Monday, April 28, 2014

തീര്‍ത്തും വ്യത്യസ്തമായ മൂന്ന് സിനിമകള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വ്യത്യസ്തമായ കഥാന്തരീക്ഷം

സമയമില്ലാത്ത ഈ ലോകത്ത് ഈ പോസ്റ്റിനുവേണ്ടി  കുറച്ച് സമയം കളയാന്‍ ഉള്ളവര്‍ക്ക് ഇത് വായിക്കാം..അല്ലാത്തവര്‍ക്ക് അടുത്ത പോസ്റ്റ്‌-ലേക്ക് പോകാം.
ഇത് ഞാന്‍ കഴിഞ്ഞ ദിവസങ്ങള്‍ക്കിടയില്‍ കണ്ട മൂന്ന് സിനിമകളെക്കുറിച്ചുള്ള എന്റ്റെ അഭിപ്രായങ്ങളാണ് ( അഭിപ്രായം പറയാന്‍ ഏത് കൊച്ചാപ്പിക്കും പറ്റുമല്ലോ .
ചെയ്ത് കാട്ടാനല്ലേ ബുദ്ധിമുട്ട്.)..

1.1/2
   കൂടുതല്‍ reviews ഒന്നും വായിക്കാതെ അരുണ്‍കുമാര്‍  അരവിന്ദ് എന്ന സംവിധയകനോടും അദ്ധേഹത്തിന്റെ മുന്‍കാല സിനിമകളോടുമുള്ള
ബഹുമാനവും  പിന്നെ മറ്റെന്തൊക്കെയോ കൊണ്ടാണ്  വന്‍ ബൈ ടു കാണാന്‍ പോയത്..കുറെയധികം നമ്മെ ചിന്തിപ്പിക്കുകയും സൂക്ഷ്മമായി 
    നിരീക്ഷിക്കുന്നവര്‍ക്ക് കണ്ടതിലുമപ്പുറം  പലതും കാട്ടി തരുന്ന  വളരെ മികച്ച ഒരു സിനിമ അനുഭവം തന്നെയാണ് ഈ സിനിമ...മുരളി ഗോപി എന്ന
നടന്‍ തന്റെ ഇതുവരെയുള്ള അഭിനയ ജീവിതത്തില്‍ ചെയ്ത ഏറ്റവും നല്ല കഥാപാത്രമാണ് ഇതിലേത്.സത്യത്തില്‍ അദ്ദേഹം എന്നെ വളരെയധികം ഞെട്ടിച്ച്‌ കളഞ്ഞു.
ഇത്ര മനോഹരമായി ക്രാഫ്റ്റ്  ചെയ്യപ്പെട്ട ഒരു കഥാപാത്രം അടുത്ത ഞാന്‍ കണ്ടത് വട്ട് ജയനിലാണ്.കാരണം രണ്ടിലും കഥാപാത്രത്തിന്റെ ഓരോ ചലനങ്ങളും 

അതിനു പിന്നില്‍ അയല്‍ക്കുണ്ടാകാവുന്ന  ന്യായീകരണങ്ങളും ഒരു അടിക്കുറിപ്പിന്റെയോ പിന്‍ ശബ്ധങ്ങളുടെയോ അകമ്പടി ഇല്ലാതെ പ്രേഷകന് മനസ്സിലാക്കാം.
പണ്ട് ബഷീര്‍ തന്റെ കഥാപാത്രങ്ങളെ ക്രാഫ്റ്റ് ചെയ്തിരുന്നത് പോലെ..dr.ravi -യുടെയും അദ്ധേഹത്തിന്റെ ഇരട്ട സഹോദരന്റെയും അനന്യസാധാരണമായ
മാനസ്സിക അടുപ്പം  ഒരാളുടെ മരണശേഷം മറ്റൊരാളില്‍ ഉണ്ടാക്കുന്ന പിരിമുറുക്കം എന്തായിരുന്നു എന്ന്  കാട്ടി തരാന്‍ അവരുടെ കുട്ടി കാലത്തെ 
ആ ദ്രിശ്യങ്ങള്‍ മാത്രം മതി...വൈദ്യശാസ്ത്രത്തിനു പോലും  പൂര്‍ണ്ണമായി നിര്‍വചിക്കാന്‍ കഴിയാത്ത നികൂടതകള്‍ നിറഞ്ഞ ഒരു കുന്തമാണ് ഈ മനുഷ്യ മനസ്സ്..പലരുടെയും
മനസ്സുകള്‍ ഒരേ സന്ദര്‍ഭങ്ങളോട് പ്രതികരിക്കുന്നത് പലതലങ്ങളിലൂടെയായിരിക്കും.അത് മനസ്സുകള്‍ തമ്മിലുള്ള ദൂരത്തിന്റെ തോത് അനുസ്സരിചായിരിക്കും എന്ന് മാത്രം.
തീര്‍ച്ചയായും ഇത് തന്നെയായിരിക്കാം തിരക്കഥാകൃത്തിനെ ഈ സിനിമയിലേക്ക് എത്തിച്ചത്...നല്ലൊരു സര്‍ജനെ പോലെ കീറി മുറിച് അത് പിന്നെ തുന്നി കെട്ടി 
നമ്മുക്ക് മുന്നില്‍ ജീവനോടെ എത്തിച്ചിരിക്കുകയാണ് അരുണ്‍കുമാര്‍അരവിന്ദ് വന്‍ ബൈ ടൂവിലൂടെ.....ഹോളിവുഡ് സിനെമാകിലെ psycho thriller മാത്രമേ 
നിങ്ങള്‍ കാണുകയും സപ്പോര്‍ട്ട് ചെയ്യുകയും വാതോഴാതെ സംസാരിക്കുകയും ചെയ്യുകയുള്ളൂ എങ്കില്‍ ..പൊയ് പണി നോക്കട നീ ഒന്നും ഈ പടം കാണണ്ട...
പക്ഷെ നല്ല സിനിമകളെ സ്നേഹിക്കുന്ന ഒരു സിനിമ മോഹി നിങ്ങളില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് 1/2...

2.സെവന്ത് ഡേ

   പ്രിത്വിരാജ് എന്ന  വ്യക്തിയേയും അയാളിലെ നടനെയും വളരെയധികം ഇഷ്ടപെടുന്നത് കൊണ്ടും സുജിത് വാസുദേവ് എന്നാ ക്യാമറാമാനോട്
അടുത്തിടെ തോനി തുടങ്ങിയ അഭിനിവേശം കൊണ്ടും പിന്നെ ദാ ദിത് രണ്ടുമാണ് എന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത്..

1 )"ക൪ണ൯, നെപോളിയ൯, ഭഗത് സിംഗ് ഇവ൪
മൂന്നുപേരുമാണ് എ൯റ്റെ ഹീറോസ്..
You see the irony.. Don't You..?

മൂന്ന് പേരും തോറ്റുപോയവരാണ്..
അതുകൊണ്ട്
പൊരുതി തോറ്റാല് അങ്ങ് പോട്ടെന്നു
വെക്കും ഞാ൯..
പക്ഷെ കളിക്കുന്നത് അത് ജയിക്കാന്
വേണ്ടി മാത്രം ആയിരിക്കും..”
I Always Play To Win...! " .

2 ) ഏഴു ദിവസം കൊണ്ട് ഭൂമിയേ സൃഷ്‌ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാള്‍

പ്രിത്വിരാജ് എന്ന നടനെ ഇപ്പോള്‍ സ്ക്രീനില്‍ കാണാന്‍ ഒരു പ്രേതേക രസമാണ്..അയാളുടെ അഭിനയം ഓരോ ഫിലിം കഴിയുംതോറും ഒന്നിനോന്ന്‍ മികച്ചതാകുകയാണ്.
ഈ സിനിമയില്‍  എടുത്ത് പറയേണ്ട രണ്ട് കാര്യങ്ങള്‍ ,തിരക്കഥയും ചായഗ്രഹനവും തന്നെയാണ്.പഴുതുകള്‍ ഒന്നുമില്ലാത്ത  തിരക്കഥ തയ്യാറാക്കിയ അഖില്‍ തന്നില്‍ നിന്ന്
ഇനിയും മലയാള സിനിമക്ക് ഒരുപാട് പ്രതീക്ഷിക്കാമെന്ന് വിളിച്ചോതുന്നു..
sujith vasudev : hei man u r really awesome..
lighting pattern-ല്‍ ഒരു ലോക നിലവാരം തന്നെ കൊണ്ട് വരാന്‍ സുജിത് വാസുദേവിന് 
സാധിചിടുണ്ട്..സെവന്ത് ഡേയുടെ ഓരോ ഫ്രെയിമും അദ്ധേഹതിലെ കലാകാരന്‍റെ അവര്‍ണ്ണനീയമായ
അടയാളങ്ങളാണ്..ശ്യാംധര്‍  തന്‍റെ ആദ്യ സിനിമ സംരഭത്തിലൂടെ ഭാവിയുടെ പ്രതീക്ഷകള്‍ ശക്തമാക്കുന്നു..
salute to the entire crew of 7th day..

3.സംസാരം ആരോഗ്യത്തിന് ഹാനീകാരം

    ഈ മൂന്ന് സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്.SAM കണ്ടതിനു ശേഷമാണ് ഞാന്‍ ബാലാജി എന്ന സംവിധായകനെ കുറിച്ച് വിക്കിപീഡിയയില്‍ സെര്‍ച്ച്‌ ചെയ്യുന്നത്.
സിനിമ പോലെ തന്നെ വളരെയേറെ വ്യത്യസ്തനാണ് ബാലാജി..മനോഹരമായ ഒരു റിയാല്ലിസ്റ്റിക് ഫിക്ഷന്‍ അതി മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് ബാലാജി മോഹന്‍.
വിദേശ സിനിമകളും മറ്റ് അന്യഭാഷാ സിനിമകളും കണ്ട്‌  നമ്മുടെ നാട്ടില്‍ ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ നടക്കാത്തതില്‍ വിഷമിച് പോസ്റ്റ്‌-ചെയ്യുന്ന എല്ലാ ചെട്ടമാരും ചേച്ചിമാരും
ഈ ഫിലിം കാണണം.ഡയലോഗ്സ് ആണ് സിനിമയുടെ കാതലെന്ന്‍ വിശ്വസിക്കുന്ന മാന്യ മഹാജനങ്ങള്‍ക്കുള്ള ഒരു ഉണര്‍ത്തു പാട്ടാണ് SAM.ആവശ്യമില്ലാതെ കുറെയേറെ
സംസാരിക്കുകയും ആവശ്യമുള്ളതൊന്നും സംസാരിക്കാതിരിക്കുകയും സംസാരിക്കേണ്ടവരോട് സംസാരിക്കാതെയും അല്ലാത്തവരോട് വെറുതെ ചിലക്കുകയും ചെയ്യുന്ന 
നമ്മളില്‍ ഓരോരുത്തര്‍ക്കും സംസാരത്തിന്റെ ഉദ്ധേശ ശുദ്ധി എന്തായിരിക്കണം എന്ന് ബാലാജിമോഹന്‍ കാട്ടി തരുന്നു..ശക്തമായ സാമൂഹിക രാഷ്ട്രീയ വിമര്‍ശനം നര്‍മ്മത്തിന്റെയും അകമ്പടിയോടെ പറയാന്‍ ബാലാജി ശ്രെമിചിരിക്കുന്നു.  സിനിമയുടെ എല്ലാ ചട്ടകൂടുകളും  തിരുത്തികുറിച്ച്കൊണ്ട്
എല്ലാ cinematic grammer -ഉം മാറ്റി എഴുതുകയാണ് ബാലാജി.തികച്ചും അഭിനന്ദനം അര്‍ഹിക്കുന്ന ശ്രേമം.ലോകത്തിലെ എല്ലാത്തരം മനുഷനെയും ഒരുപോലെ
സ്വാധീനിച്ച ഒരേയൊരു കലാരൂപമായ സിനിമക്ക് ഇനിയും നൂറ്റാണ്ടുകള്‍ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഇതുപോലത്തെ പരീക്ഷണങ്ങള്‍ ആവശ്യമാണ്.
അത് കാലത്തിന്‍റെ ആവശ്യകഥയാണ്‌..നെത്തോലിക്ക് സംഭവിച്ചത് സംസാരത്തിന് സംഭവിക്കാതിരിക്കട്ടെ.....!


തീര്‍ത്തും വ്യത്യസ്തമായ മൂന്ന് സിനിമകള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വ്യത്യസ്തമായ കഥാന്തരീക്ഷം ..ഒരേ സമയം റിലീസ് ചെയ്തിരിക്കുന്ന ഈ മൂന്ന് സിനിമകള്‍ തീര്‍ച്ചയായും
നിങ്ങള്‍ കണ്ടിരിക്കണം..കണ്ടില്ലെങ്കില്‍ അത് നല്ല സിനിമകളോട് നിങ്ങള്‍ ചെയ്യുന്ന തെറ്റായിരിക്കും...