ആദ്യം ഗാംഗുലി ...പിന്നീട് ലക്ഷ്മണനും ..ദ്രാവിഡും ...ഇപ്പോൾ ഇതാ സച്ചിനും കൂടി ....
ക്രിക്കറ്റിനെ നെഞ്ചോട് ചേർക്കാൻ പ്രേരിപ്പിച്ച ,.. സ്നേഹിക്കാൻ പഠിപ്പിച്ച കളിയ്ക്കാൻ മോഹിപ്പിച്ച ഇവർ ഓരോരുത്തരായി പടി ഇറങ്ങുമ്പോൾ ,
കൂട്ടുകാരോടൊപ്പം ഇന്ത്യ യുടെ ഓരോ വിജയത്തിനും ആഘോഷിച്ചതും ഫൈനലിൽ ഇന്ത്യ തുടരെ തോറ്റു കൊണ്ടിരുന്നപ്പോൾ, ജയിച്ചാൽ പൊട്ടിക്കാൻ
വാങ്ങിയിരുന്ന പടക്കങ്ങൾ വെറുതെ കളഞ്ഞതും ..ഒടുവിൽ ഇന്ത്യ വേൾഡ് കപ്പ് നേടിയ ദിവസം പൊട്ടിക്കാൻ പടക്കമില്ലാതെ
കൊല്ലത്തെ കടകളായ കടകളെല്ലാം കയറി ഇറങ്ങിയതും എല്ലാം മനസ്സിൽ നിന്നും പടി ഇറങ്ങുകയാണ് ..ഇനി എല്ലാം ചരിത്രത്തിന്റെ
അക്ഷര താളുകളിൽ മാത്രം ......
BYE SACHIN..BYE TEAM INDIA..
