Saturday, July 23, 2016

Kabali Da

ആട്ടകത്തിയും മദ്രാസും ചെയ്ത സംവിധായകനിൽ നിന്ന് എന്നിലെ പ്രേക്ഷകൻ എന്ത് പ്രതീക്ഷിച്ചോ അതാണ് കബാലി .
നിലാവാരമുള്ള തിരക്കഥയുടെയും രജനിയുടെ സ്‌ക്രീൻ പ്രെസെൻസിന്റെയും ഒപ്പം രഞ്ജിത് എന്ന സംവിധായകന്റെ ക്രാഫ്റ്റും കൂടി ചേർന്നപ്പോൾ കബാലി മികച്ചൊരു തിയേറ്റർ അനുഭവമായി മാറുന്നു .
അമാനുഷികതയിൽ നിന്ന് ഇറങ്ങി വന്ന ഒരു രജനി കഥാപാത്രത്തെ നാളുകൾക്കു ശേഷം കാണാൻ കഴിഞ്ഞു എന്നതാണ് കബാലിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് .

കബലിക്കൊപ്പം തന്നെ മറ്റ് കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാൻ സംവിധായകന് കഴിഞ്ഞു എന്നത് അഭിനന്ദനീയമാണ് .ധൻസികയും രാധികാ ആപ്തയും ആട്ടകത്തി ദിനേശും ഉൾപ്പെടെ എല്ലാവരും കയ്യടി അർഹിക്കുന്നു .

സന്തോഷ് നാരായണന്റെ 'നേരുപ്പ്  ഡാ' സോങങ്‌ തീർത്ത  ആമ്പിയൻസ്‌ അവർണ്ണനീയമാണ് ,ഒപ്പം ഒർജിനൽ സ്കോറും .

മുള്ളും മലരും ,ദളപതിയും ഉൾപ്പെടുന്ന എന്റെ മനസ്സിലെ രജനിയുടെ മികച്ച സിനിമകളുടെ കൂട്ടത്തിലാണ് കബാലിയുടെ സ്ഥാനം .

ബാഷയോ പടയപ്പയോ പോലെ ഉള്ള ഒരു രജനി ഫിലിം  പ്രതീക്ഷിച്ച പോകുന്നവരെ കബാലി നിരാശപ്പെടുത്തും.

രജനി 'അഭിനയിച്ച ' ,സംവിധായകന്റെ ക്രാഫ്റ്റുള്ള ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക്‌ കബാലി ഒരു അനുഭവമാണ് .തീർച്ച .

Friday, July 8, 2016

##### സുൽത്താനും കസബയും ###



' ക 'േ രളത്തിലെ
' സ 'െ ൻസർ  ബോർഡുകൾക്ക്
' ബ 'ി ദെന്ത്  പറ്റി ? ..

'നല്ല ' പച്ചത്തെറി നന്നായിട്ടും ,
'നല്ല' വഷളത്തരം 'നല്ല' പച്ചയ്ക്കും നിറച്ചു വെച്ചിരിക്കുന്ന
ഒരു  'നല്ല ' പടം  , 'നല്ല 'പച്ച മലയാളത്തിൽ കണ്ടിട്ട് കുറച്ചായി .സെൻസർ ബോർഡിനും പിന്നെ രഞ്ജി പണിക്കരുടെ മോനും ഒരു 'നല്ല' നമസ്കാരം ഇരിക്കട്ടെ ,ഓജസ്സും തേജസ്സും പറ്റാതെ  കസബയെ ഇങ്ങു എത്തിച്ചതിന് .

നിലവാരത്തിലും തിരക്കഥയിലും  സിനിമയുടെ മേക്കിങ്ങിലും  രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ ആണെങ്കിലും സുൽത്താനും കസബയ്ക്കും പൊതുവായി പറയാവുന്ന ചില  കാര്യങ്ങളുണ്ട്  .

രണ്ട്  സൂപ്പർ താരങ്ങളുടെയും  അസാധ്യ സ്‌ക്രീൻ പ്രെസെൻസും കഥാപാത്രത്തിന്‌ അവർ നൽകിയ ഊർജ്ജവും ഒരേ അളവിലാണ് കസബയിലും സുൽത്താനിലും  .

സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി സുൽത്താൻ മാറുമ്പോൾ ,താൻ ചെയ്ത്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളിൽ നിന്നും തികച്ചും  വ്യത്യസ്തമായ ഒന്നാക്കി രാജൻ സക്കറിയയെ മാറ്റാൻ മമ്മൂട്ടിക്കും സാധിച്ചു .

രാജൻ സക്കറിയയുടെ നടത്തവും പശ്ചാത്തലത്തിലുള്ള രാഹുൽ രാജിന്റെ മ്യൂസിക്കും , എതിരാളികളെ നിഷ്ഭ്രമമാക്കുന്ന സുൽത്താന്റെ  ആ ട്രേഡ് മാർക്ക് മൂവും  പശ്ചാത്തലത്തിലുള്ള 'ഹേ  സുൽത്താൻ' എന്ന സോങ്ങും ഈ അടുത്ത് കണ്ടിട്ടുള്ളതിൽ വെച്ച്   നിലവാരമുള്ള മാസ്സ്  സീനുകളാണ് .

ഇതുവരെ കാണാത്ത തരത്തിൽ ഇന്റർ മീനിങ് ഡയലോഗുകൾ പറഞ്ഞ്‌ മമ്മൂട്ടി രാജൻ സക്കറിയയായി കയ്യടി വാങ്ങുമ്പോൾ,
അധികം കണ്ടിട്ടില്ലാത്ത സൽമാന്റെ കഥാപാത്രത്തിലേക്കുള്ള ഇറങ്ങി ചെല്ലൽ സുൽത്താനിൽ കാണാം .

ശ്കതമായ സ്ത്രീ കഥാപാത്രങ്ങൾ ഈ രണ്ട് സിനിമയുടെയും പൊതുവായ മറ്റൊരു കാര്യമാണ് ,  ആർഭയും കമലയും  .

സ്‌ക്രീൻ ടൈം കുറവാണെങ്കിലും  സുൽത്താനിൽ രൺദീപ് ഹൂഡയും  കസബയിൽ സിദ്ധീക്കും മികച്ചു നിന്നു .

മാസ്സും ക്ലാസ്സും കലർന്ന ഡയലോഗ് എഴുതി സംവിധായകൻ സുൽത്താനിൽ കയ്യടി വാങ്ങുമ്പോൾ കഥാപാത്രങ്ങൾക്ക്  'വ്യത്യസ്തമായ' ഡയലോഗുകൾ നല്കി കസബയിലെ സംവിധായകനും കയ്യടി വാങ്ങുന്നു .( നിതിനെ ദുർഗ്ഗുണപരിഹാര പാഠശാലയിലേക്ക് വിടണമെന്ന വാദങ്ങളെ നിഷ്കരുണം പുച്ഛിച്ചു തള്ളുന്നു :) )

വളരെ കുറെ നാളുകൾക്കു ശേഷം  മമ്മൂട്ടിയുടെ ഒരു മാസ്സ് ഫിലിം കാണാം  എന്ന പ്രതീക്ഷയോടെ കസബയ്ക്ക്  ടിക്കറ്റ് എടുത്തു .മമ്മൂട്ടി രാജൻ സക്കറിയയായി തകർക്കുന്നത് കാണാൻ പറ്റി .സംതൃപ്തൻ .

നിലവാരമുള്ള ഒരു സൽമാൻ ചിത്രം എന്ന മുൻവിധിയോടെ സുൽത്താന്
 ടിക്കറ്റ് എടുത്തു .പ്രതീക്ഷ നിറവേറ്റി പൂർണ്ണ സംതൃപ്തി നൽകി സുൽത്താൻ .

Kudos to the entire team of sultan.And salute to mammukka for his outstanding energy at this age. :)

Monday, July 4, 2016

A Man Without Sleep : Thai Ngok ( ഉറക്കമില്ലാത്ത മനുഷ്യന്‍ )

ഒരു വീക്കെന്‍റ്റ് അല്ലെങ്കില്‍ ഒരു അവധി ദിവസം കിട്ടിയാല്‍ , മതി വരുവോളവും അതിനപ്പുറവും ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ബഹൂഭൂരിപക്ഷവും.

യാത്രകളിലും ഓഫിസ്സിലും ക്ലാസ്സിലും അവസരം കിട്ടുമ്പോഴെല്ലാം ഉറങ്ങാറുള്ള നമ്മുക്ക് ഉറക്കമൊഴിക്കുക എന്നത് പൊരുത്തപ്പെടാന്‍ പറ്റാത്ത വസ്തുതയാണ്.

24 മണിക്കൂറില്‍ കൂടുതല്‍ ഉറക്കമൊഴിക്കുക്ക എന്നത് ആത്മഹത്യാപരമായ കാര്യമാകുമ്പോഴാണ് ഈ മനുഷ്യന്‍ നമ്മളില്‍ നിന്നെല്ലാം  വ്യത്യസ്ഥനാകുന്നത്..

ഇത് തായ്‌ ന്ഗോക് (Thai Ngok).വിയെറ്റ്നാമിലെ ക്യൂ ട്രനഗ് എന്ന ഗ്രാമത്തിലെ മലനിരകളുടെ അടിവാരത്തില്‍ താമസിക്കുന്ന കര്‍ഷകന്‍. 

1942ല്‍ ജനിച്ച്, ഒരു സാധാരണ മനുഷ്യനായി ജീവിച്ച ഇദ്ധെഹത്തിന്‍റെ ജീവിതം അസാധാരണമായി മാറുന്നത് 1973ലാണ്.കടുത്ത പനീ ബാധിച്ച് അവശനായ തായ്‌ ആശ്രയിച്ചത് വിയെട്നാമിന്‍റെ പാരമ്പര്യ ചികിത്സാ രീതിയെയാണ്‌..പനി തന്‍റെ കര്‍ത്തവ്യം നിര്‍വ്വഹിച്ച് തിരിച്ച് പോയപ്പോള്‍ കൂടെ കൂട്ടിയത് തായിയുടെ വിലയേറിയ മറ്റൊന്നിനേയാണ്.അയാളുടെ ഉറക്കത്തെ...

ഇന്ന് 74 വയസ്സുള്ള തായ് ,ആ പനിക്ക് ശേഷം കഴിഞ്ഞ 43 വര്‍ഷമായി ഉറങ്ങിയിട്ടില്ല...

ഉറക്കമില്ലായ്മ അല്ലാതെ പറയത്തക്ക  യാതൊരുവിധ ശാരീരിക-മാനസിക  അസുഖങ്ങളും തായിയെ അലട്ടുന്നില്ല. ഇന്നും രണ്ട് ചാക്ക് കെട്ടുകള്‍ നിറയെ (50 കിലോ വീതം ഭാരമുള്ള) തന്‍റെ ഫാമിലെ പന്നിക്കും കോഴിക്കുമുള്ള തീറ്റയും ചുമന്ന്  നാലു കിലോമീറ്ററോളം തായ്  നടക്കാറുണ്ട്.

വീര്യമുള്ള മദ്യം വയറുനിറയെ അകത്താക്കിയിട്ടും ക്രമാതീതമായി ഉറക്കഗുളികകള്‍ കഴിച്ചിട്ടും അന്ന് പനിയോടൊപ്പം കൂടെ  പോയ തന്‍റെ ഉറക്കത്തെ തിരിച്ച് കൊണ്ട് വരാന്‍ ഇന്ന് ഈ നിമിഷം വരെ തായിക്ക് കഴിഞ്ഞിട്ടില്ല.

തന്‍റെ ഉറക്കമില്ലായ്മ ചികിത്സിച്ചുഭേദമാക്കേണ്ട ഒന്നാണെന്ന് തായിക്ക് തോന്നിയിട്ടുമില്ല,ഇക്കാര്യത്തിനായി ഒരു ഡോക്ടറേയും ഇതുവരെ സമീപിച്ചിട്ടുമില്ല..അതുകൊണ്ട് തന്നെയാണ് പുറത്ത് കൊണ്ട് പോയി ചികില്‍സ്സിപ്പിച്ച് ഭേദമാക്കാമെന്ന പല സംഘടനകളുടെയും ക്ഷണം തായ് നിരസ്സിച്ചത്.

തന്‍റെ ദൈനന്തിര ജീവിതം ഷൂട്ട്‌ ചെയ്യണമെന്ന ആവശ്യവുമായി ലക്ഷകണക്കിന് യൂഎസ് ഡോളര്‍ വാഗ്ദാനം ചെയ്ത് സമീപിച്ച ബിബ്സിയുടെയും ഡിസ്ക്കവറിയുടെയും പ്രോഗ്രാം പ്രൊഡ്യൂസര്‍മാരോടും മുഖം തിരിക്കുകയാണ് തായ് ചെയ്തിട്ടുള്ളത്‌..

2006ല്‍ തന്നെ ഇന്‍റെര്‍വ്യൂ ചെയ്ത Vietnam Investment-ന്‍റെ റിപ്പോര്‍ട്ടറോട് തായ്‌ പറഞ്ഞത് "ഉറക്കമില്ലാത്തത് കൊണ്ടാണോ എന്നെനിക്കറിയില്ല, പക്ഷെ  ഈയിടയായി വെള്ളം നനയ്ക്കാത്ത ചെടിയെപോലെ എനിക്ക് എന്നെ തന്നെ അനുഭവപ്പെടുന്നു എന്നാണ്.."

ലോകത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യപെട്ടിട്ടുള്ള എണ്ണം പറഞ്ഞ ഇന്‍സോമ്നിയാക്ക് കേസുകളില്‍ ഏറ്റവും വിചിത്രമായത് തായിയുടെതാണ്.ഏറ്റവും കൂടുതല്‍ കാലം ഉറക്കമില്ലാതെ ജീവിച്ചിരുന്നതും..ഇന്നും ജീവിക്കുന്നതും..

ഉറക്കമില്ലായ്മ മരണത്തിന് വരെ കാരണമാകാം എന്ന് വൈദ്യശാസ്ത്രം  തെളിയിക്കുമ്പോഴും തായ് ശാസ്ത്രത്തിനു മുന്നില്‍ ഒരു ചോദ്യച്ചിന്നമായി നിലനില്‍ക്കുന്നു.

Watch his exclusive interview here..