Friday, October 24, 2014

കത്തി - ഒരു സര്‍ക്കാസം

സാമൂഹിക പ്രസക്തിയുള്ള വിഷയം,കെട്ടുറപ്പുള്ള തിരക്കഥ, മനോഹരമായ ഫ്രെയിമുകള്‍ ,ഉഗ്രന്‍ സംഘട്ടന രംഗങ്ങള്‍, ത്രെസ്സിപ്പിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ,സമീപ കാലത്തെ വിജയിയുടെ ഏറ്റവും മികച്ച പ്രകടനം ,കൂടാതെ മുരുഗദാസ്സിന്റ്റെ കിടിലം മേക്കിങ്ങും...പടം സൂപ്പറാണ്...മികച്ചൊരു എന്‍റെര്‍ടെയിനര്‍....എന്തിരുന്നാലും ഈ PSYCHOLOGICAL MOVE ഞങ്ങളെടുത്ത് വേവില്ല മച്ചാന്മാരെ.....
സിനിമ കണ്ടവര്‍ മാത്രം തുടര്‍ന്ന് വായിക്കുക ,അല്ലാത്തവര്‍ കണ്ടതിന് ശേഷം വായിച്ചാല്‍ മതി..എന്തായാലും വായിക്കണം..ഇനി ഇപ്പം വായിച്ചില്ലെലും ഒരു ചുക്കുമില്ല.....
പൊതുവേ നമ്മുടെ നാട്ടില്‍ ഒരു സംസാരമുണ്ട്,അടുത്ത ലോക മഹായുദ്ധം ജലത്തിന്‍റെ പെരിലായിരിക്കുമെന്ന്..രണ്ടാഴ്ചകള്‍ക്ക് മുന്‍പ് അമേരിക്കയിലെ ഒരു കോടതി വിധി ഈ പ്രസ്താവനയെ അടിവരയിടുന്നതാണ്..ജലം ജനത്തിന്‍റെ മൌലികാവകാശങ്ങളുടെ കൂട്ടത്തില്‍ പെടുത്താന്‍ കഴിയാത്തതാണെന്ന പ്രഖ്യാപനമുണ്ടാക്കിയ പൊല്ലാപ്പുകള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല...(( മല്ലുസ് ക്ഷേമിക്കണം..ആ കോടതിക്ക് ഫേസ്ബുക്ക്‌ പേജില്ല )))...
ബൈ ദ വെ ,കം ടു ദ പോയന്റ്റ്....ഈ സിനിമയില്‍ നാഗരിക ജീവിതത്തെ കുറിച്ചും അവിടുത്തെ ജനങ്ങളെ കുറിച്ചും ചില സന്ദര്‍ഭങ്ങളില്‍ മോശമായി പ്രതിപാതിക്കുന്നത് നിങ്ങളുടെ ശ്രെധയില്‍ പെട്ട് കാണുമല്ലോ... ഗ്രാമ നിവാസികള്‍ വിത്ത് വിതച്ച് കൊയ്തെടുക്കുന്ന ധാന്യ മണികളും പച്ചക്കറികളും പാലും ഉപ്പും വരെ ഒരു ഉളുപ്പുമില്ലാതെ (( കാശ് കൊടുത്തിട്ടാണ്..എങ്കിലും ...) വെട്ടി വിഴുങ്ങുന്ന പട്ടണ വാസികള്‍ , അവരുടെ കഷ്ട്ടപ്പാടുകളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ലെന്നും , കൂടാതെ അവര്‍ക്കൊരു ആവശ്യം വന്നപ്പോള്‍ ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും കാട്ടുന്നില്ലെന്നും കതിര്‍വേലന്‍ എന്ന കത്തി പറയുന്നുണ്ട്....അവിടെയാണ് നമ്മ പറയുന്ന പൊയന്റ്...
.
സത്യത്തില്‍ ഇവിടെ നഗരങ്ങളുടെ പേര് പറഞ്ഞു സിംബോളിക്കായി കത്തി നീട്ടിയിരിക്കുന്നത് കേരളത്തിന്‌ നേര്‍ക്കല്ലേ ..?....കൃഷി ചെയ്യാന്‍ വെള്ളമില്ലാതെ കഷ്ട്ടപ്പെടുന്ന ഗ്രാമം .തമിഴ്നാടല്ലേ...?...തീര്‍ച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു....
സമ്പൂര്‍ണ സാക്ഷരതയും അത് മൂലം സമ്പൂര്‍ണ്ണ പക്ഷവും ആഗ്രഹിക്കുന വൈറ്റ് കോളര്‍ ജോബും തദ്വാര നികത്തപെട്ട വയലുകളും, ഇല്ലാതായ കൃഷി ഭൂമിയും നമ്മെ ഒരു CONSUMER STATE ആക്കുകയും ,അരിക്കും ഗോതമ്പിനും പാലിനും പച്ചക്കറിക്കും വരെ അയല്‍സംസ്ഥാനമായ തമിഴ്നാടിനെയും കൂട്ടരെയും ആശ്രയിക്കേണ്ട അവസ്ഥയാണുള്ളതെന്ന സത്യം (((( ..സിനിമയിലെ നഗര ജീവിതത്തെ പോലെ...)) സംശയം ബലപ്പെടുത്തുന്നു....എന്നിട്ടും കൃഷി ചെയ്യാന്‍ ഒരല്‍പം വെള്ളം ചോദിച്ചപ്പോള്‍ .. പൊട്ടും പൊട്ടും എന്ന് പറഞ്ഞ് സിനിമയിലെ MNC-യെ പോലെ നമ്മള്‍ കണ്ണില്‍ ചോരയില്ലാതെ പെരുമാറുകയാണെന്ന് തമിഴ്നാട് പറയുന്നു....സോറി കതിര്‍വേലന്‍ പറയുന്നു...
കേരളത്തെ തന്നെ ഉദ്ധെക്ഷിച്ച് കേരളത്തെ മാത്രം ലക്ഷ്യം വെച്ച് ജയ ആന്റ്റിയുടെ തലയില്‍ ഉദിച്ച ബുദ്ധി മുരുഗദാസ്സിനോട് പറയുകയും AIDMK സപ്പോര്‍ട്ടറും, സര്‍വ്വോപരി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തമിഴ് നടനും കൂടിയായ ഇളയ ദളപതിയെ കൂട്ട് പിടിക്കുകയും ചെയ്ത് തമിഴ്നാടിന്‍റെ കഷ്ട്ടതകള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ മല്ലുസിനെ അറിയിച്ച് സഹാതാപ തരംഗം സൃഷ്ട്ടിച്ച് മുല്ലപ്പെരിയാര്‍ സ്വന്തമാക്കാനുള്ള PSYCHOLOGICAL MOVE...
ആന്റ്റിയും കൂട്ടരും ഒന്ന് മനസ്സിലാക്കണം...മമ്മൂട്ടിക്കും മോഹന്‍ലാലിനും പോലും കൊടുക്കാത്തത്രയും തിയേറ്ററുകള്‍ നിങ്ങളുടെ സൂപ്പര്‍സ്റ്റാറിന്റ്റെ പടം റിലീസ് ചെയ്യാന്‍ ഞങ്ങള്‍ തരും..ഭ്രാന്തന്മാരെ പോലെ അടിയുണ്ടാക്കി ടിക്കറ്റ്‌ എടുക്കുകയും തിയേറ്ററില്‍ ഇടിച്ച് കേറി സിനിമ കാണുകയും ചെയ്യും....ഓരോ ഡയലോഗിനും പാട്ടിനും തുള്ളുകയും ചാടുകയും കയ്യടിക്കുകയും പേപ്പര്‍ വാരി ഉത്തരത്തിലേക്ക് എറിയുകയും ചെയ്യും.......FB-യില്‍ കേറി പോസ്റ്റുകയും ലൈക്കുകയും കമന്റുകയും ഷെയറുകയും ചെയ്യും...
പക്ഷെ.... സോറി.... ഒന്നും തോന്നരുത് .... മുല്ലപ്പെരിയാര്‍ തരില്ല.........