Saturday, December 26, 2015

ചാര്‍ളി - ഇളം കാറ്റ് പോലെ

ഇടുക്കിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ് കാല്‍വരി മൌണ്ടിന് മുകളില്‍ നിന്നുള്ള ഡാമിന്‍റെ ചുറ്റുമുള്ള പ്രകൃതിയുടെയും അനന്യസാധാരണമായ ആ ദ്രിശ്യ സൌകുമാര്യത..അവിടുത്തെ ഏതെങ്കിലുമൊരു പില്ലറിനു മുകളില്‍ കയറി   ഇരു കണ്ണും അടച്ച്  കൈകള്‍ ഇരു വശത്തേക്കും വിടര്‍ത്തി പിടിച്ചു നില്‍ക്കുമ്പോള്‍ ഡാമിനെ തഴുകിയുണര്‍ത്തി മുടികളെ പാറിപറത്തി കടന്നുവരുന്ന തണുത്ത ഇളം കാറ്റ് ശരീരത്തിനും മനസ്സിനും നല്‍കുന്ന ഒരു സുഖമുണ്ട്...അതുപോലൊരു അനുഭൂതിയാണ് ചാര്‍ളി എന്ന മാര്‍ട്ടിന്‍ പ്രകാട്ട് ചിത്രം സമ്മാനിക്കുന്നത്.. ഒരു ഇളംതെന്നല്‍ സുഗന്ധം പരത്തി കടന്നു പോയത് പോലെ...

രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയാളും ഞാനും തമ്മില്‍ എന്ന സിനിമയാണ് സമാനമായോരനുഭവം എനിക്ക് സമ്മാനിച്ചത്‌..അവിടെ പ്രിത്വിരാജിന്‍റെ അഭിനയജീവിതത്തിലെ രണ്ടാം ഘട്ടം തുടങ്ങുകയായിരുന്നു... ..ഇവിടെ ദുല്‍ഘറിന്‍റെയും .... ചാര്‍ളിക്ക് മുന്‍പും ശേഷവും എന്നാകും ഇനി ദുല്‍ഘറിലെ നടനെ കാലം വിശേഷിപ്പിക്കുന്നത്...എത്ര മനോഹരമായാണ് അയാളാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്...

നിരന്തരമായി വിസ്മയിപ്പിച്ചു കൊണ്ട് ജോമോന്‍റെ ക്യാമറ മുന്നേറുകയാണ്... സിനിമയുടെ മൂടിനൊത്ത് ഗോപി സുന്ദറിന്‍റെ പാശ്ചാത്തല സംഗീതം ഒഴുകി നീങ്ങുന്നുണ്ട്..

ലാസ്റ്റ് ബട്ട്‌ നോട്ട് ദ ലീസ്റ്റ്....ലീലയിലൂടെ ഞാന്‍ ആദ്യമായി അറിഞ്ഞ  ഉണ്ണി ആറിനോടും അദ്ധെഹത്തിന്‍റെ തൂലികയോടുമുള്ള പ്രണയം കൂടി കൂടി വരികയാണ്......അതങ്ങനെ കൂടട്ടെ......

  

Tuesday, December 15, 2015

ഒരു മോഡി ദിനം

ഒരു സിനിമ കാണാന്‍ ഇറങ്ങിയതാണ്..പക്ഷെ തോന്നിയപോലെ പ്രവര്‍ത്തിക്കുന്ന, സ്വന്തം പേരിനോട് ഇത്രയധികം നീതിപുലര്‍ത്തുന്ന മലയാളക്കരയിലെ ഒരേയൊരു കാക്കയായ ‘ലിബര്‍ട്ടി’ കാക്കയുടെ സംഘടന നടത്തുന്ന സമരം കാരണം തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ് എന്ന സത്യം അറിയുന്നത് അവിടെ എത്തിയപ്പോള്‍ മാത്രമാണ്...
സമയം 2.20 ചിന്നക്കട..
എന്നാ പിന്നെ ലൈബ്രറിയില്‍ ഒന്ന് കയറിയിട്ട് പോകാം എന്ന് കരുതി തിരിച്ച് നടക്കുമ്പോള്‍ ഫുട്പാത്തില്‍ കുറച്ചമ്മാവന്മാര്‍ കൂടി നില്‍ക്കുന്നു.. പ്രധാനമന്ത്രിയെ കാണാന്‍ കാത്ത് നില്‍ക്കുകയാണ് ആ ചുള്ളന്മാര്‍..ഇതുവരെ ഒരു പ്രധാനമന്ത്രിയെ നേരിട്ട് കണ്ടിട്ടില്ല..എന്നാപിന്നെ കണ്ട് കളഞ്ഞേക്കാം എന്ന് കരുതി ഞാനും ആ കൂട്ടത്തിലേക്ക് കയറി നിന്നു.
2.35 ന് ആശ്രാമത്തെ പ്രത്യെകം തയ്യാറാക്കിയ ഹെലിപ്പാടില്‍ പ്രധാനമന്ത്രി പറന്നിറങ്ങും 2.40-തോടുകൂടി ഇതുവഴി എസ്എന്‍ കോളേജിലേക്ക് കടന്നുപോകും എന്നൊക്കെ ആരോ പറയുന്നുണ്ടായിരുന്നു..
നടേശന്‍ വിളിച്ചിട്ടാണത്രെ പുള്ളി വരുന്നത് മറ്റാരോ പറഞ്ഞു..
“വെള്ളാപ്പള്ളി അത്ര വല്യ ആളോക്കെയാണോ “ ആ സാധാരണക്കാരന്റെ ആ ചോദ്യം രസകരമായി തോന്നി...നടേശനെ മാധ്യമങ്ങള്‍ ചുമ്മാതങ്ങ്‌ വളര്‍ത്തി വിടുകയാണെന്ന സത്യം എത്ര പ്രസക്തമായിരിക്കുന്നു..
സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു....ഫുട്പാത്തിലൂടെ എങ്ങോട്ടോക്കെയോ നടന്നു പോകേണ്ടിയിരുന്നവരൊക്കെ അവിടെ തടിച്ചു കൂടാന്‍ തുടങ്ങി...മൊബൈല്‍ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചു,,കുറച്ചു നേരം കൊണ്ട് തന്നെ ഭാരതത്തിന്‍റെ ഒരു പരിചേധം അവിടെ രൂപപ്പെട്ടു. സമ്പന്നരും പാവപ്പെട്ടവരും മധ്യവര്‍ഗവും ഭിക്ഷാടകരും യുവതി യുവാക്കളും കുട്ടികളും മദ്ധ്യവയസ്കരും അടങ്ങിയ ഭാരതത്തിന്‍റെ ഒരു ചെറിയ പതിപ്പ്....
പോലീസ് വാഹനങ്ങള്‍ മിനിറ്റുകളുടെ ഇടവേളയില്‍ തുടര്‍ച്ചയായി റോന്ത് ചുറ്റുന്നുണ്ടായിരുന്നു.പോലീസ് മാമന്മാര്‍ റോഡിനു കുറുകെ കയറ് വലിച്ചു കെട്ടി ബാരിക്കെടുകള്‍ എടുത്തു വെയ്ക്കാന്‍ തുടങ്ങി....ചീറിപായുന്ന വാഹനങ്ങളുടെ ശബ്ദ കോലാഹലങ്ങള്‍ ഇല്ലാതെ “ ചിന്നക്കട ജംഗ്ഷന്‍ “ ഞാന്‍ ആദ്യമായി പകല്‍ വെളിച്ചത്തില്‍ കണ്ടു.
അതാ ഒരു ഹെലികോപ്റ്റര്‍ ചിറകുകള്‍ വിടര്‍ത്തി താഴ്ന്ന് പറന്ന് വരുന്നു.നിമിഷ നേരങ്ങള്‍ക്കകം പ്രധാനമന്ത്രി ഇതുവരി കടന്നു പോകും.
മിനിട്ടുകള്‍ കഴിഞ്ഞു..ഒരു ബീക്കന്‍ ശബ്ദം കാതുകള്‍ക്ക് അടുത്ത് വരുന്നു..എല്ലാവരും മൊബൈല്‍ ക്യാമറകള്‍ ഓണാക്കി...ഏവരെയും ഇളഭ്യരാക്കി ഒരു ആംബുലന്‍സ് പാഞ്ഞ് പോയി.
പിന്നെയും മിനിട്ടുകള്‍ കടന്ന് പൊയി..
അതാ ഒരു പോലീസ് വാഹനം പിറകെ മറ്റ് രണ്ടെണ്ണം തൊട്ട് പിറകെ എന്‍എസ്ജി വാഹനം അതിനുപിറകെ പതിയെ പോകുന്ന ഒരു വാഹനം ...അതില്‍ ഏവരെയും കയ്യുയര്‍ത്തി കാണിച്ച് ഒരാള്‍ ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്നു...അതെ നമ്മുടെ പ്രധാനമന്ത്രി , ഭാരതത്തിന്‍റെ വെരി വെരി ഇമ്പോര്‍ട്ടന്‍റെ പേര്‍സണ്‍...
കാത്തു നിന്ന എല്ലാവരെയും കയ്യുയര്‍ത്തി കാട്ടി ആ ദേശാടനകിളി മെല്ലെ മെല്ലെ പറന്നകന്നു..
ലോകത്തിലെ ഏറ്റവും വല്യ ജനാതിപത്യ രാജ്യത്തെ പ്രധാനമന്ത്രിയാണ്,അതിന്‍റെ പ്രൌഡി ഒന്ന് വേറെ തന്നെയാണ്...
"എന്നാലും എന്‍റെ നടേശ ഗുരു ഞങ്ങടെ മുഖ്യനെ കൂടി വിളിക്കാരുന്നു... കഷ്ട്ടോണ്ട്..."

Thursday, November 26, 2015

Personalities Of Billy Milligan

The Minds of Billy Milligan,അവിചാരിതമായിട്ടാണ് ഈ പുസ്തകത്തിലേക്ക് എത്തപ്പെടുന്നതും വായിക്കുന്നതും.വായിച്ച് കഴിഞ്ഞപ്പോള്‍ ജീവനുള്ള കുറെ കാഴ്ച്ചകളാണ് മനസ്സിലേക്ക് ഓടിക്കയറിയത്‌. പിന്നീട് ആ കാഴ്ചകളിലേക്ക് കുറച്ചു കൂടി സഞ്ചരിച്ചു..ആ യാത്രയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്..

1981-ല്‍ പ്രസദ്ധീകരിച്ചിരിച്ച Daniel Keyes-ന്‍റെ ഈ പുസ്തകത്തിന് ആസ്പദമായ സംഭവ പരമ്പരകള്‍ അരങ്ങേറുന്നത് എഴുപതുകളുടെ അവസാനമാണ്..

ബാങ്ക് കവര്‍ച്ചയും പീഡനങ്ങളും ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയ ബില്ലി എന്ന ചെറുപ്പക്കാരനെ കോടതി കുറ്റവിമുക്തനാക്കി...സുപ്രസിദ്ധമായ ആ വിചാരണയില്‍ കോടതിയും ജനങ്ങളും പല സത്യങ്ങളും അറിയുകയായിരുന്നു..

ബില്ലി മില്ലിഗന്‍ എന്ന ആ 22കാരന് അധികം വിദ്യാഭ്യാസമില്ലായിരുന്നു..ലഹരികടത്തുകാരുടെ ബോഡിഗാര്‍ഡായും തെരുവിലെ പൂക്കച്ചവടക്കാരനായും നിരവധി ജോലികള്‍ ചെയ്തിരുന്ന അയാള്‍ക്ക്‌ ഒരു ജോലിയിലും ഉറച്ചു നില്‍ക്കാന്‍ സാധിച്ചിരുന്നില്ല..അവന്‍റെ ഉള്ളില്‍ അവനു പോലും അറിയാതെ ഒളിച്ചിരുന്ന 24 വ്യക്തിത്വങ്ങള്‍ (Personalities) ആയിരുന്നു അതിനു കാരണക്കാര്‍..

അതില്‍ ഒരു പേഴ്സണാലിറ്റിക്ക് പൂക്കളോടാണ് കമ്പമെങ്കില്‍ മറ്റൊരാള്‍ക്ക്‌ ചിത്രരചനയോടായിരുന്നു താല്‍പ്പര്യം....ഒരാള്‍ മാനസ്സികമായി ശക്തനാനെങ്കില്‍ മറ്റൊരാള്‍ ദുര്‍ബലനും വേറൊരാള്‍ പേടിതോണ്ടാനും ആയിരുന്നു..അസാധാരണമായ ആ വ്യക്തിത്വങ്ങള്‍ക്കിടയില്‍ ഒരു 8 വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു...

ബില്ലിക്ക് നാലു വയസ്സുള്ളപ്പോരാണ് അച്ഛന്‍ ആത്മഹത്യ ചെയ്യുന്നത്. തുടര്‍ന്ന് അമ്മയുടെ ജീവിതത്തിലേക്ക് കയറി വന്ന വളര്‍ത്തച്ചനില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന കടുത്ത ശാരീരിക-മാനസിക-ലൈംഗിക പീഡനങ്ങളാണ് ബില്ലിയിലേ ബഹുഗുണമുള്ള നിരവധി വ്യക്തിത്വങ്ങള്‍ക്ക് വിത്ത് പാകിയത്‌..

ഇളയ സഹോദരിയായ Kathy-യോടൊപ്പം കളിയ്ക്കാന്‍ ബില്ലിയെ അമ്മ അനുവദിച്ചിരുന്നില്ല...അക്കാരണത്താലാണ് ആദ്യ കഥാപാത്രമായ Christine ജനിക്കുന്നത്.തന്നോട് കളിക്കാനും കൂട്ടുകൂടാനും വേണ്ടി ബില്ലിയുടെ മനസ്സ് സൃഷ്ടിച്ച മൂന്ന് വയസ്സുകാരിയായിരുന്നു Christine. അങ്ങനെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവസരങ്ങള്‍ക്ക് ആനുപാതികമായി ഓരോ വ്യക്തിത്വം ബില്ലിയില്‍ ജനിക്കുകയായിരുന്നു..

പരസ്പരം അറിയുന്നവരും അറിയാത്തവരുമായ 24 പേഴ്സണാലിറ്റിസ് തന്നില്‍ ഉണ്ടെന്ന് വിചാരണക്കിടയില്‍ ബില്ലിയുടെ ഉള്ളിലെ ഒരു വ്ക്തിത്വം സമ്മതിക്കുകയുണ്ടായി....

ഇവരില്‍ പത്ത് പേര്‍ക്ക് മാത്രമാണ് തങ്ങളുടെ സാന്നിധ്യം പരസ്പരം അറിയാമായിരുന്നത്...ചികിത്സാകാലയളവില്‍ ബില്ലി ഉറങ്ങികിടന്നിരുന്ന 6 വര്‍ഷം ബില്ലിയുടെ മനസ്സിനെ നിയന്ത്രിച്ചിരുന്നത് ഈ പത്ത് വ്യക്തിത്വങ്ങള്‍ ആയിരുന്നു..ബില്ലിയെ ചികിത്സിച്ചിരുന്ന ഡോ:ഹാര്‍ഡിങ്ങും ഡോ:കോളും ഇവരെ "ബിഗ്‌ 10 ( BIG 10)" എന്നാണ് വിളിച്ചത്...ബാക്കി പതിനാലുപേരെ "UNDESIRABLES" എന്ന് വിളിച്ചു.

ഈ UNDESIRABLE പേഴ്സണാലിറ്റിസിന് ബില്ലിയുടെ ഉള്ളിലെ മറ്റുള്ളവരെ കുറിച്ച് യാതൊന്നും അറിവില്ലായിരുന്നു..അവര്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും ഈഗോമാനിയാക്സും കാപട്യക്കാരുമായിരുന്നു..ബിഗ്‌ 10-ന് പക്ഷെ ഇവരുടെ സാന്നിധ്യം അറിയാമായിരുന്നു...

ഡോ:ഹാര്‍ഡിംഗ് ആണ് യഥാര്‍ത്ഥ ബില്ലിയോട് (the one who was born and who had the birth certificate) തന്‍റെ രോഗാവസ്ഥയെ കുറിച്ച് ആദ്യം പറയുന്നത്...പിന്നീട് ഡോ:കോള്‍ ഓരോ വ്ക്തിത്വങ്ങളോടും പ്രത്യേകം പ്രത്യേകമായി സംസാരിക്കുകയും സമാന വ്ക്തിത്വങ്ങളെ ഒരു ദശാബ്ദം നീണ്ട PSYCHO അനാലിസിസിലൂടെ ബില്ലിയിലേക്ക് ഫ്യൂസ് ചെയ്യുകയും ചെയ്തു..

വര്‍ഷങ്ങള്‍ നീണ്ട ആശുപത്രി വാസം അവസാനിപ്പിച്ച് പൂര്‍ണ്ണമായി രോഗവിമുക്തനായ ബില്ലിയെ 1991 ഓഗസ്റ്റ്‌ 1ന് വിട്ടയച്ചു..പിന്നീട് അപ്രതീക്ഷനായ ബില്ലി 2014 ഡിസംബര്‍ 12-ന് 59-ആം വയസ്സില്‍ കാന്‍സര്‍ മൂലം മരണമടയുകയായിരുന്നു...

Daniel Keyes-ന്‍റെ പ്രശസ്തമായ ഈ പുസ്തകം വഴിയാണ് ബില്ലിയുടെ കഥ ലോകമറിയുന്നത്..

ഹോളിവുഡ് ബില്ലിയുടെ കഥ സിനിമയാക്കാന്‍ പലതവണ ശ്രെമിച്ചു...ജെയിംസ് ക്യാമറൂണ്‍ "A CROWDED ROOM " എന്ന പേരില്‍ ഈ ബുക്കിന്‍റെ ADAPTATION പ്രഖ്യാപിച്ചതുമാണ്..കേസില്‍പെട്ട് പിന്നീട് അദ്ധെഹം അത് ഉപേക്ഷിക്കുകയാണുണ്ടായത്..

.2005-ല്‍ ഇറങ്ങിയ ശങ്കര്‍-വിക്രം ചിത്രം "ANNIYAN" ബില്ലിയുടെ ജീവിതത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു നിര്‍മ്മിച്ചതാണ്...

വര്‍ഷങ്ങള്‍ക്കു ശേഷം WARNER BROSS "THE CROWDED ROOM " എന്ന് പുനര്‍നാമകരണം ചെയ്ത് ഏറ്റെടുത്ത ഈ പ്രൊജക്റ്റിലേക്ക് Matthew McConaughey, Johnny Depp, Brad Pitt, Sean Penn and John Cusack ഉള്‍പ്പെടെ പലരുടെയും പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും അവസാനം ബില്ലിയാകാന്‍ Leonardo DiCaprio-വിനെ തെരഞ്ഞെടുക്കുകയായിരുന്നു...

ഇന്നും അകലെയായ ആ ഓസ്കാറിനെ കയ്യിലോതുക്കാന്‍ DiCaprio-വിനെ സഹായിക്കുന്നത് ഒരു പക്ഷെ ഈ കഥാപാത്രം ആയിരിക്കാം....കാത്തിരിക്കാം ഡിക്കാപ്രിയോയുടെ ബില്ലി മില്ലിഗനായി....
RIP Billi
**************************************************************************************
Personalities Of Billy Milligan
**************************************************************************************
BIG 10

1.Billy Milligan (William Stanley Milligan) is the core personality.

2.Arthur is an extremely sophisticated and educated Englishman. An expert in science and medicine, with a focus on hematology. He is in "the spot" – that is, in charge of the shared body – during times that required intellectual thinking. Arthur is one of only two personalities who could classify a person in the group as an undesirable.

3.Ragen Vadascovinich is the "keeper of hate". His name comes from the words "rage again". Ragen describes himself as Yugoslavian, has a Slavic accent and can write and speak in Serbian. He controls the spot in dangerous times and can designate group members as "undesirable". He admitted committing robbery in order to support "the family", but had no knowledge of the rapes.

4.Allen is a con man and a manipulator. He is the most common person to talk to the outside world. He plays the drums and paints portraits. Also the only right-handed self. He is the only personality that smokes cigarettes.

5.Tommy is the escape artist; he is often confused with Allen. He plays the tenor sax and is an electronics expert. He is also a painter, specializing in landscapes.

6.Danny is afraid of people, especially men. He only paints still lifes, saying that this was because Chalmer made him dig his own grave and buried him in it.

7.David, age eight, is the "keeper of pain". He comes to the spot to take the pain of the others.

8.Christene, age three, was the one who would stand in the corner in school when "Billy" would get in trouble. She has dyslexia, but Arthur taught her to read and write. Ragen has a special bond with her.

9.Christopher, Christene's brother, plays the harmonica.

10.Adalana, a lesbian, cooks and cleans house for the others, and writes poetry. Milligan's attorney claimed that Adalana had admitted to committing the rapes without the knowledge of Milligan or the other alters.

The Undesirables
**********************************************************************************************
1.Phil is a thug and took part in planning some small time crimes. Has a Brooklyn accent. Marked due to him being a criminal.

2.Kevin is a criminal planner; he helped devise a plan to rob a drug store. Labeled also because he is a criminal.

3.Walter is Australian. He calls himself a big-game hunter and has an excellent sense of direction. Was often used as a spotter.

4.April only has thoughts about destroying Billy's stepfather.

5.Samuel is a Jewish person and the only one who believes in God. Was marked because he sold some of the other people's personal paintings.

6.Mark is the workhorse. He is often referred to as the zombie because he does nothing unless he is told, and will stare at walls when bored.

7.Steve is the impostor, he uses imitations for comedy. Steve never accepted that he was an MP. He was made to be undesirable because his comedy caused the family problems.

8.Lee is the prankster and his practical jokes normally get the family into trouble. He does not care about consequences for his actions. He was made an undesirable because one of his jokes put them into solitary confinement.

9.Jason is the pressure valve. He was used at the beginning to release tension for the family, but he caused them to get into too much trouble and was marked as an undesirable.

10.Bobby always dreams of leading some adventure or fixing some global crisis, but he has no ambitions and was labeled due to that fact.

11.Shawn, who is four and deaf, makes buzzing sounds so he can feel the vibration in his head. He was labeled an undesirable because there was no benefit from being deaf later on in life.

12.Martin is a snob, from New York. He wants things just handed over to him without earning them.

13.Timothy worked in a florist shop until he encountered a gay man who flirted with him. He went into his own world after that.

14.The Teacher
The Teacher, was by far the greatest milestone to helping Billy achieve fusion. He is the sum of all 24 people put together, and has almost total recall of all the other people's actions and thoughts.

Friday, October 23, 2015

സുന്ദരിയായ റാണിയും പത്മിനിയും


കുട്ടിക്കാലത്ത് ആരെങ്കിലും നിങ്ങളൊരു അടക്കവും ഒതുക്കവുമുള്ള പെണ്‍ക്കുട്ടിയാണെന്ന് പറഞ്ഞാല്‍.. ഒരിക്കലും അതില്‍ അഭിമാനിച്ച് ചിറകുകളോതുക്കി ഇരുന്ന് കളയരുത്... കാരണം അതൊരു ട്രാപ്പ് ആണ്...നിങ്ങളെ പറക്കാന്‍ അനുവദിക്കാതെ തളച്ചിടുന്ന ട്രാപ്പ്...ചിറകുകളോതുക്കിയാല്‍ എങ്ങനെ പറക്കാന്‍ കഴിയും...?..

കുട്ടിക്കാലം മുതല്‍ കൊണ്ട് നടന്ന സ്വപ്നങ്ങളുടെ മേല്‍ കസേര വെച്ചിരിക്കാന്‍ ഒരാളെ ക്ഷണിക്കുന്ന ദയനീയ മുഹൂര്‍ത്തമാണ്
ബഹുഭൂരിപക്ഷത്തിനും വിവാഹം..കുടുംബത്തില്‍ തന്നെ ഒരന്വേഷണം നടത്തിയാല്‍ ഇതിനുള്ള ഉദാഹരണങ്ങള്‍ ലഭിക്കും..

ഉപരിതലത്തിലൂടെ ഈ വിഷയങ്ങളെ പ്രതിപാദിച്ച് കടന്ന് പോകുന്ന ഒരു റോഡ്‌ മുവിയുടെ എല്ലാ വികാരങ്ങളും തിരിച്ചറിവുകളും മനോഹരമായി സന്നിവേശിപ്പിച്ച മികച്ചൊരു അനുഭവമാണ് റാണിപദ്മിനി.

ഈ തലമുറയിലെ സംവിധായകരില്‍ ഞാന്‍ വളരെയധികം ഇഷ്ട്ടപ്പെടുന്ന ഫിലിം മേക്കറാണ് ആഷിക്.പഴകിയ പ്രമേയാവതരണ രീതികളെ പിന്തുടരാതെ തന്‍റേതായ കയ്യൊപ്പ് ചാര്‍ത്തുന്ന അദ്ധെഹത്തിന്റെ ചിത്രങ്ങളില്‍ മുന്‍പന്തിയിലാണ് ഈ ചിത്രം...നയനാനന്ദകരമായ ഫ്രെയിമുകള്‍ കൊണ്ടും
ഇമ്പമാര്‍ന്ന സംഗീതം ജോണ്ടും റാണിപത്മിനി സമ്പന്നമാണ്.

തിരിച്ചു വരവില്‍ ഒരല്‍പം ബോറായി തോന്നിയിരുന്നു മഞ്ജുവിന്റെ അഭിനയം.എന്നാല്‍ ആ പഴയ ഫയര്‍ അവരില്‍ കെട്ടടങ്ങിയിട്ടില്ല എന്ന് തെളിയിക്കുന്നുണ്ട് പത്മിനി എന്ന കഥാപാത്രം .പക്ഷെ റീമയാണ് ഈ സിനിമയില്‍ ഒരു പടി മുകളില്‍ നില്‍ക്കുന്നത്..റാണിയും പത്മിനിയുമായുള്ള ഇവരുടെ പ്രകടനം തന്നെയാണ് സിനിമയുടെ ചന്തം.

മുനിവിധികള്‍ ഇല്ലാതെ ആസ്വദിക്കാവുന്ന മനോഹര ചിത്രം -റാണി പത്മിനി. <3 <3

Saturday, September 19, 2015

.വാക്കാണ്‌ ഏറ്റവും വല്യ സത്യം

അവളുടെ കാല്‍പ്പാദങ്ങളെ പിന്‍പറ്റി അവന്‍ നടന്നു’.വെള്ളാരം
കല്ലുപോല്‍ സുന്ദരമായ ആ കണ്ണുകൊണ്ടുള്ള ഒരു നോട്ടത്തിനായി മുക്കത്തെ ഓരോ പെണ്‍ക്കൊടികളും കൊതിക്കുമ്പോഴും അവന്‍റെ ഖള്‍ബ്ബ്‌ നിറയെ അവളായിരുന്നു,കാഞ്ചനമാല.
കാലമേറെ കഴിഞിട്ടും പലകുറി മഴ പെയ്തൊഴിഞ്ഞിട്ടും ഗ്രീഷ്മവും വസന്തവും ശിശിരവും കടന്നുപോയിട്ടും പ്രിയതമന്‍റെ പ്രാണന്‍ തട്ടിയെടുത്ത അതെ പുഴയോരത്ത് കാലവും ജീവിതങ്ങളും ഒഴുകിനീങ്ങുന്നതിനൊപ്പം നിത്യപ്രണയത്തിന്റെ ജീവസ്മാരകമായി ആ കാമുകി ഇന്നുമുണ്ട് , എന്നും മൊയ്ദീന്‍റെ മാത്രം സ്വന്തമായ കാഞ്ചനമാല.
ജീവിതവും സാഹിത്യശ്രിഷ്ട്ടികളും ചലച്ചിത്രമായി ആവിഷ്കരിക്കുമ്പോള്‍ പടുകുഴിയില്‍ വീഴുന്നതാണ് അടുത്തകാലത്തായി കണ്ടു വരാറുള്ളത്.അവിടെയാണ് എന്ന് നിന്‍റെ മൊയ്ദീന്‍ വ്യത്യസ്തമാകുന്നത്....വര്‍ഷങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങള്‍ സിനിമയെ നയന-ശ്രവ്യ വശ്യമാക്കുന്നതില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്.കാഞ്ചനയുടെയും മൊയ്ദീന്‍റെയും ജീവിതം ഇത്ര ഹൃധ്യമായെങ്കില്‍ അതിന്‍റെ മുഴുവന്‍ കയ്യടിയും രചയിതാവ് കൂടിയായ സംവിധായകനാണ്..ഇതിലും മധുരമായ സംഭാഷണങ്ങള്‍ ഈ കഥാപാത്രങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ എന്നത് സംശയമാണ്..
കാഞ്ചനയായി പാര്‍വ്വതി ജീവിക്കുകയായിരുന്നോ ?...സംശയം തോന്നാം..നായകനും നായികയും മത്സരിച്ചഭിനയിച്ച,അഭിനേതാക്കള്‍ എല്ലാം തന്നെ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്ന സിനിമകള്‍ അപൂര്‍വ്വമാണ്.ആ അപൂര്‍വ്വതയിലാണ് എന്ന് നിന്‍റെ മോയ്ദീന്‍.
ഈ പ്രണയചരിത്രത്തിന്‍റെ ചലച്ചിത്രാവിഷ്കാരം ഇത്രമാത്രം ഹൃദ്യമായെങ്കില്‍ അത് ഇവര്‍ക്ക് കൂടി അവകാശപെട്ടതാണ്...
ജയചന്ദ്രന്‍ heart emoticon
ഗോപി സുന്ദര്‍ heart emoticon
ജോമോന്‍ ടി ജോണ്‍ heart emoticon
മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച പശ്ചാത്തല സംഗീതക്ഞ്ഞരുടെ കൂട്ടത്തില്‍ ജോണ്‍സണ്‍ മാഷിനോടൊപ്പം ചേര്‍ത്ത് വെയ്ക്കാവുന്ന പേരായി ഗോപി സുന്ദറിന്‍റെത് മാറിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം..ഈ സിനിമയുടെ ജീവന്‍ തന്നെ ആ സംഗീതമാണ്...
" എടീ ...ഈ പുഴയുടെ കരപ്പിടിച്ചുനടന്നാല്‍ ... അറബിക്കടലാ.... അതിനി എത്ര കടവത്ത്, ഏത് തോണിക്കാരന്‍ കുത്തി നിര്‍ത്തിയാലും ... ഇരവഞ്ഞിപ്പുഴ അറബിക്കടലില്‍ എത്തുക തന്നെ ചെയ്യും......ഇരവഞ്ഞി അറബിക്കടലിനുള്ളതാണെങ്കില്‍... കാഞ്ചന മോയ്ദീനുള്ളതാ....ഇത് മൊയ്ദീന്‍റെ വാക്കാണ്‌ ...
.വാക്കാണ്‌ ഏറ്റവും വല്യ സത്യം.."
- ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമ...

Saturday, August 29, 2015

തനിഒരുവന്‍ & ഡബിള്‍ ബാരല്‍

ഡബിള്‍ ബാരല്‍
1.ഇത്രയധികം നെഗറ്റീവ് റിവ്യൂസ് കേട്ട ഒരു ഫിലിം ഇന്ന് കാണാന്‍ തീരുമാനിച്ചതിന് കാരണം ഒന്ന് മാത്രം ,ലിജോ ജോസ് പള്ളിശേരി...
2.പരീക്ഷണങ്ങളോട് എന്നും മുഖം തിരിച്ചിട്ടുള്ള, വിനീതിന്‍റെയും കൂട്ടരുടെയും ഫോര്‍മാറ്റ് സിനിമകളെ മാത്രം സ്ഥിരമായി വിജയിപ്പിക്കാറുള്ള മലയാളികളുടെ മുന്നിലേക്ക് ഇമ്മാതിരി ഒരു, ഒടുക്കത്ത പരീക്ഷണചിത്രം പടച്ചുവിടാന്‍ ധൈര്യം കാട്ടിയ ലിജോയ്ക്ക് ആദ്യത്തെ സല്യൂട്ട്..
3.ഇത്രയും വല്യ ബഡ്ജെറ്റില്‍ ഒരു പരീക്ഷണചിത്രം മലയാളത്തില്‍ ആദ്യമായിട്ടാണ്..അതിന് ലിജോയ്ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കിയ ഓഗസ്റ്റ്‌ സിനിമയ്ക്ക് രണ്ടാമത്തെ സല്യൂട്ട്...
4.ലിജോയുടെ മനസ്സിലെ സിനിമയെ അതിമനോഹര ഫ്രെയിമുകളാക്കിയ അഭിനന്ധ രാമാനുജനും കിടിലം പശ്ചാത്തല സംഗീതമൊരുക്കിയ പ്രശാന്ത് പിള്ളയ്ക്കും മൂന്നാമത്തെ സല്യൂട്ട്..
5.ഇത് നിങ്ങള്‍ കണ്ടു പഴകിയ ഫോര്‍മാറ്റിലുള്ള ഒരു സിനിമയല്ല ,തികച്ചും ഒരു പരീക്ഷണച്ചിത്രമാണ് എന്നൊക്കെ റിലീസിന് മുന്‍പ് പ്രചാരണങ്ങള്‍ ഉണ്ടായിരുന്നിട്ടും, കൊട്ടക്കണക്കിന് എന്തൊക്കെയോ പ്രതീക്ഷിച്ചുപോയി ഫസ്റ്റ് ഡേ തന്നെ നെഗറ്റീവ് റിവ്യൂ അടിച്ച് വിട്ട എല്ലാവര്‍ക്കും ഇരിക്കട്ടെ നാലാമത്തെ സല്യൂട്ട്..
6.ഇതുപോലത്തെ സിനിമകള്‍ ആസ്വദിക്കുന്നതിന് THEATER AMBIENCE-ന് വളരെ വല്യ പ്രാധാന്യമുണ്ട്.അലമ്പുണ്ടാക്കാതെ തിയേറ്ററില്‍ ഇരുന്ന് പടം കണ്ട സഹ കാണികള്‍ക്കാണ് അവസാനത്തെ സല്യൂട്ട്..
7.ഈ സിനിമ തിയേറ്ററില്‍ നിന്നും സാമ്പത്തിക ലാഭം നേടിയാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പിച്ച് പറയാം.....കുറച്ച് ആഴ്ചകള്‍ക്ക് ശേഷം (ടോറെന്റ്റ് റിലീസിന് ശേഷം ) ഇവിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന സിനിമ ഡബിള്‍ ബാരെല്‍ ആയിരിക്കും...തീര്‍ച്ച..
***********************
തനി ഒരുവന്‍
1.തിരക്കഥയാണ് സിനിമയുടെ അടിത്തറ എന്ന് തെളിയിച്ച മറ്റൊരു സിനിമ.
2.തമിഴ് സിനിമയിലെ ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രങ്ങളില്‍ ഒന്നായി അരവിന്ദ് സ്വാമിയുടെ സിദ്ധാര്‍ത് മാറിയിരിക്കുന്നു.സിനിമയുടെ ഏറ്റവും വല്യ ശക്തിയും അരവിന്ദ് സ്വാമിയാണ്..
3.ഹിറ്റുകള്‍ മാത്രം സമ്മാനിച്ച രാജയുടെ കരിയറിലേക്ക് മാറ്റൊരു സൂപ്പര്‍ ഹിറ്റ്‌ കൂടി..
4.My personal favourite ഹിപ് ഹോപ്‌ തമിഴന്‍റെ സംഗീതം സിനിമയുടെ മുതല്‍ക്കൂട്ടാണ്..
4.ആഖ്യാനത്തിലെയും ആവിഷ്കരണത്തിലെയും പുതുമ മറ്റ് തമിഴ് മസാല സിനിമകളില്‍ നിന്നു തനിഒരുവനെ വ്യത്യസ്തമാക്കുന്നു. ജയം രവിയുടെ കരിയറിന് ഒരു പുത്തനുണര്‍വ്വും..
nb:മുകളിലുള്ളത് തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങള്‍

Friday, June 5, 2015

For The Very Last Time.

കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ഈ കലാലയത്തിന്‍റെ ഓരോ ഇടനാഴികളും ചുവരുകളും ക്ലാസ്മുറികളും എന്നെ അറിഞ്ഞിട്ടുണ്ട്.
എന്‍റെ ശബ്ദം കേട്ടിട്ടുണ്ട്....ഇവിടുത്തെ കാറ്റിനും മണ്ണിനും പ്രകൃതിക്കും
ഒരു പ്രത്യേക താളമായിരുന്നു.....വസന്തത്തില്‍ വിരുന്നെത്തുന്ന കുഞ്ഞാറ്റക്കിളികളെ പോലെ വിവിധദേശങ്ങളില്‍ നിന്നുമെത്തിയ ഞങ്ങളെ ഒരുമിച്ചു ചേര്‍ത്തതും ,മനസ്സിനെയും ശരീരത്തെയും നിറങ്ങളാലും സ്വപനങ്ങളാലും സമ്പന്നമാക്കിയതും ആ താളവും ഈണവുമായിരുന്നു..
ഓര്‍മ്മകള്‍ക്ക് സുഗന്ധം പകര്‍ന്നു ഹൃദയത്തെ ഈറനണിയിച്ച് ഇവിടെ ഇനിയും കാറ്റ് വീശും ,മഞ്ഞ് വീഴും,കാര്‍മേഘം ഇരുണ്ട് മൂടും,
വസന്തവും ഗ്രീഷ്മവും ശിശിരവും വര്‍ഷവും കടന്നുപോകും...സൌഹൃദത്തിന്‍റെയും സാന്ത്വനത്തിന്‍റെയും സ്വപ്നങ്ങളുടെയും സന്തോഷങ്ങളുടെയും
ഈ കലാലയജീവിതം മാത്രം മായാതെ മറയാതെ എന്നും ഈ മനസ്സില്‍ കാണും....

Once Again From GECI (Govt Engineering College Idukki)

Thank you
For The Very Last Time.

Friday, May 29, 2015

ഇവിടെ

മൂന്ന് ഓപ്ശനുകള്‍ ഉണ്ടായിരുന്നു..മാസ്സ് പ്രേമം ഇവിടെ..സമയക്കുറവുമൂലം ഇവയില്‍ ഒരെണ്ണം മാത്രമേ കാണാന്‍
സാധിക്കുമായിരുന്നോളൂ....മാസ്സ് ഒരു മസാല ഫിലിം എന്ന നിലയിലും പ്രേമം കുറച്ചു കാലമായി മലയാളത്തില്‍
കണ്ട് വരുന്ന വിജയ ചിത്രങ്ങളുടെ ഫോര്‍മുല പിന്തുടരുന്ന ചിത്രമെന്നനിലയിലും ഹിറ്റാകുമെന്ന് ഉറപ്പുള്ള സിനിമകള്‍ ആയിരുന്നു.
ഇനിയിപ്പം ഹിറ്റായില്ലെങ്കിലും  ഡിവിഡി ഇറങ്ങുമെന്നും അതുവഴി ടോറെന്റില്‍ എത്തുമെന്നും പ്രതീക്ഷിക്കാവുന്ന രണ്ട് സിനിമകള്‍.
ശ്യാമപ്രസാദിന്‍റെ തന്നെ ഇലക്ട്ര ഇതുപോലെ കാത്തിരുന ഒരു ചിത്രമായിരുന്നു..അന്ന് ആ സിനിമ തിയേറ്ററില്‍ വന്നതും പോയതും
വളരെ വേഗമായിരുന്നു,മറ്റെല്ലാ ശ്യാമപ്രസാദ് സിനിമകള്‍ പോലെ തന്നെ..ഡിവിഡിയായി തിരിച്ചെത്തിയതുമില്ല...ഇവിടേക്ക് ആ ഗതി ഉണ്ടാകില്ലെന്ന്
പ്രതീക്ഷിക്കാം...പക്ഷെ സിനിമ തിയേറ്ററില്‍ നിന്ന്  തന്നെ കാണണമെന്ന ആഗ്രഹം ഉള്ളത് കൊണ്ട് തന്നെയാണ് ഈ സിനിമയ്ക്ക് ഇന്ന് കയറിയത്..

വിജയിക്കേണ്ട ക്രൈം ത്രില്ലെറുകള്‍ക്ക് മലയാള സിനിമ കല്‍പ്പിക്കുന്ന ഒരു ചട്ടക്കൂടുണ്ട്‌..അതിവേഗം തെന്നിമാറേണ്ട ഫ്രെയിമുകളും
മിനിറ്റ് ഇടവിട്ട്‌ വരുന്ന പഞ്ച് ഡയലോഗും..ഈ അവിഞ്ഞ സമ്പ്രദായത്തെ പിന്തുടരാത്ത് ഒരു ടിപിക്കല്‍ ശ്യാമപ്രസാദ് ഫിലിം ആണ്
ഇവിടെ..

കെട്ടിലും മട്ടിലുമെല്ലാം ഒരു ഹോളിവുഡ് ചിത്രം ആണെന്ന് തോന്നിപ്പിക്കുന്ന അനന്യസാധാരണമായ മേകിംഗ് സ്ടൈലാണ്
ശ്യാമപ്രസാദ് കൈകൊണ്ടിരിക്കുന്നത്...ഒരു ഇന്റര്‍നാഷണല്‍ ഫില്മ്നു യോജിച്ച ബാക്ഗ്രൌണ്ട് സ്കോറാണ് ഗോപി സുന്ദര്‍
ഇവിടെയ്ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്...പാട്ടുകള്‍ ശരാശരി മാത്രമാണെങ്കിലും ബാക്ക്ഗ്രൌണ്ട് സ്കോറിലൂടെ
അദ്ദേഹം സ്കോര്‍ ചെയ്യുന്നുണ്ട്..

മുകേഷ് ഉഴിഞ്ഞുവച്ച ആ പഴയ കാമുക-പൂവാല സമ്മിശ്ര കുപ്പായം എടുത്തണിഞ്ഞ നിവിന്‍ പൌളിയുടെ
കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് ഇവിടെയിലേത്..സംഭാഷണങ്ങളിലേ പോരായ്മ
നിഴലിക്കുന്നുണ്ടെങ്കിലും അദേഹം ആ കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്...എടുത്ത്പറയേണ്ട മറ്റൊരു
പ്രകടനം ഭാവനയുടെതാണ്..ഭാവനയുടെ കരിയറിലെ ഏറ്റവും പക്വതയുള്ള പ്രകടനമാണ് ഇവിടെയിലേത്..
എല്ലാത്തിലുമുപരി ഈ സിനിമയുടെ നട്ടെല്ല് പ്രിത്വിരാജ് എന്ന നടനാണ്‌...ഇനിവരുന്ന കാലം മലയാളസിനിമ അഭിമാനം
കൊള്ളുന്നത്‌ ഈ ചെറുപ്പക്കാരനിലൂടെയായിരിക്കും എന്നതില്‍ സംശയമില്ല...വരുണ്‍ ബ്ലയിക്ക് എന്ന കഥാപാത്രം അദ്ധെഹത്തിന്‍റെ
ഭദ്രമായിരുന്നു എന്ന് പറഞ്ഞാല്‍ അത് തീരെ ചെറിയ വിശേഷണമായിരിക്കും..

കഥാപാത്രങ്ങളുടെ, എല്ലാം സ്വഭാവ സവിശേഷതകളെയും അവരുടെ ചിന്തകളെപ്പോലും ഇത്ര ആഴത്തില്‍ മനോഹരമായി അവതരിപ്പിക്കുന്ന
വേറൊരു സംവിധായകനുണ്ടോ എന്നത് സംശയമാണ്..അത് തന്നെയാണ് ശ്യാമപ്രസാദ് സിനിമകളുടെ പ്രത്യെകതയും...ഇവിടെയും ആ
ശ്യാമപ്രസാദ് സിഗ്നെച്ചറില്‍ നിന്നു വ്യതിചലിചിട്ടില്ല..അടുത്തകാലത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ഇവിടെ..

 

Friday, May 1, 2015

ചന്ദ്രേട്ടന്‍റെ കിനാവുകള്‍ ചിറകടിക്കുമ്പോള്‍



തിരക്കഥ നന്നായാല്‍ സിനിമ പകുതി നന്നായി , അല്ലെങ്കില്‍ തിരക്കഥയാണ് സിനിമയുടെ അടിത്തറ എന്ന് ഒരിക്കല്‍കൂടി തെളിയിച്ച
രണ്ട് സിനിമകള്‍.

 1. ചിറകൊടിഞ്ഞ കിനാവുകള്‍

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ചിറകൊടിഞ്ഞ കിനാവുകള്‍.
കാരണം ഒന്നു മാത്രം ലിസ്ടിന്‍ സ്ടീഫെന്‍ എന്ന നിര്‍മ്മാതാവ്...

മികച്ച സിനിമകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള മാജിക്ക് ഫ്രെയിംസിന്‍റെ അമരക്കാരനില്‍ നിന്നും മികച്ചതല്ലാതെ വേറൊന്നും പ്രതീക്ഷിച്ചിരുന്നില്ല...

മലയാളത്തിലെ ലക്ഷണമൊത്ത സ്പൂഫ് സിനിമ എന്നൊക്കെ വിളിക്കാവുന്ന നല്ലൊരു ചലച്ചിത്രമാണ് ചിറകൊടിഞ്ഞ
കിനാവുകള്‍..

 ഒരു സ്പൂഫിലേക്ക് തിരക്കഥ ശ്രെദ്ധ കേന്ത്രീകരിക്കുമ്പോള്‍ വന്നു വീണേക്കാവുന്ന , മലയാളികള്‍ പൊതുവേ
വിളിക്കാറുള്ള , ചളിയുടെ അംശം സിനിമയുടെ ചിലഭാഗങ്ങളില്‍ കാണാമെങ്കിലും , മികച്ചൊരു തിരക്കഥയുടെ അടിത്തറ
സിനിമയെ ബോറടിപ്പിക്കുന്നില്ല.
..
ആദ്യമായി കേട്ട നാളുമുതല്‍ അംബുജാക്ഷന്‍റെ ചിറകൊടിഞ്ഞ കിനാവുകളോട് ഒരു പ്രത്യേക ഇഷ്ട്ടമുണ്ടായിരുന്നു..
അതുകൊണ്ട് തന്നെയായിരുന്നു കോളേജില്‍ ആദ്യമായി അവതരിപ്പിച്ച നാടകം ചിറകൊടിഞ്ഞ കിനാവുകളില്‍ നിന്ന് കെട്ടിപ്പെടുത്തത്..

മലയാളത്തിലെ പൈങ്കിളികഥകളെ കണക്കറ്റ് പരിഹസിച്ച സുമതിയുടെയും തയ്യല്‍ക്കാരന്‍റെയും പ്രണയകഥ,
ഒരു  സ്പൂഫ് സിനിമയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോള്‍ മൂലകഥയായി തെരഞ്ഞെടുത്തപ്പോള്‍ തന്നെ തിരക്കഥാകൃത്തും
സംവിധാകനും വിജയിച്ചിരുന്നു...കാരണം ആ പേരില്‍   തന്നെയുണ്ടായിരുന്നു സിനിമ പറയാന്‍ ഉദ്ദേശിക്കുന്ന ആശയം...

ഒരു സംവിധായകന്‍റെ ക്രാഫ്റ്റ് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന മലയാളത്തിലെ ആദ്യത്തെ സിനിമാറ്റിക്ക് സ്പൂഫ് സിനിമയാണ്
ചിറകൊടിഞ്ഞ കിനാവുകള്‍.

Kudos to the director ,Santhosh Viswanath and the writer Praveen..
Really loved the film <3

2.ചന്ദ്രേട്ടന്‍ എവിടെയാ ?..

സംഭവം സത്യന്‍ അന്തിക്കാടും മറ്റ് അര ടസ്സെന്‍ സംവിധായാകരും പലപ്പോഴായി പറഞ്ഞ അതെ മൂലക്കഥ തന്നെ..പക്ഷെ
മികച്ചൊരു തിരക്കഥയുടെ അടിത്തറ സിനിമയെ നല്ല ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുത്തുന്നു..

മോശമല്ലാത്ത സിനിമ എന്ന് കേട്ടാല്‍ പോലും ദിലീപ് ചിത്രങ്ങള്‍ക്ക് കിട്ടുന്ന പ്രേഷക പിന്തുണ എത്രയാണെന്ന് ഇന്ന് തിയേറ്ററില്‍ കണ്ട
പ്രേഷക പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു.....

അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളില്‍ റിലീസ് ദിവസം കാണാവുന്ന റിവ്യൂ എഴുത്ത് തൊഴിലാളികളെക്കാള്‍
ഫാമിലി ഓഡിയന്‍സ് ഭൂരിപക്ഷം സ്ഥാപിച്ച   സിനിമ....

കൊമാല വായിച്ച നാളുമുതല്‍ ഈ മനുഷനോട്, സന്തോഷ്‌ ഏച്ചിക്കാനം,
വല്ലാത്തൊരു ഇഷ്ടമാണ്...അന്നയും റസൂലിലൂടെ ചന്ദ്രേട്ടനില്‍ എത്തിനില്‍ക്കുമ്പോള്‍ ആ ഇഷ്ടം വര്‍ദ്ധിച്ചിരിക്കുന്നു..

എല്ലാ അഭിനേതാക്കളും തകര്‍ത്തഭിനയിച്ച ദിലീപിന്‍റെ തിരിച്ചുവരവെന്ന് നിസ്സംശയം വിശേഷിപ്പികാവുന്ന മികച്ചൊരു കുടുംബചിത്രമാണ്  ചന്ദ്രേട്ടന്‍ എവിടെയാ ?....

kudos to Santhosh Echikkanam and Sidharth Bharathan
********************************************************************************

ശക്തമായ തിരക്കഥയുടെ പ്രസക്തി വിളിച്ചോതുന്ന മികച്ച രണ്ട് സിനിമകള്‍...

ചിറകൊടിഞ്ഞ കിനാവുകള്‍.
ചന്ദ്രേട്ടന്‍ എവിടെയാ ?..

SUggesting............

Thursday, April 30, 2015

എ ഫീല്‍ ഗുഡ് റീടിംങ്ങ്

" ഇയാളെപോലെ അഭിനയിക്കാന്‍ കഴിഞ്ഞെങ്കില്‍.........."
എന്ന് ആശിച്ചിരുന്നുവെന്ന് അന്നത്തെ അവിടുത്തെ വിദ്യാര്‍ഥിയായിരുന്ന മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്........
...തുടര്‍ന്ന് വായിക്കുക...........
*********************************************************************************
കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനാണ് ബാബു.

അഭിനയശേഷി ജന്മസിദ്ധം.മാത്രവുമല്ല,കലാശാല എന്ന പേരില്‍ സ്വന്തമായി ഒരു ട്രൂപ്പും ബാബുവിനുണ്ട്.

മഹാരാജാസ് കോളേജിലെ സ്റ്റേജില്‍ കലാശാല ബാബുവിന്‍റെ പ്രകടനം കണ്ട്
" ഇയാളെപോലെ അഭിനയിക്കാന്‍ കഴിഞ്ഞെങ്കില്‍.........."
എന്ന് ആശിച്ചിരുന്നുവെന്ന് അന്നത്തെ അവിടുത്തെ വിദ്യാര്‍ഥിയായിരുന്ന മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

ഒരിക്കല്‍ ബാബു കാളിദാസ കലാകേന്ദ്രത്തിലെത്തി.കാളിദാസയുടെ സ്വന്തം ലേഖകന്‍ എന്ന നാടകത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് ബാബു അവതരിപ്പിച്ചത്.

സുമുഖനായ ബാബുവിന്‍റെ മറ്റ് പ്രത്യേകതകള്‍ ശബ്ദഗാംഭീര്യവും അഭിനയ നൈപുണ്യവും അര്‍പ്പണമനോഭാവവുമായിരുന്നു.

ബാബുവിനെകുറിച്ച് പലരും പ്രതീക്ഷിച്ചു " സിനിമയില്‍ ഒരു കലക്ക് കലക്കും ".

സിനിമയില്‍ നായകനാകണമെന്ന് ബാബുവിനും
ആഗ്രഹമുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ബാബുവിന്‍റെ അഭിനയം ഇഷ്ടപെട്ട ഒരു ഗള്‍ഫുകാരന്‍ ബാബുവിനെ നായകനാക്കി ഒരു ചിത്രം എടുക്കാന്‍ തീരുമാനിച്ചു.

ദൈവം പ്രത്യക്ഷപെട്ട് എന്തു വരം വേണമെന്ന് ചോദിച്ചാല്‍ "എനിക്ക് സിനിമയില്‍ നായകനാകണം". എന്ന് പറയാനിരുന്ന സമയമാണ്.

ഗള്‍ഫുകാരന്‍ തേടിയെത്തിയാതോടെ ദൈവത്തെ നേരില്‍കണ്ട ത്രില്ലിലായി ബാബു.ഗള്‍ഫുകാരന്‍ സിനിമയുടെ എല്ലാ കാര്യങ്ങളും ബാബുവിനെ ഏല്‍പ്പിച്ചു.

ബാബുവിന് സിനിമയില്‍ ആരെയും അറിയില്ല.ആകെയറിയാവുന്നത്
സുരാസുവിനെയാണ്..ബാബുവിന്‍റെ അമ്മാവനാണ് സുരാസു...ശക്തനായ എഴുത്തുകാരനെന്ന പേര് സിനിമയില്‍ സുരാസുവിനുണ്ടായിരുന്നു.

വലിയ കലാകാരനാണ്.ആരെയും വകവെയ്ക്കില്ല.ഒരു പ്രത്യേക പ്രകൃതം.ബാബു സുരാസുവിനെ ചെന്നു കണ്ടു.

"നിര്‍മ്മാതാവിനെ കാണണം കഥ പറയണം " സുരാസു പറഞ്ഞു....ബാബു അതിന് ഏര്‍പ്പാട് ചെയ്തു.ബാബുവിന് നായകനാകാന്‍ പറ്റുന്നൊരു
കഥയാണ്‌ വേണ്ടത്.

പക്ഷെ അങ്ങനെയൊരു കഥ പെട്ടെന്നുണ്ടാക്കാന്‍ സുരാസുവിന് കഴിഞ്ഞില്ല.

" ഞാനൊരു കഥ പറയാം." നിര്‍മ്മാതാവ് പറഞ്ഞു.

"എങ്കില്‍ പറയ്‌ " എന്ന മട്ടില്‍ സുരാസു ഇരുന്നു.ഹൃദയമിടുപ്പോടെ ബാബുവും.

"നിര്‍മ്മാതാവ് കഥ തുടങ്ങി. .." ഞങ്ങളുടെ നാട്ടിലൊരു വേലക്കാരിപ്പെണ്ണുണ്ടായിരുന്നു ;സുമതി;സുന്ദരിയായിരുന്നു.നാട്ടില്‍ എല്ലാവര്‍ക്കും അവളെ ഇഷ്ടമായിരുന്നു. ഏതോ ഒരുത്തന്‍ അവളെ വഞ്ചിച്ചു. കബളിപ്പിക്കപ്പെട്ട അവള്‍ അപമാനഭാരത്താല്‍ കുളത്തില്‍ ചാടി മരിച്ചു....

സുമതിയുടെ കാര്യം പറയുമ്പോള്‍ ഇപ്പോഴും നാട്ടുകാരുടെ കണ്ണുനിറയും.ആ കഥ നമ്മുക്ക് സിനിമയാക്കിയാലോ. ?.."

നിങ്ങളുടെ നാട്ടില്‍ നടന്ന സംഭവമായതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇത്ര ഫീല്‍ ചെയ്യുന്നത്...സുമതിയെ അറിയാത്ത ഒരാള്‍ക്ക്‌ ഈ കഥ ഫീല്‍  ചെയ്യണമെന്നില്ല....മാത്രവുമല്ല.ഈ കഥയ്ക്ക് പുതുമയില്ല ....ആണ് പെണ്ണിനെ വഞ്ചിക്കുന്നതും വഞ്ചിക്കപെട്ട പെണ്ണ് ആത്മഹത്യ  ചെയ്യുന്നതുമൊക്കെ എത്രയോ കഥകളില്‍ വന്നിരിക്കുന്നു ?. സുരാസു പറഞ്ഞു..
.
"അതൊന്നും എനിക്കറിയില്ല.പക്ഷെ സുമതിയുടെ കഥ സിനിമയാക്കിയാല്‍ ഞങ്ങളുടെ നാട്ടില്‍ നൂറു ദിവസം ഓടും."

പക്ഷെ കഥയില്‍ കഴമ്പില്ലെന്ന കാര്യത്തില്‍ സുരാസു ഉറച്ചുനിന്നു.

"കഥ മനസ്സില്‍ തട്ടുന്നില്ല.എം.ടി,യുടെ നീലത്താമര ഉള്‍പ്പെടെ പല പടങ്ങളിലും വേലക്കാരിയുടെ പ്രണയവും ദുരന്തവുമൊക്കെ പറഞ്ഞിട്ടുണ്ട്." സുരാസു വീണ്ടും പറഞ്ഞു.

നിര്‍മ്മാതാവിന് സുമതിയുടെ കഥ സിനെമയാക്കണമെന്ന് നിര്‍ബന്ധമോന്നുമില്ല.ഒരു കഥ പറയാന്‍ വേണ്ടി പറഞ്ഞെന്നേയുള്ളൂ...എങ്കിലും

സുമതിയുടെ കഥ സിനിമയാക്കിയാല്‍ കൊള്ളാമെന്ന് നിര്‍മ്മാതാവിന് ആഗ്രഹമുണ്ടായിരുന്നു..

"ജോലിക്കാരിയും വേലക്കാരിയുമോന്നും വേണ്ട...നമുക്ക് വേറൊരു കഥ നോക്കാം." ധാക്ഷിന്ന്യമില്ലാതെ കനത്ത സ്വരത്തില്‍ സുരാസു നിര്‍മ്മാതാവിനോട് പറഞ്ഞു.

"വേറെ കഥ ആലോചിക്കുംമുന്‍പ് സുമതിയുടെ കഥ നമ്മുക്കൊന്ന് എഴുതിനോക്കിയാലോ?.ചിലപ്പോ നന്നാവും.".നിര്‍മ്മാതാവ് പിന്നെയും പറഞ്ഞു.

പെട്ടെന്നാണ് അത് സംഭവിച്ചത്.സുരാസു ചാടിയെണീറ്റ് നിര്‍മ്മാതാവിന്‍റെ കരണത്തൊന്നു പൊട്ടിച്ചു.

"ഞാനൊരു കലാകാരനാണ്.നിങ്ങള്‍ ഈ പറഞ്ഞതില്‍ കഥയുമില്ല ഒരു മണ്ണാങ്കട്ടയുമില്ല." സുരാസു അലറി.

അടികൊണ്ട്നിര്‍മാതാവ് ഓടി.

എല്ലാംകണ്ട് ചുവരും ചാരി തകര്‍ന്നു നില്‍ക്കുകയാണ് കലാശാല ബാബു...കൈകുമ്പിളില്‍ വന്നുവീണ ഒരു അവസരം നിമിഷനേരം കൊണ്ട് തട്ടിപോയതിന്‍റെ നടുക്കത്തിലാണ് അയാള്‍.

പാരമ്പര്യവും കഴിവുമൊക്കെയുണ്ടായിട്ടും പിന്നീടൊരിക്കലും ബാബുവിന് നായകനായൊരു ബ്രേക്ക്‌
കിട്ടിയിട്ടില്ല..

ബ്രേക്ക് ഒരിക്കലെയുള്ളൂ.കൃത്യസമയത്ത് അത് ലഭിക്കുകയും കൃത്യമായി അത് ഉപയോഗിക്കുകയും
ചെയ്ത ഭാഗ്യവാന്മാരാണ് ഇന്നത്തെ പ്രശസ്തരും പ്രഗത്ഭരുമൊക്കെ.ബ്രെക്കായെക്കാവുന്ന അവസരം ഒരിക്കല്‍ നഷ്ട്ടപ്പെടുത്തിയാല്‍
പിന്നീടോരിക്കലും അത് പ്രതീക്ഷിക്കേണ്ട.എത്ര പ്രഗല്‍ഭരായാലും....

( അവലംബം : മുകേഷ് കഥകള്‍ )...
*********************************************************************************

ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട മുകേഷ് എന്ന കലാകാരന്‍റെ അനുഭവകുറിപ്പുകള്‍ അടങ്ങിയ മികാച്ചൊരു പുസ്തകം..
എ ഫീല്‍ ഗുഡ് സിനിമ എന്നൊക്കെ പറയുന്നത് പോലെ ഒരു ഫീല്‍ ഗുഡ്
ബുക്ക്‌...

Saturday, April 18, 2015

*******************ഓക്കേ കാഞ്ചന**********************************

 എന്നും മണിരത്നം സിനിമകള്‍ ഒരാവേഷമാണ്..ആദ്യമായി കണ്ട മണിരത്നം സിനിമയായ അലയ്പായുതേ മുതല്‍ തുടങ്ങിയ ആ ആവേശം ഇന്നും കെട്ടടങ്ങാതെ അവശേഷിക്കുന്നത് കൊണ്ടാണ് ആദ്യ ദിവസം തന്നെ ഓകെ കണ്മണി കാണാന്‍ തീരുമാനിച്ചത്...

അനന്യസാധാരണമായ അവതരണ മികവ് കൊണ്ട് കാലങ്ങള്‍ക്കും
അതീതം നിലനില്‍ക്കുന്ന അദ്ധെഹത്തിന്റെ സിനിമകളിലെ ഏറ്റവും വല്യ ആകര്‍ഷണീയത കഥയോട് ചേര്‍ന്ന് മനോഹരമായി ആവിഷ്കരിച്ച പാട്ടുകളും ശക്തമായ കഥാപാത്രങ്ങളും
ഹൃദയത്തെ തഴുകുന്ന സംഭാഷണങ്ങളുമാണ്.. അവസാന സിനിമകളില്‍ നഷ്ടപ്പെട്ടുപോയി എന്ന് നമ്മള്‍ കരുതിരുന്ന ആ മണിരത്നം മാജിക്
പൂര്‍ണ്ണമായി ഇല്ലെങ്കിലും ഒരു പരിധിവരെ പ്രേഷകനില്‍ അനുഭവവേദ്യമാക്കാന്‍ ഓക്കേ കണ്മണിക്ക് സാധിച്ചിട്ടുണ്ട്..

ഉമ്മച്ചികുട്ടികളുടെ മൊഞ്ചോന്നും അങ്ങനെ പോയ്‌ പോകില്ല
എന്ന് വിനീത് ശ്രീനിവാസന്‍റെ കഥാപാത്രം തട്ടതിന്‍ മറയത്തില്‍ പറയുന്നത് പോലെ അങ്ങനെയൊന്നും പോകുന്നതല്ല എന്നെപോലെ
പലരേയും സിനിമ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച  ആ മണിരത്നം മാജിക്‌...

സുന്ദരിയായ ഒരു പെണ്‍കുട്ടിയിലേക്ക് നമ്മള്‍ അറിയാതെ നമ്മുടെ കണ്ണുകള്‍ പായുന്നത് പോലെ പിസി ശ്രീറാമിന്‍റെ ഫ്രെയിമുകളിലേക്ക് നമ്മള്‍ ആകര്‍ഷിക്കപ്പെടും...

എന്തിലും ഏതിലും സൌന്ദര്യം മാത്രം കാണുന്ന അദ്ധെഹത്തിന്റെ ക്യാമറ ഇവിടെയും പതിവ് തെറ്റിച്ചിട്ടില്ല..മഴയുടെ പശ്ചാത്തലത്തിലേ കാറിനുള്ളിലേ സീനുകളില്‍ അദ്ധെഹത്തിന്റെ
ക്യാമറ തികച്ചും ഞെട്ടിച്ച്‌ കളഞ്ഞിരിക്കുന്നു...

മണിരത്നത്തിന്‍റെ എല്ലാ സിനിമകളിലേയും പോലെ ഇതിലേയും കഥാപാത്രങ്ങള്‍ക്ക് ഒടുക്കത്ത റിയലിസ്റ്റിക് അപ്പിയറന്‍സ് ആണ്..ദുല്‍ക്കറും നിത്യയും അവരുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി.
പ്രകാശ് രാജിന്‍റെയും ലീലാ സാംസണ്‍ന്‍റെയും കഥാപാത്രങ്ങള്‍ കണ്ടപ്പോള്‍ ഹോളിവുഡ്  റൊമാന്റിക്‌ ഫിലിം ആയ നോട്ട്ബുക്ക് ഓര്‍മ്മവന്നു..

കാലത്തിനൊത്ത് രൂപമാറ്റം സംഭവിച്ച ഒരു മണിരത്നം സിനിമയായി ഓക്കേ കണ്മണിയെ വിശേഷിപ്പിക്കാം..ഇടക്കാലത്ത് നഷ്ട്ടപെട്ടുപോയ ആ  മണിരത്നം മാജിക്‌ തിരികെ തന്ന സിനിമ..പക്ഷെ ഏറ്റവും മികച്ച മണിരത്നം ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ഓക്കേ കണ്മണിയുടെ
സ്ഥാനം ഒടുവിലത്തെ വരികളിലായിരിക്കും..മനസ്സില്‍ പ്രണയമുള്ളവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന സിനിമ,അതാണ്‌ ഓക്കേ കണ്മണി.

ഈ സിനിമ കണ്ട് ഇത്രയും മണിക്കൂറുകള്‍ കഴിഞിട്ടും മനസ്സില്‍ നിന്നും  ഈ വരികള്‍ മായുന്നില്ല...

     " മന മന മന മെന്റല്‍ മനതില്‍
      ലക്ക ലക്ക ലക്ക പോല്ലാ വയധില്‍
      ടക്ക ടക്ക ടക്ക കൊട്ടും ഇസയില്‍
      ഓക്കേ എന്‍ കണ്മണി മടിയില്‍ " !!!

 <3 <3 <3 ARR

****************************കാഞ്ചന 2*******************************

രാഘവാ ലോറെന്‍സിന്‍റെ തന്നെ മുനി സീരീസിലെ മറ്റ് സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് കൊടുത്ത കാശ്  മുതലാകുന്ന ഒരു സിനിമ ,അതാണ്‌  കാഞ്ചന 2..

ഒരു ഹൊറര്‍ കോമഡി മസാല ഫില്മ്നു വേണ്ട
എല്ലാ ചേരുവകളും കൂട്ടി ചേര്‍ത്തൊരുക്കിയ എന്റെര്‍ടെയിനറാണ് കാഞ്ചന 2..വേഗത്തിലുള്ള കഥപറച്ചില്‍ സിനിമയുടെ ഏറ്റവും വല്യ മുതല്‍ക്കൂട്ടാണ്...

മുന്‍ മുനി സിനിമകളുടെ അതെ ഫോര്‍മാറ്റ്‌ തന്നെയാന്‍
കാഞ്ചന 2 വിലും പിന്തുടരുന്നത്...കൃത്യമായ പ്ലാനിങ്ങോടെ അണിയിചോരുക്കിയ ഫസ്റ്റ് ഹാഫ് ആണ് സിനിമയുടെ ഏറ്റവും വല്യ ഹൈലൈറ്റ്..

തപസ്സിക്ക് തന്‍റെ അഭിനയ ജീവിതത്തില്‍ കിട്ടിയ ഏറ്റവും നല്ല
കഥാപാത്രങ്ങളില്‍ ഒന്ന് അതാണ്‌ കാഞ്ചനയിലെ നന്ദിനി..നിത്യാ മേനോന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നായിരിക്കാം 17-04-15...ഓക്കേ കണ്മണിയിലെ താരയും കാഞ്ചനയിലെ ഗംഗയും, മികച്ച രണ്ട് കഥാപാത്രങ്ങള്‍. നായകനായും സംവിധായകാനായും ലോറെന്‍സ് തകര്‍ത്താടുകയാണ്...

ലോജിക്കൊക്കെ പോക്കെറ്റില്‍ ഇട്ട് ഒരു സിനിമയെ സമീപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കാം കാഞ്ചന 2...
TimePass Entertainer ..A Sure BlockBuster in TamilNadu .

Thursday, April 2, 2015

ബോണ്‍ ഇന്‍ 90's ആന്‍ഡ്‌ ബി പ്രൌഡ് ഓഫ് ഇറ്റ്‌

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ജനിച്ചവരാണോ നിങ്ങള്‍.എങ്കില്‍ അഭിമാനത്തോടെ പറഞ്ഞോളു ഈ ലോകത്തിലെ ഏറ്റവും അനുഗ്രഹീതരായ തലമുറ ഞങ്ങളുടെതാണ്...കാരണം പലതാണ്..

വല്യ മാറ്റങ്ങളുടെയും ഒരിക്കലും ഇനി തിരിച്ച് കിട്ടാത്ത അനുഭവങ്ങളുടെയും സംഭവവികാസങ്ങളുടെയും വസ്തുതകളുടെയും ആദ്യ കാഴ്ച്ചക്കാരാകാന്‍ ഭാഗ്യം ലഭിച്ച തലമുറയാണ് നമ്മുടേത്‌..
ബാല്യം മുതല്‍ അല്ലെങ്കില്‍ ജനിച്ചു വീണ നാളുമുതല്‍ ദൈവത്തെ കണ്ടുകൊണ്ട് വളരാന്‍ ഭാഗ്യം ലഭിച്ചവരാണ് നമ്മള്‍.ദൈവം ബാറ്റുമേന്തി ക്രീസിലേക്ക് ഇറങ്ങുമ്പോള്‍ ഓരോ ഇന്ത്യക്കാരനേയും പോലെ നമ്മളും പ്രാര്‍ഥിച്ചു,നമ്മുക്ക് നല്ലത് വരാനല്ല,ദൈവത്തിന് നല്ലത് വരാന്‍..സച്ചിന്‍ ഗ്യാംഗുലി ദ്രാവിഡ് ഇനി ഒരിക്കലും അവതാരം എടുക്കാത്ത ഈ ത്രിമൂര്‍ത്തികളിലൂടെ ക്രിക്കറ്റിനെ സ്നേഹിക്കാന്‍ പഠിച്ച ഏത് തലമുറയുണ്ട് വേറെ..

ഇവര്‍ക്ക് വേണ്ടി നമ്മള്‍ അന്നും ഇന്നും വാക്ക്പ്പോരിലാണ് .സ്കൂള്‍ കാലഘട്ടത്തില്‍ തുടങ്ങി പല സൌഹൃദ സദസ്സുകളും പിന്നിട്ട് കോളേജ് ലൈഫ് തീര്‍ന്നിട്ടും നമ്മള്‍ ആ പോര് നിര്‍ത്തിയിട്ടില്ല..ആരാണ് കേമന്‍
“ മമ്മൂട്ടിയോ മോഹന്‍ലാലോ ?.....”...ഇവരെ നമ്മള്‍ കണ്ടു തുടങ്ങിയത് തന്നെ താരങ്ങളായിട്ടായിരുന്നു... രജനികാന്ത് കമലഹാസ്സന്‍ മമ്മൂട്ടി മോഹന്‍ലാല്‍ അമിതാഭ് ഇനി ഒരിക്കലും അവതരിക്കാത്ത ഈ വിസ്മയങ്ങളുടെ കാലഘട്ടത്തില്‍ ജനിക്കുകയും അവരെ കണ്ടാസ്വദിക്കാനും  സാധിച്ച നമ്മള്‍ ഭാഗ്യവാന്മാരാണ്.

സംഗീതം കൊണ്ട് ലോകം കീരടക്കിയ  എംജെ യുടെയും റഹ്മാന്‍റെയും ഇളയരാജയുടെയും ജോണ്‍സണ്‍ മാഷിന്റെയും പാട്ടുകള്‍ കേട്ട് വളരാന്‍ സാധിച്ചതില്‍ അഭിമാനിക്കാം..ഒരിക്കല്‍ നമ്മുക്ക് അന്യമായിരുന്ന ഓസ്കാര്‍ ടൂണ്‍ ചെയ്തെടുത്ത റഹ്മാനും അദ്ധെഹത്തിന്റെ പാട്ടുകള്‍ക്കും നമ്മുടെ അതെ പ്രായമാണ് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്...

ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രസിഡന്റിന്റെ കാലഘട്ടത്തില്‍ സ്കൂള്‍ ജീവിതം നയിക്കാനായി എന്നത് വിസ്മരിക്കാനാകാത്തതാണ്... അദ്ധെഹത്തിന്റെത്രയും സ്വാധീനം ചെലുത്തിയ വേറൊരു രാഷ്ട്രപതി ഭാരതത്തില്‍ ഉണ്ടായിട്ടില്ല എന്നത് ഓര്‍മ്മിക്കേണ്ടതാണ്. ഓര്‍ക്കാം ഇന്ത്യയുടെ മിസ്സയില്‍ മാനെ, എ പി ജെ യെ.....

സക്കീര്‍ ഹുസൈന്‍ ,യേശുദാസ്‌ ,ലതാ മങ്കേഷ്കര്‍,ഹരിഹരന്‍,എസ് പി ബി, രവീന്ദ്രന്‍ മാഷ്‌,മെസ്സി,ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , റോജെര്‍ ഫെടെറര്‍, നദാല്‍,ഷൂമാക്കര്‍,സ്ടീഫെന്‍ ഹോക്കിംഗ്,നെല്‍സണ്‍ മണ്ടേല,മദര്‍ തെരേസ,ഇ കെ നായനാര്‍,ജെയിംസ്‌ കാമറൂണ്‍,മണിരത്നം ,ശങ്കര്‍,പീറ്റര്‍ ജാക്ക്സണ്‍, ഉസ്സൈന്‍ ബോള്‍ട്ട്,നോളന്‍,സക്കേര്‍ ബര്‍ഗ്,ബില്‍ ഗേറ്റ്സ്,സ്റ്റീവ് ജോബ്സ്, പറഞ്ഞാല്‍ തീരില്ല ലിസ്റ്റ് വളരെ വലുതാണ്‌...
കത്ത് കളിലൂടെയും പിന്നീട് ഫോണിലൂടെയും SMS ലൂടെയും ഇപ്പോള്‍ ഓണ്‍ലൈനിലൂടെയും പ്രണയിക്കാന്‍ കഴിഞ്ഞ വേറെ ഏത് തലമുറയാണ്‌ ലോകത്തിലുള്ളത്..

ഞായറാഴ്ചകളിലെ ദൂരദര്‍ശനിലെ ചിത്രഗീതവും വൈകിട്ടത്തെ സിനിമയും മാത്രം മിനിസ്ക്രീന്‍ വസന്തമായിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും 1993-ല്‍ ഏഷ്യാനെറ്റ് എന്ന മലയാളത്തിലേ രണ്ടാമത്തെ ചാനല്‍ അവതരിച്ചതു മുതല്‍ ടെലിവിഷന്‍ ജീവിതത്തില്‍  ഒരു അഭിവാജ്യ ഘടകമായതും  പിന്നീട് കണ്ട  ചാനെലുകളുടെ കുത്തോരുക്കും സീരിയലുകളുടെ ഏകാധിപത്യ ഭരണവും അതിനെ താഴെയിറക്കിയ റിയാലിറ്റി ഷോകളുടെ  കടന്നുവരവും. കമ്പ്യൂട്ടര്‍ എന്ന മനുഷ്യന്റെ ഏറ്റവും വല്യ കണ്ടുപിടിത്തം ആവിര്‍ഭവിച്ചതും തരംഗമായതും.  മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വീഡിയോ ഗെയിമും  ഒരു വിപ്ലവമായി മാറിയതും അച്ചടി മാധ്യമങ്ങളെ പിറകിലെക്ക് തള്ളിവിട്ട് ദൃശ്യമാധ്യമങ്ങളും ഇപ്പോളിതാ ഓണ്‍ലൈന്‍ മാധ്യമങ്ങളും കടന്നുവന്നതും , ഓര്‍മ്മകളും കൂട്ടുകാരും  ഓട്ടോഗ്രാഫ് ബുക്കില്‍ ഒതുങ്ങി പോയ കാലത്തില്‍ നിന്നും ഒരു മൗസ് ക്ലിക്ക് അകലെ എല്ലാവരെയും എന്നും കാണാനും ഓര്‍മകള്‍ പങ്കുവെയ്ക്കാനും കണ്ടു സംസാരിക്കാനും (വീഡിയോ കോള്‍) സഹായിച്ച ഓര്‍ക്കുട്ടും ഫേസ്ബുക്കും ഗൂഗിള്‍ പ്ലസ്സും യുടൂബും അവതരിച്ചതും ഒരു പക്ഷെ ഇന്ത്യയുടെ വരുംകാലത്തെ രാഷ്ട്രീയ-ഭരണ കാഴച്ചപാടുകള്‍ക്ക് തന്നെ മാറ്റം വരുത്താവുന്ന ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവും അങ്ങനെ അങ്ങനെ  ലോകത്തില്‍ ഉണ്ടായേക്കാവുന്ന ഏറ്റവും വല്യ മാറ്റങ്ങളെല്ലാം സംഭവിച്ചതും അതിന് സാക്ഷ്യം വഹിച്ചതും  എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ജനിച്ച നമ്മുടെ ബാല്യവും കൌമാരവും യൌവ്വനവുമായിരുന്നു..
ഇപ്പോഴുള്ളതില്‍ നിന്നുള്ള ചെറിയ ചെറിയ അപ്ടെശനും വേഗത്തിലെ മാറ്റവും അല്ലാതെ വേറെ വല്യ മാറ്റങ്ങള്‍ ഒന്നും ഇനി ലോകത്തില്‍ ഉണ്ടാകാനിടയില്ല...അങ്ങനെ നോക്കുമ്പോള്‍ വിപ്ലവാത്മകമായ ഈ മാറ്റങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ച അത്ഭുതങ്ങളായി മാറിയ കുറെ വ്യക്തിത്വങ്ങളുടെ കാലഘട്ടത്തില്‍ ജനിച്ച നമ്മള്‍ ഭാഗ്യവാന്മാരാണ്...മറ്റാരേക്കാളും...

NB : നാളുകള്‍ക്കു മുന്‍പ് ബ്ലോഗില്‍ എഴുതിയതും ഇന്നലെ കോളേജിലെ സെന്‍റെ ഓഫിന് സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ആദ്യം മനസ്സിലേക്ക് എത്തിയതുമായ കാര്യങ്ങളാണ് മുകളില്‍..മറ്റേത് ജെനറേഷനെക്കാളും എന്‍റെ ജെനറേഷന് അഭിമാനിക്കാവുന്ന വസ്തുതകള്‍..സത്യങ്ങള്‍..



Saturday, March 28, 2015

***ഒരു വടക്കന്‍ സെല്‍ഫി,100DaysOfLove ,യൂ ടൂ ബ്രൂട്ടസ്സ്***

   
ഈ സിനിമകളെക്കുറിച്ചുള്ള എന്‍റെ അഭിപ്രായങ്ങളാണ് ചുവടെ..സമയമുള്ളവര്‍ക്ക് വായിക്കാം..അതില്ലാത്തവര്‍ക്ക് എന്തേലും ചെയ്യാം......

1.ഒരു വടക്കന്‍ സെല്‍ഫി

മെലോഡ്രാമകള്‍ തിരുകി കയറ്റി ആകെ മൊത്തം വെടക്കാക്കാമായിരുന്ന ഒരു സിനിമയെ മികച്ച കയ്യടക്കത്തോടുകൂടിയുള്ള തിരക്കഥയുടെ മികവില്‍, പ്രശംസ അര്‍ഹിക്കുന്ന സംവിധാനത്തിലൂടെ ഒരു
പുത്തന്‍ അനുഭവമാക്കിമാറ്റാന്‍ വടക്കന്‍ സെല്‍ഫിയുടെ അണിയറക്കാര്‍ക്ക് സാധിച്ചിട്ടുണ്ട്..
.ഇക്കാലത്ത് ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെടുന്ന എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തെയും സൊ കോള്‍ട് സപ്പ്ളിക്കാരെയും കണക്കറ്റ് ആക്ഷേപഹാസ്യ രൂപേണ പരിഹസിച്ചുകൊണ്ട് മുന്നേറുന്ന സിനിമ ,കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തിലേക്ക് ശ്രെദ്ധ കേന്ദ്രീകരിക്കുമ്പോഴും, നര്‍മ്മത്തിന്‍റെ മേല്‍പ്പൊടി ചോരാതെ തിരക്കഥയെ മുന്നോട്ട് കൊണ്ടുപോയ തിരക്കഥാകൃത്തായ വിനീത് ശ്രീനിവാസനും, ലാഗാകുമായിരുന്ന സന്ദര്‍ഭങ്ങളില്‍ കൂടി ഒരു തുടക്കകാരന്‍റെ ചട്ടക്കൂടില്‍ നിന്നും സിനിമയെ സമീപിക്കാതെ പയറ്റിത്തെളിഞ്ഞ ഒരു സംവിധായകനെ
പോലെ സിനിമയെ EXECUTE ചെയ്ത പ്രജിത്തും, കൂടെ കട്ടയ്ക്ക് കൂടെ നിന്ന് പതിവുപോലെ മനോഹരമായ ഫ്രൈയുമകള്‍ സമ്മാനിച്ച ജോമോനും അഭിമാനിക്കാം..സിനിമ ഗംഭീരമായിരിക്കുന്നു..
നിവിനെന്ന അഭിനേതാവിന്കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സിനിമ,തട്ടതിന്‍ മറയത്തില്‍ കണ്ട ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥിയായ വിനോദില്‍ നിന്നും എഞ്ചിനീയറിംഗ് കോളേജിലെ ഉമേഷിലേക്ക് പറിച്ചുനട്ടുയെന്നല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും നിവിന്‍റെ കഥാപാത്രതിനില്ല..
മാനറിസ്സങ്ങള്‍ പോലും തട്ടത്തിന്‍ മറയത്തിനെ അനുസ്മരിപ്പിക്കുന്നത്..‌.മികച്ചൊരു അഭിനേതാവായി പേരെടുക്കാന്‍ ഈ സേഫ്സോണില്‍ നിന്നുള്ള കളി നിവിന്‍ അവസാനിപ്പിക്കേണ്ട കാലം അതിക്രെമിച്ചിരിക്കുന്നു..
...
നിവിന്‍-അജു കോംബോയെ പുതിയകാലത്തിന്‍റെ ദാസനും-വിജയനുമായി നമ്മുക്ക് വിശേഷിപ്പിക്കാം..രണ്ടുപേരുടെയും സീന്‍ കെമിസ്ട്രി മാരകം...
മികച്ച കുറെ അഭിനയമുഹൂര്‍ത്തങ്ങളാല്‍ മഞ്ജിമ മോഹന്‍ തന്‍റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുന്നു..
ഷാന്‍റെ പശ്ചാത്തല സംഗീതവും സോങ്ങ്സും സിനിമയ്ക്ക് മുതല്‍കൂട്ടാണ്..
First Blockbuster of 2015 is sreening now on ur nearby theatres.go and watch it .
A national surprise is waiting for u.. smile emoticon ജിഗ്ഗാര്‍ധടാ.....

2.100DaysOfLove

ആദ്യദിവസം തന്നെ കണ്ടിരുന്നെങ്കിലും ഇപ്പോഴാണ് എഴുതാന്‍ സാധിച്ചത്..വിദേശഭാഷകളിലെ ഭൂരിഭാഗം വരുന്ന റൊമാന്റിക് സിനിമകളിലും പിന്‍ന്തുടരുകയും നമ്മള്‍ കയ്യടിക്കുകയും ചെയ്യുന്ന ,എന്നാല്‍ , മലയാള സിനിമയില്‍ ഉപയോഗിച്ചാല്‍ പുച്ഛം മാത്രം ഏറ്റുവാങ്ങേണ്ടിയും വരുന്ന slow pace narrative style
പിന്തുടരുന്ന, മലയാളത്തില്‍ ഞാന്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുള്ള റൊമാന്റിക്‌ ഫിലിംസില്‍ നിലവാരമുള്ലൊരു സിനിമയാണ് 100DaysOfLove..
ക്ലീശേയായുള്ള പ്രണയ കഥയായിരിന്നിട്ടു കൂടി അവതരണത്തിലെ പുതുമയിലൂടെയും മികച്ച ഡയലോഗുകളിലൂടെയും കഥാപാത്രങ്ങളുടെ അവതരണ മികവിലൂടെയും തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ ജെനൂസ് മുഹമ്മദ് സിനിമയെ മനോഹരക്കിയിരിക്കുന്നു , കൂടെ തന്‍റെ അരങ്ങേറ്റവും...
ദുല്‍ക്കര്‍ കൂടുതല്‍ സുന്ദരനായിരിക്കുന്നു.ദുല്‍ക്കറും നിത്യയും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ടെങ്കിലും എടുത്ത് പറയേണ്ടത് ശേകര്‍ മേനോന്‍റെ പ്രകടനമാണ്..ബാലന്‍.കെ.നായരുടെ ചങ്ങാതി ഉമ്മറായി അയാള്‍ നിറഞാടിയിരിക്കുകയാണ്..
ഗോവിന്ദ് മേനോന്‍റെ പാട്ടുകള്‍ ശരാശരി മാത്രമായി മാറുന്നുണ്ടെങ്കിലും സിനിമയെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതില്‍ ബിജിബാലിന്റെ പശ്ചാത്തല സംഗീതം വിജയിച്ചിട്ടുണ്ട്.
.ഈ പറഞ്ഞ എല്ലാത്തിനും മേലെ തലയുയര്‍ത്തി നില്‍ക്കുന്നത് പ്രതീഷ് വര്‍മയുടെ അത്യുജ്ജലമായ ഫ്രെയിമുകളാണ്..അടുത്തകാലത്ത് കണ്ട മലയാള സിനിമകളില്‍ പ്രണയം തുളുമ്പുന്ന വശ്യമാര്‍ന്ന ഫ്രെയിമുകളാല്‍ സമ്പന്നമാണ് പ്രണയത്തിന്‍റെ ഈ നൂറു ദിനങ്ങള്‍..HatsOffToHim.
കുറ്റം കണ്ടെത്താന്‍ പോകുന്നവരേ ഈ സിനിമ നിരാശപ്പെടുത്തില്ല..അതുപോലെ തന്നെ മനസ്സില്‍ പ്രണയമുള്ള നല്ലൊരു റൊമാന്റിക്‌ ഫിലിം കാണാന്‍ പോകുന്നവരെയും...

3.യൂ ടൂ ബ്രൂട്ടസ്സ്.

അവതരണത്തിലും ആഖ്യാന രീതിയിലും ഇറ്റാലിയന്‍ ഫിലിം-ആയ Manuale-D-Amore-യെ ഓര്‍മ്മപെടുത്തുന്നതും, എന്നാല്‍ പറയത്തക്ക കഥയോന്നുമില്ലാത്തതുമായ ചിത്രമാണ് യു ടൂ ബ്രൂട്ടസ്സ്...
തീവ്രം എന്ന പരീക്ഷണ ചിത്രത്തിന് ശേഷമുള്ള രൂപേഷ് പീതാംബരന്‍റെ മറ്റൊരു പരീക്ഷണം..
കുറച്ചാളുകളും അവര്‍ക്കിടയില്‍ നടക്കുന്ന വ്യത്യസ്തമായ പലതരം ചതികളുടെയും കഥയാണ് ദീ സിനിമ..പ്രണയം ,സെക്സ് ഫ്രണ്ട്ഷിപ്പ് അങ്ങനെ എല്ലാം ചതികളിലൂടെ സഞ്ചരിക്കുന്നു..
ഈ സിനിമയില്‍ എന്നെ ആകര്‍ഷിച്ചത് അനു മോഹന്‍റെയും ടോവിനോയുടെയും പ്രകടനമാണ്..രണ്ട് പേരും തങ്ങളുടെ റോളുകള്‍ മനോഹരമാക്കിയിട്ടുണ്ട്..
.പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത എന്നാല്‍
ഒട്ടും ബോറടിപ്പിക്കാത്ത ഒരു ചിത്രമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതില്‍ തീര്‍ച്ചയായും കാണാം ഈ ബ്രൂട്ടസ്സിനെ........

Thursday, March 5, 2015

Watched India's daughter- BBC Delhi gang-rape documentary



പുറംലോകം അറിയേണ്ട ഇവിടുത്തെ അവിഞ്ഞ സംസ്കാര സദാചാര മൂല്യങ്ങളെക്കുറിചും രാഷ്ട്രീയ നീതിന്യായ സാമൂഹിക അന്തരീക്ഷത്തെക്കുറിച്ചും ജീവിതസാഹചര്യങ്ങളെക്കുറിച്ചും
സത്യസന്ധമായ ഭാഷയില്‍ അവതരിപ്പിച്ചത് കൊണ്ടായിരിക്കും എന്തും ഏതും സെന്‍സര്‍ ചെയ്യപ്പെടുന്ന ഒരു രാജ്യത്ത് ഈ ഡോകുമെന്‍ററിയും നിരോധിക്കപ്പെട്ടത്..

                  **********ഡോകുമെന്‍ററിയുടെ പ്രസക്ത ഭാഗങ്ങള്‍ :****************

Rapist Mukesh: Some one put his hand inside her and pulled out something long, it was her intestine. what i pulled out of her body, i threw it away. we did this to teach them a lesson.we threw her outside.

"Boy and Girl are not same, Girl should be at home , cannot roam on roads after 9 o clock".They have made this such a big issue.There are bigger crimes happened than this, nothing happened to the one who commied those crimes, In Barabanki they raped and pulled out the eyes of the girl, i another case they threw acid, and in another case they raped and burned her alive, if we are wrong, they are wrong too"..

M.L Sharma: Defence Lawyer - A Female is just Like a Flower - Man is like a Thorn and Tough, If you put the flower in gutter, it is spoilt.

She should not be put on streets just like food,If you put your diamond on street certainly the Dog will take it out , you cant' stop it. Women means it puts sex in his eyes.

Raj Kumar (Patrol man) : 30-35 PEOPLE WERE STANDING THERE , WHEN I ASKED, NO ONE HELPED

AP Singh: Defence Lawyer: "Number of criminal cases of Murder, Robbery, Rape are pending against approxinately 250 members of Parliament, sitting members of Parliament" But their cases are not being tried in fast-track courts. Their cases not being tried based on day -t0-day hearings .WHY? IF YOU WANT TO GIVE MESSAGE TO THE SOCIETY AGAINST RAPE...AGAINST ROBBERY,...AGAINST MURDER THEN YOU SHOULD START FROM YOUR OWN NECK".


TUTOR: THE PEOPLE OF THIS SOCIETY AND THEIR MIND SET NEED TO CHANGE.


ഓരോ 20 മിനുട്ടിലും ഒരു rape case റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന ഇന്ത്യാ മഹാരാജ്യത്ത് ഒരു വീഡിയോ നിരോധിച്ചത് കൊണ്ട് ഏത് അഭിമാനത്തെയാണ് ഇവിടുത്തെ ഗവണ്മെന്റ് സംരക്ഷിക്കുന്നത്...

പണ്ട് വർദ്ധിച്ചു വരുന്ന പീഡനങ്ങളുടെ കാരണം എന്താണെന്നു ചോദിച്ച ഒരു വിദ്വാനോട് നമ്മുടെ ഒരു പഴയ മുഖ്യൻ പറഞ്ഞ മറുപടിയാണ് ഓർമ വരുന്നത് "സ്ത്രീകൾ അവരാണ് കാരണം ,സ്ത്രീകൾ ഉള്ളടുതോളം കാലം ഇവിടെ പീഡനവും നടക്കും ..."

എല്ലാം നിർഭയം ആക്കാനും സെന്‍സര്‍ ചെയ്യാനും ശ്രെമിക്കുന്ന സർക്കാരും സമൂഹവും ആദ്യം ചെയ്യേണ്ടത്, സ്ത്രീ ഏതോ അന്യഗ്രഹ ജീവിയാണെന്നും, അവൾക്കെന്തോക്കെയോ അധികം ഉണ്ടെന്നും,പുരുഷന്‍റെ കാല്‍ കീരില്‍ കിടക്കെണ്ടവളാണെന്നും ഒരു കേട്ടുക്കഥപോലെ പറഞ്ഞു പരത്തി ജാതിയും മതവും പോലെ വർഗ്ഗവും തിരിച് കാണിക്കാൻ ശ്രെമിക്കുന്ന ഈ നാറിയ ഏർപ്പാടുണ്ടെല്ലോ അത് ആദ്യം നിര്‍ത്തണം.

പുരുഷന്മാരെ പോലെ തന്നെയാണ് സ്ത്രീകളും, അവർക്കീ സമൂഹത്തിൽ തുല്യ അവകാശമാണുള്ളത് , അവർ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചു വന്ന കുമിളകല്ല എന്നുളള സത്യം കുട്ടിയായിരിക്കുമ്പോൾ തന്നെ ഒരുവൻ മനസ്സിലാക്കണം...

അതിനു ആദ്യം വേണ്ടത് പെണ്‍കുട്ടികൾക്ക് വേണ്ടി മാത്രമുള്ള സ്കൂളുകൾ നിർത്തലാക്കണം ...കാലാകാലമായി പിന്തുടരുന്ന ഇരിപ്പിടങ്ങളിലെ സ്ത്രീ സംവരണം അവസാനിപ്പിക്കണം....അവർ ഒന്നിച്ചിരിക്കുന്നത് കൊണ്ട് എന്താണ് പ്രശ്നം ... ഞങ്ങളെ പോലെ തന്നെയാണ് അവരും എന്നുള്ള ചിന്ത കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഒരുവനില്‍ വളർത്താൻ അത് സഹായിക്കും..

ഹൈസ്കൂൾ ക്ലാസ്സുകളിൽ തന്നെ ശരിയായ രീതിയിലുള്ള ലൈഗിഗ വിദ്യാഭ്യാസം നൽകൂന്നതിലൂടെ എന്തോ മറഞ്ഞിരുന്നു നേടേണ്ട അറിവാണ് ലൈഗികത എന്ന ചിന്ത മാറിക്കിട്ടും ..അല്ലാതെ വർഗ്ഗം തിരിച്ചുള്ള ഈ ഓഞ്ഞ പരിപാടിയിലൂടെയും സത്യം വിളിച്ചു പറയുന്നവരുടെ മുന്നില്‍ വിലക്കുമായി ചെന്നാലോന്നും ഇവിടൊന്നും മാറാൻ പോകുനില്ല ...

കുറ്റവാളികളായി ആരും ജനിക്കുന്നില്ല..ഈ സമൂഹവും ഗവണ്മെറ്റും തന്നെയാണ് അതിനു മൂലകാരണം...മെച്ചപ്പെട്ട ജീവിത സാഹചര്യവും ശരിയായ രീതിയിലുള്ള വിദ്യഭ്യാസവും കിട്ടാതെ ,ജനിച്ചു വീണ നാള് മുതല്‍ സ്ത്രീയുടെ മേല്‍ പുരുഷന്‍റെ ആധിപത്യം കണ്ടു വളരുകയും സ്ത്രികളുടെ അവകാശങ്ങളെ നിഷ്കരുണം തള്ളിക്കളയുന്ന സംസ്കാരത്തെ ലഹരിയോടൊപ്പം നെഞ്ചില്‍ പ്രതിഷ്ടിക്കുകയും ചെയ്യേണ്ടിവരുന്ന ബഹുഭൂരിപക്ഷം ഭാരതീയര്‍ക്കിടയില്‍ ഇനിയും അനവധി പീഡനങ്ങള്‍ ഉണ്ടാകും....

എല്ലാത്തിനുമൊടുവില്‍ ബാക്കിയാവുന്നത് ഡല്‍ഹി കേസിലെ മുഖ്യ പ്രതിയായ രാംസിങ്ങിന്‍റെ ഭാര്യയേയും കുട്ടിയേയും പോലെ നിര്‍ഭയയുടെയും ഈ കുറ്റവാളികളുടെയും മാതാപിതാക്കളെ പോലെ ഒരു തെറ്റും ചെയ്യാതെ ഇനി ജീവിക്കുന്ന കാലത്തോളം മനസ്സു മരവിച്ച് ജീവിക്കേണ്ട കുറച്ച് പേര്‍ മാത്രമാകും...

നമ്മുക്ക് വേണ്ടത് സെന്‍സര്‍ ചെയ്യപ്പെടാത്ത ശരിയായ വിദ്യാഭ്യാസമാണ്....ഒളിഞ്ഞിരുന്ന് പഠിക്കെണ്ടതല്ല ലൈഗികത എന്ന് അവര്‍ മനസ്സിലാക്കട്ടെ..അങ്ങനെ പരസ്പരം ബഹുമാനിക്കാന്‍ സ്ത്രീക്കും പുരുഷനും സാധിക്കട്ടെ...മികച്ച ജീവിത സാഹചര്യങ്ങള്‍ ഉണ്ടാകട്ടെ.......
.
‪#‎SupportProperEducation‬
video link of india's daughter : https://www.youtube.com/watch?v=eB8xXLhf25k
youtube link for india's daughter : https://www.youtube.com/watch?v=bUBx2r7i3xo