Monday, December 26, 2016

Dangal ! Another Aamir Magic

Right Now there are two types of films in Bollywood ,
1.AamirKhan Films
2.Other  Films
From its quality to its rendering ,his films entered into the paramount position of art and entertainment.Dangal is not less than that ,but more than all other contemporary films in terms of its execution . Of course there are some negatives in this film,but that are just meagre when compared to the acting of Aamir ,fathima ,sania ,score of prithm and the incomparable execution of nithesh tiwary .If these girls practicing like this ,they  can win an Olympic medal for india in wrestling .We can see that much dedication and accuracy in there acting...

Nothing more or less - If you are a movie lover,please don't miss this film .
A huge applause to Nitish tiwary and Aamir <3

Sunday, December 11, 2016

Chennai 600028 second innings


Venkat prabhu is back,he is not just back-he is back with a bang.A majestic and grandiose  second part for a cult film( chennai 600028).Yuvan's music and Siva's one liners burgeoned the entertainment values of chennai 600028 along with a gripped and well written screenplay from venkat .
200% entertainment guaranteed - .Nothing more is required to explained this film than this tag line,

Bottom Line :  Swapna Sundhariii .....- A wonderful peppy number from yuvan after a long break.loved it.<3

Thursday, December 1, 2016

Is homosexuals are humans? Yes they are... അതെ അവരും മനുഷ്യരാണ്.

  നാളുകൾക്കു മുൻപ് എഫ്‌ബിയിലൂടെ ഒരു ഓട്ട പ്രദക്ഷണം നടുത്തുന്നതിനിടയിലാണ് ചില ഗ്രൂപ്പുകൾ ശ്രെദ്ധയിൽ പെട്ടത്.. ആഗ്രഹങ്ങളും താൽപ്പര്യങ്ങളും  പ്രകടിപ്പിച്ചും  മൊബൈൽ നമ്പർകൈമാറിയുമുള്ള നിരവധിപോസ്റ്റ്കൾ കൊണ്ട് നിറഞ്ഞ നിരവധി ഗ്രൂപ്പുകൾ. ചില ട്രോള്ഗ്രൂപുകളിലും മറ്റ് സോഷ്യൽ ഗ്രൂപുകളിലും അനോണിമസ് ആയി പോസ്റ്റ് ചെയ്യാൻതുടങ്ങിയ എന്റെ ഫെയിക് ഐഡിയിൽ നിന്നും ഈ ഗ്രൂപുകളിൽ ചിലതിൽ ഞാൻ  ജോയിൻചെയ്തു,  ഒരു പോസ്റ്റും ഇട്ടു. തുടർന്ന് എനിക്ക്കിട്ടിയ  ഫ്രണ്ട് റിക്വസ്റ്റ്കളും മെസ്സേജുകളും എണ്ണിയാൽ
തീരാത്തതാണ്‌. ചിലതിനോടൊക്കെ ഞാൻ പ്രതികരിക്കുകയും ചെയ്തു. (സ്ക്രീൻഷോട്ടുകൾ ചേർക്കുന്നു )

അഭ്യസ്തവിദ്യരായ അവരിൽ ചിലരിൽ
നിന്നും എനിക്ക് കുറെ കോഡ് ഭാഷകളും കൈമാറി കിട്ടി,top, bottom, versatile അങ്ങനെ ചിലതു. (ചുവടെ ചില
സ്ക്രീൻ ഷോട്ടുകൾ നല്കുന്നു..)

ഇന്ത്യയിലെ നിയമവ്യവസ്ഥിതി അനുസരിച്ചു homosexuality is a taboo. സെക്സ് തന്നെ ഒരു taboo ആയി കാണുന്ന ബഹുഭൂരിപക്ഷം ഉള്ള ഒരു രാജ്യത്തു  homosexuality എങ്ങനെ നിയമവിധേയം ആക്കാൻ സാധിക്കും.

Section 377 of the Indian penal code makes sex with persons of the same gender punishable by law. ബ്രിട്ടീഷ്കാരുടെ കാലത്തു നിലവിൽ വന്ന ഈ നിയമത്തിൽ ഒരു മാറ്റം വരുത്താൻ നിയമത്തിനോ സർക്കാരിനോ ഇതുവരെ സാധിച്ചിട്ടില്ല..

പലരും പല സംഘടനകളും homosexuality നിയമവിധേയമാക്കാനുള്ള ഹർജിയുമായികോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല..  ഒടുവിൽ കോടതി പറഞ്ഞത് ഈ നിയമത്തിൽ മാറ്റം വരുത്തേണ്ടത് പാര്ലമെന്റ് ആണെന്നാണ്.

ഇതിനെ പിൻപറ്റി ശശി തരൂർ  ലോകസഭയിൽ ഒരു ബില്ല് അവതരിപ്പിച്ചെങ്കിലും പ്രഥമ ഹിയറിങ്ങിൽ തന്നെ 72-24 വോട്ടിംഗ് അനുപാതത്തിൽ അത് തള്ളിപ്പോയി. LGBT റയിറ്സ്സിനെ പിന്തുണച്ചു ഫെയിസ്‍ബുക്കിൽ പ്രൊഫൈൽ പിക് മാറ്റുന്നവർ പോലും പരോക്ഷമായി homosexual-സിന്റെ rights -നെ  എതിർക്കുന്നവരാണ്..

എത്ര വിദ്യാഭ്യാസം നേടിയെന്നു പറഞ്ഞാലും എത്ര പുരോഗമനവാദികൾ ആണെന്ന് പറഞ്ഞാലും ചില കാര്യങ്ങളിൽ നമ്മൾ അപരിഷ്‌കൃതരും ഫാസിസ്റ്റുകളുമാണ്, homosexual-സിനോടും ഹിജഡകളോടുമുള്ള ഈ സമൂഹത്തിന്റെ മനോഭാവം അതിന്റെ തെളിവാണ് . മുകളിൽ കൊടുത്ത സ്ക്രീന്ഷോട്ടുകൾ പിറക്കാൻ  ഉണ്ടായ കാരണങ്ങളും അത്  തന്നെ.........Sexually transmitted diseases -ന്റെ possibilities സമൂഹത്തിന്റെ  ഈ  എതിർപ്പിന് പ്രേരകം ആയിരുന്നിരിക്കാം.. പക്ഷെ സ്വവർഗ്ഗ അനുരാഗികൾ എല്ലാം തന്നെ AIDS-ന്റെ വാഹകരാണെന്ന ധാരണ അപലപനീയമാണ്..

സർക്കാരിന്റെ കണക്കുകൾ പ്രകാരം homosexual-സ്  ആണെന്ന് സമ്മതിച്ച 2. 5 Million  ആളുകൾ ഇന്ത്യയിൽ  ഉണ്ട്. പുറത്തു ഞാൻ gay ആണെന്ന്  സമ്മതിക്കാത്ത അതിന്റെ എത്രയോ ഇരട്ടി  ആളുകൾ ഇവിടെ ജീവിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇജ്ജാതി ഗ്രൂപുകളും ഫേക്ക് ഐഡികളും...

എല്ലാവരെയും അംഗീകരിക്കാൻ ഉള്ള മനോഭാവം ഈ സമൂഹത്തിന് ഉണ്ടാകുന്ന ഒരു കാലം വരുവായിരിക്കും.. ഇഷ്ടമുള്ള  പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാർക്കും ലഭിക്കുന്ന കാലവും... എല്ലാവരും മനുഷ്യരാണ് എന്ന ചിന്ത മതി എല്ലാത്തിനും മാറ്റം വരുത്താൻ .





















Saturday, November 26, 2016

Dear Zindagi


Once again 'Aliya' proved that she had that acting awesomeness which is missing in most of her contemporaries. She was mind blowing and so the  film also.From English Vinglish to Dear Zindagi ,we can undoubtedly says that  Goury shinde establishing herself  as the most soulful director of Bollywood along with imthiaz Ali. Each frame ,shots, story flow ,music placements and in everywhere she excelled.As always, amith triwedi 's unattracted songs in first hearing blended completely with the soul and emotion of this film. Dear zindagi had that poetic perplexity which can grudge and force us to relate our life along with the protagonist of the film.Last but not the least ,i am very much happy to saw sharukh in a grownup ,logical and natural character .Thank you gowry for brought him back to the ' Acting field '.,<3

Fav One Liner : Don't let your past blackmail your present to ruin your future.

Tuesday, November 15, 2016

Achcham Yenbadhu Madamaiyada



First time in my life I have watched a movie which was mind blowing till the very last 20 minutes.Afterwards everything collapsed and ended like a third rated masala film..I never expected something like this in a goutham Menon film.If we neglect the last twenty minutes AYM have that GVM flavour.Once again chimbu proves  that he is the most underutilized actor in Tamil industry .His subtle acting ability adds energy and life to AYM..Just like all GVM heroines ,manjima was looking hot and gorgeous..Rahman should thank GVM for the magnum opus visualisation of his wonderful songs.

Bottom line : Leave the theater once simbu reveals his name...Till that AYM gives a wonderful experience..

Tuesday, November 1, 2016

Kodi ! Versatile Commercial Entertainer


After a very long time ,I saw a well executed commercial film , without any lags or flaws at any part along with plenty of entertaining and thrilling moments.. Both Dhanush's and thrisha's performances were outstanding and marvelous. I think this is her career best character .
A big applause to senthilkumar ,the writter-director of kodi,for giving this well crafted political thriller film.
Thanks Fahir Maithutty for ur review . :)
Suggesting

Saturday, October 29, 2016

Kashmora and Ae dhil hai mushkil

Ae dhil hai mushkil

Nothing more or less ,an unofficial adaptation of imthiaz Ali's Rockstar with an additional set of characters.Once again, we could see the stellar performance of ranbir as the lead character along with anushka.Ash was looking hot and gorgeous.Chose this film only for prithm's astonishing scores.

Kashmora
A well executed first half followed by a semi clichéd but entertaining second half..Altogether a paisa vasool film from an young director.Karthi steals the show with his energizing and excellent performance as both the protagonist and antagonist.Santhosh narayan's background score adds a great for the success of kashmora..Suggesting...

#AeDhilHaiMushkil #Kashmora

Happy Diwali to all

Friday, October 7, 2016

Pulimurugan - watchable

Pulimurugan
A well executed clichéd story ,brilliantly crafted by vyshak with the massive support of peter hein.Kudos to vyshak for believing in this below average  script and I could imagine the pressure he had at the time of its pre-post & on production stages.Cinematographer (Shaji) and Music director(Gopi sunder ) also deserves a great applause along with jagabathy babu ,his charisma and screen presence was awesome...But the real star of puli murigan is undoubtedly 'Peter Hein' ,with out him this might be a worse effort..

And last but not least , Lalettan <3 <3 .....

NB:Thanks  UdayKrishna for not killing murugan's wife and daughter for a wonderful turning point in ur story..Thank you so much.

Saturday, October 1, 2016

Guppy - An Experience

അപൂർവ്വമായേ സിനിമകൾ തിയേറ്ററിൽ നിന്നും മിസ് ചെയ്യാറുള്ളു .അങ്ങനെ മിസ് ചെയ്ത സിനിമകളിൽ ഇനിയെന്നും ഒരു പശ്ചാത്താപമായി നില നിൽക്കും ഈ സിനിമ .എല്ലാ തലങ്ങളിലും പൂർണ്ണത കൈവരിച്ച അപൂർവ്വം സിനിമകളിൽ ഒന്ന് ..കണ്ടിട്ടുള്ള ഏറ്റവും മികച്ച മലയാള സിനിമകളിൽ ഒന്ന് ,ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് .ഗപ്പി ഒരനുഭവമാകുന്നു .ടോറന്റ് കണ്ട്‌ മാഹാത്മ്യം വിളമ്പുന്നത് അരാഷ്രീയം ആണെങ്കിൽ കൂടി പറയാതിരിക്കാൻ സാധിക്കുന്നില്ല ...All the very best to  all those behind this wonderfull cinematic experience.. Applause to the director and sorry too for not seeing this on theater....Guppi <3

Saturday, September 10, 2016

Alchemist in Mollywood

If you want something ,the whole world will conspires in help you get it.."

ഒരു ശരാശരി വായനക്കാരൻ ഒഴിക്കലെങ്കിലും വായിച്ചിട്ടുള്ള പുസ്തകമായിരുക്കും ബ്രസീലിയൻ എഴുത്തുകാരനായ പൗലോ കൊയിലോയുടെ ആൽക്കെമിസ്റ്റ് .

കഥ നടക്കുന്ന പശ്ചാത്തലത്തയെയോ കഥാപാത്രങ്ങളെയൊക്കാൾ വരികൾക്കിടയിലൂടെയും പ്രത്യക്ഷമായും
നോവലിസ്റ്റ് മുന്നോട്ടു വെച്ച ദാർശനികമായ മൂല്യങ്ങളുടെ പേരിൽ പ്രസിദ്ധമായ നോവൽ .

ഒരു സ്വപ്നം മനസ്സിൽ ഇല്ലാത്തവരായി ആരും തന്നെ
ഉണ്ടാകില്ല , ആ സ്വപ്നത്തെ താലോലിക്കാനും അതിനു വേണ്ടി ഇറങ്ങി തിരിക്കാനും ഇത്രയധികം പ്രചോദിപ്പിക്കുന്ന മറ്റൊന്ന്  ആൽക്കെമിസ്റ്റിനോളം വിരളമാണ് .

ഈ ആൽക്കെമിസ്റ്റിനെ   കേരളീയ പശ്ചാത്തലത്തിലേക്കും  കഥാപാത്രങ്ങളിലേക്കും പറിച്ചു നട്ടിരിക്കുകയാണ് സിദ്ധാർഥ് ശിവ ഈ  സിനിമയിലൂടെ .

ടൈറ്റിൽ മുതൽ ഒടുക്കം  വരെ ഒരു  പ്രതിഭയുടെ   കയ്യൊപ്പു  പതിഞ്ഞിട്ടുണ്ട് കൊച്ചൊവ്വ പൗലോ അയ്യപ്പ കൊയിലോയിൽ ...ഓഫ് ബീറ്റ് സിനിമയിൽ നിന്ന്  കൊമേർഷ്യലിലേക്ക് ചുവടുമാറിയപ്പോൾ പരാജയപ്പെട്ട പലരിൽ നിന്നും അദ്ദേഹം വ്യത്യസ്തമാകുന്നത് തുടക്കം മുതൽ ഒടുക്കം വരെ കാട്ടിയ ഈ കയ്യടക്കത്തിലൂടെയാണ്.

മനോഹരമായി എഴുതപെട്ട തിരക്കഥയും അത് ഏറ്റവും മികച്ച രീതിയിൽ ആവിഷ്ക്കരിക്കാൻ സംവിധായകനെ സഹായിച്ച പ്രീ പ്രൊഡക്ഷൻ പോസ്റ്റ് പ്രൊഡക്ഷൻ ടീമുകളും അയ്യപ്പനായി അഭിനയിച്ച കുട്ടി ഉൾപ്പെടെയുള്ള എല്ലാ അഭിനേതാക്കളും കയ്യടി അർഹിക്കുന്നു .

ഈ ഓണക്കാലത്തും കണ്ട മൂന്ന് ( ഊഴം  ,ഒപ്പം  ഉൾപ്പെടെ ) സിനിമകളിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് കൊച്ചൊവ്വയുടെയും അയ്യപ്പ ദാസിന്റെയും കഥ പറഞ്ഞ ധീ സിനിമയാണ് .

ഉദയയുടെ ബാനറിൽ ഇനിയും നല്ല സിനിമകൾ  ഇറക്കാൻ ചാക്കോച്ചന് കഴിയട്ടെ . നിവിനോടൊപ്പമുള്ള അടുത്ത സിനിമ ഉൾപ്പെടെ
സിദ്ധാർത്ഥിൽ നിന്ന് ഇനിയും ഒരുപാട്  മികച്ച ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു ..

ഒരു സ്വപ്നമെങ്കിലും മനസ്സിൽ ഉള്ളവർ കാണാൻ മറക്കണ്ട ഈ സിനിമയും, വായിക്കാൻ മറക്കണ്ട ആൽക്കെമിസ്റ്റും കൂടെ  ..

If you want something ,the whole world will conspires in help you get it..

Saturday, July 23, 2016

Kabali Da

ആട്ടകത്തിയും മദ്രാസും ചെയ്ത സംവിധായകനിൽ നിന്ന് എന്നിലെ പ്രേക്ഷകൻ എന്ത് പ്രതീക്ഷിച്ചോ അതാണ് കബാലി .
നിലാവാരമുള്ള തിരക്കഥയുടെയും രജനിയുടെ സ്‌ക്രീൻ പ്രെസെൻസിന്റെയും ഒപ്പം രഞ്ജിത് എന്ന സംവിധായകന്റെ ക്രാഫ്റ്റും കൂടി ചേർന്നപ്പോൾ കബാലി മികച്ചൊരു തിയേറ്റർ അനുഭവമായി മാറുന്നു .
അമാനുഷികതയിൽ നിന്ന് ഇറങ്ങി വന്ന ഒരു രജനി കഥാപാത്രത്തെ നാളുകൾക്കു ശേഷം കാണാൻ കഴിഞ്ഞു എന്നതാണ് കബാലിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് .

കബലിക്കൊപ്പം തന്നെ മറ്റ് കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാൻ സംവിധായകന് കഴിഞ്ഞു എന്നത് അഭിനന്ദനീയമാണ് .ധൻസികയും രാധികാ ആപ്തയും ആട്ടകത്തി ദിനേശും ഉൾപ്പെടെ എല്ലാവരും കയ്യടി അർഹിക്കുന്നു .

സന്തോഷ് നാരായണന്റെ 'നേരുപ്പ്  ഡാ' സോങങ്‌ തീർത്ത  ആമ്പിയൻസ്‌ അവർണ്ണനീയമാണ് ,ഒപ്പം ഒർജിനൽ സ്കോറും .

മുള്ളും മലരും ,ദളപതിയും ഉൾപ്പെടുന്ന എന്റെ മനസ്സിലെ രജനിയുടെ മികച്ച സിനിമകളുടെ കൂട്ടത്തിലാണ് കബാലിയുടെ സ്ഥാനം .

ബാഷയോ പടയപ്പയോ പോലെ ഉള്ള ഒരു രജനി ഫിലിം  പ്രതീക്ഷിച്ച പോകുന്നവരെ കബാലി നിരാശപ്പെടുത്തും.

രജനി 'അഭിനയിച്ച ' ,സംവിധായകന്റെ ക്രാഫ്റ്റുള്ള ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക്‌ കബാലി ഒരു അനുഭവമാണ് .തീർച്ച .

Friday, July 8, 2016

##### സുൽത്താനും കസബയും ###



' ക 'േ രളത്തിലെ
' സ 'െ ൻസർ  ബോർഡുകൾക്ക്
' ബ 'ി ദെന്ത്  പറ്റി ? ..

'നല്ല ' പച്ചത്തെറി നന്നായിട്ടും ,
'നല്ല' വഷളത്തരം 'നല്ല' പച്ചയ്ക്കും നിറച്ചു വെച്ചിരിക്കുന്ന
ഒരു  'നല്ല ' പടം  , 'നല്ല 'പച്ച മലയാളത്തിൽ കണ്ടിട്ട് കുറച്ചായി .സെൻസർ ബോർഡിനും പിന്നെ രഞ്ജി പണിക്കരുടെ മോനും ഒരു 'നല്ല' നമസ്കാരം ഇരിക്കട്ടെ ,ഓജസ്സും തേജസ്സും പറ്റാതെ  കസബയെ ഇങ്ങു എത്തിച്ചതിന് .

നിലവാരത്തിലും തിരക്കഥയിലും  സിനിമയുടെ മേക്കിങ്ങിലും  രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ ആണെങ്കിലും സുൽത്താനും കസബയ്ക്കും പൊതുവായി പറയാവുന്ന ചില  കാര്യങ്ങളുണ്ട്  .

രണ്ട്  സൂപ്പർ താരങ്ങളുടെയും  അസാധ്യ സ്‌ക്രീൻ പ്രെസെൻസും കഥാപാത്രത്തിന്‌ അവർ നൽകിയ ഊർജ്ജവും ഒരേ അളവിലാണ് കസബയിലും സുൽത്താനിലും  .

സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി സുൽത്താൻ മാറുമ്പോൾ ,താൻ ചെയ്ത്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളിൽ നിന്നും തികച്ചും  വ്യത്യസ്തമായ ഒന്നാക്കി രാജൻ സക്കറിയയെ മാറ്റാൻ മമ്മൂട്ടിക്കും സാധിച്ചു .

രാജൻ സക്കറിയയുടെ നടത്തവും പശ്ചാത്തലത്തിലുള്ള രാഹുൽ രാജിന്റെ മ്യൂസിക്കും , എതിരാളികളെ നിഷ്ഭ്രമമാക്കുന്ന സുൽത്താന്റെ  ആ ട്രേഡ് മാർക്ക് മൂവും  പശ്ചാത്തലത്തിലുള്ള 'ഹേ  സുൽത്താൻ' എന്ന സോങ്ങും ഈ അടുത്ത് കണ്ടിട്ടുള്ളതിൽ വെച്ച്   നിലവാരമുള്ള മാസ്സ്  സീനുകളാണ് .

ഇതുവരെ കാണാത്ത തരത്തിൽ ഇന്റർ മീനിങ് ഡയലോഗുകൾ പറഞ്ഞ്‌ മമ്മൂട്ടി രാജൻ സക്കറിയയായി കയ്യടി വാങ്ങുമ്പോൾ,
അധികം കണ്ടിട്ടില്ലാത്ത സൽമാന്റെ കഥാപാത്രത്തിലേക്കുള്ള ഇറങ്ങി ചെല്ലൽ സുൽത്താനിൽ കാണാം .

ശ്കതമായ സ്ത്രീ കഥാപാത്രങ്ങൾ ഈ രണ്ട് സിനിമയുടെയും പൊതുവായ മറ്റൊരു കാര്യമാണ് ,  ആർഭയും കമലയും  .

സ്‌ക്രീൻ ടൈം കുറവാണെങ്കിലും  സുൽത്താനിൽ രൺദീപ് ഹൂഡയും  കസബയിൽ സിദ്ധീക്കും മികച്ചു നിന്നു .

മാസ്സും ക്ലാസ്സും കലർന്ന ഡയലോഗ് എഴുതി സംവിധായകൻ സുൽത്താനിൽ കയ്യടി വാങ്ങുമ്പോൾ കഥാപാത്രങ്ങൾക്ക്  'വ്യത്യസ്തമായ' ഡയലോഗുകൾ നല്കി കസബയിലെ സംവിധായകനും കയ്യടി വാങ്ങുന്നു .( നിതിനെ ദുർഗ്ഗുണപരിഹാര പാഠശാലയിലേക്ക് വിടണമെന്ന വാദങ്ങളെ നിഷ്കരുണം പുച്ഛിച്ചു തള്ളുന്നു :) )

വളരെ കുറെ നാളുകൾക്കു ശേഷം  മമ്മൂട്ടിയുടെ ഒരു മാസ്സ് ഫിലിം കാണാം  എന്ന പ്രതീക്ഷയോടെ കസബയ്ക്ക്  ടിക്കറ്റ് എടുത്തു .മമ്മൂട്ടി രാജൻ സക്കറിയയായി തകർക്കുന്നത് കാണാൻ പറ്റി .സംതൃപ്തൻ .

നിലവാരമുള്ള ഒരു സൽമാൻ ചിത്രം എന്ന മുൻവിധിയോടെ സുൽത്താന്
 ടിക്കറ്റ് എടുത്തു .പ്രതീക്ഷ നിറവേറ്റി പൂർണ്ണ സംതൃപ്തി നൽകി സുൽത്താൻ .

Kudos to the entire team of sultan.And salute to mammukka for his outstanding energy at this age. :)

Monday, July 4, 2016

A Man Without Sleep : Thai Ngok ( ഉറക്കമില്ലാത്ത മനുഷ്യന്‍ )

ഒരു വീക്കെന്‍റ്റ് അല്ലെങ്കില്‍ ഒരു അവധി ദിവസം കിട്ടിയാല്‍ , മതി വരുവോളവും അതിനപ്പുറവും ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ബഹൂഭൂരിപക്ഷവും.

യാത്രകളിലും ഓഫിസ്സിലും ക്ലാസ്സിലും അവസരം കിട്ടുമ്പോഴെല്ലാം ഉറങ്ങാറുള്ള നമ്മുക്ക് ഉറക്കമൊഴിക്കുക എന്നത് പൊരുത്തപ്പെടാന്‍ പറ്റാത്ത വസ്തുതയാണ്.

24 മണിക്കൂറില്‍ കൂടുതല്‍ ഉറക്കമൊഴിക്കുക്ക എന്നത് ആത്മഹത്യാപരമായ കാര്യമാകുമ്പോഴാണ് ഈ മനുഷ്യന്‍ നമ്മളില്‍ നിന്നെല്ലാം  വ്യത്യസ്ഥനാകുന്നത്..

ഇത് തായ്‌ ന്ഗോക് (Thai Ngok).വിയെറ്റ്നാമിലെ ക്യൂ ട്രനഗ് എന്ന ഗ്രാമത്തിലെ മലനിരകളുടെ അടിവാരത്തില്‍ താമസിക്കുന്ന കര്‍ഷകന്‍. 

1942ല്‍ ജനിച്ച്, ഒരു സാധാരണ മനുഷ്യനായി ജീവിച്ച ഇദ്ധെഹത്തിന്‍റെ ജീവിതം അസാധാരണമായി മാറുന്നത് 1973ലാണ്.കടുത്ത പനീ ബാധിച്ച് അവശനായ തായ്‌ ആശ്രയിച്ചത് വിയെട്നാമിന്‍റെ പാരമ്പര്യ ചികിത്സാ രീതിയെയാണ്‌..പനി തന്‍റെ കര്‍ത്തവ്യം നിര്‍വ്വഹിച്ച് തിരിച്ച് പോയപ്പോള്‍ കൂടെ കൂട്ടിയത് തായിയുടെ വിലയേറിയ മറ്റൊന്നിനേയാണ്.അയാളുടെ ഉറക്കത്തെ...

ഇന്ന് 74 വയസ്സുള്ള തായ് ,ആ പനിക്ക് ശേഷം കഴിഞ്ഞ 43 വര്‍ഷമായി ഉറങ്ങിയിട്ടില്ല...

ഉറക്കമില്ലായ്മ അല്ലാതെ പറയത്തക്ക  യാതൊരുവിധ ശാരീരിക-മാനസിക  അസുഖങ്ങളും തായിയെ അലട്ടുന്നില്ല. ഇന്നും രണ്ട് ചാക്ക് കെട്ടുകള്‍ നിറയെ (50 കിലോ വീതം ഭാരമുള്ള) തന്‍റെ ഫാമിലെ പന്നിക്കും കോഴിക്കുമുള്ള തീറ്റയും ചുമന്ന്  നാലു കിലോമീറ്ററോളം തായ്  നടക്കാറുണ്ട്.

വീര്യമുള്ള മദ്യം വയറുനിറയെ അകത്താക്കിയിട്ടും ക്രമാതീതമായി ഉറക്കഗുളികകള്‍ കഴിച്ചിട്ടും അന്ന് പനിയോടൊപ്പം കൂടെ  പോയ തന്‍റെ ഉറക്കത്തെ തിരിച്ച് കൊണ്ട് വരാന്‍ ഇന്ന് ഈ നിമിഷം വരെ തായിക്ക് കഴിഞ്ഞിട്ടില്ല.

തന്‍റെ ഉറക്കമില്ലായ്മ ചികിത്സിച്ചുഭേദമാക്കേണ്ട ഒന്നാണെന്ന് തായിക്ക് തോന്നിയിട്ടുമില്ല,ഇക്കാര്യത്തിനായി ഒരു ഡോക്ടറേയും ഇതുവരെ സമീപിച്ചിട്ടുമില്ല..അതുകൊണ്ട് തന്നെയാണ് പുറത്ത് കൊണ്ട് പോയി ചികില്‍സ്സിപ്പിച്ച് ഭേദമാക്കാമെന്ന പല സംഘടനകളുടെയും ക്ഷണം തായ് നിരസ്സിച്ചത്.

തന്‍റെ ദൈനന്തിര ജീവിതം ഷൂട്ട്‌ ചെയ്യണമെന്ന ആവശ്യവുമായി ലക്ഷകണക്കിന് യൂഎസ് ഡോളര്‍ വാഗ്ദാനം ചെയ്ത് സമീപിച്ച ബിബ്സിയുടെയും ഡിസ്ക്കവറിയുടെയും പ്രോഗ്രാം പ്രൊഡ്യൂസര്‍മാരോടും മുഖം തിരിക്കുകയാണ് തായ് ചെയ്തിട്ടുള്ളത്‌..

2006ല്‍ തന്നെ ഇന്‍റെര്‍വ്യൂ ചെയ്ത Vietnam Investment-ന്‍റെ റിപ്പോര്‍ട്ടറോട് തായ്‌ പറഞ്ഞത് "ഉറക്കമില്ലാത്തത് കൊണ്ടാണോ എന്നെനിക്കറിയില്ല, പക്ഷെ  ഈയിടയായി വെള്ളം നനയ്ക്കാത്ത ചെടിയെപോലെ എനിക്ക് എന്നെ തന്നെ അനുഭവപ്പെടുന്നു എന്നാണ്.."

ലോകത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യപെട്ടിട്ടുള്ള എണ്ണം പറഞ്ഞ ഇന്‍സോമ്നിയാക്ക് കേസുകളില്‍ ഏറ്റവും വിചിത്രമായത് തായിയുടെതാണ്.ഏറ്റവും കൂടുതല്‍ കാലം ഉറക്കമില്ലാതെ ജീവിച്ചിരുന്നതും..ഇന്നും ജീവിക്കുന്നതും..

ഉറക്കമില്ലായ്മ മരണത്തിന് വരെ കാരണമാകാം എന്ന് വൈദ്യശാസ്ത്രം  തെളിയിക്കുമ്പോഴും തായ് ശാസ്ത്രത്തിനു മുന്നില്‍ ഒരു ചോദ്യച്ചിന്നമായി നിലനില്‍ക്കുന്നു.

Watch his exclusive interview here..


Wednesday, June 15, 2016

#### ഇരൈവി ####


കടൽ പോലെ ശാന്തവും വേലിയേറ്റവും വേലിയിറക്കവുമുള്ള സുന്ദരവും ദുരൂഹവുമായതാണ് പെണ്മനസ്സ് .അതിനെ പൂർണ്ണമായി  മനസ്സിലാക്കിയ പുരുഷ ജന്മങ്ങൾ ചുരുക്കമാണ് ,ഒരുപക്ഷെ ഇല്ല എന്നും പറയേണ്ടി വരും .

അവളുടെ സ്വപ്നങ്ങളേയും  സ്വാതന്ത്ര്യത്തെയും വിലയിരുത്തുന്ന കണ്ണുകൾ പലപ്പോഴും ഒരു സഹജീവിയോട് കാട്ടുന്ന  മമത പോലും വെച്ച് പുലർത്താറില്ല .

 പ്രസവിക്കാനും കുട്ടികളെ വളർത്താനും കാമം തീർക്കാനും മാത്രമുളളതാണ്‌ സ്ത്രീ  എന്ന ചിന്താഗതികൾക്കുനേരെ വിരൽ ചൂണ്ടുകയാണ് ഇരൈവി . ഈ തലമുറയിലെ ഏറ്റവും പ്രഗൽഭനായ സംവിധായകന്റെ ഏറ്റവും പ്രഗൽഭമായ സിനിമ .കഴിഞ്ഞ ഒരു ദശകത്തിനിടയിൽ അനുഭവവേദ്യമായ  ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്ന് .

കാർത്തിക് സുബ്ബരാജ് അമ്പരിപ്പിക്കുന്നു
 ,സംവിധായകനായും ഇപ്പോഴിതാ തലമുറയിലെ മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായും .അദ്ധെഹത്തിന്റെ ഏറ്റവും വല്യ വിജയം ഇത്രയും മികച്ച അഭിനേതാക്കളെ തന്റെ സിനിമയിൽ അഭിനയിപ്പിക്കാൻ കഴിഞ്ഞു എന്നതിലാണ്

Hats off to S.J.Surya ,Vijay Sethupathy,bony sinha,kamalini mukharji,Anjali and to all the actors of iraivi.

ചിന്തിപ്പിക്കുന്ന രസിപ്പിക്കുന്ന നൊമ്പരപ്പെടുത്തുന്ന അതിശയിപ്പിക്കുന്ന  ഈ കാലഘട്ടത്തിലെ  ഉജ്ജ്വല കലാശ്രിഷ്ട്ടി .<3

Please don't miss it .

Saturday, April 9, 2016

Nostalgia is Back in Action.

The Jungle Book - Nostalgia is Back in Action.
A Beautifully picturised fantastic film having lots of stunning visuals and mind blowing 3D experience. Definitely this film will be a benchmark in the world of CGI and the so called new generation technological film-making tactic.
Thank you ,Jon Favreau for this wonderful film.heart emoticon 
Thanks Aries Plex sl for providing the "supercalifragilisticexpialidocious" 3D experience in my life so far.heart emoticon
Suggesting..

Thursday, February 4, 2016

ആക്ഷന്‍ ഹീറോ ബിജു ആറു കാര്യങ്ങള്‍



1. A Ride With A Police Officer "എന്ന ടാഗ് ലൈനെ അന്വര്‍ത്ഥമാക്കിയ ,അതിനോട് പൂര്‍ണ്ണ നീതി പുലര്‍ത്തിയ നിലവാരമുള്ള സിനിമ...

2. മാസ്സെന്നോ മസാലയെന്നോ കോമിക്കല്‍ എന്‍റെര്‍ടെയിനറെന്നോ വിളിക്കാന്‍ കഴിയാത്ത മലയാളത്തിലെ എണ്ണം പറഞ്ഞ REALISTIC ENTERTAINER-കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ആത്മാവുള്ള സിനിമയായി ആക്ഷന്‍ ഹീറോ ബിജുവിനെ കാണാം.

3. പറയാന്‍ ഉദ്ദേശിച്ച രാഷ്ട്രീയം വ്യക്തമായി പറയാന്‍ എബ്രിട് ഷൈന് സാധിച്ചിട്ടുണ്ട്..1983 യില്‍ പിന്തുടര്‍ന്ന സിമ്പിള്‍ നറെഷന്‍ ഫോര്‍മാറ്റ് തന്നെയാണ് അദ്ദേഹം ബിജുവിലും അവലംബിചിട്ടുള്ളത്..പ്രമേയത്തിന്‍റെ പുതുമയും അവതരണ മികവും സംവിധായകനിലുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു..

4. ക്യാമറ ഉണ്ടെന്ന് തോന്നിപ്പിക്കാത്ത ചായാഗ്രഹണമാണ് മികച്ചതെങ്കില്‍ ഒരു പരിധി വരെ ചായാഗ്രാഹകന്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്...

5. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും പോലീസ് കഥാപാത്രങ്ങള്‍ പോലെ താള-ശബ്ദ-ശ്വാസ നിയന്ത്രണങ്ങളോടെ തീപ്പൊരി സംഭാഷണങ്ങള്‍ പറയുന്ന പോലീസുകാര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വിരളമാണ്... അവര്‍ ബിജുവിനെ പോലെ ഇടയ്ക്കൊക്കെ വെള്ളിയടിച്ചും ശ്വാസം വിട്ടുമാണ് കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കുന്നത്.....ഒരു റിയലിസ്റ്റിക് പോലീസ് സ്റ്റോറി ചെയ്യുമ്പോള്‍ പിന്തുടരേണ്ട ആ മര്യാദ എബ്രിട് കാണിച്ചിട്ടുണ്ട്..

6. സുരാജിലെ മികച്ച നടനെ ഒരിക്കല്‍ കൂടി അടയാളപ്പെടുത്തിയ സിനിമയായി ആക്ഷന്‍ ഹീറോ ബിജുവിനെ കാണാം

Read this tagline " A ride with a police officer " and watch ‪#‎ActionHeroBiju‬.
You will definitely Love this film.
I am satisfied...

Thursday, January 28, 2016

ഈ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാന മാര്‍ഗ്ഗം എന്താണ് ?.

ഈ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാന മാര്‍ഗ്ഗം എന്താണ് ?...നാടു നീളെ യാത്രകള്‍ നടത്താനും സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനും ആളെ കൂട്ടാനും നേതാക്കളെ തീറ്റിപോറ്റാനുമുള്ള പണം ഇവര്‍ക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്....?.....ചില കണക്കുകള്‍ ചുവടെ..

6 ദേശിയ പാര്‍ട്ടികളും ഔദ്യോഗിക അന്ഗീകാരമുള്ള 46 സംസ്ഥാന പാര്‍ട്ടികളും അതിനേക്കാള്‍ എത്രയോ ഇരട്ടി ,ഏകദേശം 1112-ല്‍ പരം അനൌദ്യോഗിക പാര്‍ട്ടികളുമുള്ള രാജ്യമാണ് ഇന്ത്യ..(2013 ലെ കണക്കുകള്‍ പ്രകാരം) ..

ഇതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തിയ NGP's പറയുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തെക്കുറിച്ചറിയാന്‍ പ്രത്യേകം ഫോര്‍മാറ്റുകള്‍ ഒന്നും തന്നെയില്ലെന്നാണ്..കൂപ്പണ്‍ വില്‍പ്പനയും സംഭാവനകളുമാണ് പാര്‍ട്ടികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം.പക്ഷെ ഇവയൊന്നും ശരിയായതും സുതാര്യവുമായ കണക്കുകള്‍ ഒന്നും നല്‍കുന്നില്ല..

Political Funding-ലേ സുതാര്യത ഉറപ്പു വരുത്താന്‍ 1951ല്‍ നിലവില്‍ വന്ന Representation of People Act അനുസരിച്ച് , 20,000 രൂപയ്ക്ക് മേലേയുള്ള സംഭാവനകളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ബാധ്യസ്ഥരാണ്....പക്ഷെ ഈ നിയമത്തെ തന്നെ കൂട്ടു പിടിച്ചു കൊണ്ട് അവരീ നിയമത്തില്‍ നിന്ന് വളരെ വലിയ തോതില്‍ രക്ഷപ്പെടുകയാണ്‌......വലിയ തുകകള്‍ അനധികൃത സംഭാവനങ്ങളായി ലഭിക്കുമ്പോള്‍ അതിനെ 20,000 രൂപയ്ക്ക് താഴെയുള്ള ചെറിയ ചെറിയ സംഭാവനകളാക്കി വകമാറ്റി അവര്‍ നിയമത്തെ കബളിപ്പിക്കുന്നു..നിയമമനുസരിച്ച് ( RP ACT )ഈ ചെറിയ തുകകള്‍ ആര് തന്നു എപ്പോള്‍ തന്നു തുടങ്ങിയ കാര്യങ്ങള്‍ ഒന്നും തന്നെ വെളിപ്പെടുത്തേണ്ടി വരുന്നില്ല...

2014 november 14-ന് ഇലെക്ഷന്‍ കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് തങ്ങളുടെ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ രേഖകള്‍ november 30-തിനകം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി... മുകളില്‍ സൂചിപ്പിച്ച , 1951-ലേ RP Act-ല്‍ മാറ്റം വരുത്താതെ ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കാന്‍ കമ്മിഷന് അധികാരമില്ലെന്ന് കോണ്‍ഗ്രസ്‌ പ്രതിഷേധം അറിയിച്ചെങ്കിലും കോണ്‍ഗ്രസ്സും BSP-യും, CPI-യും , CPM -ഉം NCP-യും തങ്ങളുടെ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയുണ്ടായി........2015 ജൂലൈ 9ന് നാലാഴ്ചത്തെ സാവകാശം കൂടി ബിജെപി ആവശ്യപ്പെട്ടു ഒടുവില്‍ വര്‍ഷാവസാനത്തോട് കൂടിയാണ് അവര്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്..

Association for Democratic reforms (ADR)-ന്‍റെ റിപ്പോര്‍ട്ട്‌ അനുസ്സരിച്ച് 2013-14 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഈ ആറു ദേശിയ പാര്‍ട്ടികളുടെ വരുമാനം 1500 കോടിക്ക് മുകളിലാണ്. ( സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം മാത്രം)...ഇതില്‍ 72 ശതമാനവും ബിജെപ്പി യുടെയും കോണ്‍ഗ്രസിന്‍റെയും കൈകളിലാണ്.മൂന്നാം സ്ഥാനത്ത് സിപിഎമ്മും....

മൊത്ത വരുമാനത്തിന്‍റെ 8.90 ശതമാനത്തിന് മാത്രമേ ഈ പാര്‍ട്ടികള്‍ ശരിയായ വിവരങ്ങള്‍ നല്‍കിയിട്ടുള്ളൂ..(Only 8.90% of total income of this parties is from known sources) .2.16 ശതമാനം Electoral Trust-കളില്‍ നിന്നും വരുന്നു.

ഏറ്റവും പ്രസക്തമായ പോയിന്റ്‌ എന്താണെന്ന് വെച്ചാല്‍ ഈ ദേശീയ പാര്‍ട്ടികളുടെ വരുമാനത്തിന്‍റെ 75.5 ശതമാനവും അഞ്ജാത സ്രോതസ്സുകളില്‍ (Unknown Sources) നിന്നുള്ളതാണ്...ഈ സ്രോതസ്സുകളെ കുറിച്ച് യാതൊരു വിവരും പ്രസ്തുത ദേശിയ പാര്‍ട്ടികള്‍ നല്‍കിയിട്ടില്ല.നിലവിലുള്ള RP Act-ഉം നിയമവ്യവസ്ഥിതിയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതില്‍ തണലേകുന്നുണ്ട്....((.ഈ Unknown Sources എന്തൊക്കെയാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലെന്ന് തോന്നുന്നു..പ്രത്യുപകാര സ്മരണകളും ,കോഴയും ,കൂപ്പണും-സ്റ്റിക്കറും വിറ്റുണ്ടാക്കുന്ന മണീസും അങ്ങനെ എല്ലാം ഇതില്‍ ഉള്‍പ്പെടും.)).

ദേശീയ പാര്‍ട്ടികളുടെ അഞ്ജാത സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തിന്‍റെ പാര്‍ട്ടി തിരിച്ചുള്ള ശതമാന കണക്കുകള്‍ ചുവടെ(Percentage of total Income from Unknown Sources)

#INC - 82.5 %
#BJP - 71%
#NCP - 91.58%
#BSP - 63.8%
#CPM - 53.8%
#CPI - 14.7%

സംസ്ഥാന-പ്രാദേശിക പാര്‍ട്ടികളുടെ സമാനമായ ക്രയവിക്രയ കണക്കുകള്‍ അറിയാന്‍ Association for Democratic reforms (ADR)-ന്‍റെ ഈ സൈറ്റ് സന്ദര്‍ശിക്കാം.. http://myneta.info/party/

വാല്‍ - മധ്യകേരളത്തില്‍ മാത്രം വേരുറപ്പുള്ള ഒരു പാര്‍ട്ടി നടത്തിക്കൊണ്ട് പോകാന്‍ മാണി സാര്‍ എത്ര മാത്രം വികസനം നടത്തണമെന്ന് ഊഹിക്കാമല്ലോ.?....പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്ന് പറയുന്നത്പോലെയേ ഉള്ളൂ ബാര്‍ കോഴയുടെ കാര്യം.....ഇങ്ങനെ കുറെയൊക്കെ വികസനം നടത്തുമ്പോള്‍ സോളാറും ലാവ്‌ലിനും പോലെ ചിലതൊക്കെ കുണുക്ക് പൊട്ടിച്ച് പുറത്ത് ചാടും..അഴിമതി കേസില്‍ ശിക്ഷിക്കപെട്ട രാഷ്ട്രീയ നേതാക്കളുടെ ലിസ്റ്റ് എടുത്താല്‍ മനസ്സിലാകും ഈ പുറത്ത് ചാടുന്നതിന്‍റെയൊക്കെ ഭാവി...അതെ ഇന്ത്യയൊരു ജനാതിപത്യരാജ്യമാണ്..