അവളുടെ കാല്‍പ്പാദങ്ങളെ പിന്‍പറ്റി അവന്‍ നടന്നു’.വെള്ളാരം
കല്ലുപോല്‍ സുന്ദരമായ ആ കണ്ണുകൊണ്ടുള്ള ഒരു നോട്ടത്തിനായി മുക്കത്തെ ഓരോ പെണ്‍ക്കൊടികളും കൊതിക്കുമ്പോഴും അവന്‍റെ ഖള്‍ബ്ബ് നിറയെ അവളായിരുന്നു,കാഞ്ചനമാല.
കല്ലുപോല്‍ സുന്ദരമായ ആ കണ്ണുകൊണ്ടുള്ള ഒരു നോട്ടത്തിനായി മുക്കത്തെ ഓരോ പെണ്‍ക്കൊടികളും കൊതിക്കുമ്പോഴും അവന്‍റെ ഖള്‍ബ്ബ് നിറയെ അവളായിരുന്നു,കാഞ്ചനമാല.
കാലമേറെ കഴിഞിട്ടും പലകുറി മഴ പെയ്തൊഴിഞ്ഞിട്ടും ഗ്രീഷ്മവും വസന്തവും ശിശിരവും കടന്നുപോയിട്ടും പ്രിയതമന്‍റെ പ്രാണന്‍ തട്ടിയെടുത്ത അതെ പുഴയോരത്ത് കാലവും ജീവിതങ്ങളും ഒഴുകിനീങ്ങുന്നതിനൊപ്പം നിത്യപ്രണയത്തിന്റെ ജീവസ്മാരകമായി ആ കാമുകി ഇന്നുമുണ്ട് , എന്നും മൊയ്ദീന്‍റെ മാത്രം സ്വന്തമായ കാഞ്ചനമാല.
ജീവിതവും സാഹിത്യശ്രിഷ്ട്ടികളും ചലച്ചിത്രമായി ആവിഷ്കരിക്കുമ്പോള്‍ പടുകുഴിയില്‍ വീഴുന്നതാണ് അടുത്തകാലത്തായി കണ്ടു വരാറുള്ളത്.അവിടെയാണ് എന്ന് നിന്‍റെ മൊയ്ദീന്‍ വ്യത്യസ്തമാകുന്നത്....വര്‍ഷങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങള്‍ സിനിമയെ നയന-ശ്രവ്യ വശ്യമാക്കുന്നതില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്.കാഞ്ചനയുടെയും മൊയ്ദീന്‍റെയും ജീവിതം ഇത്ര ഹൃധ്യമായെങ്കില്‍ അതിന്‍റെ മുഴുവന്‍ കയ്യടിയും രചയിതാവ് കൂടിയായ സംവിധായകനാണ്..ഇതിലും മധുരമായ സംഭാഷണങ്ങള്‍ ഈ കഥാപാത്രങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ എന്നത് സംശയമാണ്..
കാഞ്ചനയായി പാര്‍വ്വതി ജീവിക്കുകയായിരുന്നോ ?...സംശയം തോന്നാം..നായകനും നായികയും മത്സരിച്ചഭിനയിച്ച,അഭിനേതാക്കള്‍ എല്ലാം തന്നെ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്ന സിനിമകള്‍ അപൂര്‍വ്വമാണ്.ആ അപൂര്‍വ്വതയിലാണ് എന്ന് നിന്‍റെ മോയ്ദീന്‍.
ഈ പ്രണയചരിത്രത്തിന്‍റെ ചലച്ചിത്രാവിഷ്കാരം ഇത്രമാത്രം ഹൃദ്യമായെങ്കില്‍ അത് ഇവര്‍ക്ക് കൂടി അവകാശപെട്ടതാണ്...
ജയചന്ദ്രന്‍ heart emoticon
ഗോപി സുന്ദര്‍ heart emoticon
ജോമോന്‍ ടി ജോണ്‍ heart emoticon
ജയചന്ദ്രന്‍ heart emoticon
ഗോപി സുന്ദര്‍ heart emoticon
ജോമോന്‍ ടി ജോണ്‍ heart emoticon
മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച പശ്ചാത്തല സംഗീതക്ഞ്ഞരുടെ കൂട്ടത്തില്‍ ജോണ്‍സണ്‍ മാഷിനോടൊപ്പം ചേര്‍ത്ത് വെയ്ക്കാവുന്ന പേരായി ഗോപി സുന്ദറിന്‍റെത് മാറിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം..ഈ സിനിമയുടെ ജീവന്‍ തന്നെ ആ സംഗീതമാണ്...
" എടീ ...ഈ പുഴയുടെ കരപ്പിടിച്ചുനടന്നാല്‍ ... അറബിക്കടലാ.... അതിനി എത്ര കടവത്ത്, ഏത് തോണിക്കാരന്‍ കുത്തി നിര്‍ത്തിയാലും ... ഇരവഞ്ഞിപ്പുഴ അറബിക്കടലില്‍ എത്തുക തന്നെ ചെയ്യും......ഇരവഞ്ഞി അറബിക്കടലിനുള്ളതാണെങ്കില്‍... കാഞ്ചന മോയ്ദീനുള്ളതാ....ഇത് മൊയ്ദീന്‍റെ വാക്കാണ് ...
.വാക്കാണ് ഏറ്റവും വല്യ സത്യം.."
- ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമ...
