Sunday, August 17, 2014

***കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍....ഇനി എത്ര നാള്‍......?***


"........................ഒരു രാജ്യത്തിന്റെ വളര്‍ച്ച അവിടുത്തെ യുവാക്കളുടെ കാര്യശേഷിയിലാണെന്ന സത്യം നയങ്ങളാക്കിയ കീറി പറിഞ്ഞ സമരമുറയും പ്രതിഷേധങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങളും ചവറ്റ് കുട്ടയില്‍ എറിഞ്ഞ് സമൂഹത്തിന്റെയും രാജ്യത്തിന്റ്റെയും വളര്‍ച്ചയ്ക്ക് ഗതിവേഗം പകരാന്‍ കെല്‍പ്പുള്ള ഒരു തലമുറയെ സൃഷ്ട്ടിക്കാന്‍
വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം...... ..... "

ഒട്ടേറെ വിദ്യാര്‍ഥി പ്രശോഭങ്ങള്‍ക്കും പ്രതിഷേതങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മണ്ണാണ് കേരളം..സ്വാതന്ത്ര്യത്തിനു മുന്‍പേ തിരുവിതാംകൂറും മലബാറും കൊച്ചിയും കേന്ദ്രീകരിച്ച് ഒട്ടേറെ നവോഥാന സമരങ്ങള്‍ നമ്മുടെ നാട്ടില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അരങ്ങേറിയിട്ടുണ്ട്..ഇരുപതാം നൂറ്റാണ്ടിന്റ്റെ ആദ്യ പകുതിയോടുകൂടി ബ്രിട്ടന്റെ കോളനി വല്‍ക്കത്തിനെതിരെ
പോരാടിതുടങ്ങിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസ മേഖലകളിലെ പരിഷ്കാരങ്ങള്‍ക്കു വേണ്ടി പോരാടി...ഇന്ന് കേരള സമൂഹത്തില്‍ അവര്‍ക്കുള്ള പ്രസക്തി
എന്താണ്...ഒരനേഷണം......

രാഷ്ട്രീയത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം തുടങ്ങുന്നത് 1882-ഓടു കൂടിയാണ്... അന്നത്തെ യൂണിവേര്‍‌സിറ്റി കോളേജ് വിദ്യാര്‍ഥികളായിരുന്ന GP എന്ന് അറിയപെട്ടിരുന്ന G.പരമേശ്വരന്‍ പിള്ളയും N.രാമന്‍പിള്ളയും രംഗരായനും ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരെ WESTERN STAR-ലും ARGUS-ലും എഴുതിയിരുന്ന ലേഖനങ്ങളായിരുന്നു പില്‍കാലത്ത് കേരളത്തിന്റ്റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളെ ഇളക്കിമറിച്ച വിദ്യാര്‍ത്ഥി പ്രശോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്..ദിവാനെതിരെയും സായിപ്പിനെതിരെയും തൂലിക ചലിപ്പിച്ച GP -യെയും കൂട്ടരെയും കോളേജില്‍ നിന്നും പുറത്താകുമ്പോള്‍ അദ്ദേഹത്തിന് 18 വയസ്സ് മാത്രം പ്രായം.അങ്ങനെ GP കേരള ചരിത്രത്തിലെ ആദ്യ വിദ്യാര്‍ഥി പ്രശോഭകനായി...
1916-ല്‍ ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ (HOME RULE LEAGUE ) അലയൊലികള്‍ കേരളത്തില്‍ ആഞ്ഞടിക്കുംപ്പോള്‍ ,പാലക്കാട് വിക്ടോറിയ കോളേജിലെയും സാമൂതിരി കോളേജിലെയും തലശ്ശേരി ബ്രെന്നന്‍ കോളേജിലെയും വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.ഒരുപക്ഷെ കേരളത്തിലെ ആദ്യത്തെ
പഠിപ്പ് മുടക്കി സമരം..പിന്നീട് എത്രയോ തവണ...
1918-ല്‍ നിസ്സഹകരണ സമരത്തില്‍ (NON-COOPERATION MOVEMENT) പങ്കെടുത്തുകൊണ്ടും 1921-ല്‍ വെയില്‍സിലെ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അതിനെതിരെ പടിപ്പു മുടക്കിയും, 1922-23 കാലത്തെ വിദേശ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെ നടന്ന പിക്കറ്റിങ്ങിലൂടെയും തൊട്ടുകൂടായ്മയ്ക്കെതിരെയും തീണ്ടിക്കൂടായ്മയ്ക്കെതിരെയും നടന്ന സമരങ്ങളിലെ നിറ സാനിധ്യമായും ഉപ്പ് സത്യാഗ്രഹത്തിലും വൈക്കം സത്യാഗ്രഹത്തിലും പങ്കെടുത്തുകൊണ്ടും വിദ്യാര്‍ത്ഥികളിലെ രാഷ്ട്രീയ ബോധം വളരുകയായിരുന്നു .... അങ്ങനെ 1930 കളോടെ കേരളത്തിലെ ആദ്യത്തെ വിദ്യാര്‍ഥി സംഘടനയായ" കേരള വിദ്യാര്‍ഥി സംഘം" പിറവിയെടുത്തു....സര്‍ദാര്‍ ഭഗത്സിംഗിനെ തൂക്കിലേറ്റിയതില്‍
പ്രതിഷേധിച്ച് കേരളത്തിലെ വിദ്യര്‍ത്ഥികള്‍ പയ്യന്നൂരില്‍ ഒത്തുകൂടിയപ്പോള്‍ അവിടെ ഒരു പുതിയ മുന്നേറ്റം തുടങ്ങുകയായിരുന്നു...വികാരം ഒരു വിപ്ലവമായി പടരുകയായിരുന്നു....ഏകദേശം ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു ALL INDIA STUDENT FEDERATION -ഉം (AISF) അതിന്റെ കേരളഘടകമായ ALL KERALA STUDENTS FEDERATION-ഉം (AKSF)
രൂപീകൃതമാകുന്നത്.

അങ്ങനെ സ്വാതത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ആവേശത്തോടെ പങ്കെടുത്ത കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ സ്വതത്ര്യത്തിനു ശേഷമുള്ള ആദ്യ നാളുകളില്‍
അപചയത്തിന്റെ പാതയിലായിരുന്നു.1951-കളില്‍ കൊച്ചിയിലെയും തിരുവിതാകൂറിലെയും വിദ്യാര്‍ത്ഥികളെയെല്ലാം ഒരു കൂടക്കീരില്‍ കൊണ്ട് വരുക എന്ന ലക്ഷ്യത്തോടു കൂടി തിരു-കൊച്ചി
സ്റ്റുടെന്ന്റ്റ് ഫെഡറേഷന്‍ രൂപീകൃതമായി.ഇത് കേരള വിദ്യാര്‍ത്ഥി സംഘതിന്റ്റെ (KERLA STUDENT CONGRESS) അസ്തമയത്തിന്ന്റ്റെ വിത്ത് പാകി..യൂണിവേര്‍‌സിറ്റി കോളേജിലെ ഫീസ്‌
വര്‍ധനയ്‌കെതിരേയും (1951-52,1952-53) കൊല്ലം ഫാത്തിമ മാതാ കോളേജിലെ അനാവശ്യ നിയമങ്ങള്‍ക്കെതിരെയും (1951-52) , എംജി കോളേജ് യൂണിയന്‍ പുനസ്ഥാപിക്കാന്‍ വേണ്ടിയുള്ള സമരങ്ങളിലും (1952-53) തുടങ്ങി അനേകം പ്രശോഭങ്ങള്‍ക്ക് തിരു കൊച്ചി സ്റ്റുടെന്ന്റ്റ് ഫെഡറേഷന്‍ നേതൃത്വം നല്‍കി...AISF ന്‍റെ നിര്‍ദേശപ്രകാരം മലബാറില്‍ രൂപീകൃതമായ മലബാര്‍ USO-ഉം (UNITED STUDENTS ORGANISATION) തിരു കൊച്ചി സ്റ്റുടെന്ന്റ്റ് ഫെഡറേഷനും സംയുക്തമായി 1956 ഒക്ടോബര്‍ 26 മുതല്‍ 28 വരെ തൃശ്ശൂരില്‍ നടന്ന മീറ്റിംങ്ങിലൂടെ കേരള സ്റ്റുടെന്ന്റ്റ് ഫെഡറേഷന്‍ നിലവില്‍ വന്നു.പുത്തന്‍ പ്രതീക്ഷകളുമായി 1956 നവംബര്‍ 1-ന് കേരളം പിറക്കുമ്പോള്‍ ഇടത് ചായ്വുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനമായി kSF
വളരുകയായിരുന്നു...

വിദ്യാഭ്യാസ മേഖലയിലും ഭൂപരിഷ്കരണത്തിലും കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ കൊണ്ട് വന്ന നിയമങ്ങളും അത് വഴിവെച്ച വിമോചന സമരവും തത്ഫലമായി കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ആളിപ്പടര്‍ന്ന കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ മനോഭാവവും തങ്ങളുടെ ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ എത്തിക്കാന്‍ KSF-ന് കഴിയാതെ പോയതും KSU എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനതിന്റ്റെ വളര്‍ച്ചയ്ക്ക് വഴിവെക്കുകയായിരുന്നു..KSU-വിന്റ്റെ വളര്‍ച്ചയും KSF-ന്റ്റെ തളര്‍ച്ചയും നമ്മുക്ക് ചുവടെ പറയുന്ന കാര്യങ്ങളിലൂടെ അപഗ്രഥിക്കാം.

1.ചിന്തയിലും ആശയത്തിലും സമീപനത്തിലും ബൂര്‍ഷ്വാകള്‍ക്ക് എതിരെയെന്ന്‍ പറഞ്ഞ് സ്വകാര്യ കോളേജ് മാനേജ്മെന്റ്കള്‍ക്കെതിരെ കയ്ക്കൊണ്ടിരുന്ന KSF-ന്റ്റെ
പ്രവര്‍ത്തനശൈലി KSU വിനെ പിന്തുണയ്ക്കുന്ന മാനേജ്മെന്റ്കളെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുത്തു,....

2.വിമോചന സമരത്തിലൂടെ ആളിപ്പടറന്ന കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ വികാരം KSUവിനു വളരാനുള്ള വിത്ത് പാകി..

3.കോട്ടയത്ത്‌ നിന്ന് പ്രസദ്ധീകരിച്ച് കൊണ്ടിരുന്ന കേരളത്തിലെ പ്രമുഖ പത്രങ്ങളുടെ KSU-വിനോടുള്ള അനൂകൂല നിലപാടും സ്ഥിരമായി വന്നുകൊണ്ടിരുന്ന KSU നേതാക്കാളുടെ ലേഖനങ്ങളും...

4.ചൈനയ്ക്കും റഷ്യക്കും അവിടുത്തെ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിനും പ്രാധാന്യം നല്‍കുകയും ഇന്ത്യയെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നല്‍ക്കി തയാറാക്കിയ ഹൈസ്കൂള്‍
പാഠപുസ്തകങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്കും KSFനും എതിരായ വിദ്യാര്‍ഥി രോഷം വളര്‍ത്തി..

5.പില്‍ക്കാലത്ത് വയലാര്‍ രവിയായ എം.കെ.രവീന്ദ്രന്‍റെ നേതൃത്വത്തില്‍ 1958 JULY 15 മുതല്‍ AUGUST 3 വരെ അരങ്ങേറിയ "ഒരണ സമരവും " അത് സൃഷ്ട്ടിച്ച കേരളത്തിലെ സാംസ്കാരിക വിദ്യാഭ്യാസ വിപ്ലവും KSU വിന്റ്റെ ശക്തി വളര്‍ത്തി..

6.കേന്ദ്ര നയങ്ങള്‍ക്കെതിരെ 1967ല്‍ രണ്ടാമത് അധികാരത്തില്‍ വന്ന ഇഎംഎസ്സ് മന്ത്രിസഭ പ്രഖ്യാപിച്ച ബന്ദും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും
പോലീസ്‌ വെടിവെപ്പിലും ഷേണായിയും സുധാകര്‍ അഗ്ഗിതായി എന്ന രണ്ടു വിദ്യാര്‍ത്ഥികളും മരണപ്പെടുകയും ചെയ്തു.ഇതില്‍ പ്രതിഷേധിച്ച് KSU കരി ദിനം ആചരിച്ചു.അന്നാണ് കേരളത്തിലെ വിദ്യാര്‍ത്ഥികളും പോലീസും തമ്മിലുള്ള കളരിപയറ്റ് തുടങ്ങുന്നത്.സെപ്റ്റംബര്‍ 3ന് എറണാകുളത്തേ റാലിക്കിടയില്‍ നടന്ന പോലീസ് ലാത്തിച്ചാര്‍ജില്‍ തേവര S.H.കോളേജിലെ മുരളി എന്ന
KSU പ്രവര്‍ത്തകന്‍ മരണപ്പെടുകയുണ്ടായി..സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കേരളത്തില്‍ കോളേജുകള്‍ അനിശ്ചിതകാലം അടച്ചിട്ടു..ഈ സമയത്താണ് KSU വിന് PL480-ന്റ്റെ പേരില്‍
അമേരിക്കയില്‍ നിന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഫണ്ട് ലഭിക്കുന്നുവെന്ന് ഇവിടുത്തെ ചില സഖാക്കള്‍ പറഞ്ഞത്.അത് നൂറ്റാഡിന്ന്റെ തമാശ...

അങ്ങനെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനതിന്ന്റെ വിവേക ശൂന്യമായ സമീപനങ്ങള്‍ KSU എന്ന വിദ്യാര്‍ഥി സംഘടനയെ 1960 കളില്‍ ഇവിടെ വളര്‍ത്തുകയായിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസ്‌ KSU നേതാക്കള്‍ക്ക് അര്‍ഹിച്ച പിന്തുണ നല്‍കിയപ്പോള്‍ KSF കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാല്‍ തഴയപ്പെടുന്ന കാഴ്ചയാണ് ആ ഒരു ദശകം കാണാന്‍ സാധിച്ചത്.1960 മുതല്‍
1970 വരെയുള്ള ഒരു ദശകം എതിരാളികളില്ലാതെ കേരളത്തിലെ വിദ്യാര്‍ഥികളുടെ അവകാശ പോരാട്ടത്തില്‍ KSU നിറസാനിധ്യാമായി വളര്‍ന്ന് പന്തലിച്ചു..

BENGAL STATE STUDENT FEDERATION-ന്‍റെ നേതൃത്വത്തില്‍ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചിരുന്ന സംഘടനകള്‍ എല്ലാം ഒന്നാകാനുള്ള തീരുമാനം ഉണ്ടായി.അങ്ങനെ കൊല്‍ക്കത്തയില്‍ നടന്ന യോഗത്തിലൂടെ SFI രൂപീകൃതമായി... 1970 ഡിസംബര്‍ 27 മുതല്‍ 30 വരെ തിരുവനന്തപുരത്ത് SFI യുടെ ആദ്യ സമ്മേളനം നടന്നു.ഇടതുപക്ഷ
രാഷ്ട്രീയത്തില്‍ വിശ്വസിച്ചിരുന്ന ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ക്ക് SFI യുടെ ജനനം അവരുടെ വിശ്വാസങ്ങള്‍ക്ക് ശക്തി പകരുന്ന ഊര്‍ജ്ജമായി.1972-ല്‍ സ്വകാര്യ കോളേജ് അദ്ധ്യാപകര്‍ നടത്തിയ
സമരത്തില്‍ അവരെ പിന്തുണച്ചു കൊണ്ടും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി കൊണ്ടും ഗവണ്മെറ്റിറ്റെ ഫീസ്‌ ഏകീകരണത്തിനെതിരെ നടന്ന സമരങ്ങളില്‍ വ്യക്തമായ സമീപനം
സ്വീകരിച്ചു കൊണ്ടും SFI ഇവിടെ വളരുകയായിരുന്നു.കോണ്‍ഗ്രസില്‍ പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു കൊണ്ടിരുന്ന ഗ്രൂപ്പ്‌ തര്‍ക്കം KSUവിനെയുംബാധിച്ചു തുടങ്ങിയിരുന്നു..ഇതും
സമരമുഖങ്ങളില്‍ SFIയ്ക്ക് മേല്‍കൈ നേടി കൊടുത്തു കൊണ്ടിരുന്നു....വിയറ്റ്നാംമിലെ സ്വാതന്ത്ര്യ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച് കൊണ്ടും ചെഗുവേരയുടെ രക്തസാക്ഷിത്വത്തില്‍ വേദനിച്ചു കൊണ്ടും ഫ്രാന്‍സിലെ വിദ്യാര്‍ത്ഥി സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും SFI യുവാക്കളുടെ ഇടയില്‍ ലഹരിയാകുകയായിരുന്നു...
1975 ലെ അടിയന്തിരാവസ്ഥയ്ക്കെതിരെ ആദ്യം മുന്നോട്ടു വന്നത് SFI ആയിരുന്നു.കോണ്‍ഗ്രെസ്സിന്ന്റെയും സിപിഐ യുടെയും സംയുക്ത ഗവണ്മെന്റ് ആയിരുന്നു അന്ന് കേരളം ഭരിച്ചിരുന്നത്.ശക്തമായ ഭരണ വിരുദ്ധ വികാരം SFI ഏറ്റെടുത്തു .ക്ലാസുകള്‍ ബഹിഷ്കരിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു.അന്നത്തെ SFI -യുടെ സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്ന എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജി.സുധാകരനുമൊക്കെ ജയിലിനുള്ളിലായി.രാജന്റ്റെ മരണവും അതുണ്ടാക്കിയ പൊല്ലാപ്പും SFIയുടെ സമരങ്ങള്‍ക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനായി.. SFI വളര്‍ന്നു.....

വിമോചന സമരവും മുരളിയുടെ രക്തസാക്ഷിത്വവും KSUവിന് വളരാനുള്ള വിത്ത് പാകിയെങ്കില്‍ അടിയന്തിരാവസ്ഥയും രാജന്റ്റെ
മരണവും SFI യുടെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടു...അങ്ങനെ ഒട്ടേറെ വിദ്യാര്‍ത്ഥി സമരങ്ങളിലൂടെയും പ്രശോഭങ്ങളിലൂടെയും വളര്‍ന്ന രണ്ട് പ്രസ്ഥാനങ്ങളാണ് KSU-ഉം SFI-ഉം..ആശയപരമായും ആദര്‍ശപരമായും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാനെങ്കിലും ഇവ മുന്നോട്ട് വയ്ക്കുന്ന നയം ഒന്ന് തന്നെ ,വിദ്യാഭ്യാസ അച്ചടക്കം....
.ഇന്നത്തെ കേരളീയ പശ്ചാത്തലത്തില്‍ ഈ
വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പ്രസക്തി എന്താണ്..ഒരു വല്യ വിദ്യാഭ്യാസ വിപ്ലവത്തിന് ഇന്നത്തെ കേരള പശ്ചാത്തലത്തില്‍ സാഹചര്യവുമില്ല,കാരണങ്ങളുമില്ല..ഇതര സംസ്ഥാനാങ്ങളെ അപേക്ഷിച്
നോക്കുംപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളം വളരെ മുന്നിലാണ്.ചീഞ്ഞു നാറിയതെന്നു വിളിപ്പേരുള്ള ഇവിടുത്തേ സിനിമാ താരങ്ങളുടെ ഫാന്‍സ്‌ അസോസിയേഷനുകള്‍ ചെയ്യുന്ന കാരുണ്യ
പ്രവര്‍ത്തനങ്ങളുടെ' പത്തു ശതമാനം പോലും പാരമ്പര്യതിന്ട്ടെ കൊടുമുടിയില്‍ വസിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ചെയ്യുന്നില്ല..മറിച്ച് കേരളതിന്ട്ടെ ഇങ്ങേ തലയ്ക്കുള്ള ഒരു നേതാവിനെ
ആരെങ്കിലും പിച്ചുകയോ മാന്തുകയോ ചെയ്തതിന്റ്റെ പേരില്‍ കേരളം ഒട്ടാകെ പഠിപ്പ് മുടക്കുകയും സംഘര്‍ഷം സൃഷ്ട്ടിക്കുകയും പോലീസിനെ കല്ലെറിയുകയും ചെയ്യുന്ന ഒണങ്ങിയ
വിപ്ലവതിന്ന്റെ അമരക്കാരാകുകയാണ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍..
വിദ്യാഭ്യാസം എന്നാല്‍ ഒരുവനെ സാംസ്കാരികമായും സാമൂഹികമായും ശക്തനാക്കുകയും വിവേകത്തോടെയും വിക്ഞാഞ്ഞതോടെയും വികാരത്തിനടിമപ്പെടാതെ വിഷയങ്ങളെ സമീപിക്കുകയും ചെയ്യുന്ന തലമുറയെ സൃഷ്ട്ടിക്കലാണ്..പക്ഷെ ഇവിടുത്തെ വിദ്യാര്‍ഥി സംഘടനകള്‍ കാലപരക്കം ചെന്ന ആശങ്ങളിലൂടെ വിദ്യാര്‍ഥികളെ വികാരത്തിനടിമപ്പെടുത്തുകയാണ്...

ചോര വീഴ്ത്തുന്ന വിപ്ലവത്തിന് ഇന്നിന്റ്റെ ലോകത്ത് പ്രസക്തിയില്ല മറിച്ച് ആരുടേയും ചോര വീരാന്‍ അനുവദിക്കാത്ത ഏവരുടെയും അവകാശത്തെ സംരക്ഷിക്കുന്ന
വിദ്യാര്‍ഥി എന്ന വേര്‍തിരിവില്ലാതെ സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന ഭൂരിഭാഗത്തെ കയ്‌ പിടിച്ചുയര്‍ത്താന്‍ കെല്‍പ്പുള്ളവന്റ്റെ വിദ്യാര്‍ഥി കൂട്ടായ്മയാണ് നമ്മുക്ക് വേണ്ടത്..തുല്യതയ്ക്ക് വേണ്ടിയുള്ള സമരങ്ങളാണ് ഇനി ഇവിടെ അരങ്ങേറെണ്ടത്...
.ഒരു രാജ്യത്തിന്റെ വളര്‍ച്ച അവിടുത്തെ യുവാക്കളുടെ കാര്യശേഷിയിലാണെന്ന സത്യം നയങ്ങളാക്കിയ കീറി പറിഞ്ഞ സമരമുറയും പ്രതിഷേധങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങളും ചവറ്റ് കുട്ടയില്‍
എറിഞ്ഞ് സമൂഹത്തിന്റെയും രാജ്യത്തിന്റ്റെയും വളര്‍ച്ചയ്ക്ക് ഗതിവേഗം പകരാന്‍ കെല്‍പ്പുള്ള ഒരു തലമുറയെ സൃഷ്ട്ടിക്കാന്‍
വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം......