നാളുകൾക്കു മുൻപ് എഫ്‌ബിയിലൂടെ ഒരു ഓട്ട പ്രദക്ഷണം നടുത്തുന്നതിനിടയിലാണ് ചില ഗ്രൂപ്പുകൾ ശ്രെദ്ധയിൽ പെട്ടത്.. ആഗ്രഹങ്ങളും താൽപ്പര്യങ്ങളും പ്രകടിപ്പിച്ചും മൊബൈൽ നമ്പർകൈമാറിയുമുള്ള നിരവധിപോസ്റ്റ്കൾ കൊണ്ട് നിറഞ്ഞ നിരവധി ഗ്രൂപ്പുകൾ. ചില ട്രോള്ഗ്രൂപുകളിലും മറ്റ് സോഷ്യൽ ഗ്രൂപുകളിലും അനോണിമസ് ആയി പോസ്റ്റ് ചെയ്യാൻതുടങ്ങിയ എന്റെ ഫെയിക് ഐഡിയിൽ നിന്നും ഈ ഗ്രൂപുകളിൽ ചിലതിൽ ഞാൻ ജോയിൻചെയ്തു, ഒരു പോസ്റ്റും ഇട്ടു. തുടർന്ന് എനിക്ക്കിട്ടിയ ഫ്രണ്ട് റിക്വസ്റ്റ്കളും മെസ്സേജുകളും എണ്ണിയാൽ
തീരാത്തതാണ്. ചിലതിനോടൊക്കെ ഞാൻ പ്രതികരിക്കുകയും ചെയ്തു. (സ്ക്രീൻഷോട്ടുകൾ ചേർക്കുന്നു )
അഭ്യസ്തവിദ്യരായ അവരിൽ ചിലരിൽ
നിന്നും എനിക്ക് കുറെ കോഡ് ഭാഷകളും കൈമാറി കിട്ടി,top, bottom, versatile അങ്ങനെ ചിലതു. (ചുവടെ ചില
സ്ക്രീൻ ഷോട്ടുകൾ നല്കുന്നു..)
ഇന്ത്യയിലെ നിയമവ്യവസ്ഥിതി അനുസരിച്ചു homosexuality is a taboo. സെക്സ് തന്നെ ഒരു taboo ആയി കാണുന്ന ബഹുഭൂരിപക്ഷം ഉള്ള ഒരു രാജ്യത്തു homosexuality എങ്ങനെ നിയമവിധേയം ആക്കാൻ സാധിക്കും.
Section 377 of the Indian penal code makes sex with persons of the same gender punishable by law. ബ്രിട്ടീഷ്കാരുടെ കാലത്തു നിലവിൽ വന്ന ഈ നിയമത്തിൽ ഒരു മാറ്റം വരുത്താൻ നിയമത്തിനോ സർക്കാരിനോ ഇതുവരെ സാധിച്ചിട്ടില്ല..
പലരും പല സംഘടനകളും homosexuality നിയമവിധേയമാക്കാനുള്ള ഹർജിയുമായികോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.. ഒടുവിൽ കോടതി പറഞ്ഞത് ഈ നിയമത്തിൽ മാറ്റം വരുത്തേണ്ടത് പാര്ലമെന്റ് ആണെന്നാണ്.
ഇതിനെ പിൻപറ്റി ശശി തരൂർ ലോകസഭയിൽ ഒരു ബില്ല് അവതരിപ്പിച്ചെങ്കിലും പ്രഥമ ഹിയറിങ്ങിൽ തന്നെ 72-24 വോട്ടിംഗ് അനുപാതത്തിൽ അത് തള്ളിപ്പോയി. LGBT റയിറ്സ്സിനെ പിന്തുണച്ചു ഫെയിസ്‍ബുക്കിൽ പ്രൊഫൈൽ പിക് മാറ്റുന്നവർ പോലും പരോക്ഷമായി homosexual-സിന്റെ rights -നെ എതിർക്കുന്നവരാണ്..
എത്ര വിദ്യാഭ്യാസം നേടിയെന്നു പറഞ്ഞാലും എത്ര പുരോഗമനവാദികൾ ആണെന്ന് പറഞ്ഞാലും ചില കാര്യങ്ങളിൽ നമ്മൾ അപരിഷ്‌കൃതരും ഫാസിസ്റ്റുകളുമാണ്, homosexual-സിനോടും ഹിജഡകളോടുമുള്ള ഈ സമൂഹത്തിന്റെ മനോഭാവം അതിന്റെ തെളിവാണ് . മുകളിൽ കൊടുത്ത സ്ക്രീന്ഷോട്ടുകൾ പിറക്കാൻ ഉണ്ടായ കാരണങ്ങളും അത് തന്നെ.........Sexually transmitted diseases -ന്റെ possibilities സമൂഹത്തിന്റെ ഈ എതിർപ്പിന് പ്രേരകം ആയിരുന്നിരിക്കാം.. പക്ഷെ സ്വവർഗ്ഗ അനുരാഗികൾ എല്ലാം തന്നെ AIDS-ന്റെ വാഹകരാണെന്ന ധാരണ അപലപനീയമാണ്..
സർക്കാരിന്റെ കണക്കുകൾ പ്രകാരം homosexual-സ് ആണെന്ന് സമ്മതിച്ച 2. 5 Million ആളുകൾ ഇന്ത്യയിൽ ഉണ്ട്. പുറത്തു ഞാൻ gay ആണെന്ന് സമ്മതിക്കാത്ത അതിന്റെ എത്രയോ ഇരട്ടി ആളുകൾ ഇവിടെ ജീവിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇജ്ജാതി ഗ്രൂപുകളും ഫേക്ക് ഐഡികളും...
എല്ലാവരെയും അംഗീകരിക്കാൻ ഉള്ള മനോഭാവം ഈ സമൂഹത്തിന് ഉണ്ടാകുന്ന ഒരു കാലം വരുവായിരിക്കും.. ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാർക്കും ലഭിക്കുന്ന കാലവും... എല്ലാവരും മനുഷ്യരാണ് എന്ന ചിന്ത മതി എല്ലാത്തിനും മാറ്റം വരുത്താൻ .