Saturday, August 23, 2014

*****ജോണ്‍ പൌള്‍ കണ്ട മുന്നറിയിപ്പ്******


ഇന്ന് കണ്ട രണ്ട് സിനിമകളെ കുറിച്ചുള്ള എന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണിത്.....
സമയമുള്ളവര്‍ക്കു വായിക്കാം, അതില്ലാത്തവര്‍ക്ക്...........എന്തേലും ചെയ്യാം...അല്ല പിന്നെ...

1.ജോണ്‍ പൌള്‍ വാതില്‍ തുറക്കുന്നു

പണ്ടെപ്പോഴോ വായിച്ച പുനത്തില്‍ കുഞ്ഞബ്ധുള്ളയുടെ ഇതേ പേരിലുള്ള ചെറുകഥ സിനിമയാക്കുന്നു എന്ന് കേട്ടപ്പോള്‍ തോന്നിയ കൌതുകം, അത് മാത്രമാണ് ഇന്നീ സിനിമ കാണാന്‍ എന്നെ
പ്രേരിപ്പിച്ച പ്രധാന ഘടകം......മഴയായിരിന്നിട്ടും ഓടി കിതച്ച് തിയേറ്ററില്‍ എത്തിയപ്പോള്‍ അതാ ടിക്കറ്റ്‌ കൌണ്ടറില്‍ ആകെ മൊത്തം മൂന്നും നാലും ഏഴു പേര്‍.....ഷോ തുടങ്ങുന്നതിനു മുന്‍പ്
തിയേറ്ററില്‍ എത്തിയത് ഇരുപതില്‍ താഴെ ആളുകള്‍ മാത്രം..അതില്‍ ഒരാള്‍ സിനിമയുടെ ക്യാമറാമാനും മറ്റൊരാള്‍ അസിസ്റ്റന്റ്‌ ഡയറക്ടറും എന്നത് തീര്‍ത്തും യാദൃചികം ...

അങ്ങനെ പതിവ് പോലെ മുകേഷിന്റ്റെ കഥയോട് കൂടി സിനിമ തുടങ്ങി...............
...................................................
പുറത്ത് പെയ്യുന്ന കോരിച്ചൊരിയുന്ന മഴയും അകത്തെ എസി യിലെ തണുപ്പും പിന്നെ..(അറിയാലോ).. എന്നെ ഉറക്കി കളഞ്ഞു......കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതം അധിക നേരം ഉറങ്ങാനും സമ്മതിച്ചില്ല..... ..

..............ഇന്റെര്‍വല്‍...
..ചായകുടി..........ശേഷം സ്പോന്ജ് കഥ.........
..............സിനിമ വീണ്ടും തുടങ്ങി..
.......... തീര്‍ന്നു ...
...ശുഭം.......

ഒരു മിനുട്ട് പോലും ,യാതൊരു വിധത്തിലും entertain ചെയ്യിപ്പിക്കാത്ത ഒരു സിനിമ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല.....വെറുതെ ഒരു പടം..
ഒരു ഷോര്‍ട്ട് ഫിലിമിന് ഉതകുമായിരുന്ന നല്ലൊരു കഥയെ നീട്ടി വലിച്ച് ഉരുട്ടി കൊഴക്കട്ട പഴുവതിലാക്കി ജനങ്ങള്‍ക്ക് മുന്നിലെത്തിച്ച സംവിധായകന് നന്ദി......

2. മുന്നറിയിപ്പ്

ഉണ്ണി ആറിന്റ്റെ രചനകളിലൂടെ ഒരു വട്ടമെങ്കിലും കണ്ണോടിച്ചവര്‍ക്ക് അനുഭവവേധ്യമാകും, വായനക്കപ്പുറവും ആ വാക്കുകള്‍ സമ്മാനിക്കുന്ന അവര്‍ണ്ണനീയമായ അനുഭൂതി...അത് മാത്രം മതി
മുന്നറിയിപ്പ് എന്ന സിനിമയെ സംശയലേശമില്ലാതെ സമീപിക്കാന്‍...

ആര്‍ഭാടങ്ങളില്ലാതെ എന്നാല്‍ ആകര്‍ഷണീയവും ജീവസുറ്റതുമായ ഫ്രെയിമുകളാല്‍ , "അമ്മ അറിയാന്‍" മുതല്‍, വേണു
അദ്ധേഹത്തിന്ന്റെ ക്യാമറ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുകയാണ്...വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സംവിധായകന്റ്റെ തോപ്പിയണിഞ്ഞു കൊണ്ട് അദ്ധേഹം എത്തുംപ്പോള്‍ പ്രതീക്ഷകള്‍
ഏറെയായിരുന്നു.....പ്രതീക്ഷകളെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ സുന്ദരവും ജീവിത വീക്ഷണത്താല്‍ സമ്പന്നവുമായ ഒരു നോവല്‍ വായിക്കുന്ന അനുഭവം നല്‍കുകയാണ് മുന്നറിയിപ്പ് എന്ന
സിനിമയിലൂടെ അദ്ധേഹം...
എന്നും തന്റ്റെ കഥാപാത്രങ്ങള്‍ക്ക് സ്വന്തമായ,
കാച്ചിക്കുറുക്കിയ സംഭാഷണങ്ങള്‍, രാഘവനും നല്‍കിയതോടെ ഉണ്ണി ആര്‍ തന്‍റെ സിനിമയേ ഒരു നോവലാക്കി മാറ്റുകയാണ്..സാധാരണ നോവല്‍ സിനിമയാകുകയാണ് പതിവ് ഇവിടെ തിരിച്ച്
സംഭവിച്ചിരിക്കുന്നു.....
മമ്മൂട്ടി എന്ന നടനെകുറിച്ചും അദ്ധേഹത്തിന്റെ അപാരമായ range-നെ കുറിച്ചും പറയേണ്ട ആവശ്യമില്ല എന്നറിയാം... എങ്കില്‍ കൂടി പറയട്ടെ , ഉണ്ണി ആറിലൂടെ
രാഘവന്‍ ജന്മം കൊണ്ടെങ്കില്‍ മമ്മൂട്ടിയിലൂടെ അയാള്‍ ജീവിക്കുകയായിരുന്നു.....മമ്മൂട്ടി എന്ന നടനെ ചരിതം വായിക്കുപ്പോള്‍ അനേകം കഥാപാത്രങ്ങളോടൊപ്പം രാഘവനും കാണും ,ഇമ്മിണിബല്യ
തലയെടുപ്പോടു കൂടി....
പറയുന്ന കാര്യങ്ങളെക്കാള്‍ അധികം , പ്രേഷകര്‍ക്ക് ചിന്തിക്കാന്‍ വിട്ട് കൊടുക്കുന്ന അവതരണ രീതി വളരെയേറെ ബുദ്ധിമുട്ടേറിയതാണ്..കഥാപാത്രങ്ങളിലൂടെയും ഫ്രെയിമുകളിലൂടെയും ആ കടമ്പ
ഭംഗിയായി മറികടക്കാന്‍ വേണുവിന് സാധിച്ചിട്ടുണ്ട്....
ബീനാപൌളിന്റ്റെ എഡിറ്റിംഗില്‍ ആദ്യമായാണ് ഒരു സിനിമ തിയേറ്ററില്‍ കാണുന്നത്....ഒട്ടും ബോറടിപ്പിക്കാതെ സിനിമയെ മുന്നോട്ട് കൊണ്ട് പോകാന്‍ അവരുടെ എഡിറ്റിംഗിന് സാധിച്ചിട്ടുണ്ട്.....
.ക്ലൈമാക്സ്‌ മനസ്സിലായിലെന്നു ചിലര്‍ പറയുന്നതായി കേട്ടു...സുധീഷ്‌ ഉള്‍പ്പെടുന്ന ആ ബാര്‍ സീനും ക്ലൈമാക്സും ചേര്‍ത്ത് വായിച്ച് നോക്കൂ ..സംശയങ്ങള്‍ എല്ലാം തീരും.....
എല്ലാവരും അവരവരുടെ റോളുകള്‍ മനോഹരമാക്കിയപ്പോള്‍ അപര്‍ണയും സൈജു കുറുപ്പും പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള പ്രകടനം കാഴ്ചവെച്ചു എന്ന് പറയാം...ബിജിപാലിന്ന്റെ പശ്ചാത്തല
സംഗീതം സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോയി....

മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ എന്നോട് പറഞ്ഞാല്‍ അതില്‍ തീര്‍ച്ചയായും
മുന്നറിയിപ്പ് കാണും,കാലത്തിന്റ്റെ മുന്നറിയിപ്പായി....
ഈ സിനിമയെ ഇങ്ങനെ സംഗ്രഹിക്കാം..."

"അസാധാരണമായ ചിന്തകളുള്ള മനുഷന്‍ ഒരിക്കലും ഒരു സാധാരണക്കരനായിരിക്കില്ല "

മറ്റൊരു മുന്നറിയിപ്പ് : സംവിധായകരാകാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രേദ്ധയ്ക്ക് : "മമ്മൂക്ക കഥ പോലും കേള്‍ക്കാതെ നിങ്ങള്‍ക്കൊക്കെ ഡേറ്റ് തന്നെന്നിരിക്കും, എന്ന് വെച്ച് ദയവുചെയ്ത് ആ
നടനെ അവഹേളിക്കുന്ന സിനിമകള്‍ ചെയ്യരുത്...നല്ല കഥകള്‍ ഉണ്ടാക്കി ആ product മാക്സിമം utilize ചെയ്യൂ...."