Monday, August 18, 2014

അലുവയും മത്തിക്കറിയും അഥവാ അന്ജാനും അപ്പോത്തിക്കിരിയും


ഇന്ന് കണ്ട രണ്ട് സിനിമകളെ കുറിച്ചുള്ള എന്റ്റെ വ്യക്തിപരമായ അഭിപ്രായമാണ് ചുവടെ..സിനിമയെ കീറിമുറിച്ചു നോക്കുന്ന നിരൂപണങ്ങള്‍ക്ക് പ്രസക്തി ഇല്ല എന്ന് വിശ്വസിക്കുന്നത് കൊണ്ട് വളരെ ചുരുക്കിയെഴുതിയ ഒരു ചുരുക്കെഴുത്ത്...
സമയമുള്ളവര്‍ക്ക് വായിക്കാം അല്ലാത്തവര്‍ക്ക് ,....എന്തേലും ചെയ്യാം..

1.അപ്പോതിക്കിരി

ഒരല്‍പം പേടിയുണ്ടായിരുന്നു നാട്ടിലെന്തുപോഴേക്കും സിനിമ തിയേറ്ററില്‍ നിന്നും പോകുമോ എന്ന്...സൂര്യാ ടിവിയിലെ സൂപ്പെര്‍ ഹിറ്റ്‌ ചലച്ചിത്രമായ മേല്‍വിലാസ്സത്തിന്റെ സംവിധായകന്റ്റെ രണ്ടാമത്തെ ചലച്ചിത്രം എന്ന ലേബല്‍ തന്നെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകമായിരുന്നു...പോരാത്തത്തിനു സുരേഷ് ജിയുടെ തിരിച്ച് വരവും ജയസൂര്യയുടെ 16 കിലോ കഥയും....
വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ നിരൂപണങ്ങളില്‍ നിന്ന് വളരെയേറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു..തുറന്നു പറയാലോ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു അപ്പോത്തിക്കിരി നല്‍കിയ
അനുഭവം..
ബുദ്ധിമാനായ ഒരു സംവിധായകന്റ്റെ കയ്യൊപ്പ് ഈ സിനിമയുടെ ഓരോ ഷോട്ടിലും നമ്മുക്ക് കാണാന്‍ സാധിക്കും...പശ്ചാത്തല സംഗീതതിന്ന്റെ അവര്‍ണ്ണനീയമായ മനോഹാരിത സിനിമയുടെ ഉദ്ധേശശുദ്ധിയും തിരക്കഥയുടെ കെട്ടുറപ്പും ആസ്വാദകനില്‍ അനുഭവവേദ്യമാക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്...മനസ്സിലേക്ക് ഇറങ്ങി ചെല്ലുന്ന ശക്തമായ സംഭാഷണങ്ങളാല്‍ സമ്പന്നമാണ് അപ്പോത്തിക്കിരി..അനന്യസാധാരണമായ അവതരണ ശൈലിയിലൂടെ മാധവ് രാംദാസ് മലയാള സിനിമയില്‍ ഒരു പുത്തന്‍ അദ്ധ്യായം രചിച്ചിരിക്കുകയാണ്...കാലികപ്രസക്തിയുള്ള ഒരു വിഷയം അതിന്റെ എല്ലാ കെട്ടുറപ്പോടെയും പ്രേക്ഷകരില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം
പറയാം.....ആവശ്യമില്ലാത്ത അച്ചടക്കമോ അതിരുകളോ ശ്രിഷ്ട്ടിക്കാതെ നടീനടന്മാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍ക്കി അവരില്‍ നിന്ന് പരമാവധി ചൂഷണം ചെയ്യുന്നതില്‍ സംവിധായകനും,
സംവിധായകന് വേണ്ട രീതിയില്‍ കഥാപാത്രങ്ങളെ പ്രേക്ഷക മനസ്സുകളിലേക്ക് ഇറക്കിചെല്ലാന്‍ ഉതകുന്ന വിധം എല്ലാം നല്‍കുന്നതില്‍ നടീനടന്മാരും വിജയിച്ചിരിക്കുന്നു...എടുത്തു പറയേണ്ടത്
ആസിഫിന്റ്റെയും ജയസൂര്യയുടെയും അഭിനയമാണ്...സുരേഷ് ജിയില്‍ നിന്നും ഒട്ടും അപ്രതീക്ഷിതമായ ഒന്നല്ലായിരുന്നു അപ്പോത്തിക്കിരി..ജയസൂര്യയില്‍ നിന്നും നമ്മുക്ക് ഇനിയും ഒട്ടേറെ
പ്രതീക്ഷിക്കാം..നല്ല റെയിജുള്ള നടനാണ്‌ അദ്ദേഹം..നല്ല കഥാപാത്രങ്ങള്‍ ഇനിയും അദ്ധേഹത്തെ തേടി എത്തട്ടെ..
ഇനിയും ആസിഫിന് അഭിനയിക്കാന്‍ അറിയില്ല എന്നും പറഞ്ഞ് ഇറങ്ങുന്ന സഹോദരങ്ങളുടെ ശ്രേദ്ധയ്ക്ക് "എം ജി റോഡില്‍ കുനിച്ച് നിര്‍ത്തി കൂമ്പിനിടിയ്ക്കാന്‍ ആളുകള്‍ തയ്യാറായി
നില്‍പ്പുണ്ട്....ജാഗ്രതൈ ".....
മികച്ച തിരക്കഥ, അത്യുജ്ജലമായ അവതരണം ,മനോഹരമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ..അതാണ്‌ അപ്പോത്തിക്കിരി...കാണാത്തവര്‍ കാണുക...കണ്ടില്ലെങ്കില്‍ തീരാ നഷ്ട്ടം...

2.അന്ജാന്‍

തട്ടുപൊളിപ്പന്‍ മസാല പടങ്ങള്‍ പണ്ടും എനിക്ക് ഹരമായിരുന്നു...ഒന്നും ചിന്തിക്കാതെ വെറുതെ ഒരു രണ്ട് രണ്ടര മണിക്കൂര്‍ അങ്ങ് ഇരുന്ന് കൊടുക്കാന്‍ മനസ്സുണ്ടെങ്കില്‍ ആര്‍കും അത്
ഹരമാകും.അത് കൊണ്ട് തന്നെയാണ് ഇത്രയേറെ നെഗറ്റീവ് റിവ്യൂസ് ഉണ്ടായിട്ടും ഇന്നീ ഫിലിം കാണാന്‍ പോയത് .ഒരു ഓഫ് ബീറ്റ് സിനിമ നിര്‍മ്മിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് ഒരു മസാല പടം നിര്‍മ്മിക്കുന്നതില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു..കാരണം ഒരു ഓഫ്ബീറ്റ് സിനിമയുടെ സംവിധായകന് സ്വന്തം മനസ്സിനെ മാത്രം തൃപ്തി പെടുത്തിയാല്‍ മതിയാകും
.പക്ഷെ ഒരു മസാല പടം അത് ഉന്നം വെക്കുന്ന അനേക ലക്ഷം പ്രേക്ഷകനെ തൃപ്തി പെടുതുന്നതായിരിക്കണം....അങ്ങനെ നോക്കുമ്പോള്‍ അന്ജാന്‍ പൂര്‍ണ വിജയമല്ല.. " ലിന്ഗുസ്വാമിയുടെ "
പഴയ കാല ചിത്രങ്ങളുടെ നിലവാരം നോക്കുംപ്പോള്‍ ഒരു average ഫിലിം മാത്രമാണ് അന്ജാന്‍...പാട്ടുകളിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയും. യുവാന്‍ തീര്‍ത്തും
നിരാഷപ്പെടുതിയിരിക്കുന്നു....ആവര്‍ത്തന വിരസമായ കഥയും കെട്ടുറപ്പില്ലാത്ത തിരക്കഥയും പലപ്പോഴും സിനിമയെ ബോറടിപ്പിക്കുന്നു...ഒരു മസാല ചിത്രത്തിന് വേണ്ട വേഗം വളരെയേറെ നഷ്ടമാകുന്നുണ്ട്...
സന്തോഷ്‌ ശിവന്റ്റെ മനോഹരമായ ഫ്രെയിമുകള്‍ക്ക് വേണ്ടിയും സാമന്തയുടെ ബികിനി വേഷം കാണാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ അതിന് വേണ്ടിയും സര്‍വ്വാപോരി സൂര്യയുടെ ഒരു സിനിമ
കാണാന്‍ ഇനി നാളുകള്‍ കാത്തിരിക്കണം എന്നുള്ളത് കൊണ്ടും അന്ജാന്‍ കാണുനത്തില്‍ നഷ്ടമില്ല.....