If you want something ,the whole world will conspires in help you get it.."
ഒരു ശരാശരി വായനക്കാരൻ ഒഴിക്കലെങ്കിലും വായിച്ചിട്ടുള്ള പുസ്തകമായിരുക്കും ബ്രസീലിയൻ എഴുത്തുകാരനായ പൗലോ കൊയിലോയുടെ ആൽക്കെമിസ്റ്റ് .
കഥ നടക്കുന്ന പശ്ചാത്തലത്തയെയോ കഥാപാത്രങ്ങളെയൊക്കാൾ വരികൾക്കിടയിലൂടെയും പ്രത്യക്ഷമായും
നോവലിസ്റ്റ് മുന്നോട്ടു വെച്ച ദാർശനികമായ മൂല്യങ്ങളുടെ പേരിൽ പ്രസിദ്ധമായ നോവൽ .
ഒരു സ്വപ്നം മനസ്സിൽ ഇല്ലാത്തവരായി ആരും തന്നെ
ഉണ്ടാകില്ല , ആ സ്വപ്നത്തെ താലോലിക്കാനും അതിനു വേണ്ടി ഇറങ്ങി തിരിക്കാനും ഇത്രയധികം പ്രചോദിപ്പിക്കുന്ന മറ്റൊന്ന് ആൽക്കെമിസ്റ്റിനോളം വിരളമാണ് .
ഈ ആൽക്കെമിസ്റ്റിനെ കേരളീയ പശ്ചാത്തലത്തിലേക്കും കഥാപാത്രങ്ങളിലേക്കും പറിച്ചു നട്ടിരിക്കുകയാണ് സിദ്ധാർഥ് ശിവ ഈ സിനിമയിലൂടെ .
ടൈറ്റിൽ മുതൽ ഒടുക്കം വരെ ഒരു പ്രതിഭയുടെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട് കൊച്ചൊവ്വ പൗലോ അയ്യപ്പ കൊയിലോയിൽ ...ഓഫ് ബീറ്റ് സിനിമയിൽ നിന്ന് കൊമേർഷ്യലിലേക്ക് ചുവടുമാറിയപ്പോൾ പരാജയപ്പെട്ട പലരിൽ നിന്നും അദ്ദേഹം വ്യത്യസ്തമാകുന്നത് തുടക്കം മുതൽ ഒടുക്കം വരെ കാട്ടിയ ഈ കയ്യടക്കത്തിലൂടെയാണ്.
മനോഹരമായി എഴുതപെട്ട തിരക്കഥയും അത് ഏറ്റവും മികച്ച രീതിയിൽ ആവിഷ്ക്കരിക്കാൻ സംവിധായകനെ സഹായിച്ച പ്രീ പ്രൊഡക്ഷൻ പോസ്റ്റ് പ്രൊഡക്ഷൻ ടീമുകളും അയ്യപ്പനായി അഭിനയിച്ച കുട്ടി ഉൾപ്പെടെയുള്ള എല്ലാ അഭിനേതാക്കളും കയ്യടി അർഹിക്കുന്നു .
ഈ ഓണക്കാലത്തും കണ്ട മൂന്ന് ( ഊഴം ,ഒപ്പം ഉൾപ്പെടെ ) സിനിമകളിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് കൊച്ചൊവ്വയുടെയും അയ്യപ്പ ദാസിന്റെയും കഥ പറഞ്ഞ ധീ സിനിമയാണ് .
ഉദയയുടെ ബാനറിൽ ഇനിയും നല്ല സിനിമകൾ ഇറക്കാൻ ചാക്കോച്ചന് കഴിയട്ടെ . നിവിനോടൊപ്പമുള്ള അടുത്ത സിനിമ ഉൾപ്പെടെ
സിദ്ധാർത്ഥിൽ നിന്ന് ഇനിയും ഒരുപാട് മികച്ച ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു ..
ഒരു സ്വപ്നമെങ്കിലും മനസ്സിൽ ഉള്ളവർ കാണാൻ മറക്കണ്ട ഈ സിനിമയും, വായിക്കാൻ മറക്കണ്ട ആൽക്കെമിസ്റ്റും കൂടെ ..
If you want something ,the whole world will conspires in help you get it..