ഈ സിനിമകളെക്കുറിച്ചുള്ള എന്‍റെ അഭിപ്രായങ്ങളാണ് ചുവടെ..സമയമുള്ളവര്‍ക്ക് വായിക്കാം..അതില്ലാത്തവര്‍ക്ക് എന്തേലും ചെയ്യാം......
1.ഒരു വടക്കന്‍ സെല്‍ഫി
മെലോഡ്രാമകള്‍ തിരുകി കയറ്റി ആകെ മൊത്തം വെടക്കാക്കാമായിരുന്ന ഒരു സിനിമയെ മികച്ച കയ്യടക്കത്തോടുകൂടിയുള്ള തിരക്കഥയുടെ മികവില്‍, പ്രശംസ അര്‍ഹിക്കുന്ന സംവിധാനത്തിലൂടെ ഒരു
പുത്തന്‍ അനുഭവമാക്കിമാറ്റാന്‍ വടക്കന്‍ സെല്‍ഫിയുടെ അണിയറക്കാര്‍ക്ക് സാധിച്ചിട്ടുണ്ട്..
.ഇക്കാലത്ത് ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെടുന്ന എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തെയും സൊ കോള്‍ട് സപ്പ്ളിക്കാരെയും കണക്കറ്റ് ആക്ഷേപഹാസ്യ രൂപേണ പരിഹസിച്ചുകൊണ്ട് മുന്നേറുന്ന സിനിമ ,കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തിലേക്ക് ശ്രെദ്ധ കേന്ദ്രീകരിക്കുമ്പോഴും, നര്‍മ്മത്തിന്‍റെ മേല്‍പ്പൊടി ചോരാതെ തിരക്കഥയെ മുന്നോട്ട് കൊണ്ടുപോയ തിരക്കഥാകൃത്തായ വിനീത് ശ്രീനിവാസനും, ലാഗാകുമായിരുന്ന സന്ദര്‍ഭങ്ങളില്‍ കൂടി ഒരു തുടക്കകാരന്‍റെ ചട്ടക്കൂടില്‍ നിന്നും സിനിമയെ സമീപിക്കാതെ പയറ്റിത്തെളിഞ്ഞ ഒരു സംവിധായകനെ
പോലെ സിനിമയെ EXECUTE ചെയ്ത പ്രജിത്തും, കൂടെ കട്ടയ്ക്ക് കൂടെ നിന്ന് പതിവുപോലെ മനോഹരമായ ഫ്രൈയുമകള്‍ സമ്മാനിച്ച ജോമോനും അഭിമാനിക്കാം..സിനിമ ഗംഭീരമായിരിക്കുന്നു..
നിവിനെന്ന അഭിനേതാവിന്കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സിനിമ,തട്ടതിന്‍ മറയത്തില്‍ കണ്ട ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥിയായ വിനോദില്‍ നിന്നും എഞ്ചിനീയറിംഗ് കോളേജിലെ ഉമേഷിലേക്ക് പറിച്ചുനട്ടുയെന്നല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും നിവിന്‍റെ കഥാപാത്രതിനില്ല..
മാനറിസ്സങ്ങള്‍ പോലും തട്ടത്തിന്‍ മറയത്തിനെ അനുസ്മരിപ്പിക്കുന്നത്...മികച്ചൊരു അഭിനേതാവായി പേരെടുക്കാന്‍ ഈ സേഫ്സോണില്‍ നിന്നുള്ള കളി നിവിന്‍ അവസാനിപ്പിക്കേണ്ട കാലം അതിക്രെമിച്ചിരിക്കുന്നു..
...
നിവിന്‍-അജു കോംബോയെ പുതിയകാലത്തിന്‍റെ ദാസനും-വിജയനുമായി നമ്മുക്ക് വിശേഷിപ്പിക്കാം..രണ്ടുപേരുടെയും സീന്‍ കെമിസ്ട്രി മാരകം...
മികച്ച കുറെ അഭിനയമുഹൂര്‍ത്തങ്ങളാല്‍ മഞ്ജിമ മോഹന്‍ തന്‍റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുന്നു..
ഷാന്‍റെ പശ്ചാത്തല സംഗീതവും സോങ്ങ്സും സിനിമയ്ക്ക് മുതല്‍കൂട്ടാണ്..
First Blockbuster of 2015 is sreening now on ur nearby theatres.go and watch it .
A national surprise is waiting for u.. smile emoticon ജിഗ്ഗാര്‍ധടാ.....
2.100DaysOfLove
ആദ്യദിവസം തന്നെ കണ്ടിരുന്നെങ്കിലും ഇപ്പോഴാണ് എഴുതാന്‍ സാധിച്ചത്..വിദേശഭാഷകളിലെ ഭൂരിഭാഗം വരുന്ന റൊമാന്റിക് സിനിമകളിലും പിന്‍ന്തുടരുകയും നമ്മള്‍ കയ്യടിക്കുകയും ചെയ്യുന്ന ,എന്നാല്‍ , മലയാള സിനിമയില്‍ ഉപയോഗിച്ചാല്‍ പുച്ഛം മാത്രം ഏറ്റുവാങ്ങേണ്ടിയും വരുന്ന slow pace narrative style
പിന്തുടരുന്ന, മലയാളത്തില്‍ ഞാന്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുള്ള റൊമാന്റിക് ഫിലിംസില്‍ നിലവാരമുള്ലൊരു സിനിമയാണ് 100DaysOfLove..
ക്ലീശേയായുള്ള പ്രണയ കഥയായിരിന്നിട്ടു കൂടി അവതരണത്തിലെ പുതുമയിലൂടെയും മികച്ച ഡയലോഗുകളിലൂടെയും കഥാപാത്രങ്ങളുടെ അവതരണ മികവിലൂടെയും തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ ജെനൂസ് മുഹമ്മദ് സിനിമയെ മനോഹരക്കിയിരിക്കുന്നു , കൂടെ തന്‍റെ അരങ്ങേറ്റവും...
ദുല്‍ക്കര്‍ കൂടുതല്‍ സുന്ദരനായിരിക്കുന്നു.ദുല്‍ക്കറും നിത്യയും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ടെങ്കിലും എടുത്ത് പറയേണ്ടത് ശേകര്‍ മേനോന്‍റെ പ്രകടനമാണ്..ബാലന്‍.കെ.നായരുടെ ചങ്ങാതി ഉമ്മറായി അയാള്‍ നിറഞാടിയിരിക്കുകയാണ്..
ഗോവിന്ദ് മേനോന്‍റെ പാട്ടുകള്‍ ശരാശരി മാത്രമായി മാറുന്നുണ്ടെങ്കിലും സിനിമയെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതില്‍ ബിജിബാലിന്റെ പശ്ചാത്തല സംഗീതം വിജയിച്ചിട്ടുണ്ട്.
.ഈ പറഞ്ഞ എല്ലാത്തിനും മേലെ തലയുയര്‍ത്തി നില്‍ക്കുന്നത് പ്രതീഷ് വര്‍മയുടെ അത്യുജ്ജലമായ ഫ്രെയിമുകളാണ്..അടുത്തകാലത്ത് കണ്ട മലയാള സിനിമകളില്‍ പ്രണയം തുളുമ്പുന്ന വശ്യമാര്‍ന്ന ഫ്രെയിമുകളാല്‍ സമ്പന്നമാണ് പ്രണയത്തിന്‍റെ ഈ നൂറു ദിനങ്ങള്‍..HatsOffToHim.
കുറ്റം കണ്ടെത്താന്‍ പോകുന്നവരേ ഈ സിനിമ നിരാശപ്പെടുത്തില്ല..അതുപോലെ തന്നെ മനസ്സില്‍ പ്രണയമുള്ള നല്ലൊരു റൊമാന്റിക് ഫിലിം കാണാന്‍ പോകുന്നവരെയും...
3.യൂ ടൂ ബ്രൂട്ടസ്സ്.
അവതരണത്തിലും ആഖ്യാന രീതിയിലും ഇറ്റാലിയന്‍ ഫിലിം-ആയ Manuale-D-Amore-യെ ഓര്‍മ്മപെടുത്തുന്നതും, എന്നാല്‍ പറയത്തക്ക കഥയോന്നുമില്ലാത്തതുമായ ചിത്രമാണ് യു ടൂ ബ്രൂട്ടസ്സ്...
തീവ്രം എന്ന പരീക്ഷണ ചിത്രത്തിന് ശേഷമുള്ള രൂപേഷ് പീതാംബരന്‍റെ മറ്റൊരു പരീക്ഷണം..
കുറച്ചാളുകളും അവര്‍ക്കിടയില്‍ നടക്കുന്ന വ്യത്യസ്തമായ പലതരം ചതികളുടെയും കഥയാണ് ദീ സിനിമ..പ്രണയം ,സെക്സ് ഫ്രണ്ട്ഷിപ്പ് അങ്ങനെ എല്ലാം ചതികളിലൂടെ സഞ്ചരിക്കുന്നു..
ഈ സിനിമയില്‍ എന്നെ ആകര്‍ഷിച്ചത് അനു മോഹന്‍റെയും ടോവിനോയുടെയും പ്രകടനമാണ്..രണ്ട് പേരും തങ്ങളുടെ റോളുകള്‍ മനോഹരമാക്കിയിട്ടുണ്ട്..
.പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത എന്നാല്‍
ഒട്ടും ബോറടിപ്പിക്കാത്ത ഒരു ചിത്രമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതില്‍ തീര്‍ച്ചയായും കാണാം ഈ ബ്രൂട്ടസ്സിനെ........

