Monday, September 29, 2014

*** മണിപ്പൂര്‍ ഇന്ത്യയിലാണോ....?......***



.......യൗവനത്തിലെ മരണം കാത്ത് കിടക്കുന്ന ഭാരതത്തിന്ന്റെ അവശ കലാകാരനാണ് ഇന്ന്
മണിപ്പൂര്‍.... ,,,"

" Jewel of india " -ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു മണിപ്പൂരിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്..ചില ചരിത്ര ഗവേഷകര്‍ ഹിന്ദു മതവിശ്വസതിന്റ്റെ
ഈറ്റില്ലമാണ് മണിപ്പൂരെന്നു വിശ്വസിക്കുന്നു...മണിപ്പൂരി രാക്ഞ്ഞിയായ " ചിന്ത്രാഗധ " മാഗല്ല്യം കഴിച്ചത് പാണ്ടവ രാജകുമാരനായിരുന്ന അര്‍ജുനനെ ആയിരുന്നു എന്നത് അവരുടെ വിശ്വസതിന്റ്റെ അടിത്തറ...

കായിക മേഖലയിലും കലാ മേഖലയിലും മണിപ്പൂര്‍ നല്‍കിയ സംഭാവനകള്‍ മാത്രമാണ് പലപ്പോഴും പുറം ലോകം വാര്‍ത്തയാക്കിയിട്ടുള്ളത്...കുഴഞ്ഞ് മറിഞ്ഞ് ഇടിഞ്ഞു തകര്‍ന്ന ഒരു രാഷ്ട്രീയ സാമൂഹിക അവസ്ഥയില്‍ നെഹ്‌റുവിന്റ്റെ വാക്കുകള്‍ അറിയാതെ നമ്മള്‍ മറന്ന് പോകും...യൗവനത്തിലെ മരണം കാത്ത് കിടക്കുന്ന ഭാരതത്തിന്ന്റെ അവശ കലാകാരനാണ് ഇന്ന്
മണിപ്പൂര്‍....130 കോടിയിലധികം ജനങ്ങളുള്ള ഭാരതത്തില്‍ പലപ്പോഴും വടക്ക് കിഴക്ക് സംസ്ഥാനങ്ങളും അവിടുത്തെ പ്രശ്നങ്ങളും ഇവിടുത്തെ മാധ്യമ ഭീകര്രന്മാരാല്‍ പോലും ശ്രദ്ധിക്കപ്പെടാതെ
പോകുകയാണ്..അല്ലെങ്കില്‍ ഒരു ഈറോം ഷര്‍മിളയിലും അവരുടെ നിരാഹാര സമരത്തിലുമായി ഒതുങ്ങി പോകുകയാണ് കിഴക്കോട്ടുള്ള ഭാരതീയരുടെ മൌലികത.
..
Revolutionary people's front (RPF),United national liberation front (UNLF),Kuki national army (KNA),National socialist council of nagaland (NSCN-IM) അങ്ങനെ തുടങ്ങി ഏകദേശം പതിനേഴോളം തീവ്ര റെവലൂഷനറി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്താല്‍ എരിയുകയാണ് മണിപ്പൂര്‍...
June 14 2001 ന് നിലവില്‍ വന്ന് ഓഗസ്റ്റ്‌ 2001 മുതല്‍ നടപ്പിലായി വരുന്ന Bangkok Agreement-ന്‍റ് കാലാവധി ദീര്‍ഘിപ്പിച്ചത് സൃഷ്ട്ടിച്ച കലാപങ്ങളും പ്രതിഷേധങ്ങളും
ഇപ്പോഴും തുടരുന്നു...നിയമസഭാ മന്ദിരത്തിന് തീയിടുകയും സ്പീക്കറെ ആക്രമിക്കുകയും ചെയ്ത കലാപകാരികള്‍ മുഴുവന്‍ എം.എല്‍.എ-മാരും എംപി-മാരും രാജിവെക്കണ ആവശ്യവുമായി
സംസ്ഥാനത്ത് പ്രശോഭം നടത്തിയപ്പോള്‍ അത് മനിപ്പൂരിന്റ്റെ അഖണ്ടതയ്ക്ക് മേലുള്ള കരി നിഴലായിരുന്നു....

റിബലുകളുടെ ദേശിയപാതാ (NH-34,NH-53 ) ഉപരോധം സൃഷ്ട്ടിച്ച വിലകയറ്റവും ആവശ്യവസ്തുക്കളുടെ ദൌര്‍ലഭ്യവും ജനജീവിതം താറുമാറാക്കി എന്നത് കേട്ട് പഴകിയ വാര്‍ത്തകളില്‍ ഒന്ന് മാത്രം...സാധാരണ സാഹചര്യങ്ങളില്‍ പോലും ഈ ദേശിയ പാതകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ റിബലുകള്‍ക്ക് നല്‍കേണ്ട ചുങ്കകം വളരെ വലുതാണ്‌..ഒരു ചരക്കു ലോറി ഒരു ട്രിപ്പിനു നല്‍കേണ്ട നികുതി പണം 5000 രൂപയിലധികമാണ്.... വഴിയാത്രക്കാര്‍ പോലും
ഈ പിഴിവില്‍ നിന്നും മോചിതരല്ല.....സര്‍ക്കാരും നിയമങ്ങളും ഇവിടെ കണ്ണടയ്ക്കുകയാണ്.....

പല ജാതിയും നിറവും താല്‍പ്പര്യങ്ങളുമുള്ള തീവ്രവാദ ഗ്രൂപുകളുടെ പ്രവര്‍ത്തനത്താല്‍ അസന്തുലിതമാണ് മണിപ്പൂരിന്റ്റെ രാഷ്രീയ സാമൂഹിക അന്തരീക്ഷം...
നാഗാ വംശജര്‍ അധികമുള്ള മണിപ്പൂര്‍ മേഖല നാഗാലാന്‍ഡിനോട് ചേര്‍ക്കണമെന്ന് ഒരു വിഭാഗവും, മണിപ്പൂര്‍ പുതിയ രാജ്യമാക്കണമെന്ന് മറ്റൊരു വിഭാഗവും, ഇതിലൊന്നും പെടാതെ നട്ടം
തിരിയുന്ന പൊതു ജനം മറ്റൊരു വിഭാഗവും , അങ്ങനെ ആകെ മൊത്തം ഒരു അവിയല് പരുവം..

സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള MPSC-യുടെ (Manipur public service
commision) പരീക്ഷകളും നിയമനങ്ങളും അഴിമതിയില്‍ മുങ്ങി കുളിചിരിക്കയാണ്....വര്‍ഷങ്ങളായി തുടരുന്ന ഹിന്ദി സിനിമകള്‍ക്കുള്ള മണിപ്പൂരിലെ നിരോധനം ഇന്നും തുടരുന്നു,മണിപ്പൂരിന്റെ സ്വന്തം മേരി കൊമിന്റ്റെ ജീവിതം സിനിമയാകുംപ്പോള്‍ അത് പോലും
പ്രദര്‍ഷിപ്പിക്കാന്‍ റിബലുകള്‍ സമ്മതിക്കില്ല എന്നത് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.....

വിദ്യാഭാസ മേഖലയുടെ കാര്യം നോക്കിയാല്‍ പത്തിലേയും പ്ലസ്‌ടുവിലെയും വിജയശതമാനം 40-ലും താഴെയാണ്....തുടര്‍ച്ചയായുള്ള ബന്ദും സമരങ്ങളും അധ്യാപക നിയമനന്തിലെ കേടുകാര്യസ്ഥതയും, അഴിമതിയും യോഗ്യത ഉളളവരുടെ കുറവും അങ്ങനെ എല്ലാം അക്കാദമിക നിലവാരം കുത്തനെ ഇടിക്കുകയാണ്.ഡെല്‍ഹിയിലേക്കും ചെന്നൈയിലേക്കും മുംബൈയിലേക്കും കേരളത്തിലേക്കും മക്കളെ പഠിക്കാന്‍ പറഞ്ഞ് വിടുന്ന മാതാപിതാക്കളെ കുറ്റം പറയാന്‍ ഒക്കുകേല....

വേള്‍ഡ് ബാങ്ക് ഫണ്ടോട് കൂടി ദേശിയപാതാ നിര്‍മാണത്തിന് എല്ലാം ശരിയായപ്പോള്‍ അതാ വരുന്നു ഫണ്ടില്‍ ഒരു വിഹിതം ഞങ്ങള്‍ക്ക് വേണമെന്നും പറഞ്ഞ് അഭിവൃദ്ധ റിബലിസ്റ്റുകള്‍,വികസന പ്രവര്‍ത്തനങ്ങളുടെ കാര്യം അപ്പോള്‍ പറയേണ്ടതില്ലലോ......

.Armed force special power act (1958) വ്യാപകമായി ദുരുപയോഗം ചെയ്ത് തുടങ്ങിയപ്പോള്‍ അതിനെതിരെ നിരാഹാര സമരം തുടങ്ങിയ ഈറോം ഷര്‍മിളയുടെ ജീവിതം വായിച്ചു വാ തുറക്കാനുള്ള ഒരു
ചരിത്രം മാത്രമായി ഒതുങ്ങി പോകുന്നു ..പതിനാല് വര്‍ഷമായി തടവില്‍ കഴിയുന്ന അവരുടെ മോചനം കൊണ്ട് മാത്രം തീരുന്ന പ്രശ്നങ്ങളല്ല മണിപ്പൂരില്‍ ഉള്ളത്....

ശക്തവും കാര്യക്ഷമവുമായ നയതന്ത്ര രൂപീകരണത്തിലൂടെ മാത്രമേ ഈ പ്രശ്നങ്ങള്‍ക്കൊരു പരിഹാരം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ...വൈകുന്തോറും മറ്റൊരു കശ്മീര്‍ ഇവിടെ ഉയരുന്നത് നമ്മള്‍ കാണേണ്ടി വരും,ഒരിക്കലും ഇറക്കാന്‍ കഴിയാത്ത
പ്രശ്നങ്ങളുടെ ഭാണ്ടകെട്ടുകളുമായി.....................