കുറെ നാളായി ഈ ഫില്മിനെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് വിചാരിക്കുന്നു ..കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഒരു
ഡസനോളം തവണ ഞാൻ ഈ ഫിലിം കണ്ട് കഴിഞ്ഞു .സിനിമയ്ക്ക് സമൂഹത്തെ മാറ്റാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല,
മറിച്ച് അത് കാണുന്ന പ്രെഷകന്റെ മനസ്സിലേക്ക് ആഴത്തിൽ സ്വാധീനം ചെലുത്താൻ !, ഇരുത്തി ചിന്തിപ്പിക്കാൻ !, മറ്റേതു
കലാരൂപത്തെക്കാളും സിനിമയ്ക്ക് സാധിക്കും .പല കാലങ്ങളായി അനവധി സംവിധായകർ നമ്മൾക്ക് ആ അനുഭൂതി ഉണ്ടാക്കി
തന്നിടുണ്ട് .അവരെ കാലം പല പേരുകളായി വിളിച്ച് ആരാധിച്ചിട്ടുണ്ട് . ...ഈ കൂട്ടത്തിൽ
മുൻനിരയിലാണ് മികച്ച സംവിധായകനുള്ള ഒരൊറ്റ ദേശിയ അവാർഡ് പോലും നേടാതെ എന്നാൽ മനസ്സിൽ സിനിമ മോഹവുമായി
നടക്കുന്ന അനേകം ആളുകളുടെയും ഇന്ന് സിനിമയിലുള്ള പല പ്രമുകരുടെയും റോൾ മോഡൽ ആയ ആ വ്യക്തി ,സാക്ഷാൽ മണിരത്നം .
അദ്ധേഹത്തിന്റെ സിനിമകൾ എന്നും എനിക്ക് ആവേശം തന്നെയായിരുന്നു ,വീണ്ടും വീണ്ടും കണ്ട് മറന്ന
സിനിമകളിൽ അദ്ധേഹത്തിന്റെ കയ്യൊപ്പ് ചാർത്തിയ സിനിമകളായിരുന്നു കൂടുതലും ..അതിൽ സംശയലേഷമില്ലാതെ പറയാം
കന്നത്തിൽ മുത്തമിട്ടാൽ തന്നെയാണ് ഒന്നാംസ്ഥാനത് .
സിനിമ തുടങ്ങുന്നത് ശ്രീലങ്കയിലെ തമിഴ് യുവതിയായ ശ്യാമയുടെ
കല്യാണത്തോടെയാണ് .സ്വതന്ത്ര തമിഴ് ദേശത്തിന് വേണ്ടി പോരാടുന്ന ദിലീപാണ് അവളെ മംഗല്യം കഴിക്കുന്നത് .
അടിച്ചമർത്തപെടലിന്റെ വേദന കനലായി മനസ്സിൽ എരിയുമ്പോൾ സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ
അയാൾക്ക് സാധിക്കുന്നില്ല .വേട്ടയാടലിൽ മനം നൊന്ത തൊണ്ണൂറുകളിലെ ശ്രീലങ്കയിലെ തമിഴ് യൗവ്വനത്തെയാണ്
സംവിധായകൻ വഴച്ച് കാട്ടുന്നത് ..ഭർത്താവും നാടും നഷ്ടപ്പെട്ട് പൂർണ ഗർഭിണിയായി പാലായനം ചെയ്യപെട്ട്
ഇന്ത്യയിലെത്തുന്ന ശ്യാമ ഒരു കുഞ്ഞിനു ജന്മം നല്കി .അവളാണ് കാലത്തിന്റെ നിയോഗം പോലെ പിന്നെ പലരുടെയും
ജീവിതത്തിനു പുതിയ മാനങ്ങൾ നല്കുന്നത്!!!!!!! ,ജീവിതത്തിനു പൂർണത നല്കുന്നത് !!!!!!!. തന്റെ ഭർത്താവിനോടുള്ള സ്നേഹം
അയാളെ തേടി വീണ്ടും ലങ്കൻ മണ്ണിലേക്ക് പോകാൻ ശ്യാമയെ പ്രേരിപ്പിക്കുന്നു . മകളെ ആ അമ്മക്ക് ഉപേക്ഷിക്കേണ്ടി വരുന്നു .
സ്വന്തം ജീവനിൽ ഒരു ഉറപ്പും ആ അമ്മയ്ക്ക് ഇല്ലായിരുന്നിരിക്കാം .യുദ്ധം അല്ലെങ്കിലും നഷ്ടങ്ങൾ മാത്രമല്ലെ സമ്മാനിക്കൂ .
ആർക്കും !! ഒരു യുദ്ധവും !! ഈ ലോകത്ത് !! ഒന്നും തന്നെ നേടി കൊടുത്തിട്ടില്ല . .. .നഷ്ട്ടങ്ങൽ മാത്രമല്ലാതെ !!! ...
പിന്നീട് നമ്മൾ കാണുന്നത് യുദ്ധത്തിന്റെ അനന്തരാവകാശിയായ ആ കുഞ്ഞിന്റെ
വളർച്ചയിലെ ഒമ്പതാം വർഷമാണ്.അവൾ ഇന്ന് അമൃതയാണ് .ആ പ്രായത്തിലുള്ള ഏത് കുട്ടിയെ പോലെയും അവൾ സന്തോഷവതിയാണ് .
കൊച്ചു കൊച്ചു കള്ളങ്ങൾ പറഞ്ഞും കുസൃതി കാട്ടിയും നടക്കുന്ന പ്രായം .
ഭാര്യയുടെ പേരിൽ (" ഇന്ദിര ") കഥകളെഴുതുന്ന പ്രസിദ്ധ എഴുത്തുകാരനാണ്
മാധവൻ അവതരിപ്പിക്കുന്ന തിരുശെൽവൻ.അയാളുടെ തൂലികയാണ് സിമ്രാൻ അവതരിപ്പിക്കുന്ന ഇന്ദിര . ഒമ്പതാം
പിറന്നാളിന് ആ അച്ഛൻ തന്റെ വളർത്തു മകളോട് സത്യം പറയുകയാണ് .തുടർന്ന് തിരുശേൽവന്റെയും ഇന്ദിരയുടെയും
ഭൂതകാലത്തിലേക്ക് സംവിധായകൻ നമ്മെ കൂട്ടികൊണ്ട് പോകുന്നു...അന്നുവരെ കാണാത്ത ഒരു പ്രണയകഥയുടെ
അവസാനം അവർ വിവാഹിതരാകുന്നു ,അവൾക്ക് വേണ്ടി,!! അവളെ സ്വന്തമാക്കാൻ.!! .പിന്നീട് നമ്മൾ കാണുന്നത്
ആ കുഞ്ഞു മനസ്സിൽ തനിക്ക് ജന്മം നല്കിയ അമ്മയെ കാണാനുള്ള വിങ്ങലാണ് .
ഒടുവിൽ ശ്യാമയെ തേടി അവർ ആ കലാപഭൂമിയിലെക്ക് പോകുകയാണ്
...........
എല്ലാ നടന്മാരും നടികളും തകർത്ത് അഭിനയിച്ച സിനിമയായിരുന്നു കന്നത്തിൽ മുത്തമിട്ടാൽ ..ഒരുപക്ഷെ
ഇതും വാരണം ആയിരവുമൊക്കെ ആയിരിക്കാം ജീത്തു ജോസെഫിനെ ദ്രിശ്യത്തിലേക്ക് ആദ്യം സിമ്രാനെ പരിഗണിക്കാൻ പ്രേരിപ്പിച്ച ഘടകം .
ഇതിന്റെ ജീവസ്സും ഓജസ്സുമെല്ലാം ആ കൊച്ചു പെണ്‍കുട്ടിയായി അഭിനയിച്ച P.S KEERTHANA- യാണ് .
മാധവന്റെ ചൂടനായ എഴുത്തുകാരനെയും സ്നേഹ സമ്പന്നനായ ആ അച്ഛനെയും ആർക്കാണ് മറക്കാൻ സാധികുന്നത് .
A.R.RAHMAN സംഗീതം കൊണ്ട് ഒരു വിസ്മയം കാട്ടിയ സിനിമയായിരുന്നു കന്നത്തിൽ മുത്തമിട്ടാൽ .സിനിമ തുടങ്ങുന്നതും
അവസാനിക്കുന്നതും മനസ്സിനെ തട്ടിയുണർത്തുന്ന ആ പാട്ടോടു കൂടിയാണ് ..
വിടൈ കൊട് എൻകൽ നാടെ ...........
പിന്നെ അച്ഛന്റെയും അമ്മയുടെയും സ്നേഹം രണ്ട് തവണ കാട്ടുന്ന ആ അവിസ്മരണീയമായ സംഗീതത്തിലൂടെയും .....
നെഞ്ചിൽ ജിൽ ജിൽ ..........
സിനിമയുടെ ആത്മാവിലൂടെ സഞ്ചരിപ്പിക്കാൻ FRAME-കളോടൊപ്പം ചേർന്ന് നിൽക്കുന്ന BACKGROUND SCORE-ലൂടെ രഹ്മാന് സാധിച്ചു .
RAVI.K CHANDRAN കഥാപാത്രങ്ങളുടെയും പ്രെഷകന്റെയും മനസ്സിലൂടെ ഒരുപോലെ ക്യാമറ ചലിപ്പിക്കുകയായിരുന്നു .
no more words for explaining his brilliance...
ക്ലൈമാക്സിൽ ഞങ്ങളോട് വരാൻ പറയുന്ന മകളോട് ആ അമ്മ പറയുന്നുണ്ട്
"ഈ നാട് ഒരു ശാന്ത ഭൂമിയാകുമ്പോൾ നീ തിരിച്ചു വരണം .."...
മറുപടിയായി ആ പെണ്‍കുട്ടി തിരിച്ചു ചോദിക്കുന്ന ചോദ്യം നമ്മെ ചിന്തിപിക്കുന്നതാണ്!!!!,പല
"എന്നായിരിക്കും അത് ..?".......
അതിനു ഉത്തരമില്ലാതെ ശ്യാമയുടെ കണ്ണുകൾ നിറയുകയാണ് ...യുദ്ധങ്ങളുടെയെല്ലാം ഒടുവിലത്തെ
സമ്പത്ത് അത് മാത്രമാണെന്ന് സംവിധായകൻ കൂട്ടിച്ചേർക്കുന്നു...കണ്ണ
വാൽ :
AWARDS RECIEVED BY KANNATHIL MUTHAMITTAL
2002 Filmfare Awards South (India)
Best Director (Tamil) - Mani Ratnam
Best Actress (Tamil) - Simran
Best Cinematography (Tamil) - Ravi K. Chandran
2003 National Film Awards (India)
Best Feature Film in Tamil - Kannathil Muthamittal - Mani Ratnam
Best Audiography - A. S. Laxmi Narayanan
Best Child Artist - P. S. Keerthana
Best Editing - A. Sreekar Prasad
Best Music Direction - A. R. Rahman
Best Lyrics - Vairamuthu
2003 International Tamil Film Awards (ITFA)
Won - Best Movie - Mani Ratnam
Won - Best Director - Mani Ratnam
Won - Best Actress - Simran
Won - Best Supporting Actor - Prakash Raj
Won - Best Cinematographer - Ravi K. Chandran
2003 Indian Film Festival of Los Angeles (USA)
Won - Audience Award - Best Feature Film - Kannathil Muthamittal - Mani Ratnam
2003 Jerusalem Film Festival (Jerusalem)
Won - In Spirit for Freedom Award - Best Feature - Kannathil Muthamittal - Mani Ratnam
2003 Zimbabwe International Film Festival (Zimbabwe)
Won - Best Picture - Kannathil Muthamittal - Mani Ratnam
2004 Film Fest New Haven (USA)
Won - Special Award - Achievement Award - Kannathil Muthamittal - Mani Ratnam
Won - Jury Award - Features (International) - First Place Winner - Kannathil Muthamittal - Mani Ratnam
Won - Audience Award - Feature (International) - Kannathil Muthamittal - Mani Ratnam
2004 Westchester Film Festival (USA)
Won - Best International Film - Kannathil Muthamittal - Mani Ratnam
2004 RiverRun International Film Festival (USA)
Won - Audience Award - Best Feature - Kannathil Muthamittal - Mani Ratnam


