , പ്രതിഷേധമുയരും ,,ഇന്നലെ 50 ആയിരുന്നേല്‍ ഇനി അത് ആയിരങ്ങള്‍
മുന്നില്‍ നിന്ന് നയിക്കും..... 

Friday, October 24, 2014

കത്തി - ഒരു സര്‍ക്കാസം

സാമൂഹിക പ്രസക്തിയുള്ള വിഷയം,കെട്ടുറപ്പുള്ള തിരക്കഥ, മനോഹരമായ ഫ്രെയിമുകള്‍ ,ഉഗ്രന്‍ സംഘട്ടന രംഗങ്ങള്‍, ത്രെസ്സിപ്പിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ,സമീപ കാലത്തെ വിജയിയുടെ ഏറ്റവും മികച്ച പ്രകടനം ,കൂടാതെ മുരുഗദാസ്സിന്റ്റെ കിടിലം മേക്കിങ്ങും...പടം സൂപ്പറാണ്...മികച്ചൊരു എന്‍റെര്‍ടെയിനര്‍....എന്തിരുന്നാലും ഈ PSYCHOLOGICAL MOVE ഞങ്ങളെടുത്ത് വേവില്ല മച്ചാന്മാരെ.....
സിനിമ കണ്ടവര്‍ മാത്രം തുടര്‍ന്ന് വായിക്കുക ,അല്ലാത്തവര്‍ കണ്ടതിന് ശേഷം വായിച്ചാല്‍ മതി..എന്തായാലും വായിക്കണം..ഇനി ഇപ്പം വായിച്ചില്ലെലും ഒരു ചുക്കുമില്ല.....
പൊതുവേ നമ്മുടെ നാട്ടില്‍ ഒരു സംസാരമുണ്ട്,അടുത്ത ലോക മഹായുദ്ധം ജലത്തിന്‍റെ പെരിലായിരിക്കുമെന്ന്..രണ്ടാഴ്ചകള്‍ക്ക് മുന്‍പ് അമേരിക്കയിലെ ഒരു കോടതി വിധി ഈ പ്രസ്താവനയെ അടിവരയിടുന്നതാണ്..ജലം ജനത്തിന്‍റെ മൌലികാവകാശങ്ങളുടെ കൂട്ടത്തില്‍ പെടുത്താന്‍ കഴിയാത്തതാണെന്ന പ്രഖ്യാപനമുണ്ടാക്കിയ പൊല്ലാപ്പുകള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല...(( മല്ലുസ് ക്ഷേമിക്കണം..ആ കോടതിക്ക് ഫേസ്ബുക്ക്‌ പേജില്ല )))...
ബൈ ദ വെ ,കം ടു ദ പോയന്റ്റ്....ഈ സിനിമയില്‍ നാഗരിക ജീവിതത്തെ കുറിച്ചും അവിടുത്തെ ജനങ്ങളെ കുറിച്ചും ചില സന്ദര്‍ഭങ്ങളില്‍ മോശമായി പ്രതിപാതിക്കുന്നത് നിങ്ങളുടെ ശ്രെധയില്‍ പെട്ട് കാണുമല്ലോ... ഗ്രാമ നിവാസികള്‍ വിത്ത് വിതച്ച് കൊയ്തെടുക്കുന്ന ധാന്യ മണികളും പച്ചക്കറികളും പാലും ഉപ്പും വരെ ഒരു ഉളുപ്പുമില്ലാതെ (( കാശ് കൊടുത്തിട്ടാണ്..എങ്കിലും ...) വെട്ടി വിഴുങ്ങുന്ന പട്ടണ വാസികള്‍ , അവരുടെ കഷ്ട്ടപ്പാടുകളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ലെന്നും , കൂടാതെ അവര്‍ക്കൊരു ആവശ്യം വന്നപ്പോള്‍ ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും കാട്ടുന്നില്ലെന്നും കതിര്‍വേലന്‍ എന്ന കത്തി പറയുന്നുണ്ട്....അവിടെയാണ് നമ്മ പറയുന്ന പൊയന്റ്...
.
സത്യത്തില്‍ ഇവിടെ നഗരങ്ങളുടെ പേര് പറഞ്ഞു സിംബോളിക്കായി കത്തി നീട്ടിയിരിക്കുന്നത് കേരളത്തിന്‌ നേര്‍ക്കല്ലേ ..?....കൃഷി ചെയ്യാന്‍ വെള്ളമില്ലാതെ കഷ്ട്ടപ്പെടുന്ന ഗ്രാമം .തമിഴ്നാടല്ലേ...?...തീര്‍ച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു....
സമ്പൂര്‍ണ സാക്ഷരതയും അത് മൂലം സമ്പൂര്‍ണ്ണ പക്ഷവും ആഗ്രഹിക്കുന വൈറ്റ് കോളര്‍ ജോബും തദ്വാര നികത്തപെട്ട വയലുകളും, ഇല്ലാതായ കൃഷി ഭൂമിയും നമ്മെ ഒരു CONSUMER STATE ആക്കുകയും ,അരിക്കും ഗോതമ്പിനും പാലിനും പച്ചക്കറിക്കും വരെ അയല്‍സംസ്ഥാനമായ തമിഴ്നാടിനെയും കൂട്ടരെയും ആശ്രയിക്കേണ്ട അവസ്ഥയാണുള്ളതെന്ന സത്യം (((( ..സിനിമയിലെ നഗര ജീവിതത്തെ പോലെ...)) സംശയം ബലപ്പെടുത്തുന്നു....എന്നിട്ടും കൃഷി ചെയ്യാന്‍ ഒരല്‍പം വെള്ളം ചോദിച്ചപ്പോള്‍ .. പൊട്ടും പൊട്ടും എന്ന് പറഞ്ഞ് സിനിമയിലെ MNC-യെ പോലെ നമ്മള്‍ കണ്ണില്‍ ചോരയില്ലാതെ പെരുമാറുകയാണെന്ന് തമിഴ്നാട് പറയുന്നു....സോറി കതിര്‍വേലന്‍ പറയുന്നു...
കേരളത്തെ തന്നെ ഉദ്ധെക്ഷിച്ച് കേരളത്തെ മാത്രം ലക്ഷ്യം വെച്ച് ജയ ആന്റ്റിയുടെ തലയില്‍ ഉദിച്ച ബുദ്ധി മുരുഗദാസ്സിനോട് പറയുകയും AIDMK സപ്പോര്‍ട്ടറും, സര്‍വ്വോപരി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തമിഴ് നടനും കൂടിയായ ഇളയ ദളപതിയെ കൂട്ട് പിടിക്കുകയും ചെയ്ത് തമിഴ്നാടിന്‍റെ കഷ്ട്ടതകള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ മല്ലുസിനെ അറിയിച്ച് സഹാതാപ തരംഗം സൃഷ്ട്ടിച്ച് മുല്ലപ്പെരിയാര്‍ സ്വന്തമാക്കാനുള്ള PSYCHOLOGICAL MOVE...
ആന്റ്റിയും കൂട്ടരും ഒന്ന് മനസ്സിലാക്കണം...മമ്മൂട്ടിക്കും മോഹന്‍ലാലിനും പോലും കൊടുക്കാത്തത്രയും തിയേറ്ററുകള്‍ നിങ്ങളുടെ സൂപ്പര്‍സ്റ്റാറിന്റ്റെ പടം റിലീസ് ചെയ്യാന്‍ ഞങ്ങള്‍ തരും..ഭ്രാന്തന്മാരെ പോലെ അടിയുണ്ടാക്കി ടിക്കറ്റ്‌ എടുക്കുകയും തിയേറ്ററില്‍ ഇടിച്ച് കേറി സിനിമ കാണുകയും ചെയ്യും....ഓരോ ഡയലോഗിനും പാട്ടിനും തുള്ളുകയും ചാടുകയും കയ്യടിക്കുകയും പേപ്പര്‍ വാരി ഉത്തരത്തിലേക്ക് എറിയുകയും ചെയ്യും.......FB-യില്‍ കേറി പോസ്റ്റുകയും ലൈക്കുകയും കമന്റുകയും ഷെയറുകയും ചെയ്യും...
പക്ഷെ.... സോറി.... ഒന്നും തോന്നരുത് .... മുല്ലപ്പെരിയാര്‍ തരില്ല.........

Friday, October 3, 2014

***ഞാൻ ***

വായിച്ചറിഞ്ഞ കെ ടി എൻ കൊട്ടൂരിൽ നിന്നും ഇന്ന് ഞാൻ 
കണ്ട കെ ടി എന്നിലേക്കുള്ള ദൂരം രണ്ട്‌ മിഴികൾക്കിടയിലെ അന്തരം പോലെയാണ് ! രണ്ടും നമ്മുക്ക് നൽകുന്നത് ഒരേ കാഴ്ചയാണ് , ഒരേ അനുഭവമാണ് ! പക്ഷെ രണ്ടും രണ്ടാണ് , എന്നത് യാഥാർത്യം ..

ടി പി രാജീവന്റെ എഴുത്തും ജീവിതവും വായിക്കുന്നതിനും നാളുകൾക്കു മുൻപ്‌ , കാലാപാനിയൊക്കെ കണ്ട നാളുകൾക്കു ശേഷം , എപ്പോഴോ തോനിയ ഒരു ചോദ്യം ഇതായിരുന്നു ...
"ഒരു ഗാന്ധി മാത്രമായിരുന്നോ ഈ നാടിനു വേണ്ടി പോരാടിയിരുന്നത് ?.. മറ്റുള്ളവരുടെ വേദനയും സമർപ്പണവും എന്തേ നമ്മൾ അറിയാതെ പോയി ?..."
ചരിത്രം പലപ്പോഴും അങ്ങനെയാണ് അത് ചുരുക്കം ചില ആളുകളിൽ മാത്രമായി ഒതുങ്ങി പോകും, നഷ്ടങ്ങൾ ഏറ്റുവാങ്ങിയ അനേകായിരങ്ങളുടെ ഒരു അടയാളപ്പെടുതലുകളും ബാക്കി വെയ്ക്കാതെ ...
കൊട്ടൂരിന്റെ ജീവിതത്തിലൂടെ ടി പി രാജീവൻ പറയാൻ ശ്രെമിച്ചതും .. ചരിത്രത്തിൽ മുങ്ങി താണുപോയ ആ ജീവിതങ്ങളെ കുറിച്ചായിരുന്നു.....
പലപ്പോഴും നോവൽ സിനിമയാക്കുമ്പോൾ സംഭവിക്കുന്ന സ്ഥിരം പാളിച്ചകളിൽ നിന്ന് ഒരു പരിധിവരെ അകലം പാലിക്കാൻ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട് ...
തന്റെ വായനയെ ധ്രിശ്യങ്ങളായി മനസ്സിൽ പതിപ്പിക്കാൻ സാധികുംപോൾ മാത്രമേ ഒരു നല്ല നോവൽ സിനിമയാകുകയുള്ളൂ ,രഞ്ജിത് അവിടെ വിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം ...
വായിച്ചറിഞ്ഞ കോട്ടൂരിനെ സംവിധായകൻ തന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചപ്പോൾ ദുൽഖർ കൊട്ടൂരായി മാറുകയായിരുന്നു ,ദുൽഖറിന്റെ ഏറ്റവും മികച്ച പ്രകടനമായി ഞാനിലെ കഥാപാത്രത്തെ വ്യാക്യാനിക്കം ..വായനയിലൂടെ ഞാൻ അറിഞ്ഞ ! അല്ലെങ്കിൽ ഞാൻ കാണാൻ ആഗ്രഹിച്ച കോട്ടൂരിനെ ദുൽഖർ കാട്ടിതരികയായിരുന്നു ..
എന്തുകൊണ്ട് ഇത്രയുംനാൾ ഈ നടനെ മലയാള സിനിമാലോകം സ്രെധിച്ചില്ല എന്ന ചോദ്യം രണ്‍ജി പണിക്കർ നമ്മെ കൊണ്ട് വീണ്ടും ചോദിപ്പിക്കുന്നു ..സിനിമയുടെ ഒഴുക്കും താളവും അതിന്റെ പൂർണ്ണതോതിൽ പ്രേക്ഷകനിൽ അനുഭവവെധ്യമാക്കാൻ ബിജബാലിന്‌ തന്റെ സംഗീതത്തിലൂടെ സാധിച്ചിട്ടുണ്ട് .

ചുരുക്കം പറഞ്ഞാൽ ,എന്നെ സംബന്ധിച്ചിടത്തോളം അക്ഷരങ്ങളിൽ ഞാൻ കണ്ട എഴുത്തും ജീവിതവും അഭ്രപാളിയിൽ രഞ്ജിത് കൂട്ടിയിണക്കുകയായിരുന്നു ...

നന്ദി രഞ്ജിത്ത് 

Tuesday, September 30, 2014

കോപ്പിലെ ഒരു നൊസ്റ്റാള്‍ജിയ


ആദ്യ പ്രണയിച്ച പെണ്ണ്..... ആദ്യത്തെ ചുംബനം.... ആദ്യം കണ്ട സിനിമ ........ആദ്യം ഉപയോഗിച്ച വാഹനം, മൊബൈല്‍ ആദ്യമായി സ്കൂളിന്റെ പടി കടന്ന ദിനം ഇവയെല്ലാം നമ്മുക്ക് മറക്കാനാകാത്ത ഓര്‍മ്മകളാണ്..മനസ്സിലെ ഒരിക്കലും തകര്‍ക്കപ്പെടാത്ത സ്ഫടിക ഗോപുരങ്ങള്‍.....
ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് മറ്റൊന്ന് കൂടി ....
കുത്തി കുറിച്ചിട്ട സ്ക്രാപുകളും ഫോടോസ്സുമായി നമ്മുക്ക് ആ പുതിയ സൈബര്‍ കൂട്ടായ്മയുടെ സ്വാദ് ആദ്യമായി മനസ്സിലാക്കി തന്ന ഒരുപക്ഷെ ഇന്നത്തെ ഫേസ്ബുക്കിന്റെ വിജയത്തിന് തന്നെ കാരണമായി തീര്‍ന്ന നമ്മുടെ ആ ഓര്‍ക്കുട്ട്.. അതും ഓര്‍മ്മയാകുന്നു.....അനിവാര്യമായ വിടവാങ്ങല്‍........

Monday, September 29, 2014

ദൈവത്തിന്റെ സ്വന്തം നാട് - ഈ ദൈവം ഏതാ മതം ( തര്‍ക്കം തീരുനില്ല... ഇനി തീരുകയുമില്ല..)



പച്ച കാവി മഞ്ഞ ചുവപ്പ് പിന്നെ നിറമില്ലാത്ത ആ തലയും ( മതെത്വര ) അങ്ങനെ അഞ്ച് തലയും കൂടെ വികടനും പ്രതികരിക്കുന്നു...

* പച്ച - തല : 545 മെംബേര്‍സ് ഉള്ള പാര്‍ലമെന്‍റില്‍ ആകെ ഉള്ളത് 23 മുസ്ലീങ്ങളാണ്.ഈ രാജ്യത്തെ മുസ്ലീം വിഭാഗം ശാരീരികമായും മാനസികമായും സാമൂഹികമായും പിന്തള്ളപ്പെടുകയും
അവഗണിക്കപ്പെടുകയുമാണ്..ഈ സാഹചര്യത്തില്‍ എല്ലാ മുസ്ലീങ്ങളും ഒത്തുചേര്‍ന്നു മുസ്ലീം ലീഗിനെ ശക്തിപ്പെടുത്തി അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണം....

** വികടന്‍ : അങ്ങനെയാണോ ...എങ്കില്‍ നമ്മുക്കൊരു കാര്യം ചെയ്യാം.. പാര്‍ലമെന്റ് സീറ്റിലും സംവരണം കൊണ്ട് വന്നാല്ലോ..മുസ്ലീങ്ങള്‍ക്ക് ഇത്ര സീറ്റ്‌ , ഹൈന്ദവര്‍ക്ക് ഇത്ര സീറ്റ്‌ , ക്രൈസ്തവര്‍ക്ക് ഇത്ര സീറ്റ്‌ ....അങ്ങനെ അങ്ങനെ ...അതെങ്ങനെയുണ്ട് കൊള്ളാമോ. .....?.
... മിസ്റ്റര്‍ കാക്കാ.....ഇസ്ലാം എന്നെ പഠിപ്പിച്ചിരിക്കുന്നത് സാഹോദര്യ സ്നേഹവും , അഞ്ച് നേരം നമ്സ്കരിക്കാനും, ഹജ്ജ് ചെയ്യാനും നോമ്പ് അനുഷ്ടിക്കാനുമാണ് ,അല്ലാതെ മുസ്ലീംലീഗില്‍ ചേരാനല്ല...

* കാവി -തല : അമ്പലങ്ങളിലെ സ്വത്തുക്കള്‍ സര്‍ക്കാരിന്റെതാനെന്നും അവിടെ കണക്കെടുപ്പ് നടത്തുകയും ചെയ്യുന്നത് പോലെ ഇവിടുത്തെ ഏതെങ്കിലും സര്‍ക്കാര്‍ ക്രിസ്ത്യന്‍ പള്ളിയിലും മുസ്ലീം പള്ളിയിലും കയറി മേയുന്നുണ്ടോ ?..ഇല്ല..അതാണ്‌ ഞങ്ങള്‍ പറഞ്ഞത് ഇവിടെ നൂനപക്ഷ അവകാശങ്ങളുടെ പേര് പറഞ്ഞ് മുന്നോക്ക വിഭാഗങ്ങളോട് കന്നുകാലികളെ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്..രാമരാജ്യതിനു വേണ്ടി നമ്മള്‍ക്ക് ഒരുമിച്ച് പോരാടാം..

** വികടന്‍ : എടൊ ഊവ്വേ ..ഇവിടെ ഏത് ദേവസം ബോര്‍ഡിന്റ്റെ വരുമാനമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് അടയ്ക്കുന്നത്.മറിച്ച് കോടികളാണ് ആ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ചിലവാകുന്നത്.പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സംരക്ഷണത്തിന് 40 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചിലവാക്കുന്നത് ആറ്റുകാല്‍ ടൌണ്‍ശിപ്പിനിവേണ്ടി പ്രതേക ഫണ്ടാണ് സര്‍ക്കാര്‍ വകയിരിതിയിരിക്കുന്നത്..,തന്‍റെ ഉദ്ദേശം എന്താണെന്ന് നമ്മുക്കറിയാം....ഒരു സീറ്റല്ലേ.......

* മഞ്ഞ - തല : വിശാലമായ ഹിന്ദു ഐക്യം ഉണ്ടാകേണ്ട കാലം അതിക്രെമിചിരിക്കുന്നു...?

** വികടന്‍ : ആദ്യം നടേശന്‍ മോലാളിയും സുകുമാരാന്‍ ആശാനും വിശാലമായി ചര്‍ച്ച ചെയ്ത് നിങ്ങള്‍ ആരൊക്കെ ആരാണെന്ന് തീരുമാനിക്ക്..എന്നിട്ടാവാം ഐക്യം.....

* ചുവപ്പ് തല : മതെതര്വം കൊട്ടി കൊശിക്കുന്ന ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടി പച്ച പാര്‍ട്ടിയുടെ അടിപ്പാവാട കഴുകി കൊടുക്കുകയാണ്...

** വികടന്‍ : വന്‍.. ടു.. ത്രീ...അങ്ങനെ ആകെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒതുങ്ങി കൂടി വിപ്ലവം സൃഷ്‌ടിചിരുന്ന പാര്‍ട്ടി ഇപ്പോള്‍ കയ്യിലെ ആയുധങ്ങള്‍ എല്ലാം നഷ്ടപ്പെട്ട് സ്വയം ചത്ത് കിടക്കുന്ന അവസ്ഥയില്‍ അവസാന അടവെന്ന രീതിയില്‍ ആ പഴയ ബ്രിട്ടീഷ്‌ തന്ത്രം പയറ്റുകയല്ലേ..divide and rule...ഇങ്ങനെയാണേല്‍ ബ്രിട്ടീഷ്‌കാര്‍ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിക്കും.നാട്ടാര്‍ ചാണകം മുക്കിയ ചൂലുകൊണ്ട് നിങ്ങളെ ഇവിടുന്ന് അടിചോടിക്കും...

* മതേതര തല : ഞങ്ങളുടെ മതേതര സമീപനത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല...ജനങ്ങള്‍ക്കതറിയാം...

** വികടന്‍ : പിന്നെ ..കോപ്പാ..അതാണല്ലോ പൊട്ടി പാളീസായി പാര്‍ട്ടി ഓഫീസില്‍ കുതിയിരുപ്പായത്..മതങ്ങളെ പ്രീതി പെടുത്തി നൂനപക്ഷമെന്നും ഭൂരിഭക്ഷമെന്നും വേര്‍തിരിച്ച്
ഭരിക്കാതേ ജനങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് ഭരിച്ചിരുന്നെങ്കില്‍ ഈ വര്‍ഗിയ വാദികളോന്നും ഇവിടെ ഉയരില്ലായിരുന്നു....നന്നിയുണ്ട് എല്ലാത്തിനും...

വാല്‍ : " India is a sovereign, socialist, secular, democratic
republic...." -ഭരണഘടനയിലെ ഈ മുഖവുരയില്‍ അവസാനിക്കുകയാണ് നമ്മുടെ നാട്ടിലെ മതേതരത്വം..

നിയമങ്ങളും അവകാശങ്ങളും സംവരണവും എല്ലാം മതത്തിന്റെ പേരില്‍ ചേരി തിരിച്ച് തുടങ്ങിയ അന്ന് തീര്‍ന്നു ഈ നാട്ടിലെ ജനാതിപത്യവും സോഷ്യലിസവുമൊക്കെ.

.ഇന്നത്തെ സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളും വിവാദങ്ങളും കാണുമ്പോള്‍ മതതിന്റ്റെയും ജാതിയുടെയും പേരിലുള്ള സംഘം ചേരലും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവും അന്നേ (ഭരണഘടന നിര്‍മ്മാണ വേളയില്‍ തന്നെ ) നിരോധിചിരുന്നുവെങ്കില്‍ എന്ന് ആശിച് പോകുന്നു....രാജ്യതിന്റ്റെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉതിര്‍ക്കുന്ന അപകടകരമായ കാര്യങ്ങളാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്..ദൈവത്തിന്റെ സ്വന്തം നാടാനത്രേ ..അറിയാതെ ചോദിച്ച് പോകുകയാണ് ഈ ദൈവം ഏതാ മതം

*** മണിപ്പൂര്‍ ഇന്ത്യയിലാണോ....?......***



.......യൗവനത്തിലെ മരണം കാത്ത് കിടക്കുന്ന ഭാരതത്തിന്ന്റെ അവശ കലാകാരനാണ് ഇന്ന്
മണിപ്പൂര്‍.... ,,,"

" Jewel of india " -ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു മണിപ്പൂരിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്..ചില ചരിത്ര ഗവേഷകര്‍ ഹിന്ദു മതവിശ്വസതിന്റ്റെ
ഈറ്റില്ലമാണ് മണിപ്പൂരെന്നു വിശ്വസിക്കുന്നു...മണിപ്പൂരി രാക്ഞ്ഞിയായ " ചിന്ത്രാഗധ " മാഗല്ല്യം കഴിച്ചത് പാണ്ടവ രാജകുമാരനായിരുന്ന അര്‍ജുനനെ ആയിരുന്നു എന്നത് അവരുടെ വിശ്വസതിന്റ്റെ അടിത്തറ...

കായിക മേഖലയിലും കലാ മേഖലയിലും മണിപ്പൂര്‍ നല്‍കിയ സംഭാവനകള്‍ മാത്രമാണ് പലപ്പോഴും പുറം ലോകം വാര്‍ത്തയാക്കിയിട്ടുള്ളത്...കുഴഞ്ഞ് മറിഞ്ഞ് ഇടിഞ്ഞു തകര്‍ന്ന ഒരു രാഷ്ട്രീയ സാമൂഹിക അവസ്ഥയില്‍ നെഹ്‌റുവിന്റ്റെ വാക്കുകള്‍ അറിയാതെ നമ്മള്‍ മറന്ന് പോകും...യൗവനത്തിലെ മരണം കാത്ത് കിടക്കുന്ന ഭാരതത്തിന്ന്റെ അവശ കലാകാരനാണ് ഇന്ന്
മണിപ്പൂര്‍....130 കോടിയിലധികം ജനങ്ങളുള്ള ഭാരതത്തില്‍ പലപ്പോഴും വടക്ക് കിഴക്ക് സംസ്ഥാനങ്ങളും അവിടുത്തെ പ്രശ്നങ്ങളും ഇവിടുത്തെ മാധ്യമ ഭീകര്രന്മാരാല്‍ പോലും ശ്രദ്ധിക്കപ്പെടാതെ
പോകുകയാണ്..അല്ലെങ്കില്‍ ഒരു ഈറോം ഷര്‍മിളയിലും അവരുടെ നിരാഹാര സമരത്തിലുമായി ഒതുങ്ങി പോകുകയാണ് കിഴക്കോട്ടുള്ള ഭാരതീയരുടെ മൌലികത.
..
Revolutionary people's front (RPF),United national liberation front (UNLF),Kuki national army (KNA),National socialist council of nagaland (NSCN-IM) അങ്ങനെ തുടങ്ങി ഏകദേശം പതിനേഴോളം തീവ്ര റെവലൂഷനറി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്താല്‍ എരിയുകയാണ് മണിപ്പൂര്‍...
June 14 2001 ന് നിലവില്‍ വന്ന് ഓഗസ്റ്റ്‌ 2001 മുതല്‍ നടപ്പിലായി വരുന്ന Bangkok Agreement-ന്‍റ് കാലാവധി ദീര്‍ഘിപ്പിച്ചത് സൃഷ്ട്ടിച്ച കലാപങ്ങളും പ്രതിഷേധങ്ങളും
ഇപ്പോഴും തുടരുന്നു...നിയമസഭാ മന്ദിരത്തിന് തീയിടുകയും സ്പീക്കറെ ആക്രമിക്കുകയും ചെയ്ത കലാപകാരികള്‍ മുഴുവന്‍ എം.എല്‍.എ-മാരും എംപി-മാരും രാജിവെക്കണ ആവശ്യവുമായി
സംസ്ഥാനത്ത് പ്രശോഭം നടത്തിയപ്പോള്‍ അത് മനിപ്പൂരിന്റ്റെ അഖണ്ടതയ്ക്ക് മേലുള്ള കരി നിഴലായിരുന്നു....

റിബലുകളുടെ ദേശിയപാതാ (NH-34,NH-53 ) ഉപരോധം സൃഷ്ട്ടിച്ച വിലകയറ്റവും ആവശ്യവസ്തുക്കളുടെ ദൌര്‍ലഭ്യവും ജനജീവിതം താറുമാറാക്കി എന്നത് കേട്ട് പഴകിയ വാര്‍ത്തകളില്‍ ഒന്ന് മാത്രം...സാധാരണ സാഹചര്യങ്ങളില്‍ പോലും ഈ ദേശിയ പാതകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ റിബലുകള്‍ക്ക് നല്‍കേണ്ട ചുങ്കകം വളരെ വലുതാണ്‌..ഒരു ചരക്കു ലോറി ഒരു ട്രിപ്പിനു നല്‍കേണ്ട നികുതി പണം 5000 രൂപയിലധികമാണ്.... വഴിയാത്രക്കാര്‍ പോലും
ഈ പിഴിവില്‍ നിന്നും മോചിതരല്ല.....സര്‍ക്കാരും നിയമങ്ങളും ഇവിടെ കണ്ണടയ്ക്കുകയാണ്.....

പല ജാതിയും നിറവും താല്‍പ്പര്യങ്ങളുമുള്ള തീവ്രവാദ ഗ്രൂപുകളുടെ പ്രവര്‍ത്തനത്താല്‍ അസന്തുലിതമാണ് മണിപ്പൂരിന്റ്റെ രാഷ്രീയ സാമൂഹിക അന്തരീക്ഷം...
നാഗാ വംശജര്‍ അധികമുള്ള മണിപ്പൂര്‍ മേഖല നാഗാലാന്‍ഡിനോട് ചേര്‍ക്കണമെന്ന് ഒരു വിഭാഗവും, മണിപ്പൂര്‍ പുതിയ രാജ്യമാക്കണമെന്ന് മറ്റൊരു വിഭാഗവും, ഇതിലൊന്നും പെടാതെ നട്ടം
തിരിയുന്ന പൊതു ജനം മറ്റൊരു വിഭാഗവും , അങ്ങനെ ആകെ മൊത്തം ഒരു അവിയല് പരുവം..

സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള MPSC-യുടെ (Manipur public service
commision) പരീക്ഷകളും നിയമനങ്ങളും അഴിമതിയില്‍ മുങ്ങി കുളിചിരിക്കയാണ്....വര്‍ഷങ്ങളായി തുടരുന്ന ഹിന്ദി സിനിമകള്‍ക്കുള്ള മണിപ്പൂരിലെ നിരോധനം ഇന്നും തുടരുന്നു,മണിപ്പൂരിന്റെ സ്വന്തം മേരി കൊമിന്റ്റെ ജീവിതം സിനിമയാകുംപ്പോള്‍ അത് പോലും
പ്രദര്‍ഷിപ്പിക്കാന്‍ റിബലുകള്‍ സമ്മതിക്കില്ല എന്നത് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.....

വിദ്യാഭാസ മേഖലയുടെ കാര്യം നോക്കിയാല്‍ പത്തിലേയും പ്ലസ്‌ടുവിലെയും വിജയശതമാനം 40-ലും താഴെയാണ്....തുടര്‍ച്ചയായുള്ള ബന്ദും സമരങ്ങളും അധ്യാപക നിയമനന്തിലെ കേടുകാര്യസ്ഥതയും, അഴിമതിയും യോഗ്യത ഉളളവരുടെ കുറവും അങ്ങനെ എല്ലാം അക്കാദമിക നിലവാരം കുത്തനെ ഇടിക്കുകയാണ്.ഡെല്‍ഹിയിലേക്കും ചെന്നൈയിലേക്കും മുംബൈയിലേക്കും കേരളത്തിലേക്കും മക്കളെ പഠിക്കാന്‍ പറഞ്ഞ് വിടുന്ന മാതാപിതാക്കളെ കുറ്റം പറയാന്‍ ഒക്കുകേല....

വേള്‍ഡ് ബാങ്ക് ഫണ്ടോട് കൂടി ദേശിയപാതാ നിര്‍മാണത്തിന് എല്ലാം ശരിയായപ്പോള്‍ അതാ വരുന്നു ഫണ്ടില്‍ ഒരു വിഹിതം ഞങ്ങള്‍ക്ക് വേണമെന്നും പറഞ്ഞ് അഭിവൃദ്ധ റിബലിസ്റ്റുകള്‍,വികസന പ്രവര്‍ത്തനങ്ങളുടെ കാര്യം അപ്പോള്‍ പറയേണ്ടതില്ലലോ......

.Armed force special power act (1958) വ്യാപകമായി ദുരുപയോഗം ചെയ്ത് തുടങ്ങിയപ്പോള്‍ അതിനെതിരെ നിരാഹാര സമരം തുടങ്ങിയ ഈറോം ഷര്‍മിളയുടെ ജീവിതം വായിച്ചു വാ തുറക്കാനുള്ള ഒരു
ചരിത്രം മാത്രമായി ഒതുങ്ങി പോകുന്നു ..പതിനാല് വര്‍ഷമായി തടവില്‍ കഴിയുന്ന അവരുടെ മോചനം കൊണ്ട് മാത്രം തീരുന്ന പ്രശ്നങ്ങളല്ല മണിപ്പൂരില്‍ ഉള്ളത്....

ശക്തവും കാര്യക്ഷമവുമായ നയതന്ത്ര രൂപീകരണത്തിലൂടെ മാത്രമേ ഈ പ്രശ്നങ്ങള്‍ക്കൊരു പരിഹാരം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ...വൈകുന്തോറും മറ്റൊരു കശ്മീര്‍ ഇവിടെ ഉയരുന്നത് നമ്മള്‍ കാണേണ്ടി വരും,ഒരിക്കലും ഇറക്കാന്‍ കഴിയാത്ത
പ്രശ്നങ്ങളുടെ ഭാണ്ടകെട്ടുകളുമായി.....................

Sunday, September 28, 2014

*** മണിരത്നത്തിന്റെ വെള്ളിമൂങ്ങ ***

ഇന്നലെ കണ്ട രണ്ടു സിനിമകൾ അതിനെ കുറിച്ചുള്ള എന്റെ വ്യക്തിപരമായ അഭിപ്രായമാണ്  ചുവടെ .സമയമുള്ളവർക്കു വായിക്കാം .അല്ലാത്തവർക്ക് എന്തേലും ചെയ്യാം..

1.**മണിരത്നം**

ഒരു ദിവസം നടക്കുന്ന കഥ ,രണ്ടു ദിവസം മുന്പ് നടന്ന കഥ, ഒരു ബന്ധവുമില്ലാത്ത കുറച്ചു പേരുടെ ജീവിതത്തിൽ ഒരേ സമയം ഉണ്ടാകുന്ന പരസ്പര ബന്ധമുള്ള വിഷയത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊള്ളുന്ന കഥ, അങ്ങനെ നോണ്‍-ലീനിയർ വക ഭേധത്തിൽ പെടുത്താവുന്ന ഒട്ടനവധി സിനിമകൾ കണ്ട് നമ്മൾ മടുത്തു തുടങ്ങി ..ആ ശ്രേണിയിലേക്ക് മറ്റൊരു ചിത്രം കൂടി ,മണിരത്നം ...എടുത്തു പറയാൻ യാതൊരു പുതുമയുമില്ലാത്ത അവതരണ രീതി ,എന്നാൽ മോശം സിനിമയാണെന്ന് പറയാനും സാധിക്കില്ല ..ട്രാഫിക്‌ മുതൽ ഗോഡ്സ് ഓണ്‍  കണ്‍ട്രി വരെയുള്ള ഇമ്മാതിരി സിനിമകൾ കണ്ടിട്ടും മടുക്കാത്തവർക്ക് വേണ്ടിയുള്ളതാണ് മണിരത്നം ..ഫഹദ് തന്നെ ഇതുപോലുള്ള കുറെ സിനിമകളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട് .. " ഇനിയും മടുത്തില്ലേ  ? " എന്ന് ആരെങ്കിലും ചോദിച്ചാൽ അതിശയപ്പെടെണ്ട..എന്തിരുന്നാലും ഫഹദെന്ന നടനെ എടുത്തു കാട്ടുന്ന കുറച്ചു മുഹൂർത്തങ്ങൾ നമ്മുക്ക് സിനിമയിൽ കാണാൻ കഴിയും ..പ്രശാന്ത്‌ പിള്ളയുടെ സംഗീതം  കുറച്ചൊക്കെ സിനിമയ്ക്ക് മുതൽകൂട്ടാകുന്നുണ്ട്..രണ്‍ജി പണിക്കരും ജോജോയും സിനിമയെ ഒരു മുഴുനീള ബോറടി ആക്കി മാറ്റുന്നതിൽ നിന്ന് രക്ഷിക്കുന്നുണ്ട്..ചളിയന്മാരായ ബഹുഭൂരിപക്ഷം വരുന്ന ഇപ്പോഴത്തെ ഹാസ്യ നടന്മാരെ അപേക്ഷിച്ച് നോക്കുംപ്പോൾ ജോജോ ഒരു ആശ്വാസമാണ്..

olo:   "  വെറുതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം  "

2.***വെള്ളി മൂങ്ങ **

ഒരു പക്ഷെ ഈ വർഷത്തെ  അപ്രതീക്ഷിത ബോക്സ്‌ ഓഫീസ് വിജയമായിരിക്കും ഈ ചിത്രം..അതിന്റെ മുഴുവൻ ക്രെഡിറ്റ്‌-ഉം സംവിധായകാനായ ജിബു ജേക്കബിനും ബിജു മേനോനും അവകാശപ്പെട്ടതാണ് ...ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത നല്ലൊരു ഹാസ്യ ചിത്രം പ്രേക്ഷകർക്ക് നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് ..അത്രയ്ക്ക് വാണിജ്യ മൂല്യമില്ലാത്ത ഒരു നടനെ വെച്ച് തന്റെ ആദ്യ സിനിമ പ്ളാൻ ചെയ്ത് പ്രേക്ഷകന്റെ പ്രശംസ പിടിച്ചു പറ്റാൻ സംവിധായകന് സാധിച്ചു എന്നുള്ളത് അഭിനന്ധാർഹാമാണ് ..ബിജിബാലിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയ്ക്ക് നൽകുന്ന പിന്തുണ വളരെ വലുതാണ്‌ ..ബിജു മേനോനും അജു വർഗീസും തുടങ്ങി എല്ലാ അഭിനേതാക്കളും അവരവരുടെ മികച്ചത് തന്നെയാണ് സിനിമയ്ക്ക് നല്കിയിരിക്കുന്നത് ..നല്ല കുറെയേറെ frame കളുമായി വിഷ്ണു നാരായണൻ  സംവിധായകന് മികച്ച പിന്തുണ നൽകുന്നുണ്ട്..

olo : "നമ്മടെ ലീഫ് വാസുവിന്റെ ഭാഷയിൽ പറഞ്ഞാൽ
" മൂങ്ങ നല്ല പടം "....

[olo:one line opinion]

Friday, September 19, 2014

***** വെറുക്കപ്പെട്ടവര്‍...******


ഈ സംഭവം നടക്കുന്നത് ഏകദേശം 4 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.ssb interview ന് ഞാന്‍ ബാംഗ്ലൂരില്‍ എത്തിയതായിരുന്നു...ചുമ്മാ ഒന്ന് കറങ്ങാം എന്ന് കരുതി റെയില്‍വേ സ്റ്റേഷന് അടുത്തായി എടുത്ത ലോഡ്ജ് മുറിയില്‍ നിന്നും ഞാനും വാപ്പയും
പുറത്തിറങ്ങി ...ബാംഗ്ലൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാരെ ഗുരുതരമായ ട്രാഫിക്കില്‍ നിന്ന് രക്ഷിച്ച് അടുത്തുള്ള ജംഗ്ഷനിലേക്ക് എത്തിക്കുന്ന ഒരു അടിപ്പാതയുണ്ട്...അടിപ്പാതയിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍, എന്റെ ഓര്‍മ ശരിയാണെങ്കില്‍
അത് മൂന്നായി വിഭജിക്കുന്നത് കാണാം...ഇരുട്ട് നിറഞ്ഞ ആ പടവുകള്‍ താണ്ടി ഏറ്റവും താഴെയായി എത്തിയപ്പോള്‍ അവിടെ തെളിഞ്ഞിരുന്ന പ്രകാശത്തില്‍ ഞാന്‍ കാണുന്നത് നാലഞ്ചു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഒരു യുവാവിനെ കുത്തിന് പിടിച്ച് തല്ലുന്നതാണ്.എന്തൊക്കെയോ അവര്‍ കന്നഡ ഭാഷയില്‍ പറയുന്നുണ്ട്...കന്നഡ അറിയാതിരുന്നിട്ടും സംസാരത്തിന്റെ ഒരു ശൈലി വെച്ച് പുള്ളിക്കാരനെ അവരെല്ലാം കൂടി തെറി വിളിക്കുകയാണെന്ന് മനസ്സിലായി.. ( തെറിക്ക് മാത്രം ഭാഷയില്ലല്ലോ.അത് ഏത് ഭാഷക്കാരന്‍ ആരെ വിളിച്ചാലും മനസ്സിലാകുമല്ലോ..)...

അടിയും ചീത്തയും തുല്യ അളവില്‍ ഏറ്റു വാങ്ങി കൊണ്ടിരിക്കുന്ന ആ ചെറുപ്പക്കാരനേക്കാള്‍ എന്റ്റെ കണ്ണുകള്‍ ചെന്ന് പതിച്ചത്...." തൂവെള്ള നിറത്തിലുള്ള ചുരിദാര്‍ ധരിച്ച , നീണ്ടു മെലിഞ്ഞ ആ പെണ്‍കുട്ടിയിലായിരുന്നു....എന്തോ ! ആ
പത്തൊന്‍പ്പതു വയസ്സിനിടയില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി...അതിശയം എന്ന് പറയാം ! അതോ എല്ലാവരും ( എന്നെ പോലെ ) അവളെ തന്നെ നോക്കി കൊണ്ട് നിന്നിരുന്നത് കൊണ്ടാണോ ?.. അറിയില്ല , അത് വഴി കടന്ന്
പോയവരോ അവിടെ നിന്നിരുന്നവരില്‍ ആരെങ്കിലുമോ ആ പ്രശ്നത്തില്‍ ഇടപെടുകയോ, തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തില്ല....ഇത് ഇവിടെ സ്ഥിരം നടക്കുന്ന സംഭവമാണ് എന്ന മട്ടിലായിരുന്നു വഴിയാത്രക്കാരില്‍ ഓരോരുത്തരും
പെരുമാറിയത്...
ഇതിനിടയില്‍ അവള്‍ തന്നെ ആ പയ്യന്‍റെ കീശയില്‍ കയ്യിടുകയും കാശ് എടുക്കുന്നതും കണ്ടു..അവളെ തന്നെ നോക്കി നില്‍ക്കുന്നതിനിടയില്‍ വാപ്പ എന്നെയും പിടിച്ച് കൊണ്ട് അവര്‍ നിന്നിരുന്നതിന്റെ എതിര്‍ ദിശയിലേക്ക് നടന്നു നീങ്ങി...നടക്കുന്നതിനിടയില്‍ വാപ്പ പറയുന്നുണ്ടായിരുന്നു...

" ഇപ്പോള്‍ ഇവരെ കൊണ്ട് വല്ലാത്ത ശല്യമാണ്..എവിടെ തിരിഞ്ഞാലും കാണും..."
ഞാന്‍ ചോദിച്ചു "ആര്....?..."
"ഹിജടാസ് "...

അതെ ഹിജടകള്‍ (TRANSGENDERS ) .ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു ,സമൂഹം അറപ്പോടെയും പേടിയോടെയും സഹതാപത്തോടെയും നോക്കുകയും പെരുമാറുകയും ചെയ്യുന്ന ഹിജടകളെ.. അവരുടെ ജീവിതത്തിലേക്കുള ഒരു ഓട്ടപ്പാച്ചിലാണ് ഈ ലേഖനം.....

പാശ്ചാത്യ സംസ്കാരം അനുസരിച്ച് മനുഷര്‍ രണ്ടു തരമാണ്,പുരുഷനും സ്ത്രീയും...ശാരീരിക പ്രതെകതകളില്‍ ചിലതിനെ മാത്രം മാനദണ്ട മാക്കിയ ഈ നിഗമനത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ നിലപാടുകള്‍ മുന്നോട്ട് വയ്ക്കുന്ന
മൂന്നാമതൊരു വര്‍ഗ്ഗം കൂടി ഉണ്ടെന്ന് സ്ഥാപിക്കുന്ന സംസ്കാരങ്ങളില്‍ ഒന്നാണ് നമ്മുടെ ഭാരത സംസ്കാരം....
ഭാരത സംസ്കാരമനുസരിച്ചു ,അവര്‍ സ്ത്രീകളോ പുരുഷന്മാരോ അല്ല മറിച്ച് സ്ത്രൈണത വസ്ത്ര ധാരണത്തിലും, സ്വഭാവത്തിലും ജീവിതത്തിലും പ്രകടിപ്പിക്കുന്ന സ്വന്തമായി ആചാരങ്ങളും അനുഷ്ടാനങ്ങളുമുള്ള മൂന്നാമതൊരു വര്‍ഗ്ഗം..പുരാണങ്ങളും ഹൈന്ദവമതവും ഹിജടകളുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകള്‍ നിലവിലുണ്ട്. ഹിന്ദു ദൈവമായ " ബഹുചര മാത-യുമായി " ബന്ധപ്പെട്ടതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.ആ കഥ ഇങ്ങനെയാണ്,,

" ഒരിക്കല്‍ ബഹുചര മാതയും സഹോദരികളും കൂടി ഒരുമിച്ച് യാത്ര ചെയ്യുംപ്പോള്‍ "ബാപിയ" എന്ന പേരുള്ള രാക്ഷസ്സന്‍ അവരെ ആക്രമിക്കുകയും ,കലിപൂണ്ട ബഹുചരയും സഹോദരിമാരും തങ്ങളുടെ മാറുകള്‍ മുറിച്ചു കളഞ്ഞ് കൊണ്ട് ബാപ്പിയയെ ശപിക്കുകയും ചെയ്തു...ശാപത്താല്‍ ലൈംഗിക ശേഷി നഷ്ടപെട്ട ബാപ്പിയ ,സ്ത്രീ വേഷം ധരിച്ച് ,സ്ത്രീകളെ പോലെ പെരുമാറി, നൂറ്റാണ്ടുകള്‍ ബഹുചരന്‍ മാതയെ ആരാധിച്ചതിനു ശേഷമാണ് പാപ മോചിതനായത് എന്ന് പറയപ്പെടുന്നു..ഇന്ന് ജാതി ഭേദമന്യേ ഭാരതത്തിലെ ഹിജടാ സമൂഹം ബഹുചരന്‍ മാതയെ ആരാധിച്ച്‌ പോരുന്നു..തങ്ങളുടെ ഇഷ്ട്ട ദൈവമായി..

അതുപോലെ തന്നെ "അര്‍ദ്ധനാരിയെ' കുറിച്ച് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.അര്‍ദ്ധനാരി രൂപം കൈകൊണ്ട ശിവനും അതിന്റെ പിന്നിലെ കഥയും,പുരാണങ്ങളിലെ ഹിജടാ സാനിധ്യത്തെ നമ്മുക്ക് തുറന്ന് കാട്ടുന്നു..അതിങ്ങനെയാണ്..
( ഇനി പറയുന്ന കഥകള്‍ പച്ചയ്ക്ക് മലയാളത്തില്‍ പറഞ്ഞാല്‍ ഞാന്‍ ഹിന്ദു പുരാണങ്ങളെ അശ്ലീലം പറഞ്ഞ് അവഹേളിക്കാന്‍ ശ്രെമിക്കുന്നു എന്നുള്ള .ആരോപണം ഉണ്ടാകും എന്നുള്ളത് കൊണ്ട് മലയാളം ഉപയോഗിക്കുന്നില്ല..)
.
" Brahma and Vishnu requested that Shiva create the world after the three of them emerged from the cosmic waters. Shiva agreed and returned to the cosmic
waters for a thousand years to prepare. As they impatiently awaited Shiva’s return, Vishnu convinced Brahma to create the world himself. Enraged to find out that
there is nothing in the world left to create, Shiva removed his phallus and threw it down to earth, claiming that he no longer had need of it. The
shattered phallus bestowed the whole world with fertility.."

- ഇന്ന് ഹിജടകള്‍, തങ്ങളെ ശിവന്‍റെ അവതാരമായി കാണുന്നു . സ്ത്രീയും പുരുഷനും അടങ്ങിയ ഇതര മനുഷ വര്‍ഗ്ഗത്തിന് പ്രത്യുല്‍പാദനശേഷി നല്‍കാന്‍ സ്വയം വന്ധ്യരായ മനുഷ വര്‍ഗ്ഗം.സത്യത്തില്‍ അവരല്ലേ ലോകത്തിലെ ഏറ്റവും വല്യ
മനുഷ്യസ്നേഹികള്‍.

ഇനി രാമായണത്തില്‍ അവരെക്കുറിച്ച് പ്രതിപാതിക്കുന്നത് നോക്കൂ....
“just before his so journ into the wilderness, Ram instructed all men and women who had come to see him off to return to their village. The hijras, being neither men nor women stayed at Ram’s point of departure until his return years later. Upon seeing their devotion, Ram blessed them and promised them the right to rule during the final age of mankind ..”

മുഹമ്മദ്‌ നബി പറയുന്നുണ്ട്
" എന്ന് നീ നിനക്ക് ഏറ്റവും പ്രിയപ്പെട്ടത് നിന്‍റെ സഹോദരന് നല്‍കുന്നുവോ അന്ന് മാത്രമേ നിന്നെ ഞാന്‍ സത്യ വിശ്വാസിയായി കാണുകയുള്ളൂ "...
അപ്പോള്‍ ഹിജട വര്‍ഗ്ഗമല്ലേ യഥാര്‍ത്ഥ സത്യവിശ്വാസികള്‍..അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട തങ്ങളുടെ ആത്മാഭിമാനത്തെ തന്നെയല്ലേ അവര്‍ മനവരാഷിക്കായി സമര്‍പ്പിച്ചത്...."...

ഈ മിത്ത്കളിലൂടെയും പുരാണ കഥകളിലൂടെയും
മറ്റ് അനേഷണ സത്യങ്ങളിലൂടെയും ഞാന്‍ പറയാന്‍ ശ്രെമിക്കുന്നത് മറ്റൊന്നുമല്ല..സ്ത്രീയെയും പുരുഷനെയും പോലെ തന്നെ എല്ലാ അവകാശങ്ങളും ഉള്ളവര്‍ തന്നെയാണ് ഹിജടകള്‍. എന്നാല്‍
ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും കടിഞ്ഞാണ്‍ ഇട്ട് ആരോ നിശ്ചയിച്ച തങ്ങളുടെ സ്വപ്നങ്ങളുടെയും അവകാശങ്ങളുടെയും വേലിക്കെട്ടിനുള്ളില്‍ അപഹാസ്യരായി ജീവിതം ജീവിച്ച് തീര്‍ക്കുകയാണ് ഈ പാവങ്ങള്‍...

ഇന്ന് ഭാരതീയ സമൂഹം രണ്ട് തട്ടിലാണ്...ആശ്ചര്യത്തോടും,വെറുപ്പോടും,,പരിഹാസതോടും ഹിജഡകളെ നോക്കി കാണുന്ന സ്വയം അനുഗ്രഹീതരെന്നു വിശ്വസിക്കുന്ന സ്ത്രീ പുരുഷന്മാര്‍ ഒരു തട്ടിലും....
നിലനില്‍പ്പിനായി ഭിക്ഷാടനവും വ്യഭിചാരവും തൊഴിലാക്കേണ്ടി വന്ന ഹിജഡ സമൂഹം മറ്റൊരു തട്ടിലും..വിവിധ കണക്കുകളനുസരിച്ച് ഏകദേശം 20 ലക്ഷത്തോളം മൂന്നാം ലിംഗ സമൂഹം ഇന്ത്യയിലുണ്ട്.....
പേരിനൊരു ജാതിയും കൂടെയൊരു മതവും ഉണ്ടെങ്കില്‍ എവിടെയും ഞങ്ങള്‍ക്ക് സംവരണം വേണമെന്ന് വാശിപ്പിടിക്കുന്ന ഇവിടുത്തെ നൂനപക്ഷങ്ങള്‍ എന്ന് അവകാശപ്പെടുന്നവരോട് ഒരു ചോദ്യം , സത്യത്തില്‍ ഇവരല്ലേ യതാര്‍ത്ഥ നൂനപക്ഷം..പ്രീണിത സമൂഹം....

ഐശ്വര്യതിന്ന്റെ പ്രതീകങ്ങളായി ഹിജടകളെ കണ്ടിരുന്ന ഒരു കാലം നമ്മുക്കുണ്ടായിരുന്നു...രാക്ഞ്ഞി മാരുടെ തോഴിമാരായി അന്തപുരത്തിലും,കൊട്ടാരത്തിന്റെയും രാജ്യത്തിന്റെയും ഐശ്വര്യമായി രാജ സദസ്സിലും, മംഗല്യങ്ങള്‍ക്കും മറ്റ്
ആഘോഷങ്ങള്‍ക്കും നിര്‍ബന്ധമായ സാനിധ്യമായി ജനങ്ങള്‍ക്കിടയിലും അവര്‍ ഉണ്ടായിരുന്നു....
പക്ഷെ ബ്രിട്ടന്‍റെ കോളനിവല്ക്കരതോട് കൂടി അവര്‍ നമ്മുക്ക് തീണ്ടപെട്ടവരായി എന്നത് ചരിത്രം.....
1871-ലെ." Kinner Tribes Act-ലൂടെ "ബ്രിട്ടീഷുകാര്‍ അവരെ
കൊടും കുറ്റവാളികളായി മുദ്രകുത്തി....അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഗാന്ധിയന്‍ പരിവേഷവുമായി ആരും തന്നെ വന്നില്ല.....നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ആ അടിച്ചമര്‍ത്തല്‍ സ്വതത്ര്യത്തിനു ശേഷവും പിന്തുടര്‍ന്നത്-- "ഈ ലോകത്തുള്ളവര്‍ എല്ലാം സുഖമായി ഇരിക്കട്ടെ "( ലോകാ സമസ്താഃ സുഖിനോ ഭവന്തു ) എന്ന് ഉറക്കെ പാടുന്ന ഒരു രാജ്യതിന്റ്റെ ആത്മാഭിമാനത്തിനേറ്റ മങ്ങലാണ്..

അവകാശങ്ങളും അധികാരങ്ങളും നിയമങ്ങളും പുരുഷനെന്നും സ്ത്രീയെന്നും വേര്‍തിരിച്ചു ജാതിയും മതവും നോക്കി വില്‍പ്പന ചരക്കാകുന്ന ഇന്നത്തെ
ഭാരതത്തില്‍ നൂനപക്ഷങ്ങളില്‍ നൂനപക്ഷമായ ഹിജടകള്‍ എന്ന മൂന്നാം വര്‍ഗ്ഗത്തിന് വിദ്യാഭ്യാസത്തിനോ ജോലിക്കോ ഒന്നും തന്നെ യാതൊരു സംവരണവുമില്ല. ...വോട്ടര്‍ കാര്‍ടോ,റേഷന്‍ കാര്‍ടോ,ഡ്രൈവിംഗ് ലൈസെന്‍സൊ ഒന്നും തന്നെ എടുക്കാനുള്ള
അവകാശമില്ല...എല്ലാവര്‍ക്കും തുല്യ അവകാശവും തുല്യ പദവിയും എന്ന ആപ്തവാക്യം ജീവവായുവാക്കിയ ഒരു നാട്ടിലെ അവസ്ഥയാണിതെന്ന് ഓര്‍ക്കണം...

ഇനിയും ഒരു 40 വര്‍ഷം കൂടി യുവത്വം ബാക്കിയുള്ള രാജ്യമാണ് ഭാരതം...യുവത്വത്തില്‍ തന്നെ തെറ്റുകള്‍ തിരുത്തിയാല്‍ അതിനെ ആരും ചോദ്യംചെയ്യില്ല, ഭാവിയിലേക്കുള്ള യാത്രയില്‍ അത് കൂടുതല്‍ ഊര്‍ജ്ജവും കരുത്തും പകരും എന്നതില്‍ സംശയം വേണ്ട..വൃദ്ധനായ ഭാരതത്തിന്‌ ഒരിക്കലും ഈ തെറ്റുകള്‍ തിരുത്താന്‍ സാധിക്കില്ല എന്ന് കൂടി ഓര്‍ക്കണം...ഹിജടകളെ മൂന്നാം കിട വര്‍ഗ്ഗമാകി അംഗീകാരിച്ചുള്ള സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്..പക്ഷെ നിയമങ്ങള്‍ കൊണ്ട് മാറ്റാന്‍
കഴിയാത്ത, സ്ത്രീയായും പുരുഷനായും മാത്രം മനുഷനെ കണ്ടിട്ടുള്ള സമൂഹത്തിന്റെ ,ഇവര്‍ക്ക് നേരെയുള്ള പരിഹാസവും വെറുപ്പും കലര്‍ന്ന ആ നോട്ടമുണ്ടല്ലോ... അത് എന്ന് മാറും..നമ്മുക്ക് തിരിച്ച് പോകേണ്ടി ഇരിക്കുന്നു അനിവാര്യമായ ആ
ഭൂതകാലത്തിലെക്ക്..........................

Thursday, September 11, 2014

september 12


57 വര്‍ഷത്തിനിടയിലെ കേരളത്തിന്റ്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലയിലെ ഏറ്റവും വല്യ തീരുമാനത്തിന് സെപ്റ്റംബര്‍ 12ന് കൊടിയേറുകയാണ്...പല ദേശങ്ങളിലായി കാലാകാലമായി ഈ കൊടി ഉയര്‍ത്തിയ ഭരണകൂടങ്ങള്‍ അത് താഴ്ത്തി കെട്ടിയിട്ടുള്ള ചരിത്രം നമ്മുടെ മുന്നില്‍ ഉണ്ടായിരിക്കേ ,മദ്യ നിരോധനം സൃഷ്ട്ടിക്കാന്‍ പോകുന്ന ചില കൌതുക കാഴ്ചകള്‍..
1.മദ്യ നിരോധനം കള്ള വാറ്റ് കൂട്ടുകയും മയക്കുമാരുന്നിന്റ്റെ ഉപയോഗം ദൂരവ്യാപകമായി വര്‍ദ്ധിപ്പിക്കും എന്ന ക്ലിഷേ ഡയലോഗോന്നും പറയുന്നില്ല..മറിച്ച് ബാങ്ക് കോച്ചിംഗിന് പോകുന്ന ബിടെക് കാരുടെ എണ്ണം കുറയുകയും എക്സൈസ് തസ്തികയിലേക്ക് കണ്ണും നട്ടിരിക്കുന്ന അഭിവൃദ്ധ എഞ്ചിനീയര്‍മാര്‍ കൂടുകയും ചെയ്യും എന്ന് പറഞ്ഞാല്‍ തെറ്റില്ല....
2.ലോക്കല്‍ ബാറുകളില്‍ കുത്തിയിരുന്ന് വെള്ളമടിച്ച് ജീവിത സംഘര്‍ഷങ്ങള്‍ പങ്കുവേയുക്കുന്ന നായകന്‍ ഇല്ലാതാകുകയും റാവീസിലും താജിലും ഗ്ലാസ്സോന്നിന് ആയിരങ്ങള്‍ എണ്ണി കൊടുത്ത് തന്‍റെ ഭാരങ്ങള്‍ ഇറക്കി വെയ്ക്കുന്ന പുതിയ കാലത്തിന്റ്റെ സാധാരണക്കാരനായ നായകന്‍ പിറവി എടുക്കും...
3.ഇന്റര്‍ സ്റ്റേറ്റ് ബസ്‌ സെര്‍വീസ്സുകള്‍ K.S.R.T.C വര്‍ദ്ധിപ്പിക്കും..തൊലിഞ്ഞു കുത്തിയ സാമ്പത്തിക ചുറ്റുപാടില്‍ ഇതൊരു വല്യ ഇതായിരിക്കും അവര്‍ക്ക്...
4.സംസ്ഥാനത്തുണ്ടാകാന്‍ പോകുന്ന ക്രമാതീതമായുള്ള ജനസംഖ്യ വര്‍ദ്ധനവ്‌ കണക്കിലെടുത്ത് .....ണ്ടം കമ്പനികള്‍ അവരുടെ നയത്തിലും പരസ്യത്തിലും മാറ്റങ്ങള്‍ സൃഷ്ട്ടിച്ചാല്‍ കീശയിലേക്ക്‌ കുറച്ച് കാശ് വീഴും എന്നതില്‍ തര്‍ക്കമില്ല..
5.ജോലി കഴിഞ്ഞ് നേരെ വീട്ടിലെത്തുന്ന പുരുഷന്മാരെ ലക്ഷ്യമിട്ട് "പുരുഷ ജന്മം പുണ്യ ജന്മം"
"പുരുഷ മനസ്സ് "
മുതലായ സീരിയലുകള്‍ ഏഷ്യാനെറ്റും സുര്യയും തുടങ്ങുന്നത് വളരെ നന്നായിരിക്കും...
6.കാശുള്ളവന് എന്ത് നിരോധനം. നക്ഷത്ര പ്രഭയില്‍ തണുത്തിരുന്ന് കോഴിക്കാലും കടിച്ച് അവന് ഇഷ്ട്ടം പോലെ കുടിക്കാം...കാശില്ലാത്തവന്‍ ക്യൂ നിന്ന് തളരണം..ഇതാണോ ഡെമോക്രസി ..?..ഇതാണോ സോഷ്യലിസം ?....ഇന്നിന്ന്റെ ലോകത്ത് പുളിച്ചു തുടങ്ങിയ കമ്മ്യൂണിസം പൊടി തട്ടിയെടുത്ത് അടിച്ചമര്‍ത്തപെട്ടവനു വേണ്ടി ബൂര്‍ഷ്വാകള്‍ക്കെതിരെ പോരാടാന്‍ സഖാക്കള്‍ക്ക് കിട്ടിയ അവസരമാണ്...മുതലാക്കൂ...ഇങ്ക്വിലാബ് സിന്ദാബാദ്...
7.എന്തിലും നൊസ്റ്റാള്‍ജിയ കണ്ടെത്തുന്ന മല്ലുസിന് ആ ലിസ്റ്റിലേക്ക് ഒന്ന് കൂടി....മദ്യം സുലഭമായി ലഭിച്ചിരുന്ന ആ നല്ല കാലം.....
.......ശേഷം സ്ക്രീനില്‍........................

Saturday, September 6, 2014

***തസ്കര രാജ***


കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട രണ്ട് സിനിമകള്‍ ,അതിനെകുറിച്ചുള്ള എന്‍റെ വ്യക്തിപരമായ അഭിപ്രായമാണിത്....സമയമുള്ളവര്‍ക്ക് വായിക്കാം അല്ലാത്തവര്‍ക്ക് .....എന്തേലും ചെയ്യാം....

1.രാജാധിരാജ

ഒരു ഉക്രിസി സിനിമ എന്ന രീതിയില്‍ യാതൊരു പ്രതീക്ഷയുമില്ലാതെ കാണാന്‍ പോയതാണ്..മമ്മൂട്ടിയുടെ അസാധാരണമായ അഭിനയമുഹൂര്‍ത്തങ്ങളോ ലോജിക്കുള്ള കഥയോ ഒന്നും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു...പിന്നെ എന്തിന് പോയി എന്ന് ചോദിച്ചാല്‍ ,എനിക്കിമ്മാതിരി തട്ടുപൊളിപ്പന്‍ സിനിമകള്‍ ഇഷ്ടമാണ്..കാരണം നമ്മള്‍ ഒന്നും ചിന്തിക്കേണ്ട വെറുതെയങ്ങ് ഇരുന്ന് കൊടുത്താല്‍ മതി.അടിയും ഇടിയും പാട്ടും പഞ്ച് ഡയലോയും ഒക്കെയായി അതങ്ങ് പൊയ്ക്കോളും...ശുഭം..
.പിന്നെ ആകെ ഉണ്ടായിരുന്ന ഒരു മുന്‍വിധി എതിലേക്കൂടി പോയാലും സിനിമ അവസാനം ഒരു കല്യാണത്തില്‍ എത്തപ്പെടുമെന്ന് ഉറപ്പായിരുന്നു..ഉക്രികളുടെ ഒരു രീതി അതാണല്ലോ...ഏത്....
കഴിഞ്ഞ കുറെ പടങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ മെച്ചപ്പെട്ട ഒരു തിരക്കഥ തയ്യാറാക്കാന്‍ ഉക്രിസികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്..കേട്ട് പഴകിയ കഥയുടെ കൂട്ടുപിടിച്ചിട്ടും പോരായ്മകളുള്ള നല്ലൊരു മാസ്സ് മസാല ഫിലിം ഉണ്ടാക്കാന്‍ അവരുടെ തിരക്കഥയില്‍ അജയ് വാസുദേവിന് സാധിച്ചിട്ടുണ്ട്..മലയാളത്തിലെ മസാല സിനിമകള്‍ക്ക് പിന്നാലെ മാത്രം ക്യാമറയും കൊണ്ടോടുന്ന ഷാജി ഈ സിനിമയിലും പതിവുപോലെ മോശമാക്കിയില്ല...കാര്‍ത്തിക് ശരാശരി മാത്രമായി ഒതുങ്ങി പോകുന്ന പാട്ടുകളാണ് രാജയ്ക്ക് നല്‍കിയിരിക്കുന്നത്..പശ്ചാത്തല സംഗീതത്തില്‍ സമകാലികരിലെ രാജാധിരാജ ഞാന്‍ തന്നെ ആണെന്ന് ഗോപി സുന്തര്‍ ഈ സിനിമയിലൂടെ ഉറക്കെ പറയുന്നു..ആ പാട്ടുകള്‍ കൂടി പുള്ളിക്ക് കൊടുത്തിരുന്നുവെങ്കില്‍ കോപ്പി അടിച്ചെങ്കിലും നല്ല കുറച്ച് സംഗതികള്‍ പുള്ളി ഉണ്ടാക്കിയേനെ....രാജയായും ശേഖരന്‍കുട്ടിയായും മമ്മൂട്ടി തകര്‍ക്കുകയാണ്...മുന്‍പിറങ്ങിയിട്ടുള്ള മമ്മൂക്കയുടെ പല മസാല ഫിലിംസും മലയാളത്തിനു പുതിയൊരു ഹാസ്യതാരത്തെയാണ് സമ്മാനിച്ചിട്ടുള്ളത് ,ആ ശ്രേണിയിലേക്ക് പുതിയ ഒരാള്‍ കൂടി രാജയുടെ കൂടെ വരുന്നു,ജോജു ജോര്‍ജ്.അയ്യപ്പനായി ജോജു തുടക്കം മുതല്‍ ഒടുക്കം വരെ കയ്യടി വാങ്ങുന്നു...ഓണക്കാലത് അടിച്ച് പൊളിച്ചു കാണാന്‍ പറ്റിയ മസാല ചേരുവകള്‍ എല്ലാം തന്നെയുള്ള ഒരു ഉക്രിസി സിനിമയാണ് രാജാധി രാജ..

അടിക്കുറിപ്പ് : ഒരു ഉക്രിസി സിനിമ കാണാന്‍ തീരുമാനിച്ചിട്ടു അതിനെക്കുറിച്ച് നെഗറ്റീവ് റിവ്യൂ പറയുന്നവനെ ചാട്ടവാറിനടിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം....

2.സപ്തമശ്രീ തസ്കര

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്ന ഫിലിം അതായിരുന്നു, സപ്തമശ്രീ തസ്കര...കാരണങ്ങള്‍ മൂന്നാണ്..നോര്‍ത്ത് 24 കാത്തതിന് ശേഷമുള്ള അനില്‍ രാധാകൃഷ്ണ മേനോന്റ്റെ രണ്ടാമത്തെ ഫിലിം , പ്രിത്വിരാജ് ,പിന്നെ ചെമ്പന്‍ വിനോദ് ....തമാശകള്‍ക്ക് വേണ്ടി ഏച്ചുകെട്ടിയ കഥാ മുഹൂര്‍ത്തങ്ങളും ഊള ചളികളും കുറച്ച് നാളുകളായി മലയാള സിനിമയെ ബോറടിപ്പിക്കുകയാണ്...അതിനൊരു അപവാദമാണ് ഈ ഏഴു കള്ളമാരും അവരുടെ കഥയും...സത്യം പറയാലോ ഇത്രയധികം ചിരിപ്പിച്ച ഒരു മലയാള സിനിമ അടുത്തകാലത്തൊന്നും തിയേറ്ററില്‍ നിന്നും കണ്ടിട്ടില്ല....ആമെനും സംസാരം ആരോഗ്യത്തിന് ഹാനികരവും ഒരു വ്യക്തിയുടെ ആരാധകനായി എന്നെ മാറ്റുകയായിരുന്നു ,ശ്രി ചെമ്പന്‍ വിനോദ്..നല്ല range-ല്‍ അന്യായ കോമഡി ചെയ്യാന്‍ കഴിവുള്ള വ്യക്തിയാണ് അദ്ദേഹം..ഓരോ ഡയലോഗ്സിലും പ്രേഷകനെ രസിപ്പിക്കാന്‍ അദ്ദേഹത്തിന് ഈ സിനിമയിലും സാധിച്ചിട്ടുണ്ട്..മലയാള സിനിമ ഇനിയും അദ്ധേഹത്തില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നു.. ഡയലോഗ്സ് കുറവായിരുന്നിട്ടും സുധീര്‍ കരമന തന്‍റെ റോള്‍ പൊളിച്ചടുക്കി..കരിയറില്‍ അദ്ധേഹത്തിന് കിട്ടിയ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് തസ്കരനില്‍...നീരജ് മാധവന്റ്റെ നാരായണന്‍ കുട്ടിയും നമ്മെ നന്നായി ചിരിപ്പിക്കുന്നു..ജാലിയന്‍ കണാരനായി മലയാളികളെ ഏറെ ചിരിപ്പിച്ച ആ പുള്ളികാരന്‍ ഇവിടെയും ചിരി ദൗത്യം നല്ല ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്...ലിജോ ജോസ് പള്ളിശേരിയുടെ അച്ഛന്‍ വേഷം അപ്രതീക്ഷിതവും മികച്ചതുമാണ് എന്നതില്‍ സംശയമില്ല.....
.ആസിഫും നെടുമുടിയും അവരവരുടെ റോളുകള്‍ മനോഹരമാക്കിയിട്ടുണ്ട്... പശ്ചാത്തല സംഗീതം ഒരു പുത്തന്‍ അനുഭവമാണ് .ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത തിരകഥയും അവതരണ മികവുമായി അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രേഷകന് തന്നിലുള്ള പ്രതീക്ഷകളെ ഒന്നുകൂടി ഉറപ്പിക്കുന്നു ....ചുരുക്കം പറഞ്ഞാല്‍ ഈ ഓണം ഈ കള്ളന്മാര്‍ കൊണ്ട് പോകും..അതുറപ്പാ.....പിന്നെ..ആരും സിനിമയ്ക്ക് കേറുമ്പോള്‍ ലോജിക്ക് ഓഫാക്കണമെന്ന് നിര്‍ബന്ധമില്ല...ഈ ഓണം ചിരിച്ച് ആഘോഷിച്ച്, ശേഷം ഞെട്ടാന്‍ റേഡിയാണെങ്കില്‍ സൈമാ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കിക്കോ തസ്കരന്മാരുള്ള കൊട്ടകയിലേക്ക്......

അടികുറിപ്പ് : പ്രിത്വി രാജിനെ കുറിച്ച് മനപ്പൂര്‍വം പറയാതിരുന്നതാണ്.......സിനിമ കാണൂ....