Friday, June 6, 2014

*** മലയാളത്തിന്റെ കമലക്കുറി.***


കഴിഞ്ഞ കുറെ നാളുകളായി ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് കരുതുന്നു.ഒരു പക്ഷെ ,അല്ല തീര്‍ച്ചയായും മലയാളത്തില്‍ ഇത്രയധികം വ്യവിധ്യം ഉള്ള വിഷയങ്ങള്‍ അഭ്രപാളിയില്‍ അവതരിപ്പിച്ച മറ്റൊരു സംവിധായകന്‍ ഉണ്ടാകില്ല..ചില കഥകളും ചില വിഷയങ്ങളും ചില സംവിധായകര്‍ക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന് പൊതുവേ പറയാറുണ്ട്.
അവിടെയാണ് കമല്‍ എന്ന സംവിധായകന്റയും അദ്ധേഹതിന്റ്റെ സിനിമകളുടെയും പ്രസക്തി . .മലയാള സിനിമയുടെ ചട്ടകൂടിനുള്ളില്‍ നിന്ന് ചെയ്യാന്‍ സാധിക്കുന്ന എല്ലാതരം സിനിമകളും ചെയ്ത മറ്റൊരു സംവിധായകന്‍ ഇല്ല എന്നു തന്നെ പറയാം....ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഇത്രയധികം വ്യവിധ്യമാര്‍ന്ന വിഷയങ്ങളിലൂടെ ആസ്വാദക മനസ്സുകളെ കൂട്ടികൊണ്ട് പോയ മറ്റൊരു ഫിലിം
മേക്കര്‍ ഉണ്ടാകില്ല..
കോമഡി,ഡ്രാമ,പീരീഡ്‌ ഫിലിം,ആക്ഷന്‍,റൊമാന്‍സ്,ക്യാമ്പസ്സ് സ്റ്റോറി,അങ്ങനെ അങ്ങനെ എല്ലാ തരം സിനിമകളും മലയാളികള്‍ക്ക് സമ്മാനിച്ച ഇന്ന് മലയാള സിനിമയിലെ പല പ്രമുഖ സംവിധായകരുടെയും ഗുരു സ്ഥാനം വഹിക്കുന്ന അതുല്യ കലാകാരനാണ് കമാലുധീന്‍ മുഹമ്മദ് മജീദ്‌ എന്ന മലയാളത്തിന്റെ കമലക്കുറിയായ കമല്‍ സര്‍.ഓഫ് ബീറ്റ് സിനിമകളും അതുപോലെ തന്നെ മുഖ്യധാരാ സിനിമകളും ഒരുപോലെ വരങ്ങുന്ന മറ്റൊരു സംവിധായകന്‍ മലയാളത്തില്‍ ഇല്ല എന്നതാണ് വാസ്തവം..ഓഫ് ബീറ്റ് സിനിമകളില്‍ നിന്ന് മുഖ്യധാരയിലേക്ക് ചേക്കെറിയപ്പോള്‍
തകര്‍ന്നടിഞ്ഞ പല പ്രമുഖരെയും നമ്മുക്കറിയാം...(ടി.വി.ചന്ദ്രന്റെ ശങ്കരന്‍ മോഹനന്‍ അതിനൊരു ഉദാഹരണമാണ് )..തിരിച്ച് അങ്ങനെയൊരു' പ്രവണത കാണാത്തത് കൊണ്ട് ഉദാഹരണങ്ങള്‍ ഇല്ല പറയാന്‍...
സങ്കീര്‍ണ്ണമായ മാനസിക അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ അദ്ധേഹം കാട്ടിയിട്ടുള്ള അസാധാരണമായ മിടുക്ക് നമ്മള്‍ പല സിനിമകളിലും കണ്ടിട്ടുണ്ട്.അതുപോലെ തന്നെ കുടുംബ ബന്ധങ്ങളുടെയും മനസ്സുകളുടെയും തീക്ഷണമായ ഇഴുകിച്ചേരലുകള്‍ ഇത്ര മനോഹരമായി ആവിശ്കരിച്ച സംവിധായകര്‍ ചുരുക്കമാണ്.യൗവനത്തിന്റെ പ്രണയ വികാരങ്ങളെയും ചിന്താതാരകളെയും പൂര്‍ണ്ണതോതില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം കാട്ടിയിട്ടുള്ള മിടുക്ക് അസാധാരണമാണ് .കാണുന്നവന്റെ മനസ്സില്‍ കാലങ്ങളോളം
നില നില്‍ക്കുന ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ അദ്ദേഹം നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്.ഇതില്‍ പ്രഗല്‍ഭരായ ഒട്ടേറെ എഴുത്തുകാരുടെ സംഭാവനകള്‍ ഒരിക്കലും തള്ളികളയാന്‍ പറ്റില്ല.
അതുപോലെ തന്നെ മഴയോട് വല്ലാത്തൊരു മാനസിക അടുപ്പമാണ് കമലിനുള്ളത്.പല ചിത്രങ്ങളിലും നമ്മള്‍ അത് കണ്ടിട്ടുള്ളതാണ്.പാട്ടുകള്‍ ചിത്രീകരിക്കുന്നതില്‍ അദ്ദേഹം കാട്ടുന്ന മിടുക്ക് അനന്യസാധാരണമാണ് ...
മഴയെത്തും മുന്‍പേ, അഴകിയ രാവണന്‍ , അയാള്‍ കഥയെഴുതുകയാണ്,പൂക്കാലം വരവായി, ആയുഷ്കാലം,കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, നിറം, ഈ പുഴയും കടന്ന്, നമ്മള്‍ , പെഴുമാഴക്കാലം, സ്വപ്നകൂട്, കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍, ഗസല്‍,പ്രാദേശിക വാര്‍ത്തകള്‍, ഉള്ളടക്കം, ഉണ്ണികളേ ഒരു കഥ പറയാം, സെല്ലുലോയിട്, നടന്‍, പെഴുവന്നാപുരത്തെ വിശേഷങ്ങള്‍, കറുത്ത പക്ഷികള്‍, ഗദ്ദാമ, രാപ്പകല്‍,, അങ്ങനെ അങ്ങനെ എത്രയോ സിനിമകള്‍..എന്നിട്ടും ജനങ്ങള്‍ക്കിടയില്‍ അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹതിന് കിട്ടുന്നുണ്ടോ എന്നത് സംശയമാണ്.സമകാലികരായ മറ്റ് സംവിധായകരെയും തന്‍റെ തന്നെ ശിഷ്യമാരെയും പുതുതലമുറയിലെ നീലപുസ്തക എഴുത്തുകാര്‍ വാതോഴാതെ പാടി പുകഴ്ത്തുംപ്പോഴും അദ്ധേഹതിന്റ്റെ നാമധേയം എവിടെയും കേട്ടിട്ടില്ല..അദ്ധേഹതെ കുറിച്ചൊരു ലേഖനം ആരും എഴുതിയും
കണ്ടിട്ടില്ല..എവിടെയോ ആരോ പറഞ്ഞത് പോലെ " ജീവിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ കലാകാരന്മാരെ അംഗീകാരിക്കില്ല.( പ്രതേകിച്ച് മലയാളികള്‍ ), മരിച്ചു കഴിഞ്ഞാല്‍ അവര്‍ക്കുവേണ്ടി നിങ്ങള്‍ സ്മാരകങ്ങളും വിലാപയാത്രയും പ്രഭാഷണങ്ങളും സംഘടിപ്പിക്കും, ലേഖനങ്ങളും കുറിപ്പുകളും എഴുതും, ,പറ്റിയാല്‍ ക്യാമറയ്ക്ക് മുന്നില്‍ വന്നിരുന്നോന്നു പൊട്ടി കരയും നെടുവീര്‍പ്പിടും...
അതങ്ങനെയാണല്ലോ കണ്ട്‌ വരാറുള്ളത്..
ഇന്ന് മലയാള സിനിമയിലുള്ള സംവിധായക ശ്രെഷ്ടന്മാരുടെ ഇരിപ്പിടങ്ങളുടെ നിരയില്‍ ഒരു പടി മുകളിലാണ് കമലും അദ്ധേഹത്തിന്റെ സിനിമകളും നിലകൊള്ളുന്നത്...
എനിക്ക് ഏറ്റവും ഇഷ്ടപെട്ട അഞ്ച് കമല്‍ ചിത്രങ്ങള്‍
* പെരുമഴക്കാലം
* സെല്ലുലോയിട്
* ഈ പുഴയും കടന്നു
* ഉണ്ണികളേ ഒരു കഥപറയാം
* പൂക്കാലം വരവായ്
നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കമല്‍ ചിത്രങ്ങള്‍ ഏതൊക്കെയാണ് ?...