ഈ സംഭവം നടക്കുന്നത് ഏകദേശം 4 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.ssb interview ന് ഞാന്‍ ബാംഗ്ലൂരില്‍ എത്തിയതായിരുന്നു...ചുമ്മാ ഒന്ന് കറങ്ങാം എന്ന് കരുതി റെയില്‍വേ സ്റ്റേഷന് അടുത്തായി എടുത്ത ലോഡ്ജ് മുറിയില്‍ നിന്നും ഞാനും വാപ്പയും
പുറത്തിറങ്ങി ...ബാംഗ്ലൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാരെ ഗുരുതരമായ ട്രാഫിക്കില്‍ നിന്ന് രക്ഷിച്ച് അടുത്തുള്ള ജംഗ്ഷനിലേക്ക് എത്തിക്കുന്ന ഒരു അടിപ്പാതയുണ്ട്...അടിപ്പാതയ
അത് മൂന്നായി വിഭജിക്കുന്നത് കാണാം...ഇരുട്ട് നിറഞ്ഞ ആ പടവുകള്‍ താണ്ടി ഏറ്റവും താഴെയായി എത്തിയപ്പോള്‍ അവിടെ തെളിഞ്ഞിരുന്ന പ്രകാശത്തില്‍ ഞാന്‍ കാണുന്നത് നാലഞ്ചു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഒരു യുവാവിനെ കുത്തിന് പിടിച്ച് തല്ലുന്നതാണ്.എന്തൊക്കെയോ അവര്‍ കന്നഡ ഭാഷയില്‍ പറയുന്നുണ്ട്...കന്നഡ അറിയാതിരുന്നിട്ടും സംസാരത്തിന്റെ ഒരു ശൈലി വെച്ച് പുള്ളിക്കാരനെ അവരെല്ലാം കൂടി തെറി വിളിക്കുകയാണെന്ന് മനസ്സിലായി.. ( തെറിക്ക് മാത്രം ഭാഷയില്ലല്ലോ.അത് ഏത് ഭാഷക്കാരന്‍ ആരെ വിളിച്ചാലും മനസ്സിലാകുമല്ലോ..)...
അടിയും ചീത്തയും തുല്യ അളവില്‍ ഏറ്റു വാങ്ങി കൊണ്ടിരിക്കുന്ന ആ ചെറുപ്പക്കാരനേക്കാള്‍ എന്റ്റെ കണ്ണുകള്‍ ചെന്ന് പതിച്ചത്...." തൂവെള്ള നിറത്തിലുള്ള ചുരിദാര്‍ ധരിച്ച , നീണ്ടു മെലിഞ്ഞ ആ പെണ്‍കുട്ടിയിലായിരുന്നു...
പത്തൊന്‍പ്പതു വയസ്സിനിടയില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി...അതിശയം എന്ന് പറയാം ! അതോ എല്ലാവരും ( എന്നെ പോലെ ) അവളെ തന്നെ നോക്കി കൊണ്ട് നിന്നിരുന്നത് കൊണ്ടാണോ ?.. അറിയില്ല , അത് വഴി കടന്ന്
പോയവരോ അവിടെ നിന്നിരുന്നവരില്‍ ആരെങ്കിലുമോ ആ പ്രശ്നത്തില്‍ ഇടപെടുകയോ, തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തില്ല....ഇത് ഇവിടെ സ്ഥിരം നടക്കുന്ന സംഭവമാണ് എന്ന മട്ടിലായിരുന്നു വഴിയാത്രക്കാരില്‍ ഓരോരുത്തരും
പെരുമാറിയത്...
ഇതിനിടയില്‍ അവള്‍ തന്നെ ആ പയ്യന്‍റെ കീശയില്‍ കയ്യിടുകയും കാശ് എടുക്കുന്നതും കണ്ടു..അവളെ തന്നെ നോക്കി നില്‍ക്കുന്നതിനിടയില്‍ വാപ്പ എന്നെയും പിടിച്ച് കൊണ്ട് അവര്‍ നിന്നിരുന്നതിന്റെ എതിര്‍ ദിശയിലേക്ക് നടന്നു നീങ്ങി...നടക്കുന്നതിനിടയില
" ഇപ്പോള്‍ ഇവരെ കൊണ്ട് വല്ലാത്ത ശല്യമാണ്..എവിടെ തിരിഞ്ഞാലും കാണും..."
ഞാന്‍ ചോദിച്ചു "ആര്....?..."
"ഹിജടാസ് "...
അതെ ഹിജടകള്‍ (TRANSGENDERS ) .ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു ,സമൂഹം അറപ്പോടെയും പേടിയോടെയും സഹതാപത്തോടെയും നോക്കുകയും പെരുമാറുകയും ചെയ്യുന്ന ഹിജടകളെ.. അവരുടെ ജീവിതത്തിലേക്കുള ഒരു ഓട്ടപ്പാച്ചിലാണ് ഈ ലേഖനം.....
പാശ്ചാത്യ സംസ്കാരം അനുസരിച്ച് മനുഷര്‍ രണ്ടു തരമാണ്,പുരുഷനും സ്ത്രീയും...ശാരീരിക പ്രതെകതകളില്‍ ചിലതിനെ മാത്രം മാനദണ്ട മാക്കിയ ഈ നിഗമനത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ നിലപാടുകള്‍ മുന്നോട്ട് വയ്ക്കുന്ന
മൂന്നാമതൊരു വര്‍ഗ്ഗം കൂടി ഉണ്ടെന്ന് സ്ഥാപിക്കുന്ന സംസ്കാരങ്ങളില്‍ ഒന്നാണ് നമ്മുടെ ഭാരത സംസ്കാരം....
ഭാരത സംസ്കാരമനുസരിച്ചു ,അവര്‍ സ്ത്രീകളോ പുരുഷന്മാരോ അല്ല മറിച്ച് സ്ത്രൈണത വസ്ത്ര ധാരണത്തിലും, സ്വഭാവത്തിലും ജീവിതത്തിലും പ്രകടിപ്പിക്കുന്ന സ്വന്തമായി ആചാരങ്ങളും അനുഷ്ടാനങ്ങളുമുള്ള മൂന്നാമതൊരു വര്‍ഗ്ഗം..പുരാണങ്ങളും ഹൈന്ദവമതവും ഹിജടകളുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകള്‍ നിലവിലുണ്ട്. ഹിന്ദു ദൈവമായ " ബഹുചര മാത-യുമായി " ബന്ധപ്പെട്ടതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.ആ കഥ ഇങ്ങനെയാണ്,,
" ഒരിക്കല്‍ ബഹുചര മാതയും സഹോദരികളും കൂടി ഒരുമിച്ച് യാത്ര ചെയ്യുംപ്പോള്‍ "ബാപിയ" എന്ന പേരുള്ള രാക്ഷസ്സന്‍ അവരെ ആക്രമിക്കുകയും ,കലിപൂണ്ട ബഹുചരയും സഹോദരിമാരും തങ്ങളുടെ മാറുകള്‍ മുറിച്ചു കളഞ്ഞ് കൊണ്ട് ബാപ്പിയയെ ശപിക്കുകയും ചെയ്തു...ശാപത്താല്‍ ലൈംഗിക ശേഷി നഷ്ടപെട്ട ബാപ്പിയ ,സ്ത്രീ വേഷം ധരിച്ച് ,സ്ത്രീകളെ പോലെ പെരുമാറി, നൂറ്റാണ്ടുകള്‍ ബഹുചരന്‍ മാതയെ ആരാധിച്ചതിനു ശേഷമാണ് പാപ മോചിതനായത് എന്ന് പറയപ്പെടുന്നു..ഇന്ന് ജാതി ഭേദമന്യേ ഭാരതത്തിലെ ഹിജടാ സമൂഹം ബഹുചരന്‍ മാതയെ ആരാധിച്ച് പോരുന്നു..തങ്ങളുടെ ഇഷ്ട്ട ദൈവമായി..
അതുപോലെ തന്നെ "അര്‍ദ്ധനാരിയെ' കുറിച്ച് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.അര്‍ദ്ധനാരി രൂപം കൈകൊണ്ട ശിവനും അതിന്റെ പിന്നിലെ കഥയും,പുരാണങ്ങളിലെ ഹിജടാ സാനിധ്യത്തെ നമ്മുക്ക് തുറന്ന് കാട്ടുന്നു..അതിങ്ങനെയാണ്..
( ഇനി പറയുന്ന കഥകള്‍ പച്ചയ്ക്ക് മലയാളത്തില്‍ പറഞ്ഞാല്‍ ഞാന്‍ ഹിന്ദു പുരാണങ്ങളെ അശ്ലീലം പറഞ്ഞ് അവഹേളിക്കാന്‍ ശ്രെമിക്കുന്നു എന്നുള്ള .ആരോപണം ഉണ്ടാകും എന്നുള്ളത് കൊണ്ട് മലയാളം ഉപയോഗിക്കുന്നില്ല..)
.
" Brahma and Vishnu requested that Shiva create the world after the three of them emerged from the cosmic waters. Shiva agreed and returned to the cosmic
waters for a thousand years to prepare. As they impatiently awaited Shiva’s return, Vishnu convinced Brahma to create the world himself. Enraged to find out that
there is nothing in the world left to create, Shiva removed his phallus and threw it down to earth, claiming that he no longer had need of it. The
shattered phallus bestowed the whole world with fertility.."
- ഇന്ന് ഹിജടകള്‍, തങ്ങളെ ശിവന്‍റെ അവതാരമായി കാണുന്നു . സ്ത്രീയും പുരുഷനും അടങ്ങിയ ഇതര മനുഷ വര്‍ഗ്ഗത്തിന് പ്രത്യുല്‍പാദനശേഷി നല്‍കാന്‍ സ്വയം വന്ധ്യരായ മനുഷ വര്‍ഗ്ഗം.സത്യത്തില്‍ അവരല്ലേ ലോകത്തിലെ ഏറ്റവും വല്യ
മനുഷ്യസ്നേഹികള്‍.
ഇനി രാമായണത്തില്‍ അവരെക്കുറിച്ച് പ്രതിപാതിക്കുന്നത് നോക്കൂ....
“just before his so journ into the wilderness, Ram instructed all men and women who had come to see him off to return to their village. The hijras, being neither men nor women stayed at Ram’s point of departure until his return years later. Upon seeing their devotion, Ram blessed them and promised them the right to rule during the final age of mankind ..”
മുഹമ്മദ് നബി പറയുന്നുണ്ട്
" എന്ന് നീ നിനക്ക് ഏറ്റവും പ്രിയപ്പെട്ടത് നിന്‍റെ സഹോദരന് നല്‍കുന്നുവോ അന്ന് മാത്രമേ നിന്നെ ഞാന്‍ സത്യ വിശ്വാസിയായി കാണുകയുള്ളൂ "...
അപ്പോള്‍ ഹിജട വര്‍ഗ്ഗമല്ലേ യഥാര്‍ത്ഥ സത്യവിശ്വാസികള്‍..അവര്‍ക്ക
ഈ മിത്ത്കളിലൂടെയും പുരാണ കഥകളിലൂടെയും
മറ്റ് അനേഷണ സത്യങ്ങളിലൂടെയും ഞാന്‍ പറയാന്‍ ശ്രെമിക്കുന്നത് മറ്റൊന്നുമല്ല..സ്ത്രീയെയും
ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും കടിഞ്ഞാണ്‍ ഇട്ട് ആരോ നിശ്ചയിച്ച തങ്ങളുടെ സ്വപ്നങ്ങളുടെയും അവകാശങ്ങളുടെയും വേലിക്കെട്ടിനുള്ളില്‍ അപഹാസ്യരായി ജീവിതം ജീവിച്ച് തീര്‍ക്കുകയാണ് ഈ പാവങ്ങള്‍...
ഇന്ന് ഭാരതീയ സമൂഹം രണ്ട് തട്ടിലാണ്...ആശ്ചര്യത്തോടും
നിലനില്‍പ്പിനായി ഭിക്ഷാടനവും വ്യഭിചാരവും തൊഴിലാക്കേണ്ടി വന്ന ഹിജഡ സമൂഹം മറ്റൊരു തട്ടിലും..വിവിധ കണക്കുകളനുസരിച്ച് ഏകദേശം 20 ലക്ഷത്തോളം മൂന്നാം ലിംഗ സമൂഹം ഇന്ത്യയിലുണ്ട്.....
പേരിനൊരു ജാതിയും കൂടെയൊരു മതവും ഉണ്ടെങ്കില്‍ എവിടെയും ഞങ്ങള്‍ക്ക് സംവരണം വേണമെന്ന് വാശിപ്പിടിക്കുന്ന ഇവിടുത്തെ നൂനപക്ഷങ്ങള്‍ എന്ന് അവകാശപ്പെടുന്നവരോട് ഒരു ചോദ്യം , സത്യത്തില്‍ ഇവരല്ലേ യതാര്‍ത്ഥ നൂനപക്ഷം..പ്രീണിത സമൂഹം....
ഐശ്വര്യതിന്ന്റെ പ്രതീകങ്ങളായി ഹിജടകളെ കണ്ടിരുന്ന ഒരു കാലം നമ്മുക്കുണ്ടായിരുന്നു...രാ
ആഘോഷങ്ങള്‍ക്കും നിര്‍ബന്ധമായ സാനിധ്യമായി ജനങ്ങള്‍ക്കിടയിലും അവര്‍ ഉണ്ടായിരുന്നു....
പക്ഷെ ബ്രിട്ടന്‍റെ കോളനിവല്ക്കരതോട് കൂടി അവര്‍ നമ്മുക്ക് തീണ്ടപെട്ടവരായി എന്നത് ചരിത്രം.....
1871-ലെ." Kinner Tribes Act-ലൂടെ "ബ്രിട്ടീഷുകാര്‍ അവരെ
കൊടും കുറ്റവാളികളായി മുദ്രകുത്തി....അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഗാന്ധിയന്‍ പരിവേഷവുമായി ആരും തന്നെ വന്നില്ല.....നൂറ്റാണ്ടുകള്‍
അവകാശങ്ങളും അധികാരങ്ങളും നിയമങ്ങളും പുരുഷനെന്നും സ്ത്രീയെന്നും വേര്‍തിരിച്ചു ജാതിയും മതവും നോക്കി വില്‍പ്പന ചരക്കാകുന്ന ഇന്നത്തെ
ഭാരതത്തില്‍ നൂനപക്ഷങ്ങളില്‍ നൂനപക്ഷമായ ഹിജടകള്‍ എന്ന മൂന്നാം വര്‍ഗ്ഗത്തിന് വിദ്യാഭ്യാസത്തിനോ ജോലിക്കോ ഒന്നും തന്നെ യാതൊരു സംവരണവുമില്ല. ...വോട്ടര്‍ കാര്‍ടോ,റേഷന്‍ കാര്‍ടോ,ഡ്രൈവിംഗ് ലൈസെന്‍സൊ ഒന്നും തന്നെ എടുക്കാനുള്ള
അവകാശമില്ല...എല്ലാവര്ക്കു
ഇനിയും ഒരു 40 വര്‍ഷം കൂടി യുവത്വം ബാക്കിയുള്ള രാജ്യമാണ് ഭാരതം...യുവത്വത്തില്‍ തന്നെ തെറ്റുകള്‍ തിരുത്തിയാല്‍ അതിനെ ആരും ചോദ്യംചെയ്യില്ല, ഭാവിയിലേക്കുള്ള യാത്രയില്‍ അത് കൂടുതല്‍ ഊര്‍ജ്ജവും കരുത്തും പകരും എന്നതില്‍ സംശയം വേണ്ട..വൃദ്ധനായ ഭാരതത്തിന് ഒരിക്കലും ഈ തെറ്റുകള്‍ തിരുത്താന്‍ സാധിക്കില്ല എന്ന് കൂടി ഓര്‍ക്കണം...ഹിജടകളെ മൂന്നാം കിട വര്‍ഗ്ഗമാകി അംഗീകാരിച്ചുള്ള സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്..പക്ഷെ നിയമങ്ങള്‍ കൊണ്ട് മാറ്റാന്‍
കഴിയാത്ത, സ്ത്രീയായും പുരുഷനായും മാത്രം മനുഷനെ കണ്ടിട്ടുള്ള സമൂഹത്തിന്റെ ,ഇവര്‍ക്ക് നേരെയുള്ള പരിഹാസവും വെറുപ്പും കലര്‍ന്ന ആ നോട്ടമുണ്ടല്ലോ... അത് എന്ന് മാറും..നമ്മുക്ക് തിരിച്ച് പോകേണ്ടി ഇരിക്കുന്നു അനിവാര്യമായ ആ
ഭൂതകാലത്തിലെക്ക്..........
