Wednesday, July 30, 2014

**നമസ്കാരം ഞാന്‍ ടോണി..**



സിനിമ തുടങ്ങുന്നതിനു മുന്‍പുള്ള കാടിളക്കിയുള്ള പുതുമുഖ വേട്ടയും അതിന് ശേഷം സിനിമ ഇറങ്ങിയ ശേഷം ഏറ്റുവാങ്ങിയ കൊട്ടക്കണക്കിനുള്ള പുച്ഛവും എതിരഭിപ്രായങ്ങളും മറ്റ് സൈബര്‍
ആക്രമണങ്ങളും, കൂടെ കുപ്രസിദ്ധ സിനിമ/സീരിയല്‍/ഷോര്‍ട്ട്ഫിലിം നായികയുടെ തെറിവിളിയും അതിന്റെ പിറകെ നടന്ന ആരാധകരുടെ രോഷ പ്രകടനവും തത്വാര നടന്ന കൂട്ടത്തല്ലും അങ്ങനെ അങ്ങനെ ഒരു മസാല പടത്തിനു വേണ്ട എല്ലാവിധ ചേരുവകകളും നിറഞ്ഞ് സംഭവബഹുലമായി അവതരിച്ചവനാണ് ടോണി..ടോണിയുമായുള്ള 120 മിനിട്ടിന്റെ പരിചയത്തില്‍ നിന്ന് എനിക്ക് മനസ്സിലായ ചില കാര്യങ്ങളും പിന്നെ കുറച്ച് ..............ഉം..

ആദ്യമേ പറയട്ടെ എനിക്കൊരു താരത്തിന്റെയും ഫാന്‍സ്‌ അസോസിയേഷനിലും ആന്റി ഫാന്‍സ്‌ അസോസിയേഷനിലും അംഗത്തമില്ല....( ഒരു മുന്‍‌കൂര്‍ ജാമ്യം )..സിനിമ കാണുന്നവരെക്കള്‍
നീലപുസ്തക റിവ്യൂ എഴുത്തുകാര്‍ നിറഞ്ഞ ഈ കാലത്ത് സിനിമയെ കീറി മുറിച്ചുള്ള ഒരു സമഗ്ര നിരൂപണത്തിന് എന്ത് പ്രസക്തി എന്നുള്ളതാണ് ഇപ്പോള്‍ എന്റെ മനസ്സിലുള്ള ഏറ്റവും
വല്യ ചോദ്യം...റിവ്യൂ മുഴുവന്‍ വായിക്കാതെ സ്ക്രോള്‍ ചെയ്ത് താഴേക്ക് പോയി റേറ്റിംഗ് മാത്രം നോക്കുന്നവരാണ് ഭൂരിഭാഗവും..എന്തിരുന്നാലും നമ്മടെ ഒരു വിപ്ലവകാരി പറഞ്ഞത് പോലെവന്‍... ടു...ത്രീ......അങ്ങനെ തുടങ്ങി ടോണിയെ കുറിച്ച് 10 കാര്യങ്ങള്‍.

1.ഈ സിനിമയെ കുറിച്ച് ആദ്യം കണ്ട കുറിപ്പുകളില്‍ ഒന്നില്‍ പറഞ്ഞിരുന്നു " എനിക്കുറപ്പാണ് ഇത് ഏതോ ആംഗലേയ ചിത്രത്തിന്റെ കഥ മോട്ടിച്ചതാണ്..."...സത്യം പറയാല്ലോ സിനിമയുടെ ഒരു ഒഴുക്കും തിരക്കഥയുടെ അച്ചടക്കമില്ലായ്മയും ജൂനിയര്‍ ചെക്കന്റെ മേക്കിങ്ങും എല്ലാം കാണുമ്പോള്‍ സച്ചിനെ അറിയാത്തവരുടെ മൂളയെ മാത്രം സംശയലേശമില്ലാതെ അംഗീകരിക്കുന്ന അരി ആഹാരം കഴിക്കുന്ന ഒരു സാധാരണ മലയാളിക്ക് തോന്നുന്ന സംശയം..കുറ്റം പറയാന്‍ പറ്റുകേലാ........

2.#$*****#$***>>^^%%#$#@$$%#%^ സിനിമായ തേനീച്ചയേ കാക്കതൊള്ളായിരം ദിവസങള്‍ കൊട്ടക നിറച്ച് തുത്തുരു തുത്തുരു പാടിപ്പിച്ച ഭൂരിപക്ഷത്തിന് ഈ സിനിമയെ കുറ്റം പറയാതിരിക്കാന്‍
പറ്റുകേല...ആ പഴയ തേന്‍ കുടിക്കാനായിരിക്കും അവര്‍ തിയേറ്ററില്‍ പോയത്......

3.ഇത്രക്ക് ആളുകള്‍ ഇതിനി അടിച്ച് പാതാളത്തില്‍ താഴ്ത്താന്‍ ശ്രെമിച്ചിട്ടും ഇന്നീ സിനിമ കാണാന്‍ എന്നെ പ്രേരിപ്പിച്ചത് ആല്‍ബിയാണ്..അതെ നമ്മടെ ആഷിക് സഖാവിന്റ്റെ സിനിമായ
പടക്കംബഷീറിന്റെ ക്യാമറാമാന്‍..പരേതവനെപോലെ പുതിയവനിലും ആല്‍ബി തകര്‍ത്തിട്ടുണ്ട്...ഇനിയും അദ്ധേഹത്തില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നു...
.
4.നീ പഠിച്ചാല്‍ മാത്രം പോരാ അവന്‍ പഠിക്കാതെയും നോക്കണം എന്നാല്‍ മാത്രമേ നിനക്ക് ഒന്നാമാനാകാന്‍ പറ്റൂ...ഈ എല്‍പി സ്കൂള്‍ തത്വം ഭരണകടനയുടെ മുഖ്യ അജണ്ടയായ ഇവിടുത്തെ
യുവതാരങ്ങളുടെ പ്രിയതമാന്മാരുടെ ആക്രമണത്തിന് തുടരെ തുടരെ ഇരയാകുന്ന അസിഫ് അലി തനിക്ക് അഭിനയിക്കാന്‍ അറിയത്തില്ല എന്ന ആരോപണത്തിന് ശക്തമായ മറുപടിയാണ്
ടോണിയിലൂടെ നല്‍ക്കുന്നത്..

5.കോപ്പി അടി തന്‍റെ ജന്മാവകാശമായി കരുതുന്ന ബിതോവന്മാര്‍ അടക്കി ഭരിക്കുന്ന ഇന്നത്തെ മലയാള സിനിമ സംഗീത ശാഖയില്‍ ചെറിയ ചെറിയ മോഷണം നടത്തി ജീവിച്ച് വന്നു കൊണ്ടിരുന്ന
ദീപക് ദേവ് അന്താരാഷ്‌ട്ര നിലവാരമുള്ള പശ്ചാത്തല സംഗീതവുമായി വീണ്ടും തിരിച്ച് വന്നിരിക്കുക്കയാണ്,ഗാങ്ങ്സ്റ്റെറിനു ശേഷം..

6..പരീക്ഷണ ചിത്രം എന്ന ലേബലില്‍ വന്ന് പ്രേഷകന്റ്റെ ക്ഷമയെ പരീക്ഷിക്കുന്ന ഇക്കാലത്തെ സിനിമകളുടെ ഇടയില്‍ തികച്ചും ഒരു പുതിയ അനുഭവമാണ് ലാല്‍ ജൂനിയര്‍ നല്‍കിയിരിക്കുന്നത്. .
ഈ കഥയെ ഈ തരത്തില്‍ മാത്രമേ ചിത്രീകരിക്കാന്‍ സാധിക്കുകയുള്ളൂ...salute to ജൂനിയര്‍.

7. ഉത്തരങ്ങളെക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ബാക്കി വെച്ചിട്ടാണ് സിനിമ അവസ്സാനിക്കുന്നത് .ഒരു പക്ഷെ അതായിരിക്കാം പിള്ളേര്‍ക്ക് ഇഷ്ട്ടപെടാഞ്ഞത്.കാരണം എല്‍കെജി മുതല്‍ എല്ലാ
ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതി പാസ്സായി വന്നവരാണ് അവര്‍. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ അവര്‍ക്ക് ഇഷ്ട്ടപ്പെടുകയില്ല...ചമ്പൂര്‍ണ്ണ ചാച്ചരത....

8. മലയാളം സംസാരിക്കാത്ത സിനിമകളില്‍ ലാഗുണ്ടായാല്‍ ആഹാ അടിപൊളി..നമ്മുടെ പിള്ളേര്‍ കഥയുടെ ഒഴുക്കിന് വേണ്ടി ഒരല്‍പ്പം ലാഗിട്ടാല്‍ സ്റ്റാറ്റസ്സായി തെറിയായി അടിയായി ..ഹോ...
9. ഇന്നീ സിനിമ കാണാന്‍ ആകെ ഒരു 40 പേര്‍ ഉണ്ടായി കാണും....സൊ ഞാന്‍ കാത്തിരിക്കുന്നു ടോറന്റ് വിപ്ലവത്തിനായി..,
,
10. നന്ദി k.s.e.b ഇന്ന് പകല്‍ മുഴുവനുള്ള പവര്‍ കട്ടിന്......നന്ദി..

വാല്‍ : ലവക്കോടെ സ്റ്റാറ്റസ് ഞാനും വായിച്ചിരുന്നു..പക്ഷെ എനിക്ക് പടം ഇഷ്ടായി.gud performance from all the cast expecially lal and asif ,enchanting making from lal jnr,awesome bgm and cinemaography, a good screenplay with a lot of unanswered questions.. highly recommending to all those who loves experiments. .

വാലിന്റെ വാല്‍ : ടോറന്റ് ഇറങ്ങുംപ്പോള്‍ ഇവന്‍ ഈ ടോണി അവന്‍ തകര്‍ക്കും....പൂചെണ്ടുക്കള്‍ കൊണ്ടവന്റെ കൊട്ട നിറയും.

HI I AM EJASKHAN, AND I SUPPORT

നിർഭയ


എന്തിനും ഏതിനും #eastern ഉൽപ്പന്നങ്ങൾ എന്ന് പറയുന്നത് പോലെ "നിർഭയ "എന്ന വാക്ക് ചേർത്ത് വിളിച് അവിയലുണ്ടാക്കാൻ തുടങ്ങിയിട്ട് നാളുകളെറയായി .ഇപ്പോഴിതാ പുതിയ ഒന്നുകൂടി നിർഭയ റോഡുകൾ.ഏത് പാതിരാത്രിക്കും സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ പറ്റുന്ന റോഡുകൾ ആണത്രേ അവ .എന്റെ അഭിപ്രായത്തിൽ അത് മാത്രം പോരാ നിർഭയ ഹോടെലുകൾ, നിർഭയ പാർക്ക്‌ ,നിർഭയ തിയേറ്റർ ,നിർഭയ ഐസ് ക്രീം പാർലൗർ ,നിർഭയ തുണിക്കട അങ്ങനെ എന്തൊക്കെ നിർഭയ ആക്കാൻ പറ്റുമോ അതെല്ലാം ........... അതാക്കണം ..അങ്ങനെ ആയാലേ ഒരു പടി കൂടി കടന്നു ദിവിടെ നിർഭയ വീടുകളും പഞ്ചായത്തും ജില്ലയും സംസ്ഥാനവും തത്വാര നിർഭയ രാജ്യത്തിന് വേണ്ടി ഒരു നിർഭയ വിപ്ലവവും ഉണ്ടാകുകയുള്ളൂ . .
വർദ്ധിച്ചു വരുന്ന പീഡനങ്ങളുടെ കാരണം എന്താണെന്നു ചോദിച്ച ഒരു വിദ്വാനോട് നമ്മുടെ ഒരു പഴയ മുഖ്യൻ പറഞ്ഞ മറുപടിയാണ് ഓർമ വരുന്നത് "സ്ത്രീകൾ അവരാണ് കാരണം ,സ്ത്രീകൾ ഉള്ളടുതോളം കാലം ഇവിടെ പീഡനവും നടക്കും ..."
എല്ലാം നിർഭയം ആക്കാൻ ശ്രെമിക്കുന്ന സർക്കാരും സമൂഹവും ആദ്യം ചെയ്യേണ്ടത് സ്ത്രീ ഏതോ അന്യഗ്രഹ ജീവിയാണെന്നും അവൾക്കെന്തോക്കെയോ അധികം ഉണ്ടെന്നും പറഞ്ഞു പരത്തി ജാതിയും മതവും പോലെ വർഗ്ഗവും തിരിച് കാണിക്കാൻ ശ്രെമിക്കുന്ന ഈ നാറിയ ഏർപ്പാടുണ്ടെല്ലോ അത് നിർത്തണം.പുരുഷന്മാരെ പോലെ തന്നെയാണ് സ്ത്രീകളും, അവർക്കീ സമൂഹത്തിൽ തുല്യ അവകാശമാണുള്ളത് , അവർ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചു വന്ന കുമിളകല്ല എന്നുളള സത്യം കുട്ടിയായിരിക്കുമ്പോൾ തന്നെ ഒരുവൻ മനസ്സിലാക്കണം. അതിനു ആദ്യം വേണ്ടത് പെണ്‍കുട്ടികൾക്ക് വേണ്ടി മാത്രമുള്ള സ്കൂളുകൾ നിർത്തലാക്കണം കാലാകാലമായി പിന്തുടരുന്ന ഇരിപ്പിടങ്ങളിലെ സ്ത്രീ സംവരണം അവസാനിപ്പിക്കണം.അവർ ഒന്നിച്ചിരിക്കുന്നത് കൊണ്ട് എന്താണ് പ്രശ്നം . ഞങ്ങളെ പോലെ തന്നെയാണ് അവരും എന്നുള്ള ചിന്ത കുട്ടികളിൽ തന്നെ വളർത്താൻ അത് സഹായിക്കുക മാത്രമേ ചെയ്യുകയുള്ളൂ .ഹൈസ്കൂൾ ക്ലാസ്സുകളിൽ തന്നെ ശരിയായ രീതിയിലുള്ള ലൈഗിഗ വിദ്യാഭ്യാസം നൽകൂന്നതിലൂടെ എന്തോ മറഞ്ഞിരുന്നു നേടേണ്ട അറിവാണ് അതെന്നുള്ള ചിന്ത മാറിക്കിട്ടും ..അല്ലാതെ വർഗ്ഗം തിരിച്ചുള്ള ഈ ഓഞ്ഞ പരിപാടിയിലൂടെ ഇവിടൊന്നും മാറാൻ പോകുനില്ല ..
വാൽ : സിനിമയെ കുറ്റം പറഞ്ഞ് സ്റ്റാറ്റസ് ഇട്ടതിനു ഈ അടുത്താണ് ഒരു പെണ്‍കുട്ടിക്ക് മർദനം ഏറ്റത് .ആകയാൽ ഇനിയിപ്പോ നിർഭയ പോസ്റ്റും കമന്റും സ്റ്റാറ്റസും വന്നാൽ അത്ഭുതപ്പെടേണ്ട ....

Friday, July 25, 2014

ലാൽജോസ് എന്നെ ചതിചാശാനെ ....


കൂടുതൽ പറയുന്നില്ല .ദാ ദീ ചുവടെ പറയുന്ന കാര്യങ്ങളിലൂടെ ഈ സിനിമയെ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിക്കാം ..
യാത്രയ്ക് തൊട്ടു മുൻപ്‌ ഒരു സിനിമ ചെയ്തേക്കാം എന്ന് കരുതി ലാൽജോസ് ഇക്ബാൽ കുറ്റിപ്പുറതോട് പറയുകയും തത്വ എടുക്കുകയും ചെയ്ത ഒരു ധൃതി പടമാണ് വിക്രമാദിത്യൻ എന്ന് ഫില്മിന്റെ ഓരോ സീനുകളും അടി വരയിട്ടു പറയുന്നു. ഇനി യാത്ര കഴിഞ്ഞു തിരിച് വരുമ്പോൾ കഞ്ഞി വെച്ച് കുടിക്കാനുള്ള കാശ് ഭണ്ടാരത്തിൽ കാണുമോ എന്തോ ....
ഉണ്ണി മുകുന്ദൻ: പാലും മുട്ടയും കഴിക്കാനും ഇടവേളകളിൽ ഓടി നടന്ന് കെട്ടി പിടിക്കാനും മാത്രമായി ഒരു കഥാപാത്രം ..
ജോമോണ്‍ :അയാളും ഞാനും തമ്മിൽ എന്ന ക്ലാസ്സിക്‌ ഫിലിംന് ശേഷം ജോമോണും ലാൽജോസും ഒന്നിക്കുന്നു എന്ന് കേട്ടപ്പോൾ കുറെ പ്രതീക്ഷിച്ചു .പക്ഷെ അമേനിൽ കലാഭവൻ മണി പറയുന്നത് പോലെ ഇതിനേക്കാൾ നല്ലത് ആ പുഴയിൽ പോയിരിന്നു രണ്ട്‌ .......... ........... കുമിളയെങ്കിലും ഉണ്ടായേനെ ....
നമിത :എന്തിനോ വേണ്ടി തിളച്ച സാമ്പാർ ...
സിനിമയ്ക്ക് ആകെ മുതൽകൂട്ട് ദുൽകർ മാത്രമാണ്.പിന്നെ ഈ സിനിമയിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയത് സിനിമയുടെ അവസാനം വന്ന ആ പുള്ളിക്കാരനായിരുന്നു .
ആദ്യ ദിവസം തന്നെ ഇമ്മാതിരി കുത്തിക്കുറിച്ചിടുന്നത് ശരിയല്ല എന്നറിയാം പക്ഷെ പറയാതിരിക്കാൻ വയ്യ .ഒരു മാതിരി പുളിച്ച പടം