Tuesday, April 29, 2014

ആരാണ് സത്യത്തില്‍ ഫ്രോഡ് കളിക്കുന്നത് ?

ആരാണ് സത്യത്തില്‍ ഫ്രോഡ് കളിക്കുന്നത് ?

 ഇതൊരു പുച്ചിക്കലാണ് .കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ സിനിമ മേഖലയില്‍ നടക്കുന്ന പൊറാട്ട് നടകങ്ങളോടുള്ള
 ഒരു പ്രേഷകന്റ്റെ പുച്ഛം.
 വിലക്ക് എന്ന വാക്ക് ഇവിടെ കേട്ട് തുടങ്ങിയത് ദിലീപ് എന്ന നടനോട് അന്നത്തെ മാക്ടയുടെ തലപ്പത്തിരുന്ന വിനയന്‍ കൊണ്ട് വന്ന
 നടപടിയോടായിരുന്നു.ഇനി ദിലീപ് സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല എന്നോ മറ്റോ ആയിരുന്നു ആ വിലക്ക്.തത്ഫലമോ മാക്ട പിളര്‍ന്നു.
 ഫെഫ്ക വന്നു....പിന്നെ നമ്മള്‍ കണ്ടത് ഫെഫ്കയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ വിലക്കുകളുടെ മഹാമഹമായിരുന്നു...ആദ്യം അസ്ത്രം കൊണ്ടത്
 വിനയന് തന്നെയായിരുന്നു..അന്ന് അദ്ധേഹത്തിന്  കിട്ടിയ വിലക്ക് ഇന്നും അവിടെ തന്നെ കിടക്കുന്നു..പക്ഷെ സിനിമാ
 മേഖലയിലെ വല്യേട്ടന്മാരോട് എല്ലാം "നീയൊക്കെ പോയി പണി നോക്കെടാ !! ." എന്ന് പറഞ്ഞ് കൊണ്ട്
 വിനയന്‍ യക്ഷികളെയും ഡ്രാകുളമാരേയും കൂട്ടുപ്പിടിച്ചുകൊണ്ട് പിന്നെയും പിന്നെയും സിനിമകള്‍ പിടിച്ച് നമ്മെ പേടിപ്പിച്ച് ചിരിപ്പിച്ച് കൊണ്ടേയിരിക്കുന്നു...പക്ഷെ
എന്തൊക്കെ പറഞ്ഞാലും അദ്ധേഹം കാട്ടിയ ചങ്കൂറ്റം അഭിനന്ദനം അര്‍ഹിക്കുന്നതാണ്.പിന്നീട് വിലക്കിനെ കുറിച്ച് കേള്‍ക്കുന്നത്
മലയാളത്തിന്റെ മഹാനടനായ തിലകനെ ഇതേ വിനയന്റ്റെ സിനിമയില്‍ അഭിനയിച്ചതിന്‍റെ പേരില്‍ ഒരു മള്‍ട്ടി സ്റ്റാര്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍
നിന്ന് വിലക്കിയപ്പോഴായിരുന്നു.,..പക്ഷെ ഇമ്മാതിരി ഊച്ചാളിത്തരങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം ധൈര്യം കാട്ടി.മലയാളികളും മാധ്യമങ്ങളും
സാംസ്കാരിക നേതാക്കളും അത് ഏറ്റെടുത്തു.തിലകന്‍ എന്ന നടന്റെ ഗ്രാഫ് എത്ര മുകളിലായിരുന്നു എന്നതിന് ഉദാഹരണങ്ങളായിരുന്നു അദ്ധേഹത്തിന്
കിട്ടിയ  ഈ പിന്തുണ.ചാനലുകാര്‍  ആഴ്ചകള്‍ കൊണ്ടാടിയ ഈ വാര്‍ത്ത‍ പ്രൈം ടൈം ചര്‍ച്ചകള്‍ക്കും അഭിമുഖ സംഭാഷ്ണങ്ങള്‍ക്കും ടെലഫോണ്‍ യുദ്ധങ്ങള്‍ക്കും
ശേഷം പതിവുപോലെ കെട്ടടങ്ങി..പിന്നീട് ആ നടന വിസ്മയം കാണാനായത് ചുരുക്കം ചില സിനിമകളില്‍ മാത്രമായിരുന്നു.അതും ചങ്കുറപ്പുള്ള ചില ചുണക്കുട്ടന്മാരുടെ
സിനിമകളില്‍ മാത്രം.
            ഇന്നിതാ വീണ്ടും ഒരു വിലക്ക് കേള്‍ക്കുന്നു.ഒരു പക്ഷെ കാലത്തിന്‍റെ നിയോഗം ആയിരിക്കാം.ഒരു സിനിമയില്‍ ജയറാം
പറയുന്നത് പോലെ " ഇവിടെ നടക്കുന്ന 90% പ്രശ്നങ്ങളുടെയും കാരണം ദാ ലവനാണ് "..(( പേരെടുത്ത് പറയുന്നില്ല .ഇനി എന്നെയും വിലക്കിയാലോ.)).
അവനവന്‍ കുരിച്ച കുഴിയില്‍ അവനവന്‍ തന്നെ  വീഴും ഈ പ്രയോഗം എത്ര ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു ( എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ.അല്ലെ ? ). ഇതേ വ്യക്തി തന്നെയായിരുന്നു മുന്‍പ് കണ്ട പലവിലക്കുകളുടെയും
പിന്നില്‍ പ്രവര്‍ത്തിച്ചത്..ഇതുവരെ ഓര്‍മ്മിക്കാന്‍ ഉതകുന്ന ഒരു സിനിമ പോലും ചെയ്യാത്ത ഇയാളോട് വല്യ ബഹുമാനം ഒന്നുമില്ല
( എന്ന് കരുതി അദ്ദേഹം ചെയ്ത സിനിമകളെ കുറ്റം പറയുന്നില്ല.കുറ്റം പറയാന്‍ ഞാന്‍ ആരുമല്ല ).ഇന്നലെ ഈ വിഷയത്തെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍
എതിര്‍ ചേരിയില്‍ ഉള്ള മാന്യന്‍ പറഞ്ഞത് " കുറെ വിലക്കിയതല്ലേ വിലക്കിന്റ്റെ വിഷമം അയാള്‍ കൂടി മനസ്സിലാക്കട്ടെയെന്ന് .ഞങ്ങളുടെ കെട്ടിട ഉത്ഘാടനതിന്
വരാതിരുന്നതും പോഴാഞ്ഞിട്ട് വരാഞ്ഞിരുന്ന പലരേയും വിലക്കുകയും ചെയ്തു ".ഇതാണ് .ലാലേട്ടന്‍റെ പുതിയ ഫിലിം വിലക്കാന്‍ ഇയാളും കൂട്ടരും
കണ്ടെത്തുന്ന ന്യായം.ഇമ്മാതിരി വ്യക്തിപരമായ അടുക്കള  പ്രശ്നങ്ങളുടെ പേരില്‍ ആയിരങ്ങള്‍ ജോലി ചെയ്യുന്ന സിനിമ വ്യവസായത്തെ അനിശ്ചിതത്വത്തില്‍ നിര്‍ത്തുന്ന ഇങ്ങനെയുള്ള
സംഘടനകളുടെ തലപ്പത്തിരിക്കുന്ന മാന്യന്മാര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് സിനിമയുടെ അന്തിമ വിലയിരുത്തല്‍ നടത്തുന്ന ഒരു ഭൂരിപക്ഷം ഇവിടെയുണ്ട്
അവര്‍ക്ക് ഇത് കാണുമ്പോള്‍ നിങ്ങളോടൊക്കെ അറപ്പും പുച്ചവും മാത്രമാണ് തോന്നുന്നത്.

വാല്‍ : ഇതിനിടയില്‍ MR.FRAUD-ന്‍റെ  കഥ പ്രശസ്തമായ തിരുവനന്തപുരത്തെ ഒരു ക്ഷേത്രവുമായി ബന്ധപെട്ടതാനെന്ന്‍ ചര്‍ച്ചക്കിടയില്‍ ഒരു മാന്യന്‍ പറയുകയുണ്ടായി.
      ഇനി ഇതിന്റ്റെ പേരില്‍ ഏതെങ്കിലും സംഘടനകള്‍ ഈ സിനിമയെ വിലക്കാന്‍ കേസ് കൊടുക്കുമോ എന്തോ.?.... ഒന്നും പറയാന്‍ കഴിയില്ല കാരണം ഇത് ഇന്ത്യയാണ് കേരളമാണ്.              പൌരാവകാശങ്ങളെക്കാള്‍   സംഘടനകള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കും മുന്‍തൂക്കമുള്ള സമൂഹം...