ഈ സിനിമ റിലീസ് ചെയ്ത ദിവസം..
ഞാൻ: ടാ ഫയർമാന് പോയാലോ ?
കൂട്ടുകാരൻ :ഊള പടമായിരിക്കും. ട്രൈയിലറൊക്കെ കണ്ടില്ലേ ,പിന്നെ ആ തേജാഭായിയുടെ പടമല്ലേ ! പൊട്ടും ഉറപ്പാ .
എനിക്കും ഒരു പക്ഷെ പ്രേഷകരിൽ ആർക്കും തന്നെ ഈ ഫില്മിൽ യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു .സത്യത്തിൽ ഇതിന്റെ അണിയറപ്രവർത്തകർ അങ്ങനെയൊരു ഹൈപ്പ് ഉണ്ടാക്കിയില്ല എന്ന് പറയേണ്ടി വരും .അത് എന്തായാലും സിനിമയ്ക്ക് വളരെയധികം ഗുണം
ചെയ്തിട്ടുണ്ട് .
പണ്ട് ദൃശ്യം റിലീസ് ചെയ്തപ്പോഴും ഇതായിരുന്നു അവസ്ഥ .എല്ലാവരും ധൂം 3 പ്രതീക്ഷിചിരുന്നപ്പോൾ ഒരു ദിവസം മുൻപേ യാതൊരു അവകാശവാദങ്ങളും ഉന്നയിക്കാതെ ദൃശ്യം ഇറക്കി പ്രേഷകരെ ത്രിപ്തിപ്പെടുത്തിയ ജീത്തു ജോസഫിന്റെ പാത പിന്തുടർന്ന് ദീപു കരുണാകരനും വിജയക്കൊടി പാറിച്ചിരിക്കുകയാണ് ..
മലയാള സിനിമയിൽ ഇതുവരെ പറയാത്ത ഒരു പ്രമേയത്തെ മികച്ച കയ്യടക്കത്തോട് കൂടി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. സ്ഥിരം ക്ലീശേ സീനുകൾ ഉണ്ടായിരുനിട്ടും സിനിമ എവിടെയും ബോറടിപ്പിക്കുന്നില്ല
എന്നത് സംവിധായകന്റെ വിജയമാണ് .
രാഹുൽ രാജിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ഏറ്റവും വല്യ മുതൽക്കൂട്ടുകളിൽ ഒന്നാണ് .അഭിനേതാക്കളെ കുറിച്ച് പറയുകയാണെങ്കിൽ , സിനിമയിലുടനീളം
വിജയ് എന്ന ഫയർമാനായി മമ്മൂട്ടി നിറഞ്ഞാടുകയാണ് .കൂടെ കട്ടക്ക് പിടിച്ചു നിൽക്കാൻ ഉണ്ണി മുകുന്ദൻ ശ്രേമിക്കുന്നുണ്ട് .
കുറച്ചു സീനുകളെ ഉള്ളൂവെങ്കിലും സിദ്ധിക്കും സലിം കുമാറും മികവുറ്റ പ്രകടനമാണ് കാഴച്ചവെച്ചിരിക്കുന്നത് .
ചുരുക്കി പറഞ്ഞാൽ, ഒട്ടും പ്രതീക്ഷിക്കാതെ പോയാൽ ഫയർമാൻ മികച്ചൊരു ചലച്ചിത്രാനുഭവമാകും ,തീർച്ച .
ഈ സിനിമ മുന്നോട്ട് വെക്കുന്ന രണ്ടു ഗുണപാടങ്ങൾ
1.
ട്രൈയിലറിലൊന്നും ഒരു കാര്യവുമില്ല .
2.
എത്ര വേഗം തോൽക്കാമൊ അത്രയും വേഗം തോൽക്കുക കാരണം മികച്ച വിജയങ്ങൾ എന്നും ജീവിതത്തിൽ ഒരിക്കലെങ്കിലും തോറ്റവർക്കുളളതാണ്