57 വര്‍ഷത്തിനിടയിലെ കേരളത്തിന്റ്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലയിലെ ഏറ്റവും വല്യ തീരുമാനത്തിന് സെപ്റ്റംബര്‍ 12ന് കൊടിയേറുകയാണ്...പല ദേശങ്ങളിലായി കാലാകാലമായി ഈ കൊടി ഉയര്‍ത്തിയ ഭരണകൂടങ്ങള്‍ അത് താഴ്ത്തി കെട്ടിയിട്ടുള്ള ചരിത്രം നമ്മുടെ മുന്നില്‍ ഉണ്ടായിരിക്കേ ,മദ്യ നിരോധനം സൃഷ്ട്ടിക്കാന്‍ പോകുന്ന ചില കൌതുക കാഴ്ചകള്‍..
1.മദ്യ നിരോധനം കള്ള വാറ്റ് കൂട്ടുകയും മയക്കുമാരുന്നിന്റ്റെ ഉപയോഗം ദൂരവ്യാപകമായി വര്‍ദ്ധിപ്പിക്കും എന്ന ക്ലിഷേ ഡയലോഗോന്നും പറയുന്നില്ല..മറിച്ച് ബാങ്ക് കോച്ചിംഗിന് പോകുന്ന ബിടെക് കാരുടെ എണ്ണം കുറയുകയും എക്സൈസ് തസ്തികയിലേക്ക് കണ്ണും നട്ടിരിക്കുന്ന അഭിവൃദ്ധ എഞ്ചിനീയര്‍മാര്‍ കൂടുകയും ചെയ്യും എന്ന് പറഞ്ഞാല്‍ തെറ്റില്ല....
2.ലോക്കല്‍ ബാറുകളില്‍ കുത്തിയിരുന്ന് വെള്ളമടിച്ച് ജീവിത സംഘര്‍ഷങ്ങള്‍ പങ്കുവേയുക്കുന്ന നായകന്‍ ഇല്ലാതാകുകയും റാവീസിലും താജിലും ഗ്ലാസ്സോന്നിന് ആയിരങ്ങള്‍ എണ്ണി കൊടുത്ത് തന്‍റെ ഭാരങ്ങള്‍ ഇറക്കി വെയ്ക്കുന്ന പുതിയ കാലത്തിന്റ്റെ സാധാരണക്കാരനായ നായകന്‍ പിറവി എടുക്കും...
3.ഇന്റര്‍ സ്റ്റേറ്റ് ബസ് സെര്‍വീസ്സുകള്‍ K.S.R.T.C വര്‍ദ്ധിപ്പിക്കും..തൊലിഞ്ഞ
4.സംസ്ഥാനത്തുണ്ടാകാന്‍ പോകുന്ന ക്രമാതീതമായുള്ള ജനസംഖ്യ വര്‍ദ്ധനവ് കണക്കിലെടുത്ത് .....ണ്ടം കമ്പനികള്‍ അവരുടെ നയത്തിലും പരസ്യത്തിലും മാറ്റങ്ങള്‍ സൃഷ്ട്ടിച്ചാല്‍ കീശയിലേക്ക് കുറച്ച് കാശ് വീഴും എന്നതില്‍ തര്‍ക്കമില്ല..
5.ജോലി കഴിഞ്ഞ് നേരെ വീട്ടിലെത്തുന്ന പുരുഷന്മാരെ ലക്ഷ്യമിട്ട് "പുരുഷ ജന്മം പുണ്യ ജന്മം"
"പുരുഷ മനസ്സ് "
മുതലായ സീരിയലുകള്‍ ഏഷ്യാനെറ്റും സുര്യയും തുടങ്ങുന്നത് വളരെ നന്നായിരിക്കും...
6.കാശുള്ളവന് എന്ത് നിരോധനം. നക്ഷത്ര പ്രഭയില്‍ തണുത്തിരുന്ന് കോഴിക്കാലും കടിച്ച് അവന് ഇഷ്ട്ടം പോലെ കുടിക്കാം...കാശില്ലാത്തവന്‍
7.എന്തിലും നൊസ്റ്റാള്‍ജിയ കണ്ടെത്തുന്ന മല്ലുസിന് ആ ലിസ്റ്റിലേക്ക് ഒന്ന് കൂടി....മദ്യം സുലഭമായി ലഭിച്ചിരുന്ന ആ നല്ല കാലം.....
.......ശേഷം സ്ക്രീനില്‍...............
