Tuesday, September 30, 2014

കോപ്പിലെ ഒരു നൊസ്റ്റാള്‍ജിയ


ആദ്യ പ്രണയിച്ച പെണ്ണ്..... ആദ്യത്തെ ചുംബനം.... ആദ്യം കണ്ട സിനിമ ........ആദ്യം ഉപയോഗിച്ച വാഹനം, മൊബൈല്‍ ആദ്യമായി സ്കൂളിന്റെ പടി കടന്ന ദിനം ഇവയെല്ലാം നമ്മുക്ക് മറക്കാനാകാത്ത ഓര്‍മ്മകളാണ്..മനസ്സിലെ ഒരിക്കലും തകര്‍ക്കപ്പെടാത്ത സ്ഫടിക ഗോപുരങ്ങള്‍.....
ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് മറ്റൊന്ന് കൂടി ....
കുത്തി കുറിച്ചിട്ട സ്ക്രാപുകളും ഫോടോസ്സുമായി നമ്മുക്ക് ആ പുതിയ സൈബര്‍ കൂട്ടായ്മയുടെ സ്വാദ് ആദ്യമായി മനസ്സിലാക്കി തന്ന ഒരുപക്ഷെ ഇന്നത്തെ ഫേസ്ബുക്കിന്റെ വിജയത്തിന് തന്നെ കാരണമായി തീര്‍ന്ന നമ്മുടെ ആ ഓര്‍ക്കുട്ട്.. അതും ഓര്‍മ്മയാകുന്നു.....അനിവാര്യമായ വിടവാങ്ങല്‍........

Monday, September 29, 2014

ദൈവത്തിന്റെ സ്വന്തം നാട് - ഈ ദൈവം ഏതാ മതം ( തര്‍ക്കം തീരുനില്ല... ഇനി തീരുകയുമില്ല..)



പച്ച കാവി മഞ്ഞ ചുവപ്പ് പിന്നെ നിറമില്ലാത്ത ആ തലയും ( മതെത്വര ) അങ്ങനെ അഞ്ച് തലയും കൂടെ വികടനും പ്രതികരിക്കുന്നു...

* പച്ച - തല : 545 മെംബേര്‍സ് ഉള്ള പാര്‍ലമെന്‍റില്‍ ആകെ ഉള്ളത് 23 മുസ്ലീങ്ങളാണ്.ഈ രാജ്യത്തെ മുസ്ലീം വിഭാഗം ശാരീരികമായും മാനസികമായും സാമൂഹികമായും പിന്തള്ളപ്പെടുകയും
അവഗണിക്കപ്പെടുകയുമാണ്..ഈ സാഹചര്യത്തില്‍ എല്ലാ മുസ്ലീങ്ങളും ഒത്തുചേര്‍ന്നു മുസ്ലീം ലീഗിനെ ശക്തിപ്പെടുത്തി അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണം....

** വികടന്‍ : അങ്ങനെയാണോ ...എങ്കില്‍ നമ്മുക്കൊരു കാര്യം ചെയ്യാം.. പാര്‍ലമെന്റ് സീറ്റിലും സംവരണം കൊണ്ട് വന്നാല്ലോ..മുസ്ലീങ്ങള്‍ക്ക് ഇത്ര സീറ്റ്‌ , ഹൈന്ദവര്‍ക്ക് ഇത്ര സീറ്റ്‌ , ക്രൈസ്തവര്‍ക്ക് ഇത്ര സീറ്റ്‌ ....അങ്ങനെ അങ്ങനെ ...അതെങ്ങനെയുണ്ട് കൊള്ളാമോ. .....?.
... മിസ്റ്റര്‍ കാക്കാ.....ഇസ്ലാം എന്നെ പഠിപ്പിച്ചിരിക്കുന്നത് സാഹോദര്യ സ്നേഹവും , അഞ്ച് നേരം നമ്സ്കരിക്കാനും, ഹജ്ജ് ചെയ്യാനും നോമ്പ് അനുഷ്ടിക്കാനുമാണ് ,അല്ലാതെ മുസ്ലീംലീഗില്‍ ചേരാനല്ല...

* കാവി -തല : അമ്പലങ്ങളിലെ സ്വത്തുക്കള്‍ സര്‍ക്കാരിന്റെതാനെന്നും അവിടെ കണക്കെടുപ്പ് നടത്തുകയും ചെയ്യുന്നത് പോലെ ഇവിടുത്തെ ഏതെങ്കിലും സര്‍ക്കാര്‍ ക്രിസ്ത്യന്‍ പള്ളിയിലും മുസ്ലീം പള്ളിയിലും കയറി മേയുന്നുണ്ടോ ?..ഇല്ല..അതാണ്‌ ഞങ്ങള്‍ പറഞ്ഞത് ഇവിടെ നൂനപക്ഷ അവകാശങ്ങളുടെ പേര് പറഞ്ഞ് മുന്നോക്ക വിഭാഗങ്ങളോട് കന്നുകാലികളെ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്..രാമരാജ്യതിനു വേണ്ടി നമ്മള്‍ക്ക് ഒരുമിച്ച് പോരാടാം..

** വികടന്‍ : എടൊ ഊവ്വേ ..ഇവിടെ ഏത് ദേവസം ബോര്‍ഡിന്റ്റെ വരുമാനമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് അടയ്ക്കുന്നത്.മറിച്ച് കോടികളാണ് ആ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ചിലവാകുന്നത്.പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സംരക്ഷണത്തിന് 40 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചിലവാക്കുന്നത് ആറ്റുകാല്‍ ടൌണ്‍ശിപ്പിനിവേണ്ടി പ്രതേക ഫണ്ടാണ് സര്‍ക്കാര്‍ വകയിരിതിയിരിക്കുന്നത്..,തന്‍റെ ഉദ്ദേശം എന്താണെന്ന് നമ്മുക്കറിയാം....ഒരു സീറ്റല്ലേ.......

* മഞ്ഞ - തല : വിശാലമായ ഹിന്ദു ഐക്യം ഉണ്ടാകേണ്ട കാലം അതിക്രെമിചിരിക്കുന്നു...?

** വികടന്‍ : ആദ്യം നടേശന്‍ മോലാളിയും സുകുമാരാന്‍ ആശാനും വിശാലമായി ചര്‍ച്ച ചെയ്ത് നിങ്ങള്‍ ആരൊക്കെ ആരാണെന്ന് തീരുമാനിക്ക്..എന്നിട്ടാവാം ഐക്യം.....

* ചുവപ്പ് തല : മതെതര്വം കൊട്ടി കൊശിക്കുന്ന ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടി പച്ച പാര്‍ട്ടിയുടെ അടിപ്പാവാട കഴുകി കൊടുക്കുകയാണ്...

** വികടന്‍ : വന്‍.. ടു.. ത്രീ...അങ്ങനെ ആകെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒതുങ്ങി കൂടി വിപ്ലവം സൃഷ്‌ടിചിരുന്ന പാര്‍ട്ടി ഇപ്പോള്‍ കയ്യിലെ ആയുധങ്ങള്‍ എല്ലാം നഷ്ടപ്പെട്ട് സ്വയം ചത്ത് കിടക്കുന്ന അവസ്ഥയില്‍ അവസാന അടവെന്ന രീതിയില്‍ ആ പഴയ ബ്രിട്ടീഷ്‌ തന്ത്രം പയറ്റുകയല്ലേ..divide and rule...ഇങ്ങനെയാണേല്‍ ബ്രിട്ടീഷ്‌കാര്‍ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിക്കും.നാട്ടാര്‍ ചാണകം മുക്കിയ ചൂലുകൊണ്ട് നിങ്ങളെ ഇവിടുന്ന് അടിചോടിക്കും...

* മതേതര തല : ഞങ്ങളുടെ മതേതര സമീപനത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല...ജനങ്ങള്‍ക്കതറിയാം...

** വികടന്‍ : പിന്നെ ..കോപ്പാ..അതാണല്ലോ പൊട്ടി പാളീസായി പാര്‍ട്ടി ഓഫീസില്‍ കുതിയിരുപ്പായത്..മതങ്ങളെ പ്രീതി പെടുത്തി നൂനപക്ഷമെന്നും ഭൂരിഭക്ഷമെന്നും വേര്‍തിരിച്ച്
ഭരിക്കാതേ ജനങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് ഭരിച്ചിരുന്നെങ്കില്‍ ഈ വര്‍ഗിയ വാദികളോന്നും ഇവിടെ ഉയരില്ലായിരുന്നു....നന്നിയുണ്ട് എല്ലാത്തിനും...

വാല്‍ : " India is a sovereign, socialist, secular, democratic
republic...." -ഭരണഘടനയിലെ ഈ മുഖവുരയില്‍ അവസാനിക്കുകയാണ് നമ്മുടെ നാട്ടിലെ മതേതരത്വം..

നിയമങ്ങളും അവകാശങ്ങളും സംവരണവും എല്ലാം മതത്തിന്റെ പേരില്‍ ചേരി തിരിച്ച് തുടങ്ങിയ അന്ന് തീര്‍ന്നു ഈ നാട്ടിലെ ജനാതിപത്യവും സോഷ്യലിസവുമൊക്കെ.

.ഇന്നത്തെ സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളും വിവാദങ്ങളും കാണുമ്പോള്‍ മതതിന്റ്റെയും ജാതിയുടെയും പേരിലുള്ള സംഘം ചേരലും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവും അന്നേ (ഭരണഘടന നിര്‍മ്മാണ വേളയില്‍ തന്നെ ) നിരോധിചിരുന്നുവെങ്കില്‍ എന്ന് ആശിച് പോകുന്നു....രാജ്യതിന്റ്റെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉതിര്‍ക്കുന്ന അപകടകരമായ കാര്യങ്ങളാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്..ദൈവത്തിന്റെ സ്വന്തം നാടാനത്രേ ..അറിയാതെ ചോദിച്ച് പോകുകയാണ് ഈ ദൈവം ഏതാ മതം

*** മണിപ്പൂര്‍ ഇന്ത്യയിലാണോ....?......***



.......യൗവനത്തിലെ മരണം കാത്ത് കിടക്കുന്ന ഭാരതത്തിന്ന്റെ അവശ കലാകാരനാണ് ഇന്ന്
മണിപ്പൂര്‍.... ,,,"

" Jewel of india " -ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു മണിപ്പൂരിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്..ചില ചരിത്ര ഗവേഷകര്‍ ഹിന്ദു മതവിശ്വസതിന്റ്റെ
ഈറ്റില്ലമാണ് മണിപ്പൂരെന്നു വിശ്വസിക്കുന്നു...മണിപ്പൂരി രാക്ഞ്ഞിയായ " ചിന്ത്രാഗധ " മാഗല്ല്യം കഴിച്ചത് പാണ്ടവ രാജകുമാരനായിരുന്ന അര്‍ജുനനെ ആയിരുന്നു എന്നത് അവരുടെ വിശ്വസതിന്റ്റെ അടിത്തറ...

കായിക മേഖലയിലും കലാ മേഖലയിലും മണിപ്പൂര്‍ നല്‍കിയ സംഭാവനകള്‍ മാത്രമാണ് പലപ്പോഴും പുറം ലോകം വാര്‍ത്തയാക്കിയിട്ടുള്ളത്...കുഴഞ്ഞ് മറിഞ്ഞ് ഇടിഞ്ഞു തകര്‍ന്ന ഒരു രാഷ്ട്രീയ സാമൂഹിക അവസ്ഥയില്‍ നെഹ്‌റുവിന്റ്റെ വാക്കുകള്‍ അറിയാതെ നമ്മള്‍ മറന്ന് പോകും...യൗവനത്തിലെ മരണം കാത്ത് കിടക്കുന്ന ഭാരതത്തിന്ന്റെ അവശ കലാകാരനാണ് ഇന്ന്
മണിപ്പൂര്‍....130 കോടിയിലധികം ജനങ്ങളുള്ള ഭാരതത്തില്‍ പലപ്പോഴും വടക്ക് കിഴക്ക് സംസ്ഥാനങ്ങളും അവിടുത്തെ പ്രശ്നങ്ങളും ഇവിടുത്തെ മാധ്യമ ഭീകര്രന്മാരാല്‍ പോലും ശ്രദ്ധിക്കപ്പെടാതെ
പോകുകയാണ്..അല്ലെങ്കില്‍ ഒരു ഈറോം ഷര്‍മിളയിലും അവരുടെ നിരാഹാര സമരത്തിലുമായി ഒതുങ്ങി പോകുകയാണ് കിഴക്കോട്ടുള്ള ഭാരതീയരുടെ മൌലികത.
..
Revolutionary people's front (RPF),United national liberation front (UNLF),Kuki national army (KNA),National socialist council of nagaland (NSCN-IM) അങ്ങനെ തുടങ്ങി ഏകദേശം പതിനേഴോളം തീവ്ര റെവലൂഷനറി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്താല്‍ എരിയുകയാണ് മണിപ്പൂര്‍...
June 14 2001 ന് നിലവില്‍ വന്ന് ഓഗസ്റ്റ്‌ 2001 മുതല്‍ നടപ്പിലായി വരുന്ന Bangkok Agreement-ന്‍റ് കാലാവധി ദീര്‍ഘിപ്പിച്ചത് സൃഷ്ട്ടിച്ച കലാപങ്ങളും പ്രതിഷേധങ്ങളും
ഇപ്പോഴും തുടരുന്നു...നിയമസഭാ മന്ദിരത്തിന് തീയിടുകയും സ്പീക്കറെ ആക്രമിക്കുകയും ചെയ്ത കലാപകാരികള്‍ മുഴുവന്‍ എം.എല്‍.എ-മാരും എംപി-മാരും രാജിവെക്കണ ആവശ്യവുമായി
സംസ്ഥാനത്ത് പ്രശോഭം നടത്തിയപ്പോള്‍ അത് മനിപ്പൂരിന്റ്റെ അഖണ്ടതയ്ക്ക് മേലുള്ള കരി നിഴലായിരുന്നു....

റിബലുകളുടെ ദേശിയപാതാ (NH-34,NH-53 ) ഉപരോധം സൃഷ്ട്ടിച്ച വിലകയറ്റവും ആവശ്യവസ്തുക്കളുടെ ദൌര്‍ലഭ്യവും ജനജീവിതം താറുമാറാക്കി എന്നത് കേട്ട് പഴകിയ വാര്‍ത്തകളില്‍ ഒന്ന് മാത്രം...സാധാരണ സാഹചര്യങ്ങളില്‍ പോലും ഈ ദേശിയ പാതകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ റിബലുകള്‍ക്ക് നല്‍കേണ്ട ചുങ്കകം വളരെ വലുതാണ്‌..ഒരു ചരക്കു ലോറി ഒരു ട്രിപ്പിനു നല്‍കേണ്ട നികുതി പണം 5000 രൂപയിലധികമാണ്.... വഴിയാത്രക്കാര്‍ പോലും
ഈ പിഴിവില്‍ നിന്നും മോചിതരല്ല.....സര്‍ക്കാരും നിയമങ്ങളും ഇവിടെ കണ്ണടയ്ക്കുകയാണ്.....

പല ജാതിയും നിറവും താല്‍പ്പര്യങ്ങളുമുള്ള തീവ്രവാദ ഗ്രൂപുകളുടെ പ്രവര്‍ത്തനത്താല്‍ അസന്തുലിതമാണ് മണിപ്പൂരിന്റ്റെ രാഷ്രീയ സാമൂഹിക അന്തരീക്ഷം...
നാഗാ വംശജര്‍ അധികമുള്ള മണിപ്പൂര്‍ മേഖല നാഗാലാന്‍ഡിനോട് ചേര്‍ക്കണമെന്ന് ഒരു വിഭാഗവും, മണിപ്പൂര്‍ പുതിയ രാജ്യമാക്കണമെന്ന് മറ്റൊരു വിഭാഗവും, ഇതിലൊന്നും പെടാതെ നട്ടം
തിരിയുന്ന പൊതു ജനം മറ്റൊരു വിഭാഗവും , അങ്ങനെ ആകെ മൊത്തം ഒരു അവിയല് പരുവം..

സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള MPSC-യുടെ (Manipur public service
commision) പരീക്ഷകളും നിയമനങ്ങളും അഴിമതിയില്‍ മുങ്ങി കുളിചിരിക്കയാണ്....വര്‍ഷങ്ങളായി തുടരുന്ന ഹിന്ദി സിനിമകള്‍ക്കുള്ള മണിപ്പൂരിലെ നിരോധനം ഇന്നും തുടരുന്നു,മണിപ്പൂരിന്റെ സ്വന്തം മേരി കൊമിന്റ്റെ ജീവിതം സിനിമയാകുംപ്പോള്‍ അത് പോലും
പ്രദര്‍ഷിപ്പിക്കാന്‍ റിബലുകള്‍ സമ്മതിക്കില്ല എന്നത് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.....

വിദ്യാഭാസ മേഖലയുടെ കാര്യം നോക്കിയാല്‍ പത്തിലേയും പ്ലസ്‌ടുവിലെയും വിജയശതമാനം 40-ലും താഴെയാണ്....തുടര്‍ച്ചയായുള്ള ബന്ദും സമരങ്ങളും അധ്യാപക നിയമനന്തിലെ കേടുകാര്യസ്ഥതയും, അഴിമതിയും യോഗ്യത ഉളളവരുടെ കുറവും അങ്ങനെ എല്ലാം അക്കാദമിക നിലവാരം കുത്തനെ ഇടിക്കുകയാണ്.ഡെല്‍ഹിയിലേക്കും ചെന്നൈയിലേക്കും മുംബൈയിലേക്കും കേരളത്തിലേക്കും മക്കളെ പഠിക്കാന്‍ പറഞ്ഞ് വിടുന്ന മാതാപിതാക്കളെ കുറ്റം പറയാന്‍ ഒക്കുകേല....

വേള്‍ഡ് ബാങ്ക് ഫണ്ടോട് കൂടി ദേശിയപാതാ നിര്‍മാണത്തിന് എല്ലാം ശരിയായപ്പോള്‍ അതാ വരുന്നു ഫണ്ടില്‍ ഒരു വിഹിതം ഞങ്ങള്‍ക്ക് വേണമെന്നും പറഞ്ഞ് അഭിവൃദ്ധ റിബലിസ്റ്റുകള്‍,വികസന പ്രവര്‍ത്തനങ്ങളുടെ കാര്യം അപ്പോള്‍ പറയേണ്ടതില്ലലോ......

.Armed force special power act (1958) വ്യാപകമായി ദുരുപയോഗം ചെയ്ത് തുടങ്ങിയപ്പോള്‍ അതിനെതിരെ നിരാഹാര സമരം തുടങ്ങിയ ഈറോം ഷര്‍മിളയുടെ ജീവിതം വായിച്ചു വാ തുറക്കാനുള്ള ഒരു
ചരിത്രം മാത്രമായി ഒതുങ്ങി പോകുന്നു ..പതിനാല് വര്‍ഷമായി തടവില്‍ കഴിയുന്ന അവരുടെ മോചനം കൊണ്ട് മാത്രം തീരുന്ന പ്രശ്നങ്ങളല്ല മണിപ്പൂരില്‍ ഉള്ളത്....

ശക്തവും കാര്യക്ഷമവുമായ നയതന്ത്ര രൂപീകരണത്തിലൂടെ മാത്രമേ ഈ പ്രശ്നങ്ങള്‍ക്കൊരു പരിഹാരം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ...വൈകുന്തോറും മറ്റൊരു കശ്മീര്‍ ഇവിടെ ഉയരുന്നത് നമ്മള്‍ കാണേണ്ടി വരും,ഒരിക്കലും ഇറക്കാന്‍ കഴിയാത്ത
പ്രശ്നങ്ങളുടെ ഭാണ്ടകെട്ടുകളുമായി.....................

Sunday, September 28, 2014

*** മണിരത്നത്തിന്റെ വെള്ളിമൂങ്ങ ***

ഇന്നലെ കണ്ട രണ്ടു സിനിമകൾ അതിനെ കുറിച്ചുള്ള എന്റെ വ്യക്തിപരമായ അഭിപ്രായമാണ്  ചുവടെ .സമയമുള്ളവർക്കു വായിക്കാം .അല്ലാത്തവർക്ക് എന്തേലും ചെയ്യാം..

1.**മണിരത്നം**

ഒരു ദിവസം നടക്കുന്ന കഥ ,രണ്ടു ദിവസം മുന്പ് നടന്ന കഥ, ഒരു ബന്ധവുമില്ലാത്ത കുറച്ചു പേരുടെ ജീവിതത്തിൽ ഒരേ സമയം ഉണ്ടാകുന്ന പരസ്പര ബന്ധമുള്ള വിഷയത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊള്ളുന്ന കഥ, അങ്ങനെ നോണ്‍-ലീനിയർ വക ഭേധത്തിൽ പെടുത്താവുന്ന ഒട്ടനവധി സിനിമകൾ കണ്ട് നമ്മൾ മടുത്തു തുടങ്ങി ..ആ ശ്രേണിയിലേക്ക് മറ്റൊരു ചിത്രം കൂടി ,മണിരത്നം ...എടുത്തു പറയാൻ യാതൊരു പുതുമയുമില്ലാത്ത അവതരണ രീതി ,എന്നാൽ മോശം സിനിമയാണെന്ന് പറയാനും സാധിക്കില്ല ..ട്രാഫിക്‌ മുതൽ ഗോഡ്സ് ഓണ്‍  കണ്‍ട്രി വരെയുള്ള ഇമ്മാതിരി സിനിമകൾ കണ്ടിട്ടും മടുക്കാത്തവർക്ക് വേണ്ടിയുള്ളതാണ് മണിരത്നം ..ഫഹദ് തന്നെ ഇതുപോലുള്ള കുറെ സിനിമകളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട് .. " ഇനിയും മടുത്തില്ലേ  ? " എന്ന് ആരെങ്കിലും ചോദിച്ചാൽ അതിശയപ്പെടെണ്ട..എന്തിരുന്നാലും ഫഹദെന്ന നടനെ എടുത്തു കാട്ടുന്ന കുറച്ചു മുഹൂർത്തങ്ങൾ നമ്മുക്ക് സിനിമയിൽ കാണാൻ കഴിയും ..പ്രശാന്ത്‌ പിള്ളയുടെ സംഗീതം  കുറച്ചൊക്കെ സിനിമയ്ക്ക് മുതൽകൂട്ടാകുന്നുണ്ട്..രണ്‍ജി പണിക്കരും ജോജോയും സിനിമയെ ഒരു മുഴുനീള ബോറടി ആക്കി മാറ്റുന്നതിൽ നിന്ന് രക്ഷിക്കുന്നുണ്ട്..ചളിയന്മാരായ ബഹുഭൂരിപക്ഷം വരുന്ന ഇപ്പോഴത്തെ ഹാസ്യ നടന്മാരെ അപേക്ഷിച്ച് നോക്കുംപ്പോൾ ജോജോ ഒരു ആശ്വാസമാണ്..

olo:   "  വെറുതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം  "

2.***വെള്ളി മൂങ്ങ **

ഒരു പക്ഷെ ഈ വർഷത്തെ  അപ്രതീക്ഷിത ബോക്സ്‌ ഓഫീസ് വിജയമായിരിക്കും ഈ ചിത്രം..അതിന്റെ മുഴുവൻ ക്രെഡിറ്റ്‌-ഉം സംവിധായകാനായ ജിബു ജേക്കബിനും ബിജു മേനോനും അവകാശപ്പെട്ടതാണ് ...ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത നല്ലൊരു ഹാസ്യ ചിത്രം പ്രേക്ഷകർക്ക് നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് ..അത്രയ്ക്ക് വാണിജ്യ മൂല്യമില്ലാത്ത ഒരു നടനെ വെച്ച് തന്റെ ആദ്യ സിനിമ പ്ളാൻ ചെയ്ത് പ്രേക്ഷകന്റെ പ്രശംസ പിടിച്ചു പറ്റാൻ സംവിധായകന് സാധിച്ചു എന്നുള്ളത് അഭിനന്ധാർഹാമാണ് ..ബിജിബാലിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയ്ക്ക് നൽകുന്ന പിന്തുണ വളരെ വലുതാണ്‌ ..ബിജു മേനോനും അജു വർഗീസും തുടങ്ങി എല്ലാ അഭിനേതാക്കളും അവരവരുടെ മികച്ചത് തന്നെയാണ് സിനിമയ്ക്ക് നല്കിയിരിക്കുന്നത് ..നല്ല കുറെയേറെ frame കളുമായി വിഷ്ണു നാരായണൻ  സംവിധായകന് മികച്ച പിന്തുണ നൽകുന്നുണ്ട്..

olo : "നമ്മടെ ലീഫ് വാസുവിന്റെ ഭാഷയിൽ പറഞ്ഞാൽ
" മൂങ്ങ നല്ല പടം "....

[olo:one line opinion]

Friday, September 19, 2014

***** വെറുക്കപ്പെട്ടവര്‍...******


ഈ സംഭവം നടക്കുന്നത് ഏകദേശം 4 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.ssb interview ന് ഞാന്‍ ബാംഗ്ലൂരില്‍ എത്തിയതായിരുന്നു...ചുമ്മാ ഒന്ന് കറങ്ങാം എന്ന് കരുതി റെയില്‍വേ സ്റ്റേഷന് അടുത്തായി എടുത്ത ലോഡ്ജ് മുറിയില്‍ നിന്നും ഞാനും വാപ്പയും
പുറത്തിറങ്ങി ...ബാംഗ്ലൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാരെ ഗുരുതരമായ ട്രാഫിക്കില്‍ നിന്ന് രക്ഷിച്ച് അടുത്തുള്ള ജംഗ്ഷനിലേക്ക് എത്തിക്കുന്ന ഒരു അടിപ്പാതയുണ്ട്...അടിപ്പാതയിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍, എന്റെ ഓര്‍മ ശരിയാണെങ്കില്‍
അത് മൂന്നായി വിഭജിക്കുന്നത് കാണാം...ഇരുട്ട് നിറഞ്ഞ ആ പടവുകള്‍ താണ്ടി ഏറ്റവും താഴെയായി എത്തിയപ്പോള്‍ അവിടെ തെളിഞ്ഞിരുന്ന പ്രകാശത്തില്‍ ഞാന്‍ കാണുന്നത് നാലഞ്ചു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഒരു യുവാവിനെ കുത്തിന് പിടിച്ച് തല്ലുന്നതാണ്.എന്തൊക്കെയോ അവര്‍ കന്നഡ ഭാഷയില്‍ പറയുന്നുണ്ട്...കന്നഡ അറിയാതിരുന്നിട്ടും സംസാരത്തിന്റെ ഒരു ശൈലി വെച്ച് പുള്ളിക്കാരനെ അവരെല്ലാം കൂടി തെറി വിളിക്കുകയാണെന്ന് മനസ്സിലായി.. ( തെറിക്ക് മാത്രം ഭാഷയില്ലല്ലോ.അത് ഏത് ഭാഷക്കാരന്‍ ആരെ വിളിച്ചാലും മനസ്സിലാകുമല്ലോ..)...

അടിയും ചീത്തയും തുല്യ അളവില്‍ ഏറ്റു വാങ്ങി കൊണ്ടിരിക്കുന്ന ആ ചെറുപ്പക്കാരനേക്കാള്‍ എന്റ്റെ കണ്ണുകള്‍ ചെന്ന് പതിച്ചത്...." തൂവെള്ള നിറത്തിലുള്ള ചുരിദാര്‍ ധരിച്ച , നീണ്ടു മെലിഞ്ഞ ആ പെണ്‍കുട്ടിയിലായിരുന്നു....എന്തോ ! ആ
പത്തൊന്‍പ്പതു വയസ്സിനിടയില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി...അതിശയം എന്ന് പറയാം ! അതോ എല്ലാവരും ( എന്നെ പോലെ ) അവളെ തന്നെ നോക്കി കൊണ്ട് നിന്നിരുന്നത് കൊണ്ടാണോ ?.. അറിയില്ല , അത് വഴി കടന്ന്
പോയവരോ അവിടെ നിന്നിരുന്നവരില്‍ ആരെങ്കിലുമോ ആ പ്രശ്നത്തില്‍ ഇടപെടുകയോ, തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തില്ല....ഇത് ഇവിടെ സ്ഥിരം നടക്കുന്ന സംഭവമാണ് എന്ന മട്ടിലായിരുന്നു വഴിയാത്രക്കാരില്‍ ഓരോരുത്തരും
പെരുമാറിയത്...
ഇതിനിടയില്‍ അവള്‍ തന്നെ ആ പയ്യന്‍റെ കീശയില്‍ കയ്യിടുകയും കാശ് എടുക്കുന്നതും കണ്ടു..അവളെ തന്നെ നോക്കി നില്‍ക്കുന്നതിനിടയില്‍ വാപ്പ എന്നെയും പിടിച്ച് കൊണ്ട് അവര്‍ നിന്നിരുന്നതിന്റെ എതിര്‍ ദിശയിലേക്ക് നടന്നു നീങ്ങി...നടക്കുന്നതിനിടയില്‍ വാപ്പ പറയുന്നുണ്ടായിരുന്നു...

" ഇപ്പോള്‍ ഇവരെ കൊണ്ട് വല്ലാത്ത ശല്യമാണ്..എവിടെ തിരിഞ്ഞാലും കാണും..."
ഞാന്‍ ചോദിച്ചു "ആര്....?..."
"ഹിജടാസ് "...

അതെ ഹിജടകള്‍ (TRANSGENDERS ) .ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു ,സമൂഹം അറപ്പോടെയും പേടിയോടെയും സഹതാപത്തോടെയും നോക്കുകയും പെരുമാറുകയും ചെയ്യുന്ന ഹിജടകളെ.. അവരുടെ ജീവിതത്തിലേക്കുള ഒരു ഓട്ടപ്പാച്ചിലാണ് ഈ ലേഖനം.....

പാശ്ചാത്യ സംസ്കാരം അനുസരിച്ച് മനുഷര്‍ രണ്ടു തരമാണ്,പുരുഷനും സ്ത്രീയും...ശാരീരിക പ്രതെകതകളില്‍ ചിലതിനെ മാത്രം മാനദണ്ട മാക്കിയ ഈ നിഗമനത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ നിലപാടുകള്‍ മുന്നോട്ട് വയ്ക്കുന്ന
മൂന്നാമതൊരു വര്‍ഗ്ഗം കൂടി ഉണ്ടെന്ന് സ്ഥാപിക്കുന്ന സംസ്കാരങ്ങളില്‍ ഒന്നാണ് നമ്മുടെ ഭാരത സംസ്കാരം....
ഭാരത സംസ്കാരമനുസരിച്ചു ,അവര്‍ സ്ത്രീകളോ പുരുഷന്മാരോ അല്ല മറിച്ച് സ്ത്രൈണത വസ്ത്ര ധാരണത്തിലും, സ്വഭാവത്തിലും ജീവിതത്തിലും പ്രകടിപ്പിക്കുന്ന സ്വന്തമായി ആചാരങ്ങളും അനുഷ്ടാനങ്ങളുമുള്ള മൂന്നാമതൊരു വര്‍ഗ്ഗം..പുരാണങ്ങളും ഹൈന്ദവമതവും ഹിജടകളുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകള്‍ നിലവിലുണ്ട്. ഹിന്ദു ദൈവമായ " ബഹുചര മാത-യുമായി " ബന്ധപ്പെട്ടതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.ആ കഥ ഇങ്ങനെയാണ്,,

" ഒരിക്കല്‍ ബഹുചര മാതയും സഹോദരികളും കൂടി ഒരുമിച്ച് യാത്ര ചെയ്യുംപ്പോള്‍ "ബാപിയ" എന്ന പേരുള്ള രാക്ഷസ്സന്‍ അവരെ ആക്രമിക്കുകയും ,കലിപൂണ്ട ബഹുചരയും സഹോദരിമാരും തങ്ങളുടെ മാറുകള്‍ മുറിച്ചു കളഞ്ഞ് കൊണ്ട് ബാപ്പിയയെ ശപിക്കുകയും ചെയ്തു...ശാപത്താല്‍ ലൈംഗിക ശേഷി നഷ്ടപെട്ട ബാപ്പിയ ,സ്ത്രീ വേഷം ധരിച്ച് ,സ്ത്രീകളെ പോലെ പെരുമാറി, നൂറ്റാണ്ടുകള്‍ ബഹുചരന്‍ മാതയെ ആരാധിച്ചതിനു ശേഷമാണ് പാപ മോചിതനായത് എന്ന് പറയപ്പെടുന്നു..ഇന്ന് ജാതി ഭേദമന്യേ ഭാരതത്തിലെ ഹിജടാ സമൂഹം ബഹുചരന്‍ മാതയെ ആരാധിച്ച്‌ പോരുന്നു..തങ്ങളുടെ ഇഷ്ട്ട ദൈവമായി..

അതുപോലെ തന്നെ "അര്‍ദ്ധനാരിയെ' കുറിച്ച് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.അര്‍ദ്ധനാരി രൂപം കൈകൊണ്ട ശിവനും അതിന്റെ പിന്നിലെ കഥയും,പുരാണങ്ങളിലെ ഹിജടാ സാനിധ്യത്തെ നമ്മുക്ക് തുറന്ന് കാട്ടുന്നു..അതിങ്ങനെയാണ്..
( ഇനി പറയുന്ന കഥകള്‍ പച്ചയ്ക്ക് മലയാളത്തില്‍ പറഞ്ഞാല്‍ ഞാന്‍ ഹിന്ദു പുരാണങ്ങളെ അശ്ലീലം പറഞ്ഞ് അവഹേളിക്കാന്‍ ശ്രെമിക്കുന്നു എന്നുള്ള .ആരോപണം ഉണ്ടാകും എന്നുള്ളത് കൊണ്ട് മലയാളം ഉപയോഗിക്കുന്നില്ല..)
.
" Brahma and Vishnu requested that Shiva create the world after the three of them emerged from the cosmic waters. Shiva agreed and returned to the cosmic
waters for a thousand years to prepare. As they impatiently awaited Shiva’s return, Vishnu convinced Brahma to create the world himself. Enraged to find out that
there is nothing in the world left to create, Shiva removed his phallus and threw it down to earth, claiming that he no longer had need of it. The
shattered phallus bestowed the whole world with fertility.."

- ഇന്ന് ഹിജടകള്‍, തങ്ങളെ ശിവന്‍റെ അവതാരമായി കാണുന്നു . സ്ത്രീയും പുരുഷനും അടങ്ങിയ ഇതര മനുഷ വര്‍ഗ്ഗത്തിന് പ്രത്യുല്‍പാദനശേഷി നല്‍കാന്‍ സ്വയം വന്ധ്യരായ മനുഷ വര്‍ഗ്ഗം.സത്യത്തില്‍ അവരല്ലേ ലോകത്തിലെ ഏറ്റവും വല്യ
മനുഷ്യസ്നേഹികള്‍.

ഇനി രാമായണത്തില്‍ അവരെക്കുറിച്ച് പ്രതിപാതിക്കുന്നത് നോക്കൂ....
“just before his so journ into the wilderness, Ram instructed all men and women who had come to see him off to return to their village. The hijras, being neither men nor women stayed at Ram’s point of departure until his return years later. Upon seeing their devotion, Ram blessed them and promised them the right to rule during the final age of mankind ..”

മുഹമ്മദ്‌ നബി പറയുന്നുണ്ട്
" എന്ന് നീ നിനക്ക് ഏറ്റവും പ്രിയപ്പെട്ടത് നിന്‍റെ സഹോദരന് നല്‍കുന്നുവോ അന്ന് മാത്രമേ നിന്നെ ഞാന്‍ സത്യ വിശ്വാസിയായി കാണുകയുള്ളൂ "...
അപ്പോള്‍ ഹിജട വര്‍ഗ്ഗമല്ലേ യഥാര്‍ത്ഥ സത്യവിശ്വാസികള്‍..അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട തങ്ങളുടെ ആത്മാഭിമാനത്തെ തന്നെയല്ലേ അവര്‍ മനവരാഷിക്കായി സമര്‍പ്പിച്ചത്...."...

ഈ മിത്ത്കളിലൂടെയും പുരാണ കഥകളിലൂടെയും
മറ്റ് അനേഷണ സത്യങ്ങളിലൂടെയും ഞാന്‍ പറയാന്‍ ശ്രെമിക്കുന്നത് മറ്റൊന്നുമല്ല..സ്ത്രീയെയും പുരുഷനെയും പോലെ തന്നെ എല്ലാ അവകാശങ്ങളും ഉള്ളവര്‍ തന്നെയാണ് ഹിജടകള്‍. എന്നാല്‍
ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും കടിഞ്ഞാണ്‍ ഇട്ട് ആരോ നിശ്ചയിച്ച തങ്ങളുടെ സ്വപ്നങ്ങളുടെയും അവകാശങ്ങളുടെയും വേലിക്കെട്ടിനുള്ളില്‍ അപഹാസ്യരായി ജീവിതം ജീവിച്ച് തീര്‍ക്കുകയാണ് ഈ പാവങ്ങള്‍...

ഇന്ന് ഭാരതീയ സമൂഹം രണ്ട് തട്ടിലാണ്...ആശ്ചര്യത്തോടും,വെറുപ്പോടും,,പരിഹാസതോടും ഹിജഡകളെ നോക്കി കാണുന്ന സ്വയം അനുഗ്രഹീതരെന്നു വിശ്വസിക്കുന്ന സ്ത്രീ പുരുഷന്മാര്‍ ഒരു തട്ടിലും....
നിലനില്‍പ്പിനായി ഭിക്ഷാടനവും വ്യഭിചാരവും തൊഴിലാക്കേണ്ടി വന്ന ഹിജഡ സമൂഹം മറ്റൊരു തട്ടിലും..വിവിധ കണക്കുകളനുസരിച്ച് ഏകദേശം 20 ലക്ഷത്തോളം മൂന്നാം ലിംഗ സമൂഹം ഇന്ത്യയിലുണ്ട്.....
പേരിനൊരു ജാതിയും കൂടെയൊരു മതവും ഉണ്ടെങ്കില്‍ എവിടെയും ഞങ്ങള്‍ക്ക് സംവരണം വേണമെന്ന് വാശിപ്പിടിക്കുന്ന ഇവിടുത്തെ നൂനപക്ഷങ്ങള്‍ എന്ന് അവകാശപ്പെടുന്നവരോട് ഒരു ചോദ്യം , സത്യത്തില്‍ ഇവരല്ലേ യതാര്‍ത്ഥ നൂനപക്ഷം..പ്രീണിത സമൂഹം....

ഐശ്വര്യതിന്ന്റെ പ്രതീകങ്ങളായി ഹിജടകളെ കണ്ടിരുന്ന ഒരു കാലം നമ്മുക്കുണ്ടായിരുന്നു...രാക്ഞ്ഞി മാരുടെ തോഴിമാരായി അന്തപുരത്തിലും,കൊട്ടാരത്തിന്റെയും രാജ്യത്തിന്റെയും ഐശ്വര്യമായി രാജ സദസ്സിലും, മംഗല്യങ്ങള്‍ക്കും മറ്റ്
ആഘോഷങ്ങള്‍ക്കും നിര്‍ബന്ധമായ സാനിധ്യമായി ജനങ്ങള്‍ക്കിടയിലും അവര്‍ ഉണ്ടായിരുന്നു....
പക്ഷെ ബ്രിട്ടന്‍റെ കോളനിവല്ക്കരതോട് കൂടി അവര്‍ നമ്മുക്ക് തീണ്ടപെട്ടവരായി എന്നത് ചരിത്രം.....
1871-ലെ." Kinner Tribes Act-ലൂടെ "ബ്രിട്ടീഷുകാര്‍ അവരെ
കൊടും കുറ്റവാളികളായി മുദ്രകുത്തി....അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഗാന്ധിയന്‍ പരിവേഷവുമായി ആരും തന്നെ വന്നില്ല.....നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ആ അടിച്ചമര്‍ത്തല്‍ സ്വതത്ര്യത്തിനു ശേഷവും പിന്തുടര്‍ന്നത്-- "ഈ ലോകത്തുള്ളവര്‍ എല്ലാം സുഖമായി ഇരിക്കട്ടെ "( ലോകാ സമസ്താഃ സുഖിനോ ഭവന്തു ) എന്ന് ഉറക്കെ പാടുന്ന ഒരു രാജ്യതിന്റ്റെ ആത്മാഭിമാനത്തിനേറ്റ മങ്ങലാണ്..

അവകാശങ്ങളും അധികാരങ്ങളും നിയമങ്ങളും പുരുഷനെന്നും സ്ത്രീയെന്നും വേര്‍തിരിച്ചു ജാതിയും മതവും നോക്കി വില്‍പ്പന ചരക്കാകുന്ന ഇന്നത്തെ
ഭാരതത്തില്‍ നൂനപക്ഷങ്ങളില്‍ നൂനപക്ഷമായ ഹിജടകള്‍ എന്ന മൂന്നാം വര്‍ഗ്ഗത്തിന് വിദ്യാഭ്യാസത്തിനോ ജോലിക്കോ ഒന്നും തന്നെ യാതൊരു സംവരണവുമില്ല. ...വോട്ടര്‍ കാര്‍ടോ,റേഷന്‍ കാര്‍ടോ,ഡ്രൈവിംഗ് ലൈസെന്‍സൊ ഒന്നും തന്നെ എടുക്കാനുള്ള
അവകാശമില്ല...എല്ലാവര്‍ക്കും തുല്യ അവകാശവും തുല്യ പദവിയും എന്ന ആപ്തവാക്യം ജീവവായുവാക്കിയ ഒരു നാട്ടിലെ അവസ്ഥയാണിതെന്ന് ഓര്‍ക്കണം...

ഇനിയും ഒരു 40 വര്‍ഷം കൂടി യുവത്വം ബാക്കിയുള്ള രാജ്യമാണ് ഭാരതം...യുവത്വത്തില്‍ തന്നെ തെറ്റുകള്‍ തിരുത്തിയാല്‍ അതിനെ ആരും ചോദ്യംചെയ്യില്ല, ഭാവിയിലേക്കുള്ള യാത്രയില്‍ അത് കൂടുതല്‍ ഊര്‍ജ്ജവും കരുത്തും പകരും എന്നതില്‍ സംശയം വേണ്ട..വൃദ്ധനായ ഭാരതത്തിന്‌ ഒരിക്കലും ഈ തെറ്റുകള്‍ തിരുത്താന്‍ സാധിക്കില്ല എന്ന് കൂടി ഓര്‍ക്കണം...ഹിജടകളെ മൂന്നാം കിട വര്‍ഗ്ഗമാകി അംഗീകാരിച്ചുള്ള സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്..പക്ഷെ നിയമങ്ങള്‍ കൊണ്ട് മാറ്റാന്‍
കഴിയാത്ത, സ്ത്രീയായും പുരുഷനായും മാത്രം മനുഷനെ കണ്ടിട്ടുള്ള സമൂഹത്തിന്റെ ,ഇവര്‍ക്ക് നേരെയുള്ള പരിഹാസവും വെറുപ്പും കലര്‍ന്ന ആ നോട്ടമുണ്ടല്ലോ... അത് എന്ന് മാറും..നമ്മുക്ക് തിരിച്ച് പോകേണ്ടി ഇരിക്കുന്നു അനിവാര്യമായ ആ
ഭൂതകാലത്തിലെക്ക്..........................

Thursday, September 11, 2014

september 12


57 വര്‍ഷത്തിനിടയിലെ കേരളത്തിന്റ്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലയിലെ ഏറ്റവും വല്യ തീരുമാനത്തിന് സെപ്റ്റംബര്‍ 12ന് കൊടിയേറുകയാണ്...പല ദേശങ്ങളിലായി കാലാകാലമായി ഈ കൊടി ഉയര്‍ത്തിയ ഭരണകൂടങ്ങള്‍ അത് താഴ്ത്തി കെട്ടിയിട്ടുള്ള ചരിത്രം നമ്മുടെ മുന്നില്‍ ഉണ്ടായിരിക്കേ ,മദ്യ നിരോധനം സൃഷ്ട്ടിക്കാന്‍ പോകുന്ന ചില കൌതുക കാഴ്ചകള്‍..
1.മദ്യ നിരോധനം കള്ള വാറ്റ് കൂട്ടുകയും മയക്കുമാരുന്നിന്റ്റെ ഉപയോഗം ദൂരവ്യാപകമായി വര്‍ദ്ധിപ്പിക്കും എന്ന ക്ലിഷേ ഡയലോഗോന്നും പറയുന്നില്ല..മറിച്ച് ബാങ്ക് കോച്ചിംഗിന് പോകുന്ന ബിടെക് കാരുടെ എണ്ണം കുറയുകയും എക്സൈസ് തസ്തികയിലേക്ക് കണ്ണും നട്ടിരിക്കുന്ന അഭിവൃദ്ധ എഞ്ചിനീയര്‍മാര്‍ കൂടുകയും ചെയ്യും എന്ന് പറഞ്ഞാല്‍ തെറ്റില്ല....
2.ലോക്കല്‍ ബാറുകളില്‍ കുത്തിയിരുന്ന് വെള്ളമടിച്ച് ജീവിത സംഘര്‍ഷങ്ങള്‍ പങ്കുവേയുക്കുന്ന നായകന്‍ ഇല്ലാതാകുകയും റാവീസിലും താജിലും ഗ്ലാസ്സോന്നിന് ആയിരങ്ങള്‍ എണ്ണി കൊടുത്ത് തന്‍റെ ഭാരങ്ങള്‍ ഇറക്കി വെയ്ക്കുന്ന പുതിയ കാലത്തിന്റ്റെ സാധാരണക്കാരനായ നായകന്‍ പിറവി എടുക്കും...
3.ഇന്റര്‍ സ്റ്റേറ്റ് ബസ്‌ സെര്‍വീസ്സുകള്‍ K.S.R.T.C വര്‍ദ്ധിപ്പിക്കും..തൊലിഞ്ഞു കുത്തിയ സാമ്പത്തിക ചുറ്റുപാടില്‍ ഇതൊരു വല്യ ഇതായിരിക്കും അവര്‍ക്ക്...
4.സംസ്ഥാനത്തുണ്ടാകാന്‍ പോകുന്ന ക്രമാതീതമായുള്ള ജനസംഖ്യ വര്‍ദ്ധനവ്‌ കണക്കിലെടുത്ത് .....ണ്ടം കമ്പനികള്‍ അവരുടെ നയത്തിലും പരസ്യത്തിലും മാറ്റങ്ങള്‍ സൃഷ്ട്ടിച്ചാല്‍ കീശയിലേക്ക്‌ കുറച്ച് കാശ് വീഴും എന്നതില്‍ തര്‍ക്കമില്ല..
5.ജോലി കഴിഞ്ഞ് നേരെ വീട്ടിലെത്തുന്ന പുരുഷന്മാരെ ലക്ഷ്യമിട്ട് "പുരുഷ ജന്മം പുണ്യ ജന്മം"
"പുരുഷ മനസ്സ് "
മുതലായ സീരിയലുകള്‍ ഏഷ്യാനെറ്റും സുര്യയും തുടങ്ങുന്നത് വളരെ നന്നായിരിക്കും...
6.കാശുള്ളവന് എന്ത് നിരോധനം. നക്ഷത്ര പ്രഭയില്‍ തണുത്തിരുന്ന് കോഴിക്കാലും കടിച്ച് അവന് ഇഷ്ട്ടം പോലെ കുടിക്കാം...കാശില്ലാത്തവന്‍ ക്യൂ നിന്ന് തളരണം..ഇതാണോ ഡെമോക്രസി ..?..ഇതാണോ സോഷ്യലിസം ?....ഇന്നിന്ന്റെ ലോകത്ത് പുളിച്ചു തുടങ്ങിയ കമ്മ്യൂണിസം പൊടി തട്ടിയെടുത്ത് അടിച്ചമര്‍ത്തപെട്ടവനു വേണ്ടി ബൂര്‍ഷ്വാകള്‍ക്കെതിരെ പോരാടാന്‍ സഖാക്കള്‍ക്ക് കിട്ടിയ അവസരമാണ്...മുതലാക്കൂ...ഇങ്ക്വിലാബ് സിന്ദാബാദ്...
7.എന്തിലും നൊസ്റ്റാള്‍ജിയ കണ്ടെത്തുന്ന മല്ലുസിന് ആ ലിസ്റ്റിലേക്ക് ഒന്ന് കൂടി....മദ്യം സുലഭമായി ലഭിച്ചിരുന്ന ആ നല്ല കാലം.....
.......ശേഷം സ്ക്രീനില്‍........................

Saturday, September 6, 2014

***തസ്കര രാജ***


കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട രണ്ട് സിനിമകള്‍ ,അതിനെകുറിച്ചുള്ള എന്‍റെ വ്യക്തിപരമായ അഭിപ്രായമാണിത്....സമയമുള്ളവര്‍ക്ക് വായിക്കാം അല്ലാത്തവര്‍ക്ക് .....എന്തേലും ചെയ്യാം....

1.രാജാധിരാജ

ഒരു ഉക്രിസി സിനിമ എന്ന രീതിയില്‍ യാതൊരു പ്രതീക്ഷയുമില്ലാതെ കാണാന്‍ പോയതാണ്..മമ്മൂട്ടിയുടെ അസാധാരണമായ അഭിനയമുഹൂര്‍ത്തങ്ങളോ ലോജിക്കുള്ള കഥയോ ഒന്നും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു...പിന്നെ എന്തിന് പോയി എന്ന് ചോദിച്ചാല്‍ ,എനിക്കിമ്മാതിരി തട്ടുപൊളിപ്പന്‍ സിനിമകള്‍ ഇഷ്ടമാണ്..കാരണം നമ്മള്‍ ഒന്നും ചിന്തിക്കേണ്ട വെറുതെയങ്ങ് ഇരുന്ന് കൊടുത്താല്‍ മതി.അടിയും ഇടിയും പാട്ടും പഞ്ച് ഡയലോയും ഒക്കെയായി അതങ്ങ് പൊയ്ക്കോളും...ശുഭം..
.പിന്നെ ആകെ ഉണ്ടായിരുന്ന ഒരു മുന്‍വിധി എതിലേക്കൂടി പോയാലും സിനിമ അവസാനം ഒരു കല്യാണത്തില്‍ എത്തപ്പെടുമെന്ന് ഉറപ്പായിരുന്നു..ഉക്രികളുടെ ഒരു രീതി അതാണല്ലോ...ഏത്....
കഴിഞ്ഞ കുറെ പടങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ മെച്ചപ്പെട്ട ഒരു തിരക്കഥ തയ്യാറാക്കാന്‍ ഉക്രിസികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്..കേട്ട് പഴകിയ കഥയുടെ കൂട്ടുപിടിച്ചിട്ടും പോരായ്മകളുള്ള നല്ലൊരു മാസ്സ് മസാല ഫിലിം ഉണ്ടാക്കാന്‍ അവരുടെ തിരക്കഥയില്‍ അജയ് വാസുദേവിന് സാധിച്ചിട്ടുണ്ട്..മലയാളത്തിലെ മസാല സിനിമകള്‍ക്ക് പിന്നാലെ മാത്രം ക്യാമറയും കൊണ്ടോടുന്ന ഷാജി ഈ സിനിമയിലും പതിവുപോലെ മോശമാക്കിയില്ല...കാര്‍ത്തിക് ശരാശരി മാത്രമായി ഒതുങ്ങി പോകുന്ന പാട്ടുകളാണ് രാജയ്ക്ക് നല്‍കിയിരിക്കുന്നത്..പശ്ചാത്തല സംഗീതത്തില്‍ സമകാലികരിലെ രാജാധിരാജ ഞാന്‍ തന്നെ ആണെന്ന് ഗോപി സുന്തര്‍ ഈ സിനിമയിലൂടെ ഉറക്കെ പറയുന്നു..ആ പാട്ടുകള്‍ കൂടി പുള്ളിക്ക് കൊടുത്തിരുന്നുവെങ്കില്‍ കോപ്പി അടിച്ചെങ്കിലും നല്ല കുറച്ച് സംഗതികള്‍ പുള്ളി ഉണ്ടാക്കിയേനെ....രാജയായും ശേഖരന്‍കുട്ടിയായും മമ്മൂട്ടി തകര്‍ക്കുകയാണ്...മുന്‍പിറങ്ങിയിട്ടുള്ള മമ്മൂക്കയുടെ പല മസാല ഫിലിംസും മലയാളത്തിനു പുതിയൊരു ഹാസ്യതാരത്തെയാണ് സമ്മാനിച്ചിട്ടുള്ളത് ,ആ ശ്രേണിയിലേക്ക് പുതിയ ഒരാള്‍ കൂടി രാജയുടെ കൂടെ വരുന്നു,ജോജു ജോര്‍ജ്.അയ്യപ്പനായി ജോജു തുടക്കം മുതല്‍ ഒടുക്കം വരെ കയ്യടി വാങ്ങുന്നു...ഓണക്കാലത് അടിച്ച് പൊളിച്ചു കാണാന്‍ പറ്റിയ മസാല ചേരുവകള്‍ എല്ലാം തന്നെയുള്ള ഒരു ഉക്രിസി സിനിമയാണ് രാജാധി രാജ..

അടിക്കുറിപ്പ് : ഒരു ഉക്രിസി സിനിമ കാണാന്‍ തീരുമാനിച്ചിട്ടു അതിനെക്കുറിച്ച് നെഗറ്റീവ് റിവ്യൂ പറയുന്നവനെ ചാട്ടവാറിനടിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം....

2.സപ്തമശ്രീ തസ്കര

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്ന ഫിലിം അതായിരുന്നു, സപ്തമശ്രീ തസ്കര...കാരണങ്ങള്‍ മൂന്നാണ്..നോര്‍ത്ത് 24 കാത്തതിന് ശേഷമുള്ള അനില്‍ രാധാകൃഷ്ണ മേനോന്റ്റെ രണ്ടാമത്തെ ഫിലിം , പ്രിത്വിരാജ് ,പിന്നെ ചെമ്പന്‍ വിനോദ് ....തമാശകള്‍ക്ക് വേണ്ടി ഏച്ചുകെട്ടിയ കഥാ മുഹൂര്‍ത്തങ്ങളും ഊള ചളികളും കുറച്ച് നാളുകളായി മലയാള സിനിമയെ ബോറടിപ്പിക്കുകയാണ്...അതിനൊരു അപവാദമാണ് ഈ ഏഴു കള്ളമാരും അവരുടെ കഥയും...സത്യം പറയാലോ ഇത്രയധികം ചിരിപ്പിച്ച ഒരു മലയാള സിനിമ അടുത്തകാലത്തൊന്നും തിയേറ്ററില്‍ നിന്നും കണ്ടിട്ടില്ല....ആമെനും സംസാരം ആരോഗ്യത്തിന് ഹാനികരവും ഒരു വ്യക്തിയുടെ ആരാധകനായി എന്നെ മാറ്റുകയായിരുന്നു ,ശ്രി ചെമ്പന്‍ വിനോദ്..നല്ല range-ല്‍ അന്യായ കോമഡി ചെയ്യാന്‍ കഴിവുള്ള വ്യക്തിയാണ് അദ്ദേഹം..ഓരോ ഡയലോഗ്സിലും പ്രേഷകനെ രസിപ്പിക്കാന്‍ അദ്ദേഹത്തിന് ഈ സിനിമയിലും സാധിച്ചിട്ടുണ്ട്..മലയാള സിനിമ ഇനിയും അദ്ധേഹത്തില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നു.. ഡയലോഗ്സ് കുറവായിരുന്നിട്ടും സുധീര്‍ കരമന തന്‍റെ റോള്‍ പൊളിച്ചടുക്കി..കരിയറില്‍ അദ്ധേഹത്തിന് കിട്ടിയ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് തസ്കരനില്‍...നീരജ് മാധവന്റ്റെ നാരായണന്‍ കുട്ടിയും നമ്മെ നന്നായി ചിരിപ്പിക്കുന്നു..ജാലിയന്‍ കണാരനായി മലയാളികളെ ഏറെ ചിരിപ്പിച്ച ആ പുള്ളികാരന്‍ ഇവിടെയും ചിരി ദൗത്യം നല്ല ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്...ലിജോ ജോസ് പള്ളിശേരിയുടെ അച്ഛന്‍ വേഷം അപ്രതീക്ഷിതവും മികച്ചതുമാണ് എന്നതില്‍ സംശയമില്ല.....
.ആസിഫും നെടുമുടിയും അവരവരുടെ റോളുകള്‍ മനോഹരമാക്കിയിട്ടുണ്ട്... പശ്ചാത്തല സംഗീതം ഒരു പുത്തന്‍ അനുഭവമാണ് .ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത തിരകഥയും അവതരണ മികവുമായി അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രേഷകന് തന്നിലുള്ള പ്രതീക്ഷകളെ ഒന്നുകൂടി ഉറപ്പിക്കുന്നു ....ചുരുക്കം പറഞ്ഞാല്‍ ഈ ഓണം ഈ കള്ളന്മാര്‍ കൊണ്ട് പോകും..അതുറപ്പാ.....പിന്നെ..ആരും സിനിമയ്ക്ക് കേറുമ്പോള്‍ ലോജിക്ക് ഓഫാക്കണമെന്ന് നിര്‍ബന്ധമില്ല...ഈ ഓണം ചിരിച്ച് ആഘോഷിച്ച്, ശേഷം ഞെട്ടാന്‍ റേഡിയാണെങ്കില്‍ സൈമാ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കിക്കോ തസ്കരന്മാരുള്ള കൊട്ടകയിലേക്ക്......

അടികുറിപ്പ് : പ്രിത്വി രാജിനെ കുറിച്ച് മനപ്പൂര്‍വം പറയാതിരുന്നതാണ്.......സിനിമ കാണൂ....