ക്രിസ്ത്യൻ, ഹിന്ദു ,മുസ്ലിം എന്നീ മുൻന്നിര മതങ്ങൾക്കു എല്ലാം സ്വന്തമായി ഓരോരോ സ്വർഗ്ഗവും നരകവും ഉണ്ടോ ? ..
ഇവിടെല്ലാം വെവ്വേറെ വിചാരണകളാണോ നടക്കുന്നത് ?..
ഈ മതം മാറുന്നവരെ ഏത് സ്വര്ഗ്ഗത്തിലും നരകതിലുമാണ് കുത്തി കയറ്റുന്നത് . പഴയതിലോ അതോ പുതിയതിലോ ?..
ഈ ദൈവങ്ങളെ എല്ലാം ഉണ്ടാക്കിയ വേറെ ഏതെങ്കിലും സൂപ്പർ സിംഗിൾ ദൈവം ഉണ്ടോ ?..
ജീവിതത്തിൽ സൊ കാൾട് പാപങ്ങൾ ഒന്നും ചെയ്യാതെ നന്മകൾ മാത്രം ചെയ്ത് മരണമടഞ്ഞ ഒരു വ്യക്തിയെ നീ എന്നെ ആരാധിച്ചില്ല എന്ന് പറഞ്ഞ് നരകത്തിലേക്ക് തള്ളുന്ന ദൈവം നീതിമാനാണോ ?..
അമ്പലവും പള്ളിയും കെട്ടി കൊടുക്കുന്നവനെയും വഞ്ചിയിലും ഭണ്ടാരത്തിലും സംഭാവന ഇടുന്നവനെയും പാലും പഴവും ശർക്കരയും വെണ്ണയും കാണിക്ക വെൽക്കുന്നവനെയും മാത്രം അനുഗ്രഹിക്കുന്ന ബൂര്ഷ്വ ആണോ ദൈവം എന്ന ടിയാൻ ?..
ഇങ്ങനെ തുടങ്ങി കുറെയേറെ സംശയങ്ങളാണ് മതവും മത വിശ്വാസങ്ങളും എനിക്ക് നൽകി കൊണ്ടിരിക്കുന്നത് ..
മരിച്ചവർ ആരെങ്കിലും തിരിച്ചു വന്നെങ്കിൽ ഇതിനെല്ലാം ഒരു ഉത്തരം കിട്ടിയേനെ ..
മരിച്ചവർ ആരെങ്കിലും തിരിച്ചു വന്നെങ്കിൽ ഇതിനെല്ലാം ഒരു ഉത്തരം കിട്ടിയേനെ ..
ഇതുപോലുള്ള സംശയങ്ങളും ചോദ്യങ്ങളും വിമർശനങ്ങളുമായി കുറച് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രമായിരുന്നു OMG.
കുറച്ച് കൂടി ആധികാരികമായി മതങ്ങളെയും മത വിശ്വാസങ്ങളെയും പരിഹാസ രൂപേണ അവതരിപ്പിച്ച മറ്റൊരു ചിത്രമായിരുന്നു പ്രഭുവിന്റെ മക്കൾ .നല്ലത് പോലെ ഒന്ന് ശ്രെദ്ധിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാകുമായിരുന്ന കലാ സൃഷ്ടി .
ആക്ഷേപ ഹാസ്യ രൂപേണ ഹിരാനി പികെ യിൽ പറയുന്നതും മതങ്ങളുടെ പേരിൽ നടക്കുന്ന ഈ കപട അനാചാരങ്ങളേക്കുറിച്ചാണ് .
തൊട്ടാൽ പൊള്ളുന്ന ഈ വിഷയത്തെ ആഴത്തിൽ സമീപിക്കാതെ എല്ലാ കോണിലൂടെയും ബുദ്ധി പരമായി ഒരു ഓട്ടപ്രദക്ഷണം നടത്തുകയാണ് ഹിരാനി .
ഇമ്പമാർന്ന സംഗീതവും ആമിറിന്റെ മനോഹരമായ അഭിനയവും ചിത്രത്തിന്റെ നിലവാരത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നു എന്ന് നിസ്സംശയം പറയാം .
ഒരു ബോളിവുഡ് ഫിലിം എന്ന രീതിയിൽ മാത്രം സമീപിച്ചാൽ ഉഗ്രൻ ചിത്രമാണ് പികെ .
പക്ഷെ രാജ്കുമാർ ഹിരാനി എന്ന സംവിധായകനിൽ നിന്ന് ഇതിനുമപ്പുറമാണ് നമ്മൾ പ്രതീക്ഷിക്കുന്നത് .ആ പ്രതീക്ഷയോളം പികെ എത്തിയിട്ടില്ല എന്ന് നിരാശയോടെ പറയേണ്ടി വരും .അത് കൊണ്ട് തന്നെ ഹിരാനിയുടെ ചിത്രങ്ങളിൽ ഒരു ആവറെജ് മാത്രമായി ഒതുങ്ങി പോകുന്നു പി കെ .
പി കെയെ ഇങ്ങനെ വിലയിരുത്താം ...
ആ ക്ലൈമാക്സിനു വേണ്ടിയും ആമിറിന് വേണ്ടിയും ഒരു രണ്ടു തവണ കാണാവുന്ന ചിത്രം.ഹിരാനിക്ക് വേണ്ടിയാണെങ്കിൽ ഒരു തവണയും...
************************************************************************************************

ഇന്ന് മറ്റൊരു സിനിമ കൂടി കാണു കയുണ്ടായി .
ഗാന ചിത്രീകരണത്തിന്റെ മുതൽ മുടക്കുമായി താരതമ്യം ചെയ്യുമ്പോൾ മലയാളത്തിലെ ശങ്കറായി വെറുതെ ഒരു രസത്തിന് ചുമ്മാതങ്ങ് കേറി വിളിക്കാവുന്ന നമ്മുടെ സ്വന്തം വൈഷാഖ് ചേട്ടന്റെ കസിൻസ് .
ടീ സിനിമയെ ധാ ദിങ്ങനെ വിലയിരുത്താം ...
:)