Saturday, February 15, 2014

1983


കാണാൻ കുറച്ചു വൈകി എങ്കിലും പറയാതിരിക്കാനും എഴുതാതിരിക്കാനും വയ്യ ..
ഇതാണ് മോനെ ഈ ട്രെൻഡ്സെറ്റർ എന്നൊക്കെ പറയുന്നത് ..സിനിമ കാണാൻ ഇരിക്കുന്നവരുടെ 
ഓർമ്മകളേ തൊട്ടുണർത്തി ആർത്ത് ചിരിപ്പിച്ച് കയ്യടി വാങ്ങുകയാണ് സംവിധായകൻ..

സത്യത്തിൽ 1983 എന്നിലൂടെ സഞ്ചരിക്കുകയായിരുന്നു ..അതിന്
3 കാരണങ്ങളുണ്ട്
*ക്രിക്കറ്റ്‌
*ക്രിക്കറ്റ്‌
*ക്രിക്കറ്റ്‌

ക്രിക്കറ്റ്‌ മതവും സച്ചിൻ ദൈവവുമായ ഒരു നാട്ടിൽ ഇങ്ങനെയൊരു ഫിലിം
ഇറങ്ങുന്നത് അതിന്റ്റെ അനുയോജ്യമായ സമയത്ത് തന്നെയാണ് ..
മുകളിൽ പറഞ്ഞത് പോലെ സച്ചിനെ ദൈവമായും ക്രിക്കറ്റിനെ മതമായും
കാണുന്ന ചെറുപ്പക്കാരനാണ് ഇതിലെ നിവിൻ പോളിയുടെ കഥാപാത്രം .
വർഷങ്ങൾ നീണ്ട തന്റ്റെ പ്രണയം ഒരു അമേരിക്കൻ പന്തിൽ
ക്ലീൻ ബോള്ഡ് ആകുന്നു ..ഇത് വളരെ പുതുമയോടെ സംവിധായകൻ
അവതരിപ്പിച്ചിട്ടുണ്ട് .
കുട്ടികാലത്തെ ഓർമ്മകൾ അത് ഓരോ ഇന്ത്യകാരനും ക്രിക്കറ്റ്‌മായി
ഇഴുകിച്ചേർന്ന് നില്ക്കുന്നതാണ് .അവന്റ്റെ ഓർമകളിലെ ഓരോ
അധ്യായങ്ങൾക്കും ക്രിക്കറ്റ്‌ സാക്ഷിയാണ് .

"ഇനി കാട്ടിലേക്ക് അടിചിട്ടാൽ ഔട്ട്‌ വെക്കും കേട്ടോ ? "

ഈ ഡയലോഗ് അലയടിക്കാത്ത ഒരു ക്രിക്കറ്റ്‌ ഓർമകളും അർക്കും കാണില്ല .ഇത് തന്നെയാണ് 1983 യുടെ സവിശേഷതയും .
ഓർമ്മപെടുത്തി ഓർമ്മിപിച് ചിരിപ്പിച്ച് കൊണ്ട് നമ്മെ പഴമയിലെക്ക്
വീണ്ടും വീണ്ടും കൂട്ടി കൊണ്ട് പോകുകയാണ് 1983-യിലൂടെ സംവിധായകൻ .നമ്മുക്ക് നൽകുന്ന ഈ അനുഭവം തന്നെയാണ് അവതരണത്തിലും സംവിധായകൻ
കൈകൊണ്ടിരിക്കുന്നത്.പഴമയും പുതുമയും ഇടകലർത്തിയുള്ള
ഒരു 20-20 പ്രയോഗം .
എവിടെ നോക്കിയാലും പല നിറങ്ങളിലും ജാതിയിലും
മനുഷ കോലങ്ങളെ കൊണ്ട് നിറഞ്ഞ ഈ നാട്ടിൽ - നമ്മുടെ ഭാരതത്തിൽ ,,
11 പേർ മാത്രം അടങ്ങിയ ഒരു ടീം ആണ് ക്രിക്കറ്റിനെ മതമാക്കുന്നത് .അതാണ്
ആവേശത്തിന്റെ കൊടുമുടിയിൽ നമ്മെ എത്തിക്കുന്നത് .പലപ്പോഴും ഈ 11 പേരിൽ മാത്രം ഒതുങ്ങി
പോകുന്നു ക്രിക്കെടിനോടുള്ള നാട്ടുകാരുടെ സ്നേഹം ..ഇന്ത്യക്ക് വേണ്ടി ഒരിക്കലെങ്കിലും
കളിക്കണം എന്നാ മോഹവുമായി #stump കുത്താൻ സ്ഥലം കിട്ടുന്ന എല്ലായിടത്തും
കളിച്ച് നടക്കുന്നവർക്ക്‌ കിട്ടുന്നതോ ??? ...വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും
പുച്ചവും !! അധിഷേപവും!! പിന്നെ പരിഹാസം കലർന്ന ചിരിയും!! .ഇപ്പോൾ
കഥ മാറിയെങ്കിലും 1983 WORLDCUP FINAL മുതൽ - 2003 WORLDCUP വരെയുള്ള
കാലയളവിൽ ബാറ്റുമെന്ധി നടന്ന മിക്കവർക്കും കിട്ടിയത് സത്യത്തിൽ ഇത് മാത്രമാണ്
(#app :adhishepam parihasam pucham).ഇന്ന് കഥ മാറി ജനം ക്രിക്കറ്റിനെ ഒരു ബിസിനെസ്സായി
കാണാൻ തുടങ്ങി .മക്കൾക്ക്‌ പറ്റിയ പ്രൊഫെഷെൻസിന്റ്റ്റെ ലിസ്റ്റിൽ ക്രിക്കറ്റ്‌ കരിയർ ഇടം നേടി .
ഒന്ന് ബാറ്റ് പിടിക്കുന്നത്‌ കണ്ടാൽ സ്വന്തം മകനെ ക്രിക്കറ്റ്‌ കളിക്കാരനാക്കണം എന്ന് കരുതി ഇറങ്ങി പുറപ്പെടുന്ന
അച്ഛനമ്മമാരുടെ നാടാണ് ഇന്ന് നമ്മുടെത് .പക്ഷെ സ്വപ്‌നങ്ങൾ സ്വപ്നങ്ങളായി മാത്രം അവശേഷിപിച് !!! ഇന്നും ജീവിക്കുന്ന !!! ക്രിക്കറ്റ്‌ കളിച്ചിരുന്ന ഒരു കാലത്തെ ഇന്ത്യൻ യുവത്വത്തിന്റെ
പ്രതീകമായ 1983-യിലെ രമേശൻ തന്റെ മകനെ ക്രിക്കെട്ടിന്റ്റെ മാന്ത്രിക ലോകത്തേക്ക്
കൂട്ടികൊണ്ട് പോകാൻ ഇറങ്ങി പുറപ്പെടുകയാണ് .തനിക്ക്‌ നേടാൻ കഴിയാത്തത്‌ മകനിലൂടെ നേടാൻ ..

ഒരിക്കലെങ്കിലും ബാറ്റ് കൈ കൊണ്ട് തോട്ടിടുള്ളവരും
ബാറ്റ് ചെയ്യാൻ സ്വന്തം ടീമംഗം ഔട്ട്‌ ആകാൻ പ്രാർഥിച്ചവരും
റണ്‍ ഔട്ട്‌ ആയാൽ സമ്മതിക്കാത്ത വിരുതന്മാരും 2003 world cup final കഴിഞ്ഞ് പൊട്ടി കരഞ്ഞവരും
പൊട്ടിക്കാൻ വാങ്ങി വെച്ച പടക്കം വെള്ളത്തിൽ മുക്കി കളഞ്ഞവരും
2011 worldcup ഓർമ്മകൾ മനസ്സിലുള്ളവരും
സ്വന്തം ACCOUNT-ൽ ഉള്ള പ്രണയനഷ്ടം ക്രിക്കറ്റ്‌ കളിച് മറന്നവരും
സർവ്വോപരി ദൈവത്തെ സ്നേഹിക്കുന്നവരും ദൈവം ക്രീസ് വിട്ടപ്പോൾ വിതുമ്പുന്നതോടൊപ്പം ദൈവത്തിന്റെ മകളെ നോക്കി രസിച്ചവരും ഒരിക്കലെങ്കിലും 1983 കാണണം .
കാരണം ഇതൊരു അനുഭവമാണ് !!!.ഓർമ്മപ്പെടുത്തലും !!!.
കാലഘട്ടത്തിന്റെ സ്വപ്നങ്ങളുടെയും !! സൗഹൃദത്തിന്റെയും !! പ്രണയത്തിന്റെയും !! ക്രിക്കറ്റിൽ മുങ്ങിയ അല്ലേൽ ക്രിക്കറ്റ്‌ നിറം ചാർത്തിയ ഓർമ്മകളുടെ 6 ഉം 4 ഉം .......