കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ഈ കലാലയത്തിന്‍റെ ഓരോ ഇടനാഴികളും ചുവരുകളും ക്ലാസ്മുറികളും എന്നെ അറിഞ്ഞിട്ടുണ്ട്.
എന്‍റെ ശബ്ദം കേട്ടിട്ടുണ്ട്....ഇവിടുത്തെ കാറ്റിനും മണ്ണിനും പ്രകൃതിക്കും
ഒരു പ്രത്യേക താളമായിരുന്നു.....വസന്തത്തില്‍ വിരുന്നെത്തുന്ന കുഞ്ഞാറ്റക്കിളികളെ പോലെ വിവിധദേശങ്ങളില്‍ നിന്നുമെത്തിയ ഞങ്ങളെ ഒരുമിച്ചു ചേര്‍ത്തതും ,മനസ്സിനെയും ശരീരത്തെയും നിറങ്ങളാലും സ്വപനങ്ങളാലും സമ്പന്നമാക്കിയതും ആ താളവും ഈണവുമായിരുന്നു..
ഓര്‍മ്മകള്‍ക്ക് സുഗന്ധം പകര്‍ന്നു ഹൃദയത്തെ ഈറനണിയിച്ച് ഇവിടെ ഇനിയും കാറ്റ് വീശും ,മഞ്ഞ് വീഴും,കാര്‍മേഘം ഇരുണ്ട് മൂടും,
വസന്തവും ഗ്രീഷ്മവും ശിശിരവും വര്‍ഷവും കടന്നുപോകും...സൌഹൃദത്തിന്‍റെയും സാന്ത്വനത്തിന്‍റെയും സ്വപ്നങ്ങളുടെയും സന്തോഷങ്ങളുടെയും
ഈ കലാലയജീവിതം മാത്രം മായാതെ മറയാതെ എന്നും ഈ മനസ്സില്‍ കാണും....