Sunday, March 2, 2014

സോപാനം -ഒരു അനുഭവക്കുറിപ്പ്



മനസ്സിന്റ്റെയും ശരീരത്തിന്റ്റെയും മനുഷബന്ധങ്ങളുടെയും സോപാന 
സംഗീതത്തിൽ ചെർത്തൊരുക്കിയ ലാസ്യ ഭാവങ്ങളുടെ അത്ഭുതകരമായ 
സന്നിവേശമാണ് " സോപാനം " ....
ഷാജി . എൻ. കരുണ്‍ എന്ന സംവിധായകനോടുള്ള അടക്കാനാവാത്ത പ്രണയം
കൊണ്ടും ജയറാം എന്ന അഭിനെതാവിനോടുള്ള മനസ്സിന്റ്റെ അടുപ്പവും
ചെണ്ടമേളം കുട്ടിക്കാലം മുതൽ പകർന്ന് നൽകിയ ലഹരിയുമാണ്
സോപാനത്തിലേക്ക് എന്നെ അടുപ്പിച്ചത് .ജയറാം എന്ന അഭിനേതാവിന്റെ കലാജീവിതത്തിൽ
എന്നും ഒരു പോന്തൂവലായിരിക്കും ഇതിലെ ഉണ്ണി എന്ന കഥാപാത്രം .
ആ മരതോലിൽ നിന്നുണ്ടാകുന്ന നാദം ആത്മാവിനെ ഒരിക്കലും മറക്കാൻ കഴിയാത്ത
അനുഭൂതിയിലേക്ക് തള്ളിവിടുമെന്ന് ചെണ്ടയെയും ചെണ്ടമേളത്തേയും സ്നേഹിക്കുന്ന
ഏതൊരു കേരളീയനും മനസ്സിലാകും ..താളം മേളത്തോട് ചേരുമ്പോൾ അവിടെ ജനിക്കുന്നത്
ഒരു മായിക പ്രപഞ്ചമാണ്‌ .ഇവിടെ ഉണ്ണി എന്ന കഥാപാത്രത്തിലൂടെ ജയറാം
നമ്മോട് പറയാതെ പറയുന്നതും ഇതാണ് ..മാരാരുടെ മനസ്സ് അയാളുടെ കൈകളിലാണ് .
ആ കൈകളിൽ നിന്ന് പടരുന്ന നാദ പ്രപഞ്ചം കേൾപ്പിച് തരുന്നത് മാരാരുടെ സന്തോഷങ്ങളും - സങ്കടങ്ങളുമാണ് !!
ആശകളും - സ്വപ്നങ്ങളുമാണ് !! അനുഭൂതിയും - വിഭ്രാന്തിയുമാണ് !!!.ഇവിടെ ജയറാം അവതരിപ്പിക്കുന്ന
ഉണ്ണി എന്ന കഥാപാത്രതിന്റ്റെയും മനസ്സ് ചെണ്ടയുടെ
താളത്തിനൊപ്പം നൃത്തം വയ്ക്കുന്നതാണ് .
അത് ചിലപ്പോൾ ആനന്ത നൃത്തമാടും , ചിലപ്പോൾ തിരിച്ചും, മറ്റ് ചിലപ്പോൾ അത് വിഭ്രാന്തിയുടെ
ലോകത്തിലൂടെ താൻ സൃഷ്‌ടിച്ച സങ്കല്പ്പങ്ങളിലൂടെ സഞ്ചരിക്കും .നളിനി നൽകിയ വിവരിക്കാൻ കഴിയാത്ത പ്രണയ മുഹൂർത്തങ്ങൾ !!!
സ്വപ്‌നങ്ങൾ !! അവളുടെ നഷ്ട്ടം !! ഇതെല്ലം അയാളെ ഇന്നും വേട്ടയാടുകയാണ് .ചെണ്ടയുടെ നാദപ്രപഞ്ചം പോലും
അയാൾക്ക് മോചനം നൽകുന്നില്ല ..അത് അയാളിൽ ഉറങ്ങി കിടന്ന വികാരങ്ങളെയും വിഷോഭങ്ങളെയും
തട്ടിയുണർത്തുന്നു .തത്ഭലമോ ബന്ധങ്ങൾ എല്ലാം അയാളിൽ നിന്നും ഓരോന്നായി വിടപറയുന്നു ..
നളിനിയും , കല്യാണിയും , ഗുരുസ്ഥാനിയനായ ചേട്ടനും , ഒടുവിൽ എന്നും അയാൾക്ക് താങ്ങും തണലുമായിരുന്ന
അമ്മ കൂടി തന്നെ വിട്ട് പോകുമ്പോൾ ആ മനസ്സ് താളം തെറ്റിയ ചെണ്ടക്കോൽ പോലെയാകുന്നു .ആൾകൂട്ടത്തിൽ തനിയെ .........
ഒടുവിൽ ഒഴിവാക്കാൻ കഴിയാത്ത പര്യവസാനം !! എവിടെയും പോലെ അവിടെയും ഉണ്ടാകുന്നു ....
വേണമെങ്കിൽ ഇങ്ങനെയും വായിക്കാം സോപാനത്തെ!!
"അസുര വാദ്യത്തെ ദേവ കലയോട് കൂട്ടി ചേർക്കാൻ ഉണ്ണിയും നളിനിയും കാട്ടിയ ആവേശം ചിലപ്പോൾ
ദൈവങ്ങൾക്ക് ഇഷ്ടമായി കാണില്ല ...

ജയറാം തന്റ്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും മികച്ച കഥാപാത്രവുമായാണ് അഭ്രപാളിയിൽ നിറഞ്ഞു നിൽക്കുന്നത്..എടുത്ത് പറയേണ്ട മറ്റ് രണ്ട് പേരാണ് വിനീതും സിദ്ധീക്കും..
മോഹിനിയട്ടതിന്റ്റെ ലാസ്യ ഭാവത്തിൽ നിന്ന് പലപ്പോഴും നായിക മോചനം ആഗ്രഹികുന്നില്ല എന്ന്
തോന്നി ..എങ്കിലും കാദംബരി മോശമാക്കിയില്ല .പക്ഷെ മുഖം വെറും നാട്യമാണ് ഇതെന്ന് തോന്നിപ്പിക്കും വിധം പലപ്പോഴും പെരുമാറി .സംഗീതം കൊണ്ടൊരു മായലോകമാണ് സംവിധായകൻ
സോപാനത്തിലൂടെ അഭ്രപാളിയിൽ അനുഭവ വേദ്യമാക്കിയിരിക്കുന്നത് .
ഇന്ന് ഈ സിനിമ കണ്ട് കഴിഞ്ഞ് ഇത്രയും നേരം കഴിഞ്ഞിട്ടും മനസ്സിൽ നിന്ന് മായാത്ത ഒരു വാചകം
കൂടി ചേർത്ത് നിർത്തുന്നു.
"സ്നേഹം അങ്ങനെയാണ് ഉണ്ണിയെ അത് തോന്നാൻ ഒരു മാത്രമതി ..പക്ഷെ അതുണ്ടാക്കുന്ന നഷ്ടം
നികത്താൻ ഒരു ജന്മം തന്നെ മതിയായെന്ന് വരില്ല .... ".