നിനക്ക് എത്ര വയസ്സായി ?...
ഈ ചോദ്യം കേള്‍ക്കാത്തവരായി നാല്‍പ്പതിനോടടുക്കുന്ന ആരും തന്നെ ഉണ്ടാകില്ല..പള്ള നിറയ്ക്കുന്നതിനെക്കാള്‍ മോന്ത മോടിപ്പിടിപ്പിക്കാന്‍ തത്വാ പ്രായം കുറച്ച് കാട്ടാന്‍ കൂടുതല്‍ ചിലവാക്കുന്ന നമ്മുടെ നാട്ടില്‍ ഈ ചോദ്യത്തിന്റെ പ്രസക്തി വളരെ വലുതാണ്..സത്യമാണ് ! സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും
ആരോ എപ്പഴോ ഒരു പരിധി കല്‍പ്പിച് കൊടുത്തിട്ടുണ്ട്..എല്ലാം മാറിയിട്ടുണ്ട്, പക്ഷെ ഈ കീഴ്വഴക്കം മാത്രം വല്യ മാറ്റങ്ങള്‍ ഇല്ലാതെ പഴമയുടെ ഏച്ച്കെട്ടലുകളോടെ
ഇന്നും വിളംബരം ചെയ്യാത്ത നിയമമായി ഭൂരിഭാഗം മലയാളിഗ്രഹങ്ങളിലും നിലകൊള്ളുന്നു..കല്യാണത്തോടുകൂടി സ്വന്തം സൗഹൃതങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും
ഷട്ടറിട്ടു ഭര്‍ത്താവും കുട്ടികളുമടങ്ങുന്ന ചെറിയ ലോകത്തിലേക്ക് ഒതുങ്ങി പോകുന്ന ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിലെ സ്ത്രീയാണ് ഇതിലെ മഞ്ജു അവതരിപ്പിക്കുന്ന
നിരുപമ എന്നാ കഥാപാത്രം.എന്നോ എപ്പഴോ എവിടെയോ വെച്ച് ഭൂരിഭാഗം മലയാളി സ്ത്രീകളെയും പോലെ അവളും തന്‍റെ സ്വപ്നങ്ങളും സൗഹൃതങ്ങളും പ്രതികരണശക്തിയും
മറക്കുന്നു.ഇന്ന് അവളുടെ സ്വപ്നം നാളത്തെ ബ്രേക്ക്‌ഫാസ്റ്റ്-ന് എന്ത് തയ്യാറാക്കണം എപ്പോള്‍ എഴുനേല്‍ക്കണം എന്നുള്ള ചില്ലറ കാര്യങ്ങളില്‍ മാത്രമാണ്.പക്ഷെ അവള്‍
ആ ജീവിതത്തില്‍ സന്തുഷ്ടയാണ്.... ജീവിതത്തില്‍ താന്‍ തനിച്ചായി പോകുന്നത് വരെ...ഫേസ്ബുകിലെ ലൈക്കും കമന്റും നിത്യ ജീവിതത്തെ സ്വാധീനിക്കുന്ന
ഇന്നത്തെ കാലത്ത് നാല് ചുമരുകള്‍ക്കിടയില്‍ നിന്ന് മാത്രം ഉള്ളിലൊരു രാജ്യസ്നേഹിയെയും മനുഷനും ഉണ്ടെന്ന് മാലോകരോട് കാണിച്ച് പിന്നെ എന്തിനും ഏതിനോടും പ്രതികരിക്കുകയും ചെയ്യുന്ന മുഖ പുസ്തകത്തിലെ മുഖം കാട്ടാത്ത കുറുക്കന്മാരുടെ ഇരയായി അവളും മാറുന്നു..അതിന് ഹേതുവായി തീരുന്ന കാരണം വളരെ നര്‍മ്മതോടെയാണ് സിനിമയില്‍
അവതരിപ്പിച്ചിട്ടുള്ളത്.തുടര്‍ന്ന് എല്ലാവരുടെയും മുന്നില്‍ അവളുടെ തല താഴുന്നു,നാടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ നാണം കെടുന്നു..ഒടുവില്‍ തന്നെ കൂട്ടാതെ
ഭര്‍ത്താവും മകളും അയര്‍ലണ്ട്-ലേക്ക് പറക്കുന്നു..അവിടെ മുതല്‍ അവള്‍ വീണ്ടും സ്വപ്നം കാണാന്‍ തുടങ്ങുകയാണ്.മനസ്സിന് ശക്തി നല്‍ക്കുന്ന കലാലയ ജീവിതത്തിലേക്ക്
പഴയ നിരുപമയിലെക്ക് അവളെ തന്‍റെ കൂട്ടുകാരി കൊണ്ട്പോകുന്നു....ജീവിതത്തില്‍ മുന്നേറാന്‍, സ്വപ്‌നങ്ങള്‍ കാണാന്‍, അത് നേടാന്‍ അവള്‍ ഇറങ്ങി പുറപ്പെടുന്നു..
ഒരു ഘട്ടത്തില്‍ തന്നെകൊണ്ട് ഇനി ഒന്നും പറ്റില്ല എന്ന് കരുതുന്ന നിരുപമയോട് കനിഹ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന വാചകം പ്രസക്തമാണ്
"ജീവിതത്തില്‍ തോല്‍ക്കാന്‍ ധൈര്യമുള്ളവര്‍ എന്നും വിജയിച്ച് മാത്രമേ കണ്ടിട്ടുള്ളു. "....
മുംബൈ പോലീസിന് ശേഷം തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ആഖ്യാന ശൈലിയിലുള്ള അതി മനോഹരമായ ചിത്രവുമായാണ് റോഷനും ബോബിയും സഞ്ജയും എത്തിയിരിക്കുന്നത്.
ഓരോ സിനിമ കഴിയുമ്പോഴും മലയാളത്തിലെ എക്കാലത്തേയും മികച്ച തിരക്കഥാകൃത്തുക്കളുടെ ശ്രേണിയിലേക്ക് ബോബി സഞ്ജയ് സഹോദരന്മാര്‍ ഉയരുകയാണ്..ഒരു കുറ്റവും പറയാന്‍ കഴിയാത്ത അതിമാനിഹരമായ തിരക്കഥ..ഈ സിനിമയേ ഇതിലും മനോഹരമായി അവതരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.ഓരോ സിനിമയ്ക്കും അത് ഇങ്ങനെ ചെയ്യണമെന്നു ഒരു
നിയമമുണ്ട്.റോഷന്‍ അതില്‍ നൂറ് ശതമാനം വിജയിച്ചിട്ടുണ്ട്..ഗോപി സുന്ദറിന്റ്റെ പശ്ചാത്തലസംഗീതവും പാട്ടുകളും സിനിമയ്ക്ക് കൂടുതല്‍ മാറ്റ് നല്‍കുന്നു എന്നതില്‍ സംശയമില്ല.
14 വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയികുന്നതിന്റെ യാതൊരു പരിഭ്രമവും മഞ്ജുവിന്റെ മുഖത്ത് കാണാനില്ലായിരുന്നു.അവര്‍ തനിക്ക് കിട്ടിയ കഥാപാത്രതോട് നൂറ് ശതമാനം നീതി പുലര്‍ത്തി.
കുഞ്ചാക്കോ ബോബനും മകളുടെ വേഷം ചെയ്ത പെണ്‍കുട്ടിയും മറ്റ് എല്ലാവരും തങ്ങളുടെ റോള്‍ മനോഹരമാക്കി...
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന നല്ലൊരു ചലച്ചിത്രമാണ് ഹൌ ഓള്‍ഡ് ആര്‍ യു ?... ഈ സിനിമ കണ്ടിറങ്ങിയ\ ശേഷം നിങ്ങള്‍ നിങ്ങളുടെ മാതാപിതകളോട് ചോദിക്കണം കല്യാണത്തിന് ശേഷം നിങ്ങളുടെ സൗഹൃതങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും എന്ത് സംഭവിച്ചു എന്ന്. അച്ഛന് നല്‍കാന്‍ നല്ലൊരു ഉത്തരം കാണും.
പക്ഷെ അമ്മയ്ക്കോ........
സ്വന്തം മക്കള്‍ക്കും കുടുംബത്തിനും വേണ്ടി തന്‍റെ ആഗ്രഹങ്ങളും പഠനകാലത്തെ സ്വപ്നങ്ങളും സൗഹൃതങ്ങളും മറന്നുപോയ എല്ലാ അമ്മമാര്‍ക്കും വേണ്ടി ഈ സിനിമ
സമര്‍പ്പിക്കാം..സ്ത്രീകളുടെ സ്വപ്നങ്ങള്‍ക് പരിധി നിശ്ചയിക്കാത്ത ഒരു സമൂഹം നമ്മുക്ക് ഉണ്ടാകട്ടെ......
നന്ദി